
മനാമ: ബഹ്റൈനിലെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി പുതിയ ഇളവുകൾ പ്രഖ്യാപിച്ച് സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ (CBB). ലോൺ തിരിച്ചടവുകൾക്ക് ഇളവ് നൽകുന്നതിനും വിപണിയിൽ പണലഭ്യത ഉറപ്പാക്കുന്നതിനുമുള്ള വിപുലമായ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇളവുകൾ പ്രകാരം വ്യക്തികൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും തങ്ങളുടെ ബാങ്ക് ലോൺ ഗഡുക്കളും ക്രെഡിറ്റ് കാർഡ് പേയ്മെന്റുകളും പലിശ ഉൾപ്പെടെ മൂന്ന് മാസത്തേക്ക് നീട്ടിവെക്കാം. റീട്ടെയിൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഈ സൗകര്യം നൽകണം. ഇതിനായി നിലവില്‍ 700 കോടി ദിനാര്‍ നീക്കിവെച്ചിട്ടുണ്ട്. ഇതിനുപുറമെ റെപ്പോ സൗകര്യം മൂന്ന് മാസത്തേക്ക് നീട്ടും.

ബാങ്കുകള്‍ സൂക്ഷിക്കേണ്ട റിസര്‍വ് അനുപാതം 5.0 ശതമാനത്തില്‍ നിന്ന് 3.5 ശതമാനമായി കുറച്ചു. ബഹ്റൈനിലെ ബാങ്കിംഗ് മേഖല സുരക്ഷിതമാണെന്നും ആവശ്യത്തിന് മൂലധനവും പണലഭ്യതയും ബാങ്കുകൾക്കുണ്ടെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു.


