- ജഡ്ജിയുടെ കസേരയിൽ വിത്തുകൾ വിതറി ‘ദുർമന്ത്രവാദം’; കോടതിയിൽ 65കാരി അറസ്റ്റിൽ
- കൃത്യനിഷ്ഠയിൽ ലോകത്ത് നാലാം സ്ഥാനത്ത് എയർ ഇന്ത്യ; ആദ്യ അഞ്ച് വിമാനക്കമ്പനികളിൽ ഇടം നേടി
- ഒ.ഐ.സി.സി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘പ്രിയദർശിനി കുടുംബസംഗമം’ സംഘടിപ്പിച്ചു
- കേരളത്തെ ആഗോള ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശന്
- “ബഹ്റൈൻ പ്രതിഭ അന്താരാഷ്ട്ര നാടക പുരസ്കാരം 2026”: നാടകരചനകൾ ക്ഷണിക്കുന്നു
- പൾസർ സുനി ജയിലിൽ തുടരും; ശിക്ഷ മരവിപ്പിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി
- ബഹ്റൈനിൽ 18 പ്രതികൾക്കെതിരായ ഭീകരവാദക്കേസ് ഹൈ ക്രിമിനൽ കോടതി പരിഗണിച്ചു
- പ്രവാസി പെൻഷൻ വിതരണം പുനരാരംഭിക്കണം: ബഹ്റൈൻ പ്രതിഭ
Author: News Desk
മനാമ: രണ്ട് വ്യത്യസ്ത മോഷണ കേസുകളിലായി ഒമ്പത് പേരെ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. മോഷ്ടിച്ച വസ്തുക്കളുടെ ആകെ മൂല്യം ഏകദേശം 1 ദശലക്ഷം ബഹ്‌റൈൻ ദിനാർ (25 കോടിയോളം രൂപ) ആണെന്ന് കണക്കാക്കപ്പെടുന്നു. https://youtube.com/shorts/NXCLH-PLz90 ആദ്യ കേസിൽ, 800,000 ബഹ്‌റൈൻ ദിനാർ വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടിച്ചതിൽ ഏഴു പേരെയും, രണ്ടാമത്തെ കേസിൽ ഏകദേശം 200,000 ബഹ്‌റൈൻ ദിനാർ മോഷ്ടിച്ച രണ്ട് പേരെയും അറസ്റ്റ് ചെയ്തു.
മനാമ: ബഹ്‌റൈനിലെ ബിലാജ് അല്‍ ജസായര്‍ പബ്ലിക് ബീച്ച് മോടിപിടിപ്പിക്കല്‍ പ്രവൃത്തി ആരംഭിച്ചതായി ബഹ്‌റൈന്‍ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി (ഇദാമ) അറിയിച്ചു.നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബീച്ച് താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. ബീച്ചിന്റെ ദൃശ്യഭംഗി മെച്ചപ്പെടുത്താനുള്ള പ്രവൃത്തിയുടെ ആദ്യഘട്ടം നടന്നുകൊണ്ടിരിക്കുകയാണെന്നും ഇദാമ വ്യക്തമാക്കി.
മനാമ: ബഹ്‌റൈനിലെ അല്‍ ജസ്‌റയിലുണ്ടായ വാഹനാപകടത്തില്‍ 20കാരി മരിച്ചു.ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ബന്ധപ്പെട്ട അധികൃതര്‍ സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മനാമ: എയര്‍ കാര്‍ഗോ വഴി ബഹ്‌റൈനിലേക്ക് മയക്കുമരുന്ന് കടത്തിയ കേസില്‍ ഏഷ്യക്കാരനായ യുവാവിന് ഹൈ ക്രിമിനല്‍ കോടതി (ഫസ്റ്റ് സര്‍ക്യൂട്ട്) അഞ്ചു വര്‍ഷം തടവും 3,000 ദിനാര്‍ പിഴയും വിധിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയായശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു.ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഒരു എയര്‍ കാര്‍ഗോ പാര്‍സല്‍ കസ്റ്റംസ് അധികൃതര്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് അതില്‍ മയക്കുമരുന്ന് കണ്ടെത്തിയത്. പാര്‍സല്‍ സ്വീകരിക്കേണ്ടയാളുടെ വിലാസവും തിരിച്ചറിയല്‍ നമ്പറും അവര്‍ രേഖപ്പെടുത്തി. തൊട്ടുപിറകെ എത്തിയ മറ്റൊരു പാര്‍സലിലും ഇതേപോലെ മയക്കുമരുന്ന് കണ്ടെത്തി. അതില്‍ രേഖപ്പെടുത്തിയ വിലാസം മറ്റൊരാളുടേതായിരുന്നെങ്കിലും ആദ്യത്തെ പാര്‍സലിലെ അതേ തിരിച്ചറിയല്‍ നമ്പര്‍ തന്നെയായിരുന്നു.തുടര്‍ന്ന് കേസ് ആന്റി നാര്‍കോട്ടിക് ഡയറക്ടറേറ്റിന് കൈമാറി. അവര്‍ പാര്‍സലില്‍ കണ്ട മേല്‍വിലാസത്തിനുള്ളയാളെ ബന്ധപ്പെട്ട് ചരക്ക് സ്വീകരിക്കാന്‍ വരാന്‍ പറഞ്ഞു.ഉദ്യോഗസ്ഥര്‍ ഡെലിവറി ജീവനക്കാരായി വേഷംമാറി കാത്തിരുന്നു. 30കാരനായ ഏഷ്യക്കാരന്‍ പാര്‍സല്‍ സ്വീകരിക്കാനെത്തിയപ്പോള്‍ അയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതിയുടെ താമസസ്ഥലം പരിശോധിച്ചപ്പോള്‍ മയക്കുമരുന്ന് കൃത്യമായി അളക്കാനുള്ള ഉപകരണങ്ങളും കണ്ടെത്തി.
മനാമ: ബഹ്‌റൈനിലെ സ്വകാര്യ പരിശീലന സ്ഥാപനങ്ങളില്‍ ഏപ്രില്‍ 13ന് നേരിട്ടുള്ള പരിശീലനം പുനരാരംഭിച്ചതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു.പ്രോഗ്രാം ആവശ്യകതകളും അന്താരാഷ്ട്ര അവാര്‍ഡിംഗ് ബോഡികള്‍ നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകളും അനുസരിച്ച് സുരക്ഷ ഉറപ്പാക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ പാലിച്ചുകൊണ്ട് സ്വകാര്യ പരിശീലന സ്ഥാപനങ്ങള്‍ക്ക് നേരിട്ടോ ഓണ്‍ലൈനായോ പരിശീലനം നല്‍കാമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ജി.പി.ഐ.സി. കേന്ദ്രത്തിന്റെ രണ്ടാം ഘട്ട അറ്റകുറ്റപ്പണികള്‍ പുനരാരംഭിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍
മനാമ: ബഹ്‌റൈനിലെ ജനസാന്ദ്രതയുള്ള പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഗള്‍ഫ് പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രീസ് കമ്പനി (ജി.പി.ഐ.സി) കേന്ദ്രത്തിനു നേരെ ഏപ്രില്‍ 5ന് ഇറാന്‍ നടത്തിയ ആക്രമണം ജീവന്‍, സ്വത്ത്, അടിസ്ഥാന സൗകര്യങ്ങള്‍, വ്യാവസായിക- എണ്ണ സ്ഥാപനങ്ങള്‍ എന്നിവയ്ക്കെതിരായ നഗ്നമായ ആക്രമണമാണെന്നും അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം കുറ്റകരമാക്കുകയും അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളും മാനദണ്ഡങ്ങളും തള്ളിക്കളയുകയും ചെയ്ത യുദ്ധക്കുറ്റങ്ങള്‍ക്ക് തുല്യമാണെന്നും ആഭ്യന്തര മന്ത്രാലയം അഭിപ്രായപ്പെട്ടു.പൊതുജന സംരക്ഷണം ശക്തിപ്പെടുത്താനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ സ്വീകരിച്ച മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ ഇല്ലായിരുന്നെങ്കില്‍ ആക്രമണത്തില്‍ വന്‍തോതില്‍ ജീവനും സ്വത്തിനും നാശനഷ്ടമുണ്ടാകുമായിരുന്നു. ജി.പി.ഐ.സി. കേന്ദ്രത്തിനുണ്ടായ നാശനഷ്ടങ്ങള്‍ ഉടനടി നിയന്ത്രണവിധേയമാക്കി. അത്തരം സന്ദര്‍ഭങ്ങളില്‍ പാലിക്കുന്ന സുരക്ഷാ ആവശ്യകതകള്‍ക്കനുസൃതമായി രണ്ടാം ഘട്ട സാങ്കേതിക പ്രവൃത്തികളുടെയും അറ്റകുറ്റപ്പണികളുടെയും ഭാഗമായി ജോലികള്‍ പുനരാരംഭിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു.
മനാമ: ഏപ്രില്‍ 5ന് ബഹ്‌റൈനിലെ ഗള്‍ഫ് പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രീസ് കമ്പനി (ജി.പി.ഐ.സി) കേന്ദ്രത്തിനു നേരെ നടന്ന ഇറാനിയന്‍ ആക്രമണത്തില്‍ യുദ്ധക്കുറ്റത്തിന് തുല്യമായ വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി കാപ്പിറ്റല്‍ ഗവര്‍ണറേറ്റ് പോലീസ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഇസ ഹസ്സന്‍ അല്‍ ഖത്തന്‍ അറിയിച്ചു.അപകടമുണ്ടാക്കുന്ന വസ്തുക്കളൊന്നും ചോര്‍ന്നിട്ടില്ലെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ സുരക്ഷാ നടപടിക്രമങ്ങളും മുന്‍കരുതല്‍ നടപടികളും ഉടനടി സ്വീകരിച്ചിട്ടുണ്ട്. സാഹചര്യം നിയന്ത്രിക്കുന്നതിലും പൊതുജന സുരക്ഷ നിലനിര്‍ത്തുന്നതിലും ഈ നടപടികള്‍ ഫലപ്രദമാണ്.രണ്ടാം ഘട്ട അറ്റകുറ്റപ്പണികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായും ഏത് സാഹചര്യത്തെയും നേരിടാനുള്ള പൂര്‍ണ്ണ സന്നദ്ധതയോടെയും പ്രവര്‍ത്തനങ്ങള്‍ നടത്തും. ജനങ്ങളുടെ സുരക്ഷ മുന്‍ഗണനയായി ഉറപ്പാക്കാനും ബദല്‍ താമസ സൗകര്യങ്ങളൊരുക്കാനും പണികള്‍ പൂര്‍ത്തിയാകുന്നതുവരെയും സ്ഥിതിഗതികള്‍ സുരക്ഷിതമായി സാധാരണ നിലയിലേക്ക് മടങ്ങുന്നതുവരെയും ജനങ്ങള്‍ക്ക് എല്ലാ ആവശ്യങ്ങളും സേവനങ്ങളും ഉറപ്പാക്കാനുമുള്ള മുന്‍കരുതല്‍ നടപടിയായാണ് സ്ഥലത്തിനു സമീപമുള്ള പ്രദേശം ഒഴിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.ആഭ്യന്തര മന്ത്രാലയം സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ക്ക് ജലീല അല്‍ സയ്യിദ് എം.പി. പിന്തുണ പ്രഖ്യാപിച്ചു.…
നിതിന്‍റെ മരണത്തിൽ കുറ്റവാളിയാര്? പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, കണ്ണൂർ എസിപിക്ക് ചുമതല, വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് രാഷ്ട്രീയ നേതാക്കൾ
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടിയിലെ ഡെന്‍റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പൊലീസ്. കണ്ണൂർ എ സി പിയുടെ നേതൃത്വത്തിൽ 13 അംഗ സംഘത്തിനാണ് ചുമതല. കോളേജിൽ അധ്യാപകരിൽ നിന്നടക്കം കടുത്ത ജാതി അധിക്ഷേപമടക്കം നിതിൻ നേരിട്ടിരുന്നെന്ന വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. ഇതിനിടെ കുടുംബത്തിന്റെ ആരോപണം ശരിവെക്കുന്ന ശബ്ദ സന്ദേശമടക്കം പുറത്ത് വന്നിട്ടുണ്ട്. അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ സ്റ്റാഫ് റൂം പോലും നിതിനെ ആക്രമിക്കാനുള്ള ഇടമായി മാറിയെന്നും ഗേറ്റിനു പുറത്തിറങ്ങിയാൽ അധ്യാപകർ കയ്യും കാലും വെട്ടും എന്നും പറയുന്നതടക്കമുള്ള ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തുടങ്ങി നിരവധി നേതാക്കളും പൂക്കോട് വെറ്റിനറി കോളേജിൽ റാംഗിങ്ങുമായി ബന്ധപ്പെട്ട് മരണപ്പെട്ട സിദ്ധാർഥന്‍റെ അമ്മയും നിതിന്‍റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. വിശദമായ അന്വേഷണം വേണമെന്നാണ് വി…
ഹൃദയാഘാതത്തെ തുടർന്നു അന്തരിച്ച ഭാവഗായിക ആശാഭോസ് ലെക്ക് ബഹറിൻ എ കെ സി സി ആദരാഞ്ജലികൾ അർപ്പിച്ചു. ഇന്ത്യയിലെ മുഴുവൻ ആളുകളുടെയും , വിവിധ രാജ്യങ്ങളിലെ ജനങ്ങളുടെയും ആരാധനാപാത്രമായിരുന്നു പ്രിയ ഗായികയെന്ന് ബഹ്റൈൻ എ.കെ.സി. സി.അനുശോചന സന്ദേശത്തിൽ അറിയിച്ചു. നിരവധി അവാർഡുകളും അവരെ തേടി എത്തിയിരുന്നു.ഗിന്നസ് റെക്കോർഡ്(2011) പത്മവിഭൂഷൻ,(2008) ദാദാസാഹിബ് ഫാൽക്കെ അവാർഡ് (2000) എന്നിവയാണ് പ്രധാന അവാർഡുകൾ. തലമുറകളുടെ പ്രിയ ഗായികയ്ക്ക് പ്രണാമം അർപ്പിച്ച് ജീവൻ ചാക്കോ, പോളി വിതയത്തിൽ, ജിബി അലക്സ്, ജോൺ ആലപ്പാട്ട്, മാതൃവേദി ഭാരവാഹികളായ ലിവിൻ ജിബി, ജെസ്സി ജെൻസൺ, മെയ്മോള്‍ ചാൾസ് എന്നിവർ സംസാരിച്ചു.
മനാമ: ദേശീയ ഭക്ഷ്യവിതരണം സംരക്ഷിക്കാനും അവശ്യസാധനങ്ങളുടെ സ്ഥിരമായ ലഭ്യത ഉറപ്പാക്കാനുമായി ബഹ്‌റൈനില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ഓപ്പറേഷന്‍ റൂം സജീവമാണെന്ന് വ്യവസായ- വാണിജ്യ മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫഖ്‌റു.പാര്‍ലമെന്റില്‍ ഹസ്സന്‍ ഇബ്രാഹിം എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മേഖലയിലെ സംഘര്‍ഷം വ്യാപാരമാര്‍ഗങ്ങളെ ബാധിക്കുന്നുണ്ടെങ്കിലും ഒന്നിലധികം വഴികളിലൂടെ ഇറക്കുമതി തുടരുന്നുണ്ടെന്നും അവശ്യവസ്തുക്കളുടെ സ്റ്റോക്ക് വേണ്ടത്ര രാജ്യത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.
