- ബഹ്റൈൻ പ്രതിഭ ഗ്രാൻഡ് മാസ്റ്റേഴ്സ് കപ്പ് സീസൺ–1 സെപ്റ്റംബർ 11ന്
- ബഹ്റൈനിൽ മതപ്രഭാഷണങ്ങൾ നടത്താൻ ഔദ്യോഗിക അനുമതി നിർബന്ധം; ലൈസൻസിംഗ് വ്യവസ്ഥകൾ പുതുക്കി
- മോദിയുടെ പരിപാടിവേദിക്കു സമീപം സുരക്ഷാവീഴ്ച; വ്യാജ പി.എം.ഒ ഉദ്യോഗസ്ഥനും തോക്കുധാരിയായ അംഗരക്ഷകനും പിടിയിൽ
- ബഹ്റൈൻ നവകേരളയുടെ ‘നവകേരളോണം 2K26’ സെപ്റ്റംബർ 11ന്
- പിണറായിക്കെതിരെ കേസ് എടുക്കണം; ഡിജിപിക്ക് കത്ത് നല്കി ഇഡി; നിര്‍ണായക നീക്കം
- ബഹ്റൈൻ അന്താരാഷ്ട്ര എയർ ഷോ 2028ലേക്ക് മാറ്റി
- മോഹന്‍ലാലിന്റെ ലഫ്റ്റനന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി
- അമീബിക് മസ്തിഷ്കജ്വര ചികിത്സയ്ക്കിടെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; പ്രാർഥന അഭ്യർഥിച്ച് സരിത എസ്. നായർ
Author: News Desk
തിരുവനന്തപുരം: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വടകരയിലെ യു ഡി എഫ് സ്ഥാനാർഥിയായിരുന്ന ഷാഫി പറമ്പിലിനെതിരെ കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചെന്ന പരാതിയിൽ തുടരന്വേഷണത്തിന് ഏഴംഗ എസ്ഐടിയെ നിയോഗിച്ചു. രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച കേസിൽ പ്രതികളെ കണ്ടെത്താൻ പൊലീസിന് സാധിക്കാത്തത് കനത്ത വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പുതിയ സംഘത്തെ നിയോഗിച്ച് കേസ് തെളിയിക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ അടിയന്തര നീക്കം. വടകര കാഫിർ സ്ക്രീൻഷോട്ട് വിവാദക്കേസിൽ പുനരന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘത്തെ (എസ് ഐ ടി.) നിയോഗിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. കോഴിക്കോട് റൂറൽ എസ് പിയുടെ മേൽനോട്ടത്തിൽ ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുക. പ്രതികളിലേക്ക് എത്താൻ കഴിഞ്ഞില്ലെന്ന് കാണിച്ച് മുൻപ് അന്വേഷണം അവസാനിപ്പിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കേസിൽ തുടരന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ടി മനോഹരനാണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ.
ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ മാളവ്യ നഗറിലുള്ള ഹൗസ് റാണി പ്രദേശത്തെ ബഹുനില മന്ദിരത്തിൽ പ്രവർത്തിക്കുന്ന ‘ലെമൺ ഗ്രീൻ’ റസ്റ്റോറന്റിലുണ്ടായ വൻ തീപിടിത്തത്തിൽ 21 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഔദ്യോഗിക വിവരം. രാവിലെ 8.50 ഓടെയാണ് റസ്റ്റോറന്റിൽ തീപിടിത്തമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. തുടർന്ന് 9.45 ഓടെ ഡൽഹി ഫയർ സർവീസിന് വിവരം ലഭിക്കുകയും ഉടൻ തന്നെ സ്ഥലത്ത് എത്തുകയുമായിരുന്നു. പത്ത് ഫയർ ടെൻഡറുകൾ മണിക്കൂറുകളോളം ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. റസ്റ്റോറന്റിന്റെ ബേസ്‌മെന്റിൽ കുടുങ്ങിക്കിടന്ന 37 പേരെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ രക്ഷപെടുത്തി കാറ്റ്സ് ആംബുലൻസുകൾ വഴി ആശുപത്രിയിലേക്ക് മാറ്റി. ഇതിന് പുറമെ കെട്ടിടത്തിനുള്ളിൽ നിന്ന് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ 11 പേരെ ഡൽഹി പൊലീസും ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.
‘കെഎം ബഷീറിന്റെ കൊലയാളിയെ മന്ത്രിക്കൊപ്പം ഇരുത്തരുത്’; പ്രതിഷേധവുമായി മാധ്യമ പ്രവര്‍ത്തകര്‍
തിരുവനന്തപുരം: കൃഷി മന്ത്രി ടി സിദ്ദിഖിനൊപ്പം വാര്‍ത്താസമ്മേളനത്തിനെത്തിയ ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകര്‍. കെഎം ബഷീറിന്റെ കൊലയാളി വാര്‍ത്താ സമ്മേളനത്തില്‍ വേണ്ടെന്ന നിലപാടെടുക്കുകയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. പ്രതിഷേധത്തെത്തുടര്‍ന്ന് വാര്‍ത്താസമ്മേളനത്തിനിടെ ശ്രീറാം പുറത്തിറങ്ങി പോകുകയായിരുന്നു. കൃഷിവകുപ്പ് ഡയറക്ടറാണ് ശ്രീറാം വെങ്കിട്ടരാമന്‍. ശ്രീറാം വെങ്കിട്ടരാമന്‍ പങ്കെടുക്കുന്ന വാര്‍ത്താസമ്മേളനങ്ങളില്‍ പങ്കെടുക്കില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ നേരത്തെ നിലപാട് അറിയിച്ചിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏതെങ്കിലും വകുപ്പുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ വാര്‍ത്താസമ്മേളനങ്ങളിലോ മറ്റോ ശ്രീറാം പങ്കെടുത്തിരുന്നില്ല. പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ കൃഷിമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലാണ് ശ്രീറാം എത്തിയത്. വാര്‍ത്താസമ്മേളനം ആരംഭിച്ച് കുറച്ച് കഴിഞ്ഞ് ശ്രീറാം എത്തിയതോടെ, വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിക്കുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ മന്ത്രിയെ അറിയിച്ചു. അതോടെ ശ്രീറാം വെങ്കിട്ടരാമന്‍ സ്വമേധയാ ഇറങ്ങിപ്പോകുകയായിരുന്നു.
മലപ്പുറം: ഇടതുസ്വതന്ത്രനായി നിയമസഭയിലെത്തിയ മുൻ മന്ത്രി കെ.ടി. ജലീൽ സി.പി.ഐ(എം) അംഗത്വം സ്വീകരിക്കുന്നു. പ്രസ്ഥാനം വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന ഈ ഘട്ടത്തിൽ പാർട്ടിക്കൊപ്പം നിസ്വാർത്ഥമായി നിലയുറപ്പിക്കുക എന്നത് സമൂഹത്തോടുള്ള കൊടിയ അപരാധം ഒഴിവാക്കാനും, ഒരു സാമൂഹിക ഉത്തരവാദിത്വം നിറവേറ്റാനുമുള്ള തീരുമാനമാണെന്ന് അദ്ദേഹം തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ലോകത്തുള്ള എല്ലാ വർഗ്ഗീയ-ജാതീയ ശക്തികളും കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാൻ ഒരുമിക്കുന്ന ഈ കാലത്ത്, അതിനെതിരെയുള്ള ശക്തമായ പ്രതിരോധം കൂടിയാണ് തന്റെയും ഭാര്യയുടെയും ഈ പാർട്ടി പ്രവേശനമെന്ന് കെ.ടി. ജലീൽ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:ഇനി സഹയാത്രികനല്ല എൻ്റെ പൊതുജീവിതത്തിൽ വലിയ താങ്ങും തണലും നൽകിയ പാർട്ടിയാണ് സി.പി.ഐ(എം). 2006-ൽ തുടങ്ങിയ ആത്മബന്ധം രണ്ടു പതിറ്റാണ്ടിനിടയിൽ ഒരു ഘട്ടത്തിലും ദുർബലമായിട്ടില്ല. സഹയാത്രികനായിരിക്കെ പാർട്ടി സെക്രട്ടറിയായ സ:പിണറായി വിജയൻ നയിച്ച 2 സംസ്ഥാന ജാഥയിലും, ഗോവിന്ദൻ മാസ്റ്റർ നയിച്ച ഒരു ജാഥയിലും ഈയുള്ളവനെ അംഗമാക്കിയ സി.പി.ഐ(എം) എന്നിലർപ്പിച്ച വിശ്വാസം വളരെ വലുതാണ്. ഒരാളുടെയും പിന്നാലെ നടക്കാതെയും…
എ.കെ.സി. സി.യുടെ ചർച്ചാ സദസ്സ് “വാർദ്ധക്യം ബാധ്യതയോ.. സാധ്യതയോ..”? ബിഷപ്പ് മാർ. റമിജിയോസ് ഇഞ്ചിനാനിയിൽ ഉദ്ഘാടനം ചെയ്യും
മനാമ: ബഹ്റൈൻ എ.കെ.സി. സി.യുടെ ചർച്ചാ സദസ്സ് “വാർദ്ധക്യം ബാധ്യതയോ.. സാധ്യതയോ..”? ബിഷപ്പ് മാർ. റമിജിയോസ് ഇഞ്ചിനാനിയിൽ ഉദ്ഘാടനം ചെയ്യും. ഒറ്റപ്പെടുന്ന വാർദ്ധക്യത്തിന് തുണയാകാൻ കരുത്തേകുന്ന വഴികൾ തേടി ബഹ്റൈൻ.എ.കെ. സി.സി ചർച്ചാ സദസ്സ് സംഘടിപ്പിക്കുന്നു. ജൂൺ 12ന് വൈകിട്ട് 7.30ന് കലവറ പാർട്ടി ഹാളിൽ വച്ച് താമരശ്ശേരി രൂപത ബിഷപ്പ് മാർ. റമിജിയോസ് ഇഞ്ചിനാനിയൽ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. ബാല്യവും കൗമാരവും യൗവ്വനവും പിന്നിട്ട് എല്ലാവരും എത്തപ്പെടുന്ന ഒരു കാലമാണ് വാർദ്ധക്യം. ഏറ്റവും പ്രിയപ്പെട്ടതായി നമ്മൾ താലോലിച്ച നമ്മുടെ ശരീരത്തിൽ ചുളിവുകൾ വീഴുകയും ചിന്തകളുടെയും, ബന്ധങ്ങളുടെയും കണ്ണികൾ മുറിയുകയും രോഗങ്ങൾ അതിഥികളായി എത്തുകയും ചെയ്യുന്ന കാലം. കടന്നുപോകാൻ ഏറെ ബുദ്ധിമുട്ടുള്ള “ജീവിതത്തിന്റെ സായാഹ്നം” കേരളത്തിൽ ഇന്ന് 20% ശതമാനത്തോളം പേർ വയോജനങ്ങൾ ആണ് എന്നത് ഒരുപക്ഷേ അത്ഭുതപ്പെടുത്തിയേക്കാം…. 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ. ഇത്തരമൊരു അവസ്ഥയിലാണ് ഇന്ത്യയിൽ ആദ്യമായി കേരളത്തിലെ പുതിയ സർക്കാരിന്റെ വയോജന വകുപ്പ് പ്രത്യേക ശ്രദ്ധ നേടുന്നത്.…
മനാമ: ബഹ്‌റൈൻ ജനതയും കുടുംബങ്ങളും പ്രകടിപ്പിച്ച ഐക്യത്തെയും രാജ്യത്തോടുള്ള കൂറിനെയും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പ്രശംസിച്ചു. സഖീർ കൊട്ടാരത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ സാന്നിധ്യത്തിൽ ചേർന്ന പ്രതിവാര കാബിനറ്റ് യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു രാജാവ്. ഇറാൻ്റെ അധിനിവേശ ശ്രമങ്ങൾക്കെതിരെ ശക്തമായ നിലപാടാണ് യോഗത്തിൽ രാജാവ് സ്വീകരിച്ചത്. മേഖലയിലെ വികസന ശ്രമങ്ങളെ തടസ്സപ്പെടുത്താനും അന്താരാഷ്ട്ര നിയമങ്ങളും അയൽപക്ക സൗഹൃദ നിയമങ്ങൾ ലംഘിക്കാനുമാണ് ഇറാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ പ്രതിരോധ ഘട്ടത്തിൽ ബഹ്‌റൈൻ കാണിച്ച സഹിഷ്ണുതയും കരുത്തും പ്രാദേശിക സ്ഥിരതയോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് കാണിക്കുന്നത്. അന്താരാഷ്ട്ര കപ്പൽ ഗതാഗത പാതയായ ഹുർമുസ് കടലിടുക്കിന്റെ സുരക്ഷ നിലനിർത്തേണ്ടതും സ്വതന്ത്രമായ കപ്പൽ ഗതാഗതം ഉറപ്പാക്കേണ്ടതും അനിവാര്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
മനാമ : വിശുദ്ധ റമദാൻ മാസത്തിൽ റയ്യാൻ സ്റ്റഡി സെന്റർ സംഘടിപ്പിച്ച ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനം ഹൂറ ഈദ് ഗാഹിൽ വെച്ച് ഷിഫാ അൽ ജസീറ മെഡിക്കൽ സെന്റർ മാർക്കറ്റിങ്ങ് മാനേജർ മൂസ കെ ഹസ്സൻ നിർവ്വഹിച്ചു. ഒന്നാം സമ്മാനത്തിന് സാഫിർ അഷ്‌റഫ് കണ്ണൂരും, രണ്ടും മൂന്നും സമ്മാനങ്ങൾ സൽമ മെഹ്ജൂബ, തൻസീന നദീർ എന്നിവരും അർഹരായി. റയ്യാൻ സെന്റർ ചെയർമാൻ അബ്ദു റസാഖ് വി.പി., ജനറൽ സെക്രട്ടറി എം.എം. രിസാലുദ്ദീൻ എന്നിവർ സന്നിഹിതരായിരുന്നു.
മനാമ: ബഹ്റൈൻ പ്രവാസികളായ മലയാളികൾക്ക് ഏറെ ശ്രദ്ധേയവും, അഭിമാനകരവുമായ നേട്ടമാണ് റോയി പൂച്ചേരിയിലൂടെ കരഗതമായിരിക്കുന്നത്. ഈ വർഷത്തെ CBSE പാഠ്യ പദ്ധതിയിലെ നാലാം ക്ലാസ്സിലെ “മധുരം മലയാളം” പാഠപുസ്തകത്തിൽ ഈസോപ്പ് കഥകൾ അടിസ്ഥാനമാക്കിയുള്ള റോയിയുടെ, “കഥയുടെ കൂട്ടുകാരൻ” എന്ന ഒരു പാഠവും ഉൾപ്പെടുത്തിയിട്ടുണ്ട്. മികച്ച എഴുത്തിനുള്ള സാഹിത്യപ്രതിഭാ പുരസ്കാരം നിരവധിതവണ ലഭിച്ച റോയി, പ്രവാസ സാഹിത്യ ലോകത്ത് അറിയപ്പെടുന്ന വ്യക്തിത്വമാണ്. ധാരാളം കഥകളും, കവിതകളും, ലേഖനങ്ങളും റോയിയുടെതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിൻ്റെ “അക്ഷരമുറ്റത്തെ ശലഭങ്ങൾ” എന്ന കവിതയും CBSE പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മുതൽ കുട്ടികളുടെ കൈകളിൽ പഠനത്തിനായി എത്തിച്ചേർന്ന ഈ പുസ്‌തകം ഒരു എഴുത്തുകാരൻ്റെ ജീവിതത്തിലെ അസുലഭമായ, അവിസ്മരണീയമായ ഒരു ബഹുമതിയാണ്. ഗുണപാഠങ്ങൾ നിറഞ്ഞ തൻ്റെ കഥകളിലൂടെ എല്ലാവരെയും ആഹ്ലാദിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്ത, ലോകത്തിലെ സാഹിത്യ പ്രേമികളായ മനുഷ്യർ ഒന്നടങ്കം മനംനിറയെ എന്നും കൊണ്ടുനടക്കുന്ന, ഈസോപ്പിനെപ്പോലുള്ള മറ്റൊരാളെ ലോക സാഹിത്യത്തിൽ ചൂണ്ടിക്കാണിക്കാൻ വലിയ പ്രയാസമാണ്. ‘കഥയുടെ കൂട്ടുകാരൻ’ എന്ന ഈ പാഠത്തിലൂടെ,…
മുഖ്യമന്ത്രി സതീശന്‍റെ അർധനഗ്ന ചിത്രം കൃത്രിമമായി നിർമ്മിച്ച് വാട്സ്ആപ്പിൽ പ്രചരിപ്പിച്ച 2 പേർക്കെതിരെ കേസെടുത്തു
കാസർകോട്: മുഖ്യമന്ത്രി വി ഡി സതീശന്‍റെ അർദ്ധനഗ്ന ഫോട്ടോ കൃത്രിമമായി നിർമ്മിച്ച് വാട്‌സ് ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ച രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു. കാസർകോട് ചിറ്റാരിക്കാൽ സ്വദേശികളായ ഷാജഹാൻ, സ്നേഹജൻ എന്നിവർക്കെതിരെയാണ് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തത്. ഈസ്റ്റ് എളേരി എന്ന വാട്സ്ആപ്പ് കൂട്ടായ്മയിലാണ് ഇവർ പ്രകോപനപരമായ ഫോട്ടോ ഇട്ടത്. സമൂഹത്തിൽ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രതികൾ പ്രവർത്തിച്ചുവെന്ന് എഫ് ഐ ആറിൽ വിവരിക്കുന്നുണ്ട്. ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ എ ജോർജ് നൽകിയ പരാതിയിലാണ് നടപടി.
ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി കുത്തേറ്റ് മരിച്ചു. കണ്ണൂര്‍ സ്വദേശിയായ ഇസ്മായില്‍ പൊന്നാരം ഇബ്രാഹിം കുട്ടി എന്നയാളാണ് മരിച്ചത്. ടിക്ടോക്കിലെ തര്‍ക്കത്തെതുടര്‍ന്നാണ് കൊലപാതകമെന്നാണ് വിവരം. സംഭവത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം ആരംഭിച്ചു. ടിക് ടോക്കില്‍ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ ദിവസങ്ങളായി തര്‍ക്കം നിലനിന്നിരുന്നു. ഇന്നലെ രാത്രി രണ്ടുഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ പരസ്പരം കൊലവിളി നടത്തി. അതിന് പിന്നാലെ ഉണ്ടായ കത്തിക്കുത്തിലാണ് ഇസ്മയില്‍ കൊല്ലപ്പെട്ടത്. ഏറെനാളായി ഷാര്‍ജയില്‍ ജോലി ചെയ്യുന്നയാളാണ് കൊല്ലപ്പെട്ട ഇസ്മയില്‍. കുത്തിയ ആളും മലയാളിയാണ്. ഇയാള്‍ കൊല്ലം സ്വദേശിയാണെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ഷാര്‍ജ പൊലീസ് അറിയിച്ചു.
