
ഇസ്താംബുള്‍: ജി.സി.സി. രാജ്യങ്ങള്‍ക്കും ജോര്‍ദാനുമെതിരായ ഇറാന്റെ ആക്രമണങ്ങളെ അപലപിക്കുന്ന ഒരു കരട് അടിയന്തര പ്രമേയം ബഹ്റൈനും യു.എ.ഇയും ഇന്റര്‍-പാര്‍ലമെന്ററി യൂണിയന് (ഐ.പി.യു) സമര്‍പ്പിച്ചതായും ഏപ്രില്‍ 15 മുതല്‍ 19 വരെ ഇസ്താംബൂളില്‍ നടക്കുന്ന ഐ.പി.യു. അസംബ്ലിയില്‍ വോട്ട് ചെയ്യേണ്ട അടിയന്തര പ്രമേയങ്ങളില്‍ അത് ഉള്‍പ്പെടുത്തിയതായും പ്രതിനിധി കൗണ്‍സില്‍ സ്പീക്കറും പാര്‍ലമെന്ററി ഡിവിഷന് എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാനുമായ അഹമ്മദ് ബിന്‍ സല്മാന് അല്‍ മുസല്ലം പ്രഖ്യാപിച്ചു.
ഐ.പി.യു. അസംബ്ലിയോടനുബന്ധിച്ച് നടന്ന അറബ് പാര്‍ലമെന്ററി ഗ്രൂപ്പിന്റെ ഏകോപന യോഗത്തിലാണ് പ്രഖ്യാപനം. പൊതു ഇടങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, സുപ്രധാന സംവിധാനങ്ങള്‍ എന്നിവ ലക്ഷ്യമിട്ടുള്ള ഇറാനിയന്‍ ആക്രമണങ്ങളെ അപലപിക്കാനും തള്ളിക്കളയാനും ആവശ്യപ്പെടുന്ന പ്രമേയമാണിത്.
സംഘര്‍ഷ മേഖലകളിലെ സമാധാന പ്രക്രിയകളെ പിന്തുണയ്ക്കാനുള്ള യോജിച്ച പാര്‍ലമെന്ററി ശ്രമങ്ങളുടെ അടിയന്തര ആവശ്യകതയെക്കുറിച്ച് ഖത്തര്‍ സമര്‍പ്പിച്ച വിശാലമായ അടിയന്തര പ്രമേയത്തില്‍ ബഹ്റൈന്‍-യു.എ.ഇ. കരട് പ്രമേയത്തിലെ പ്രധാന ഘടകങ്ങള്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കാന്‍ ജി.സി.സി. പാര്‍ലമെന്ററി സ്പീക്കര്‍മാര്‍ സമ്മതിച്ചതായും അല്‍ മുസല്ലം അറിയിച്ചു.


