- ഗാന്ധിജയന്തി സമാധാന ദിനമായി ആചരിച്ച് കൊല്ലം പ്രവാസി അസോസിയേഷൻ
- പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ; അതിർത്തിയിലെ നുഴഞ്ഞുകയറ്റം തടയണമെന്ന് താക്കീത്
- ലാൽ കെയേഴ്സിന്റെ നേതൃത്വത്തിൽ ശുചീകരണ ക്യാമ്പ് സംഘടിപ്പിച്ചു
- അസാമാന്യ ധൈര്യത്തിന് പ്രശംസ; ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ സന്ദർശിച്ച് ശൈഖ് ഹംദാൻ
- ബഹ്റൈനിൽ ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളിക്ക് വർണാഭമായ തുടക്കം
- പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസ്; 67-കാരന് 10 വർഷം തടവ്
- ‘കോൺഗ്രസിന്റെ ഫ്ലക്സാണെന്ന് കരുതിയാണ് കീറിയത്’; ക്ഷമ ചോദിച്ച് അക്ബർ ഷാ
- ‘ഇപ്പോൾ ഞാൻ സിപിഎമ്മിന് കൊള്ളാത്തവനായി; തോറ്റപ്പോൾ പിണറായിയെ ചവിട്ടിത്താഴ്ത്തി’: വെള്ളാപ്പള്ളി നടേശൻ
Author: News Desk
തിരുവനന്തപുരം : കെ-റെയിൽ വിട്ട് സർക്കാർ പ്രഖ്യാപിച്ച ആർആർടി ലൈനിൻറെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 100 കോടിയാണ് ബജറ്റ് വിഹിതം. കെ-റെയിൽ എന്ന പേരിൽ പിടിവാശിയില്ലെന്നും കേന്ദ്രം അനുമതി നൽകിയാൽ സംസ്ഥാനം എല്ലാ സഹകരണവും ഉറപ്പാക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. കെ-റെയിൽ തന്നെ വേണമെന്ന പിടിവാശി വിട്ടു. പക്ഷെ തെക്ക്-വടക്ക് ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽപാത വേണം. ഇന്നലെ മന്ത്രിസഭായോഗം അംഗീകരിച്ച ആർആർടിയിലാണ് ഇനിയുള്ള എല്ലാ പ്രതീക്ഷകളും. കൊച്ചി മെട്രോയെയും ഇനി വരാനുള്ള തിരുവനന്തപുരം-കോഴിക്കോട് മെട്രോകളെയും യോജിപ്പിച്ചാണ് ആർആർടി എസ്.പൂർണ്ണരൂപത്തിലാകാൻ 12 വർഷം എടുക്കുമെന്ന് സർക്കാർ തന്നെ സമ്മതിക്കുന്ന പദ്ധതി വികസന അജണ്ടയിൽ പിന്നോട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കാലത്ത് ഇടത് സർക്കാർ നൽകുന്ന സന്ദേശമാണ്. കെ- റെയിലിന് ഉടക്ക് റെയിൽവെ മന്ത്രാലയമാണെങ്കിൽ ആർആർടിഎസിനോട് കേന്ദ്ര നഗരകാര്യവകുപ്പിന് അനുകൂല നിലപാടുള്ളതിൽ സംസ്ഥാനത്തിന് പ്രതീക്ഷയുണ്ട്. പക്ഷെ കെ-റെയിലിനുള്ള ഇ ശ്രീധരൻറെ ബദലിനോടുള്ള കേന്ദ്ര നിലപാട് നിർണ്ണായകമാകും. കേന്ദ്ര സർക്കാറിൽ നല്ല സ്വാധീനമുള്ള മെട്രോ മാൻ ബദലിന് ഈയാഴ്ച അംഗീകാരം കിട്ടുമെന്നാണ് കരുതുന്നത്.…
മനാമ: ബഹ്‌റൈനില്‍ റോയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ (ആര്‍.എച്ച്.എഫ്) സംഘടിപ്പിച്ച വസന്തോത്സവം സമാപിച്ചു.സാക്കിറിലെ അദാരി പാര്‍ക്കിലും പരിസരങ്ങളിലുമായി ഒരാഴ്ചക്കാലമായി നടന്ന ഉത്സവത്തില്‍ നിരവധി കുടുംബങ്ങളുടെ പങ്കാളിത്തമുണ്ടായി. വൈവിധ്യമേറിയ പരിപാടികള്‍ ഉത്സവത്തിലുണ്ടായിരുന്നു.ആര്‍.എച്ച്.എഫിന്റെ സാമൂഹ്യക്ഷേമ നടപടികളുടെ ഭാഗമായാണ് ഉത്സവം സംഘടിപ്പിച്ചത്.
മനാമ: ഭക്ഷ്യസുരക്ഷാ നടപടികളുടെ ഭാഗമായി 2025ല്‍ ബഹ്‌റൈനില്‍ അധികൃതര്‍ പരിശോധിച്ചത് 4,92,000 ടണ്‍ ഭക്ഷ്യവസ്തുക്കള്‍.ഇതില്‍ കാര്‍ഷികോല്‍പന്നങ്ങളും അറവുമൃഗങ്ങളുമെല്ലാം ഉള്‍പ്പെടുമെന്ന് മുനിസിപ്പാലിറ്റീസ്, കൃഷികാര്യ മന്ത്രാലയത്തിലെ കൃഷി, മൃഗവിഭവകാര്യ അണ്ടര്‍ സെക്രട്ടറി എഞ്ചിനിയര്‍ അസിം അബ്ദുല്ലത്തീഫ് അബ്ദുള്ള പറഞ്ഞു. 1,74,000 അറവുമൃഗങ്ങളെയാണ് ഈ കാലയളവില്‍ പരിശോധിച്ചത്.കഴിഞ്ഞ വര്‍ഷം പച്ചക്കറികള്‍, പഴങ്ങള്‍, അറവുമൃഗങ്ങള്‍ എന്നിവയുടെ വിതരണം മുടക്കം വരാതെ സ്ഥിരമായി നിലനിര്‍ത്താനും കഴിഞ്ഞു. അറവുമൃഗങ്ങള്‍ക്ക് രോഗങ്ങളില്ലെന്ന് ഉറപ്പാക്കാന്‍ പ്രത്യേക ക്വാറന്റൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മനാമ: ബഹ്‌റൈനില്‍ വാഹനാപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ സ്ത്രീക്ക് 9,000 ദിനാര്‍ നഷ്ടപരിഹാരം നല്‍കാന്‍ സിവില്‍ കോടതി വിധിച്ചു.കോടതി ചെലവുകള്‍, വക്കീല്‍ ഫീസ്, ചികിത്സാ ചെലവ്, വാഹനത്തിന്റെ അറ്റകുറ്റച്ചെലവ് എന്നിവയടക്കമാണിത്. ഇന്‍ഷുറന്‍സ് കമ്പനി ഒന്നാം പ്രതിയായും അപകടമുണ്ടാക്കിയ വാഹന ഉടമ രണ്ടാം പ്രതിയായുമാണ് കേസെടുത്തത്.സ്ത്രീ ചെറുമകനോടൊപ്പം ഒരു കാറില്‍ യാത്ര ചെയ്യുമ്പോള്‍ രണ്ടാം പ്രതി ഓടിച്ച കാര്‍ പിറകില്‍ വന്ന് ഇടിക്കുകയായിരുന്നു.
മനാമ: സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും നടപടിക്രമങ്ങള്‍ പുനഃക്രമീകരിക്കുന്നതിനുമുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായി ബഹ്‌റൈന്‍ വ്യവസായ, വാണിജ്യ മന്ത്രാലയം ഇന്‍ഡസ്ട്രിയല്‍ പ്ലോട്ട് സര്‍വേ സേവനം വികസിപ്പിച്ചെടുത്തു.ഇതുവഴി സര്‍വീസ് ഓട്ടോമേഷനിലൂടെയും ആവശ്യമായ അംഗീകാരങ്ങളില്‍ കുറവിലൂടെയും സര്‍വേ നടപടിക്രമങ്ങള്‍ ഇലക്ട്രോണിക് രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഇത് നടപടിക്രമങ്ങള്‍ ലളിതമാക്കാനും നിക്ഷേപക അനുഭവം മെച്ചപ്പെടുത്തനും സഹായിക്കും.വികസിപ്പിച്ച സേവനത്തിന് കീഴില്‍ പ്രക്രിയ പൂര്‍ണ്ണമായും ഇലക്ട്രോണിക് ചാനലുകള്‍ വഴിയാണ്. സര്‍വേ ജോലികള്‍ക്ക് ഉത്തരവാദിയായ എഞ്ചിനീയറിംഗ് ഓഫീസിന് ഇലക്ട്രോണിക് സിസ്റ്റം വഴി നേരിട്ട് വ്യാവസായിക പ്ലോട്ട് കോ- ഓര്‍ഡിനേറ്റുകള്‍ നല്‍കുന്നു. ഇത് നേരിട്ടുള്ള സന്ദര്‍ശനങ്ങളുടെ ആവശ്യം ഇല്ലാതാക്കുകയും അതുവഴി നിക്ഷേപകരുടെ സമയവും പരിശ്രമവും കുറയ്ക്കുകയും ചെയ്യുന്നു.നടപടിക്രമങ്ങളുടെ എണ്ണവും കുറച്ചിട്ടുണ്ട്. കൂടാതെ സേവന ആവശ്യകതകള്‍ 25% കുറച്ചു. നടപടിക്രമങ്ങളുടെ സുതാര്യതയും വ്യക്തതയും വര്‍ധിപ്പിച്ചിട്ടുമുണ്ട്.പ്രവര്‍ത്തന കാര്യക്ഷമത വര്‍ധിപ്പിക്കാനും വിഭവങ്ങളുടെ ഒപ്റ്റിമല്‍ ഉപയോഗവും മന്ത്രാലയത്തിനുള്ളിലെ സുതാര്യതയും ശക്തിപ്പെടുത്താനും നൂതന ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ മന്ത്രാലയം സ്വീകരിക്കുന്നതിന്റെ ഭാഗമാണ് ഈ സേവനമെന്ന് വ്യവസായ, വാണിജ്യ മന്ത്രാലയം അണ്ടര്‍സെക്രട്ടറി എമാന്‍…
കൊച്ചി: പ്രതിസന്ധികളെ ആത്മവിശ്വാസം കൊണ്ട് അതിജീവിച്ച മനുഷ്യരുടെ ജീവിതകഥകൾ പങ്കുവെച്ച ‘പോരാട്ടമാണ് കഥ’ എന്ന സെഷൻ ശ്രദ്ധേയമായി. കൊച്ചി ജെയിൻ സർവ്വകലാശാല സംഘടിപ്പിച്ച ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ’ പരിപാടിയുടെ ഭാഗമായാണ് ജീവിതത്തിലെ കഠിനമായ പോരാട്ടങ്ങളിലൂടെ വിജയം വരിച്ചവർ ഒത്തുചേർന്നത്. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളിൽ നിന്നും ജീവിതത്തിലേക്ക് കരുത്തോടെ തിരിച്ചുവന്ന നാലുപേർ തങ്ങളുടെ അനുഭവങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവെച്ചു. കാൻസറിന്റെ നാലാം ഘട്ടത്തിൽ, വെറും മൂന്ന് മാസം മാത്രം ആയുസ്സ് വിധിക്കപ്പെട്ട അവസ്ഥയിൽ നിന്നും ബോഡി ബിൽഡറും ട്രെയിനറുമായി മാറിയ കഥയാണ് ജയജിത്തിന് പറയാനുള്ളത്. പാലക്കാട് നടന്ന ശരീരസൗന്ദര്യ മത്സരത്തിൽ പങ്കെടുത്തത് തന്റെ ആത്മവിശ്വാസം വർധിപ്പിച്ചുവെന്നും അവർ പറഞ്ഞു. ഏഴ് വർഷമായി കാൻസറിനോട് പോരാടുന്ന ലക്ഷ്മി ജയൻ, തന്റെ പുഞ്ചിരിയാണ് തന്നെ ജീവിതത്തിൽ പിടിച്ചുനിർത്തുന്നതെന്ന് പറഞ്ഞു. ശരീരത്തിന്റെ മുക്കാൽ ഭാഗവും കാൻസർ ബാധിച്ചിട്ടും തളരാത്ത പോരാട്ടവീര്യമാണ് ലക്ഷ്മിയുടേത്. 22-ാം വയസ്സിലുണ്ടായ അപകടത്തിൽ 85 ശതമാനവും ശരീരം തകരുകയും 15 മാസത്തോളം കോമയിലാവുകയും ചെയ്ത…
ശബരിമല സ്വർണക്കൊള്ള; ‘ശ്രീകുമാറിനെതിരെ തെളിവുകൾ ഹാജരാക്കാൻ എസ്ഐടിക്കായില്ല’; ജാമ്യ ഉത്തരവ് പുറത്ത്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിന്റെ ജാമ്യ ഉത്തരവ് പുറത്ത്. പ്രഥമദൃഷ്ട്യാ ശ്രീകുമാറിനെതിരെ ഒരു തെളിവും എസ്ഐടിക്ക് ഹാജരാക്കാനായില്ലെന്ന് ജാമ്യ ഉത്തരവിൽ പറയുന്നു. ദ്വാരപാലക ശില്പങ്ങൾ കൊണ്ട് പോകാൻ തീരുമാനിച്ചതിന് ശേഷമാണ് ശ്രീകുമാറിന്റെ നിയമനം. എക്സിക്യൂട്ടീവ് ഓഫീസറുടെ നിർദേശ പ്രകാരം ശ്രീകുമാർ മഹസറിൽ ഒപ്പ് വെച്ചു. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ശ്രീകുമാറിന് ബന്ധമില്ലെന്നും മഹസറിൽ ഒപ്പ് വെച്ചതല്ലാതെ മറ്റു കാരണങ്ങൾ ഒന്നും ശ്രീകുമാറിനെതിരെ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് ജാമ്യം അനുവദിക്കുന്നതെന്നും ഉത്തരവിലുണ്ട്. ശ്രീകുമാർ ഇന്ന് ജയിൽ മോചിതനാകും.
മനാമ: ബഹ്റൈനില്‍ എല്ലാ വര്‍ഷവും ഏര്‍പ്പെടുത്തുന്ന ആറു മാസത്തെ ചെമ്മീന്‍ പിടുത്ത നിരോധനം അടുത്ത ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വിയോണ്‍മെന്റ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് മറൈന്‍ റിസോഴ്സസ് അറിയിച്ചു.നിരോധനം ജൂലൈ 31 വരെ നീണ്ടുനില്‍ക്കും. രാജ്യത്തെ സമുദ്രവിഭവങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികളുടെ ഭാഗമായാണ് നിരോധനം. എല്ലാവരും നിരോധന നിയമങ്ങള്‍ പാലിക്കണമെന്ന് ഡയറക്ടറേറ്റ് അഭ്യര്‍ത്ഥിച്ചു.
മനാമ: ബഹ്റൈനിലെ സിത്രയില്‍ പാര്‍ക്കിംഗിന് വേണ്ടത്ര സ്ഥലമില്ലാത്ത പ്രശ്നം പരിഹരിക്കാന്‍ സ്ഥലമേറ്റെടുക്കുന്നതിന് കാപ്പിറ്റല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി.സിത്ര നഗരത്തിന് പരിസരത്ത് സ്വകാര്യ ഉടമസ്ഥതയിലുള്ള മൂന്നു ഭൂമികള്‍ ഏറ്റെടുക്കാനുള്ള ശുപാര്‍ശയാണ് കൗണ്‍സില്‍ അംഗീകരിച്ചത്. മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം എന്‍ജിനീയര്‍ മുഹമ്മദ് തൗഫീക്ക് അല്‍ അബ്ബാസ് ആണ് ഈ നിര്‍ദേശം അവതരിപ്പിച്ചത്.മുമ്പ് പാര്‍ക്കിംഗിനായി അനൗപചാരികമായി ഉപയോഗിച്ചിരുന്ന തുറസായ സ്ഥലങ്ങളുണ്ടായിരുന്നെന്നും എന്നാല്‍ നഗരവികസനത്തിന്റെ ഭാഗമായി പുതിയ കെട്ടിടങ്ങള്‍ വന്നതോടെ ആ സൗകര്യങ്ങള്‍ ഇല്ലാതായിട്ടുണ്ടെന്നും അദ്ദേഹം കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു.
മനാമ: മതപരമായ സഹവര്‍ത്തിത്വത്തിന് ബഹ്റൈന്‍ ഗിന്നസ് റെക്കോര്‍ഡ് സ്ഥാപിച്ചു.മനാമയിലെ കിംഗ് ഹമദ് സെന്റര്‍ ഫോര്‍ കോ എക്സിസ്റ്റന്‍സ് ആന്റ് ടോളറന്‍സില്‍ നടന്ന അന്താരാഷ്ട്ര സമാധാനപരമായ സഹവര്‍ത്തിത്വ ദിനാഘോഷ വേളയിലാണ് ഈ പ്രഖ്യാപനമുണ്ടായത്. നിശ്ചിത സ്ഥലപരിധിക്കുള്ളില്‍ ഏറ്റവും കൂടുതല്‍ ആരാധനാലയങ്ങളുള്ള രാജ്യമായി സൂക്ഷ്മ പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് റെക്കോര്‍ഡില്‍ നേടിയത്.ഒരു ചതുരശ്ര കിലോമീറ്റര്‍ പരിധിയില്‍ കുറഞ്ഞത് 2.300 ആരാധനാലയങ്ങളുണ്ടായിരിക്കണമെന്നതാണ് റെക്കോര്‍ഡില്‍ ഇടം നേടാനുള്ള യോഗ്യത. 2026 ജനുവരി 28ന് പരിശോധിച്ച കണക്കുകള്‍ പ്രകാരം രാജ്യത്ത് ഒരു ചതുരശ്ര കിലോമീറ്റര്‍ പരിധിക്കുള്ളില്‍ 2.577 ആരാധനാലയങ്ങളുണ്ട്.ബഹ്റൈനില്‍ മൊത്തം 2,123 ആരാധനാലയങ്ങളാണുള്ളത്. ഇതില്‍ ഇസ്ലാം, മറ്റ് അബ്രഹാമിക് മതങ്ങള്‍ എന്നിവയുടെ പള്ളികള്‍ക്കു പുറമെ ക്ഷേത്രങ്ങളുമുണ്ട്.ബഹ്റൈന്റെ കാര്യത്തില്‍ ഇത് വെറും സംഖ്യകളുടെയോ സ്ഥിതിവിവരക്കണക്കുകളുടെയോ മാത്രം കാര്യമല്ലെന്നും വ്യത്യസ്ത വിശ്വാസങ്ങളുള്ളവര്‍ പരസ്യമായും പരസ്പര ആദരവോടെയും ഒരുമിച്ചു കഴിയുന്ന അവസ്ഥ രാജ്യത്തുണ്ടെന്നും പ്രഖ്യാപനം നടത്തിക്കൊണ്ട് അഡ്ജുഡിക്കേറ്റര്‍ വ്യക്തമാക്കി.
