
മനാമ: അടുത്ത കാലത്തുണ്ടായ ഒരു സാങ്കേതിക തകരാറ് പരിഹരിച്ചതിനെത്തുടര്‍ന്ന് ബഹ്റൈന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സംവിധാനങ്ങള്‍ സാധാരണ നിലയിലായതായി മന്ത്രാലയം അറിയിച്ചു.
വെബ്സൈറ്റ് വഴി നല്കുന്ന എല്ലാ ഇ-സേവനങ്ങളും പുനഃസ്ഥാപിച്ചു. തടസ്സം ബാധിച്ച അപ്പോയിന്റ്മെന്റുകള്‍ സ്വയമേവ പുനഃക്രമീകരിക്കപ്പെടും.
തൊഴിലില്ലായ്മാ ആനുകൂല്യങ്ങള്‍ക്കും നഷ്ടപരിഹാരത്തിനുമുള്ള യോഗ്യത ഉള്‍പ്പെടെയുള്ള ഗുണഭോക്താക്കളുടെ അവകാശങ്ങളെ സാങ്കേതിക തകരാറ് ബാധിച്ചിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.


