- ബഹ്റൈൻ പ്രതിഭ ഗ്രാൻഡ് മാസ്റ്റേഴ്സ് കപ്പ് സീസൺ–1 സെപ്റ്റംബർ 11ന്
- ബഹ്‌റൈനിൽ മതപ്രഭാഷണങ്ങൾ നടത്താൻ ഔദ്യോഗിക അനുമതി നിർബന്ധം; ലൈസൻസിംഗ് വ്യവസ്ഥകൾ പുതുക്കി
- മോദിയുടെ പരിപാടിവേദിക്കു സമീപം സുരക്ഷാവീഴ്ച; വ്യാജ പി.എം.ഒ ഉദ്യോഗസ്ഥനും തോക്കുധാരിയായ അംഗരക്ഷകനും പിടിയിൽ
- ബഹ്റൈൻ നവകേരളയുടെ ‘നവകേരളോണം 2K26’ സെപ്റ്റംബർ 11ന്
- പിണറായിക്കെതിരെ കേസ് എടുക്കണം; ഡിജിപിക്ക് കത്ത് നല്‍കി ഇഡി; നിര്‍ണായക നീക്കം
- ബഹ്റൈൻ അന്താരാഷ്ട്ര എയർ ഷോ 2028ലേക്ക് മാറ്റി
- മോഹന്‍ലാലിന്റെ ലഫ്റ്റനന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി
- അമീബിക് മസ്തിഷ്കജ്വര ചികിത്സയ്ക്കിടെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; പ്രാർഥന അഭ്യർഥിച്ച് സരിത എസ്. നായർ
Author: News Desk
പിണറായി വിജയൻറെ ‘രക്ഷാപ്രവര്‍ത്തനം’ നടത്തിയ ഗണ്‍മാന്‍മാര്‍ക്കെതിരെ എസ്‌ഐടി വധശ്രമക്കുറ്റം ചുമത്തി
ആലപ്പുഴ: ആലപ്പുഴയിലെ ‘രക്ഷാ പ്രവര്‍ത്തന’ത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ക്കെതിരെ വധശ്രമ കുറ്റം ചേര്‍ത്ത് എസ്‌ഐടി റിപ്പോര്‍ട്ട്. ആലപ്പുഴ മജിസ്‌ട്രേറ്റ് കോടിതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പ്രതികള്‍ കീഴടങ്ങാനുള്ള സൂചന നിലനിര്‍ത്തിയാണ് പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദിച്ച സംഭവത്തില്‍ 5 പേര്‍ക്ക് സസ്പെന്‍ഷന്‍ ലഭിച്ചിരുന്നു. ഗണ്‍മാന്‍ അനില്‍ കുമാര്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപ്, പൊലീസ് ഉദ്യോഗസ്ഥരായ ഷൈജു, അരുണ്‍, വിപിന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. 2023 ഡിസംബറിലാണ് വിവാദങ്ങള്‍ക്ക് വഴിവെച്ച സംഭവം നടക്കുന്നത്. നവകേരള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് ആലപ്പുഴ ജനറല്‍ ആശുപത്രി ജംങ്ഷനിലൂടെ കടന്നുപോയപ്പോള്‍ കരിങ്കൊടി കാണിച്ച, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ എ.ഡി തോമസ്, അജയ് ജുവല്‍ കുര്യാക്കോസ് എന്നിവര്‍ കരിങ്കൊടി കാണിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. പ്രതിഷേധക്കാരെ പൊലീസുകാര്‍ സ്ഥലത്തുനിന്ന് മാറ്റിയതിന് പിന്നാലെ, മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തില്‍ നിന്നിറങ്ങിയ…
മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ (കെ.പി.എ) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള ഗുദൈബിയ ഏരിയ സമ്മേളനം പ്രൗഢമായി നടന്നു. കെ.പി.എ ഹാളിലെ ഒ മാധവൻ നഗറിൽ നടന്ന സമ്മേളനം ഏരിയ കോഓർഡിനേറ്റർ വിനീത് അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് തോമസ് ബി കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ ട്രഷറർ അജേഷ് വി പി സ്വാഗതം ആശംസിച്ചു. കെ.പി.എ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ രണ്ടു വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ട് ഏരിയ പ്രസിഡന്റ് തോമസ് ബി കെ യും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ അജേഷ് വി പി യും സമ്മേളനത്തിൽ അവതരിപ്പിച്ചു . തുടർന്ന് പ്രവർത്തന റിപ്പോർട്ട് കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും, സാമ്പത്തിക റിപ്പോർട്ട് കെ.പി.എ ട്രഷറർ മനോജ് ജമാലിനും കൈമാറി. തുടർന്ന് 2026-28 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് നടന്നു. കെ.പി.എ സെക്രട്ടറി അനിൽകുമാർ, ഏരിയ കോഓർഡിനേറ്റർ വിനീത് അലക്സാണ്ടർ…
AI ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ ചിത്രങ്ങൾക്കും വീഡിയോകൾക്കും എതിരെ ബഹ്റൈന്റെ മുന്നറിയിപ്പ്
മനാമ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കൃത്രിമ ബുദ്ധി (AI) ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യക്തിഗത ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിൽ ശക്തമായ മുന്നറിയിപ്പുമായി ബഹ്റൈൻ അധികൃതർ. ബഹ്റൈന്റെ ജനറൽ ഡയറക്ടറേറ്റ് ഫോർ ആന്റി കറപ്ഷൻ, ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി പുറത്തിറക്കിയ അറിയിപ്പിലാണ് നിർണായക നിർദേശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും യഥാർത്ഥതയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. ഉള്ളടക്കത്തിന്റെ സത്യസന്ധത, പശ്ചാത്തലം, സ്വഭാവം എന്നിവ തെറ്റായി അവതരിപ്പിക്കുന്ന തരത്തിലുള്ള എഡിറ്റിംഗുകൾ, വ്യാജ നിർമാണങ്ങൾ, AI അടിസ്ഥാനത്തിലുള്ള രൂപഭേദങ്ങൾ എന്നിവ നിയമലംഘനമായി കണക്കാക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു. സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഓൺലൈനിൽ ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും മുൻപ് കൂടുതൽ ജാഗ്രതയും ഉത്തരവാദിത്തബോധവും പുലർത്തണമെന്ന് അതോറിറ്റി അഭ്യർത്ഥിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് സമൂഹത്തിലും വ്യക്തികളുടെ സ്വകാര്യതയിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ഡിജിറ്റൽ ലോകത്ത് AI സാങ്കേതികവിദ്യയുടെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ വ്യാജ ഉള്ളടക്കങ്ങൾക്കെതിരെ കർശന നിരീക്ഷണവും നിയമനടപടികളും…
നല്ല തുടക്കം: സംസ്ഥാനത്തെ എല്ലാ ആശുപത്രികളും ശുചീകരിക്കാന്‍ ആരോഗ്യവകുപ്പിന്റെ സമഗ്ര പദ്ധതി
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും സമ്പൂർണ ശുചീകരണവും അണുവിമുക്ത പ്രവർത്തനങ്ങളും നടപ്പാക്കുന്നതിനായി ആരോഗ്യവകുപ്പ് പുതിയ പദ്ധതിയുമായി രംഗത്തെത്തി. ‘തുടക്കം’ എന്ന് പേരിട്ടിരിക്കുന്ന ഈ ശുചീകരണ പരിപാടിക്ക് നാളെ തുടക്കമാകും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾ വരെ സംസ്ഥാനത്തെ മുഴുവൻ ആരോഗ്യസ്ഥാപനങ്ങളെയും ശുചിയായി സൂക്ഷിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ആശുപത്രി പരിസരങ്ങൾ അണുവിമുക്തമാക്കുന്നതിനും രോഗികൾക്കും പൊതുജനങ്ങൾക്കും കൂടുതൽ സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിനുമാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. ആരോഗ്യപ്രവർത്തകർ, നഴ്സിംഗ് വിദ്യാർത്ഥികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്കൂളുകൾ, NSS വോളന്റിയർമാർ എന്നിവരുടെ സഹകരണത്തോടെയാകും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുക. പൊതുജന പങ്കാളിത്തത്തോടെയുള്ള ശുചിത്വ പ്രവർത്തനങ്ങൾ ആരോഗ്യ മേഖലയെ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 9 മണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആരോഗ്യ മന്ത്രി കെ. മുരളീധരൻ നിർവഹിക്കും. ചടങ്ങിൽ ശശി തരൂർ എംപി, വി. മുരളീധരൻ എംഎൽഎ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും. ആശുപത്രി ശുചിത്വം ഉറപ്പാക്കുന്നതിനും രോഗബാധകൾ…
നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണം; മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കണ്ട് കുടുംബം
തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രി വി ഡി സതീശനെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും നേരിൽക്കണ്ട് നിവേദനം സമർപ്പിച്ചു. കേരള സമൂഹവും ഞങ്ങളും ഏറെ നാളായി കാത്തിരിക്കുന്നതാണ് നിഷ്പക്ഷവും നീതിയുക്തവും ശാസ്‌ത്രീയവുമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നുള്ളത്. അന്വേഷണത്തിന് വേണ്ട നടപടികളെല്ലാം ചെയ്യാമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഞങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട് എന്ന് നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു പറഞ്ഞു.
മുംബൈ: മഹാരാഷ്ട്രയിലെ പൂനെയിയിൽ വ്യാജമദ്യം കഴിച്ച് 18 പേര്‍ മരിച്ചു. നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഏതാനും പേരുടെ കാഴ്ച ശക്തി നഷ്ടമായതായും റിപ്പോര്‍ട്ടുകളുണ്ട്. പിംപ്രി-ചിഞ്ച്വാഡിലെ ഫുഗേവാഡി പ്രദേശത്തുനിന്നും പൂനെയിലെ ഹഡപ്സര്‍ മേഖലയിലുമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഫുഗേവാഡിയില്‍ 13 പേരാണ് മരിച്ചത്. യോഗേഷ് വാംഖഡെ എന്നയാളാണ് വ്യാജമദ്യം വിതരണം ചെയ്തത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജമദ്യ വില്‍പ്പനയുമായി ബന്ധപ്പെട്ട് യോഗേഷിനെ കൂടാതെ, ഏഴു പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ പോലും രക്ഷപ്പെടാന്‍ അനുവദിക്കരുതെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പടെ 19 പേര്‍ പിടിയിൽ
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐപി ബിനു ഉള്‍പ്പെടയുള്ള 19 പേര്‍ പിടിയിൽ. ആറു പേര്‍ കീഴടങ്ങിയതാണ്. ഒരാൾക്ക് നോട്ടീസ് നൽകി വിട്ടയച്ചു. ബാക്കിയുള്ളവരുടെ അറസ്‌റ്റ് രേഖപ്പെടുത്തി. ശ്രീജിത്ത്, ജീവൻ, മനോജ്, നിതിൻരാജ്, ഷാഹിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വട്ടിയൂർക്കാവ് സ്വദേശി അശോകൻ, നരുവാമൂട് സ്വദേശി കിരണ്‍ എന്നിവരെയും കോട്ടയത്ത് ഒരു ലോഡ്ജിൽ നിന്നും അമൽ എന്ന പ്രതിയെയുമാണ് പിടികൂടിയത്. എല്ലാവരും ഡിവൈഎഫ്ഐ ജില്ലാ ബ്ലോക്ക് ഭാരവാഹികളാണ്. ഉച്ചയ്ക്ക് ശേഷമാണ് ഏഴു പേര്‍ പിടിയിലായത്. വൈകീട്ട് പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുന്‍ കൗണ്‍സിലറുമായ ബിനു ഐപി കീഴടങ്ങി. ഇഡി ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കേസിനു പുറമേ, പൊലിസുകാരെ ആക്രമിച്ചതിനും കേസെടുത്തിട്ടുണ്ട്.
മനാമ: ബഹ്‌റൈനിലെ കൊല്ലം പ്രവാസി അസോസിയേഷൻ്റെ (കെ.പി.എ) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള മുഹറഖ് ഏരിയ സമ്മേളനം ടുബ്ലിയിലെ കെ.പി.എ. ഹാളിലുള്ള ഒ എൻ വി കുറുപ്പ് നഗറിൽ വെച്ച് നടന്നു. ഏരിയ ജോയിന്റ് സെക്രട്ടറി നിധിൻ ജോർജ് സ്വാഗതം ആശംസിച്ച സമ്മേളനം ഏരിയ കോ-ഓർഡിനേറ്റർ ഷഹീൻ മഞ്ഞപ്പാറ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് മുനീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.പി.എ വൈസ് പ്രസിഡൻ്റ് കോയിവിള മുഹമ്മദ് കുഞ്ഞു സംഘടനപ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ രണ്ടു വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ട് ഏരിയ സെക്രട്ടറി ഷഫീഖ് ഇബ്രാഹിമും സാമ്പത്തിക റിപ്പോർട്ട് ഏരിയ ട്രഷറർ അജി അനിരുദ്ധൻ സമ്മേളനത്തിൽ അവതരിപ്പിച്ചു പാസാക്കി. തുടർന്ന് പ്രവർത്തന റിപ്പോർട്ട് കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും സാമ്പത്തിക റിപ്പോർട്ട് കെ.പി.എ സെക്രട്ടറി അനിൽകുമാറിനും കൈമാറി. തുടർന്ന് 2026-28 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് കെ.പി.എ സെക്രട്ടറി അനിൽ കുമാർ , ഏരിയ കോ-ഓർഡിനേറ്റർ ഷഹീൻ മഞ്ഞപ്പാറ എന്നിവരുടെ…
മനാമ: ബഹ്‌റൈനിൽ പൊതുജനങ്ങൾക്ക് NPRA അടിയന്തര സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ സർവീസ് സെന്ററുകൾ വഴിയും ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയും ലഭ്യമാക്കും. അടിയന്തര സേവനങ്ങൾ ആവശ്യമുള്ള അപേക്ഷകർക്ക് ഓരോ ഇടപാടിനും 10 ബഹ്റൈൻ ദിനാർ അധിക ഫീസ് നൽകി ഈ സേവനം തുടർന്നും പ്രയോജനപ്പെടുത്താം. മുൻപ് ഈ ഫാസ്റ്റ് ട്രാക്ക് സേവനം പ്രധാന ആസ്ഥാനത്തുള്ള സർവീസ് സെന്ററിൽ മാത്രമായിരുന്നു. നാഷണാലിറ്റി, പാസ്പോർട്ട്, റെസിഡൻസ് അഫയേഴ്സ് അണ്ടർസെക്രട്ടറി സമർപ്പിച്ച നിർദ്ദേശത്തിന് കാബിനറ്റ് അംഗീകാരം നൽകിയതിനെത്തുടർന്നാണ് ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫ ഈ ഭേദഗതി വരുത്തിയത്.
ബഹ്‌റൈനിന്റെ പ്രവാസ ഭൂമികയിൽ ഇരുപത് വർഷങ്ങൾ പൂർത്തിയാക്കിയ പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) വിദ്യാർത്ഥികളെ ആദരിച്ചു. പാക്ട് കുടുംബത്തിൽ നിന്നുള്ള പത്താം ക്ലാസ്സിലെയും പ്ലസ് ടു വിലെയും പരീക്ഷകളിൽ ഉന്നത വിജയം ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയാണ് ആദരിച്ചത്. പ്രൌഡമായ ചടങ്ങിൽ കരിയർ സംബന്ധമായും വിവിധ കോഴ്സുകളെ സംബന്ധിച്ചും വർത്തമാന കാലത്തെ വെല്ലുവിളികളെ എങ്ങനെ നേരിടാം എന്ന വിഷയത്തെ കുറിച്ചും വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളുടെ സെഷനുകൾ ശ്രദ്ധേയമായിരുന്നു. രഞ്ജിനി മേനോൻ, അനഘ മധുസൂധനൻ, വൈഷ്ണവ് ഉണ്ണി, രാജീവ് നായർ, അമ്മു രമേഷ് എന്നിവരാണ് ചർച്ച നയിച്ചത്. പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷനായ ചടങ്ങിൽ വനിത വിഭാഗം പ്രസിഡന്റ് സജിത സതീഷ് നയിച്ച വിദ്യാർഥികൾക്കുള്ള പ്രത്യേക സെഷനും ഉണ്ടായിരുന്നു. ചീഫ് കോർഡിനേറ്റർ ജ്യോതി മേനോൻ കഴിഞ്ഞ ഇരുപത് വർഷമായി പാക്ട് വിദ്യാർത്ഥികൾക്ക് നൽകുന്ന ആദരവിനെ സംബന്ധിച്ചും നാടിന്റെ നല്ല ഭാവിയെ വാർത്തെടുക്കുന്നതിലുള്ള വിദ്യാർത്ഥി സമൂഹത്തിന്റെ പങ്കിനെ സംബന്ധിച്ചും…
