Author: News Desk

മനാമ: ബഹ്റൈന്‍ ഉപഗ്രഹമായ അല്‍ മുന്‍തര്‍ പകര്‍ത്തിയ രാജ്യത്തിന്റെ ആദ്യത്തെ പൂര്‍ണ്ണ ഉപഗ്രഹ ചിത്രം ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയ്ക്ക് ബഹിരാകാശ ശാസ്ത്ര ഏജന്‍സി സി.ഇ.ഒ. ഡോ. മുഹമ്മദ് ഇബ്രാഹിം അല്‍ അസീരി സമ്മാനിച്ചു.ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയല്‍ ഗാര്‍ഡ് കമാന്‍ഡറും സുപ്രീം ഡിഫന്‍സ് കൗണ്‍സിലിന്റെ സെക്രട്ടറി ജനറലുമായ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനും ശാസ്ത്ര സാങ്കേതിക പുരോഗതി ത്വരിതപ്പെടുത്താനും അതിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റാനും പ്രത്യേക മേഖലയെ നയിക്കാന്‍ ബഹ്റൈന്‍ പ്രതിഭകളെ സജ്ജമാക്കാനും നടത്തിയ ശ്രമങ്ങളെ ഉപപ്രധാനമന്ത്രി പ്രശംസിച്ചു.

Read More

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന കേസുമായി ബന്ധപ്പെട്ട് എന്‍എസ്എസ് സുപ്രീംകോടതിയില്‍ ഉന്നയിച്ച വാദങ്ങളെ തള്ളി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ക്ഷേത്രങ്ങളില്‍ ആര്‍ക്കൊക്കെ പ്രവേശനം നല്‍കാമെന്ന് പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവര്‍ തന്നെ തീരുമാനിക്കണമെന്ന എന്‍എസ്എസിന്റെ വാദത്തെയാണ് ബോര്‍ഡ് അതിശക്തമായി എതിര്‍ത്തത്. ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്വി എട്ട് പേജുള്ള നിര്‍ണായകമായ ഒരു കുറിപ്പ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ സമര്‍പ്പിച്ചു. കഴിഞ്ഞ വ്യാഴാഴ്ച എന്‍എസ്എസിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സി എസ് വൈദ്യനാഥനാണ് വിവാദമായ വാദം കോടതിയില്‍ ഉന്നയിച്ചിരുന്നത്. ഒരു പ്രത്യേക വിഭാഗവുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളില്‍ പ്രവേശന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ആ വിഭാഗത്തില്‍പ്പെട്ടവര്‍ തന്നെയായിരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാല്‍ ഈ വാദത്തോട് അന്ന് തന്നെ ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ബി വി നാഗരത്‌ന വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ദേവസ്വം ബോര്‍ഡും ഔദ്യോഗികമായി തങ്ങളുടെ വിയോജിപ്പ് കോടതിയെ അറിയിച്ചിരിക്കുന്നത്.പൊതുക്ഷേത്രങ്ങളില്‍ ജാതിയുടെയോ വര്‍ഗ്ഗത്തിന്റെയോ…

Read More

മുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയില്‍ 180 ലധികം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും അശ്ലീല വിഡിയോകള്‍ ചിത്രീകരിക്കുകയും ചെയ്‌തെന്ന പരാതിയില്‍അമരാവതിയിലെ പരത്വാഡ സ്വദേശിയായ 19 കാരനായ മുഹമ്മദ് അയാസ് എന്ന തന്‍വീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അനില്‍ ബോണ്ടെ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. 350 ലധികം അശ്ലീല വിഡിയോകള്‍ ഇയാള്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും ഇവ ഉപയോഗിച്ച് പെണ്‍കുട്ടികളെ ബ്ലാക്ക് മെയില്‍ ചെയ്ത് വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചിരുന്നതായുമാണ് വിവരം. അമരാവതി റൂറല്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു വരികയാണ്. വാട്‌സ്ആപ്, സ്‌നാപ്ചാറ്റ് ഗ്രൂപ്പുകള്‍ വഴിയാണ് ഇയാള്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ടിരുന്നതെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടികളെ പ്രണയക്കെണിയില്‍പ്പെടുത്തി വിശ്വാസം നേടിയ ശേഷം മുംബൈ, പൂനെ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയിരുന്നത്. അവരുടെ സമ്മതമില്ലാതെ വിഡിയോകള്‍ ചിത്രീകരിക്കുകയും പിന്നീട് ഇവ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടികളെ വരുതിയിലാക്കുകയുമായിരുന്നു ഇയാളുടെ രീതിയെന്നാണ് പരാതിയില്‍ പറയുന്നത്. നിലവില്‍ എട്ട് ഇരകളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അന്വേഷണം പുരോഗമിക്കുന്നതോടെ…

Read More

മനാമ: ബഹ്‌റൈനിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇന്റര്‍നാഷണല്‍ ബാക്കലറിയേറ്റ് (ഐ.ബി) പ്രോഗ്രാം അവതരിപ്പിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗിക വെബ്സൈറ്റില്‍ (moe.gov.bh) ഒരു പ്രത്യേക വെബ്പേജ് ആരംഭിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രോഗ്രാമിനെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ നല്‍കാനും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി വിദ്യാഭ്യാസ ഫലങ്ങളുടെ വികസനത്തെ പിന്തുണയ്ക്കാനുമാണ് ഇത് ലക്ഷ്യമിടുന്നത്.പ്രാദേശികമായും അന്തര്‍ദേശീയമായും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് ഐ.ബി. യോഗ്യത നേടുന്നതിന്റെ ഗുണങ്ങള്‍ക്കൊപ്പം പ്രോഗ്രാമിന്റെയും അതിന്റെ വിദ്യാഭ്യാസ ലക്ഷ്യങ്ങളുടെയും ഒരു അവലോകനം വെബ്പേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.സര്‍ക്കാര്‍ സ്‌കൂളുകളില്‍ പരിപാടിയുടെ നടത്തിപ്പ്, അംഗീകൃത പാഠ്യപദ്ധതി, നാമനിര്‍ദ്ദേശ മാനദണ്ഡങ്ങള്‍, നടപടിക്രമങ്ങള്‍, പങ്കെടുക്കുന്ന സ്‌കൂളുകളുടെ പട്ടിക, കൂടാതെ പ്രോഗ്രാമില്‍ ചേരാന്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഏപ്രില്‍ 14 മുതല്‍ 21 വരെയുള്ള രജിസ്‌ട്രേഷന്‍ കാലയളവ് പാലിച്ചുകൊണ്ട് പ്രോഗ്രാം വിശദാംശങ്ങളും ആവശ്യകതകളും അവലോകനം ചെയ്യാന്‍ മന്ത്രാലയം വിദ്യാര്‍ത്ഥികകളോടും രക്ഷിതാക്കളോടും അഭ്യര്‍ത്ഥിച്ചു.

Read More

മനാമ: അടുത്ത കാലത്തുണ്ടായ ഒരു സാങ്കേതിക തകരാറ് പരിഹരിച്ചതിനെത്തുടര്‍ന്ന് ബഹ്‌റൈന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സംവിധാനങ്ങള്‍ സാധാരണ നിലയിലായതായി മന്ത്രാലയം അറിയിച്ചു.വെബ്സൈറ്റ് വഴി നല്‍കുന്ന എല്ലാ ഇ-സേവനങ്ങളും പുനഃസ്ഥാപിച്ചു. തടസ്സം ബാധിച്ച അപ്പോയിന്റ്മെന്റുകള്‍ സ്വയമേവ പുനഃക്രമീകരിക്കപ്പെടും.തൊഴിലില്ലായ്മാ ആനുകൂല്യങ്ങള്‍ക്കും നഷ്ടപരിഹാരത്തിനുമുള്ള യോഗ്യത ഉള്‍പ്പെടെയുള്ള ഗുണഭോക്താക്കളുടെ അവകാശങ്ങളെ സാങ്കേതിക തകരാറ് ബാധിച്ചിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

Read More

ഇസ്താംബുള്‍: ജി.സി.സി. രാജ്യങ്ങള്‍ക്കും ജോര്‍ദാനുമെതിരായ ഇറാന്റെ ആക്രമണങ്ങളെ അപലപിക്കുന്ന ഒരു കരട് അടിയന്തര പ്രമേയം ബഹ്റൈനും യു.എ.ഇയും ഇന്റര്‍-പാര്‍ലമെന്ററി യൂണിയന് (ഐ.പി.യു) സമര്‍പ്പിച്ചതായും ഏപ്രില്‍ 15 മുതല്‍ 19 വരെ ഇസ്താംബൂളില്‍ നടക്കുന്ന ഐ.പി.യു. അസംബ്ലിയില്‍ വോട്ട് ചെയ്യേണ്ട അടിയന്തര പ്രമേയങ്ങളില്‍ അത് ഉള്‍പ്പെടുത്തിയതായും പ്രതിനിധി കൗണ്‍സില്‍ സ്പീക്കറും പാര്‍ലമെന്ററി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാനുമായ അഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ മുസല്ലം പ്രഖ്യാപിച്ചു.ഐ.പി.യു. അസംബ്ലിയോടനുബന്ധിച്ച് നടന്ന അറബ് പാര്‍ലമെന്ററി ഗ്രൂപ്പിന്റെ ഏകോപന യോഗത്തിലാണ് പ്രഖ്യാപനം. പൊതു ഇടങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, സുപ്രധാന സംവിധാനങ്ങള്‍ എന്നിവ ലക്ഷ്യമിട്ടുള്ള ഇറാനിയന്‍ ആക്രമണങ്ങളെ അപലപിക്കാനും തള്ളിക്കളയാനും ആവശ്യപ്പെടുന്ന പ്രമേയമാണിത്.സംഘര്‍ഷ മേഖലകളിലെ സമാധാന പ്രക്രിയകളെ പിന്തുണയ്ക്കാനുള്ള യോജിച്ച പാര്‍ലമെന്ററി ശ്രമങ്ങളുടെ അടിയന്തര ആവശ്യകതയെക്കുറിച്ച് ഖത്തര്‍ സമര്‍പ്പിച്ച വിശാലമായ അടിയന്തര പ്രമേയത്തില്‍ ബഹ്റൈന്‍-യു.എ.ഇ. കരട് പ്രമേയത്തിലെ പ്രധാന ഘടകങ്ങള്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കാന്‍ ജി.സി.സി. പാര്‍ലമെന്ററി സ്പീക്കര്‍മാര്‍ സമ്മതിച്ചതായും അല്‍ മുസല്ലം അറിയിച്ചു.

Read More

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും തമ്മിൽ ഫോണിൽ സംസാരിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും ഇറാനുമായുള്ള വെടിനിർത്തൽ അടക്കമുള്ള നിലവിലെ സാഹചര്യങ്ങളുമാണ് ഇരുവരും ചർച്ച ചെയ്തത്. 40 മിനിറ്റാണ് മോദിയുടെ ട്രംപും തമ്മിലുള്ള ചർച്ച നീണ്ടുനിന്നത്. വെടിനിർത്തലിന് ശേഷമുള്ള ഇരുനേതാക്കളുടെയും ആദ്യ സംഭാഷണമാണ് ഇന്നുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്രംപ് വിളിച്ച കാര്യം എക്സിലൂടെ പങ്കുവച്ചത്. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെയും ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കത്തിലെ ഇന്ത്യയുടെ നിലപാട് ചർച്ചയിൽ ഊന്നിപ്പറഞ്ഞെന്നും മോദി അറിയിച്ചു. ഹോർമുസ് കടലിടുക്ക് സുരക്ഷിതമായും തടസ്സമില്ലാതെയും നിലനിർത്തേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കിയെന്നാണ് മോദി കുറിച്ചത്. മേഖലയിലെ സംഘർഷം കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ പൂർണ്ണ പിന്തുണ പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും സംയുക്തമായി പ്രവർത്തിക്കുമെന്നും ചർച്ചയിൽ ധാരണയായെന്നും മോദി കുറിച്ചു.

Read More

മനാമ: ബഹ്‌റൈനില്‍ വായ്പാ തിരിച്ചടവുകള്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്‌റൈന്‍ (സി.ബി.ബി) മൂന്നു മാസക്കാലത്തേക്ക് ഒഴിവാക്കി.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നിര്‍ദേശമനുസരിച്ചാണിത്. രാജ്യത്തെ എല്ലാ ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ഈ ഇളവ് അനുവദിക്കും. ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവുകള്‍ക്കും ഇളവുണ്ട്. ബഹ്‌റൈനികള്‍ക്കും വിദേശികള്‍ക്കും ഇത് ബാധകമാണ്.നിലവിലെ സാഹചര്യത്തില്‍ ദേശീയ സമ്പദ്ഘടനയെയും സാമ്പത്തിക മേഖലയെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണിതെന്ന് സി.ബി.ബി. വ്യക്തമാക്കി.

Read More

മനാമ: ബഹ്‌റൈനിലെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി പുതിയ ഇളവുകൾ പ്രഖ്യാപിച്ച് സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ (CBB). ലോൺ തിരിച്ചടവുകൾക്ക് ഇളവ് നൽകുന്നതിനും വിപണിയിൽ പണലഭ്യത ഉറപ്പാക്കുന്നതിനുമുള്ള വിപുലമായ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇളവുകൾ പ്രകാരം വ്യക്തികൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും തങ്ങളുടെ ബാങ്ക് ലോൺ ഗഡുക്കളും ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകളും പലിശ ഉൾപ്പെടെ മൂന്ന് മാസത്തേക്ക് നീട്ടിവെക്കാം. റീട്ടെയിൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഈ സൗകര്യം നൽകണം. ഇതിനായി നിലവില്‍ 700 കോടി ദിനാര്‍ നീക്കിവെച്ചിട്ടുണ്ട്. ഇതിനുപുറമെ റെപ്പോ സൗകര്യം മൂന്ന് മാസത്തേക്ക് നീട്ടും. ബാങ്കുകള്‍ സൂക്ഷിക്കേണ്ട റിസര്‍വ് അനുപാതം 5.0 ശതമാനത്തില്‍ നിന്ന് 3.5 ശതമാനമായി കുറച്ചു. ബഹ്‌റൈനിലെ ബാങ്കിംഗ് മേഖല സുരക്ഷിതമാണെന്നും ആവശ്യത്തിന് മൂലധനവും പണലഭ്യതയും ബാങ്കുകൾക്കുണ്ടെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു.

Read More

മനാമ : ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന സോഷ്യൽ സർവീസ് ലീഗിന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾക്കായി സംഘടിപ്പിച്ച ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റ് ഇന്ത്യൻ ക്ലബിൽ വച്ച് ഏപ്രിൽ 10 വെള്ളിയാഴ്ച്ച നടത്തപ്പെട്ടു. ഇടവക വികാരി വന്ദ്യ സ്ലീബാ പോൾ കോറെപ്പിസ്ക്കോപ്പ വട്ടവേലിൽ ടൂർണമെന്റ് ഉത്ഘാടനം ചെയ്തു. സെക്രട്ടറി ബെന്നി. പി. മാത്യു, വൈസ് പ്രസിഡന്റ് സന്തോഷ്‌ ആന്ഡ്രൂസ്, ട്രഷറർ ലിജോ. കെ. അലക്സ്, ജോയിന്റ് സെക്രട്ടറി എബി. പി. ജേക്കബ്, ജോയിന്റ് ട്രഷറർ സിബു ജോൺ, മാനേജിങ് കമ്മറ്റി ഭാരവാഹികൾ ആയ ഡോളി ജോർജ്, ജെറിൻ ടോം പീറ്റർ, ബിജു തേലപ്പിള്ളി, ബിനു മോൻ ജേക്കബ്, വിജു ഏലിയാസ്, സുബിൻ തോമസ്, എക്സ് ഓഫീഷ്യോ മനോഷ് കോര എന്നിവർ സന്നിഹിതരായിരുന്നു. സോഷ്യൽ സർവീസ് ലീഗ് സെക്രട്ടറി എൽദോ പി. പി സ്വാഗതം ആശംസിച്ച ഉത്ഘാടന ചടങ്ങിന് ജോയിന്റ് സെക്രട്ടറി ജോമോൻ മാത്യു കൃതജ്ഞതയും രേഖപ്പെടുത്തി. https://youtu.be/n4kO9b3RIMQ?si=nJ72MxoH-UB6qX4z 5…

Read More