
മനാമ : ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന സോഷ്യൽ സർവീസ് ലീഗിന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾക്കായി സംഘടിപ്പിച്ച ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റ് ഇന്ത്യൻ ക്ലബിൽ വച്ച് ഏപ്രിൽ 10 വെള്ളിയാഴ്ച്ച നടത്തപ്പെട്ടു.

ഇടവക വികാരി വന്ദ്യ സ്ലീബാ പോൾ കോറെപ്പിസ്ക്കോപ്പ വട്ടവേലിൽ ടൂർണമെന്റ് ഉത്ഘാടനം ചെയ്തു. സെക്രട്ടറി ബെന്നി. പി. മാത്യു, വൈസ് പ്രസിഡന്റ് സന്തോഷ് ആന്ഡ്രൂസ്, ട്രഷറർ ലിജോ. കെ. അലക്സ്, ജോയിന്റ് സെക്രട്ടറി എബി. പി. ജേക്കബ്, ജോയിന്റ് ട്രഷറർ സിബു ജോൺ, മാനേജിങ് കമ്മറ്റി ഭാരവാഹികൾ ആയ ഡോളി ജോർജ്, ജെറിൻ ടോം പീറ്റർ, ബിജു തേലപ്പിള്ളി, ബിനു മോൻ ജേക്കബ്, വിജു ഏലിയാസ്, സുബിൻ തോമസ്, എക്സ് ഓഫീഷ്യോ മനോഷ് കോര എന്നിവർ സന്നിഹിതരായിരുന്നു. സോഷ്യൽ സർവീസ് ലീഗ് സെക്രട്ടറി എൽദോ പി. പി സ്വാഗതം ആശംസിച്ച ഉത്ഘാടന ചടങ്ങിന് ജോയിന്റ് സെക്രട്ടറി ജോമോൻ മാത്യു കൃതജ്ഞതയും രേഖപ്പെടുത്തി.
5 കാറ്റഗറികളിലായി 80 ൽ പരം താരങ്ങൾപങ്കെടുത്ത ടൂർണമെന്റിൽ അണ്ടർ 12 വിഭാഗത്തിൽ ആൻ മരിയ ബിജു, ഹബേൽ കുര്യൻ അലക്സും, അണ്ടർ 18 വിഭാഗത്തിൽ ആൻജോ ജോസ്, ഹെലേന സൂസൻ അലക്സും, മിക്സ് ഡബിൾസ് വിഭാഗത്തിൽ റെയ്സൺ വർഗീസ്, ബിന്ദു ആൻസണും, മെൻസ് ഡബിൾസ് വിഭാഗത്തിൽ നിബു തോമസ്, റെയ്സൺ വർഗീസും, മാസ്റ്റേർസ് ഡബിൾസ് വിഭാഗത്തിൽ റോബി മാത്യു ഈപ്പൻ, ജോവറ്റ് സി ജോസ് സഖ്യവും വിജയം നേടി.
ബഹ്റൈൻ ഏഷ്യ ഇന്റർനാഷണൽ റഫറി ഷാനിൽ അബ്ദുൾ റഹീം, മാച്ച് കണ്ട്രോളർ ഷിഹിൽ നാസ്, അമ്പയർമാരായി റഷീദ് എസ്. എ, ഫൈസൽ എം. സി, ദാൻ ശ്യാം എന്നിവർക്ക് ഒപ്പം ടൂർണമെന്റ് കമ്മറ്റി ഭാരവാഹികൾ ആയ പ്രജീഷ് ജോൺ തരകൻ, സീജോ ജോൺ, റോബി മാത്യു ഈപ്പൻ, ഡോളി ജോർജ്, ബിജു. പി. മാത്യു എന്നിവർ ടൂർണമെന്റിന്റെ നിയന്ത്രണങ്ങൾക്ക് നേതൃത്വം നൽകി.


