Author: News Desk

മനാമ: ബഹ്‌െൈറെനിലെ അല്‍ ബുദയ്യ തീരത്ത് വിനോദയാത്രയ്‌ക്കെത്തിയ കുടുംബത്തിലെ പിഞ്ചുകുഞ്ഞ് കടലില്‍ മുങ്ങിമരിച്ചു.അബ്ദുറഹ്‌മാന്‍ ഖാസിം (2) എന്ന കുഞ്ഞാണ് മരിച്ചത്. കടപ്പുറത്ത് കളിച്ചുകൊണ്ടിരിക്കെ കുടുംബാംഗങ്ങളുടെ ശ്രദ്ധയില്‍ പെടാതെ കുഞ്ഞ് കടലിലേക്കിറങ്ങിയതിനെ തുടര്‍ന്നാണ് മുങ്ങിമരിച്ചത്.

Read More

വി. അബ്ദുല്‍ മജീദ് മലപ്പുറം: നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ ചൂടുള്ള ചര്‍ച്ചയായി സി.പി.എമ്മിന്റെ ആര്‍.എസ്.എസ്. ബന്ധം. ചര്‍ച്ചയ്ക്ക് വഴിമരുന്നിട്ട് ശത്രുപക്ഷത്തിന് ആയുധം നല്‍കിയത് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.കഴിഞ്ഞ കുറെ ദിവസങ്ങളിലായി പ്രചാരണത്തില്‍ നിറഞ്ഞുനിന്നത് യു.ഡി.എഫിന്റെ ജമാഅത്തെ ഇസ്ലാമി ബന്ധമായിരുന്നു. ജമാഅത്തെ ഇസ്ലാമി നിയന്ത്രിക്കുന്ന രാഷ്ട്രീയ കക്ഷിയായ വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചതു ചൂണ്ടിക്കാട്ടി യു.ഡി.എഫ് വര്‍ഗീയ ശക്തികളുടെ തണലിലാണ് മത്സരിക്കുന്നതെന്ന ആരോപണവുമായി മുന്നേറുകയായിരുന്നു എല്‍.ഡി.എഫ്. ചേരി. ജമാഅത്തെ ഇസ്ലാമിയുമായുള്ള എല്‍.ഡി.എഫിന്റെ ആദ്യകാല ബന്ധം ചൂണ്ടിക്കാട്ടി യു.ഡി.എഫും കളത്തിലിറങ്ങിയതോടെ അങ്കം കൊഴുത്തു. മണ്ഡലത്തിന്റെ വികസന പ്രശ്‌നങ്ങളും മറ്റു രാഷ്ട്രീയ വിഷയങ്ങളും പിറകിലേക്ക് പോയി. ഇതിനിടയിലാണ് എം.വി. ഗോവിന്ദന്‍ ഒരു വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖം ശബ്ദപ്രചാരണത്തിന്റെ കലാശക്കൊട്ട് ദിനമായ ഇന്നലെ പുറത്തുവന്നത്. സി.പി.എം. മുമ്പ് ആര്‍.എസ്.എസുമായി ബന്ധമുണ്ടാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമായി പറയുകയുണ്ടായി. അടിയന്തരാവസ്ഥയ്‌ക്കൊടുവില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സി.പി.എമ്മിന്റെ രാഷ്ട്രീയ സഖ്യം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം…

Read More

മനാമ: ഗള്‍ഫ് മേഖലയിലെ നിലവിലെ സംഘര്‍ഷ സാഹചര്യത്തില്‍ വിദേശത്തു കുടുങ്ങിയ ബഹ്‌റൈന്‍ പൗരരെ തിരിച്ചു നാട്ടിലെത്തിക്കാനുള്ള തീവ്രശ്രമത്തില്‍ വിദേശകാര്യ മന്ത്രാലയം. നിരവധി ബഹ്റൈന്‍ പൗരരുടെ തിരിച്ചുവരവ് വിജയകരമായി സാധ്യമാക്കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അവരില്‍ ഒരു സംഘം ഇന്നലെ കര അതിര്‍ത്തി കടന്നുള്ള വഴികളിലൂടെയാണ് രാജ്യത്തെത്തിയത്. ബഹ്റൈന്റെ നയതന്ത്ര കാര്യാലയങ്ങളുമായും ബന്ധപ്പെട്ട രാജ്യങ്ങളുമായും നേരിട്ട് ബന്ധപ്പെട്ട് ആവശ്യമായ യാത്രാ നടപടിക്രമങ്ങള്‍ ലഘൂകരിച്ചുകൊണ്ട് വിദേശത്തുള്ള പൗരരുടെ തിരിച്ചുവരവ് ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു.ഇറാഖ് വഴി മടങ്ങാന്‍ ആഗ്രഹിക്കുന്നവരോ തുര്‍ക്കുമാനിസ്ഥാനിലേക്ക് പ്രവേശന വിസ ലഭിക്കുന്നതിന് സഹായം ആവശ്യമുള്ളവരോ ഉള്‍പ്പെടെ നിലവില്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന ബഹ്റൈന്‍ പൗരരുമായി മന്ത്രാലയം നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ട്. കൃത്യമായ വിവരങ്ങള്‍ക്ക് ഔദ്യോഗിക സംവിധാനങ്ങളെ ആശ്രയിക്കണം. കൂടാതെ അന്വേഷണങ്ങള്‍ക്ക് മറുപടി ലഭിക്കാനും ആവശ്യമായ പിന്തുണ ലഭിക്കാനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹോട്ട്ലൈന്‍ സേവനം (+973 17227555) ലഭ്യമാണെന്നും മന്ത്രാലയം പറഞ്ഞു.

Read More

മനാമ: ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ മലയാളം പാഠശാല റിഫ കേമ്പസിൽ സംഘടിപ്പിച്ച പ്രവേശനോത്സവം പാഠശാല രക്ഷാധികാരിയും അസോസിയേഷൻ റിഫ ഏരിയ വൈസ് പ്രസിഡന്റുമായ അഹ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു. ബി.കെ.എസ് പാഠശാല വൈസ് പ്രിൻസിപ്പളും മലയാളം മിഷൻ ബഹറൈൻ ചാപ്റ്റർ കോഡിനേറ്ററുമായ രജിത അനി മുഖ്യപ്രഭാഷണം നടത്തി. ഹിബ, സന, ഹന എന്നിവരുടെ പ്രാർത്ഥനാ ഗീതത്തോടെ ആരംഭിച്ച പരിപാടിയിൽ ഖദീജ സഫ്ന ഭാഷാ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പാഠശാല അസിസ്റ്റൻറ് കോഡിനേറ്റർ സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. ഷാനി സക്കീർ സ്വാഗതം പറയുകയും ലുലു പറളി സമാപനം നിർവഹിക്കുകയും ചെയ്തു. കഥ, കവിത, പാട്ട്, പ്രസംഗം, നൃത്തം തുടങ്ങിയ കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. ഷാരോൺ കോമത്ത് കാര, റയാൻ സക്കരിയ, ജസ ഫാത്തിമ, ഇഷാൽ സക്കരിയ, ഫൈഹ ഫാത്തിമ, ഹംദ അയിഷ, അയിഷ സാലിഹ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. നസീല ഷഫീഖ്, സഈദ റഫീഖ് എന്നിവർ പരിപാടി നിയന്ത്രിച്ചു.

Read More

മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വfത്തിൽ ഫാദേർസ് ഡേ അനുബന്ധിച്ചു സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. 140-ൽ പരം പ്രവാസികൾ പ്രയോജനപ്പെടുത്തിയ മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് ബഹ്‌റൈൻ ശൂരനാട് കൂട്ടായ്മ പ്രസിഡന്റ് ഹരീഷ് നായർ ഉദ്ഘാടനം ചെയ്തു. സൽമാബാദ് ഏരിയ പ്രസിഡന്റ്‌ തുളസി രാമൻ അധ്യക്ഷനായ ചടങ്ങിനു സൽമാബാദ് ഏരിയ കോർഡിനേറ്റർ ലിനീഷ് പി ആചാരി ആമുഖ പ്രഭാഷണം നടത്തി. കെ.പി.എ പ്രസിഡന്റ്‌ അനോജ് മാസ്റ്റർ, അൽ ഹിലാൽ ഹോസ്പിറ്റൽ മാർക്കറ്റിംഗ് ഹെഡ് സഞ്ജുവിന് കെ.പി.എ- യുടെ മൊമെന്റോ കൈമാറി. ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ഹോസ്പിറ്റൽ അഡ്മിസ്ട്രേറ്റർ അജ്മൽ, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് , ട്രഷറർ മനോജ് ജമാൽ, സെക്രട്ടറി അനിൽകുമാർ എന്നിവർ എന്നിവർ ആശംസകൾ അറിയിച്ചു. ചടങ്ങിന് ഏരിയ സെക്രട്ടറി അനൂപ് യു എസ് സ്വാഗതവും ഏരിയ ട്രഷറെർ അബ്ദുൾ സലീം നന്ദിയും…

Read More

തിരുവനന്തപുരം: അടിയന്തരാവസ്ഥക്കാലത്ത് ആര്‍എസ്എസുമായി സഹകരിച്ചെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി എംവിഗോവിന്ദന്‍ രംഗത്ത്. താന്‍ വലിയ വർഗ്ഗീയത പറഞ്ഞെന്നാണ് ഇപ്പോൾ പ്രചാരണം നടക്കുന്നത്. ചരിത്രത്തെ ചരിത്രമായി കാണണം. അടിയന്തരാവസ്ഥ അർദ്ധ ഫാസിസം ആണെന്നാണ് പറഞ്ഞത്. അമിതാധികാര വാഴ്ചക്കെതിരെയായിരുന്നു മുദ്രാവാക്യം. അടിയന്തരാവസ്ഥ അറബി കടലിൽ എന്ന് പറഞ്ഞ് വലിയ പ്രക്ഷോഭമാണ് ഉണ്ടായത്. ജനതാപാർട്ടി ജനസംഘത്തിന്‍റെ തുടർച്ചയല്ല. വിവിധ പാർട്ടികൾ ഉൾപ്പെട്ടപ്രസ്ഥാനം ആയിരുന്നു. ആർഎസ്എസ് അന്ന് പ്രബല ശക്തിയല്ല രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭത്തെ ആണ് സൂചിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ആർഎസ്എസുമായി സിപിഎമ്മിന് കൂട്ട് കെട്ട് ഇന്നലെയും ഇല്ല ഇന്നുമില്ല നാളെയും ഇല്ല. ഒരു ഘട്ടത്തിലും സിപിഎമ്മിന് ആർഎസ്എസുമായി രാഷ്ട്രീയ സഖ്യമില്ല .കോൺഗ്രസ് അങ്ങനെ അല്ല, വിമോചന സമരത്തിൽ സഹകരിച്ചു .ആർഎസ്എസ് വോട്ട് വേണ്ടെന്ന് ഇഎംഎസ് പ്രഖ്യാപിച്ചിട്ടുണ്ട് മതനിരപേക്ഷ നിലപാടാണ് എന്നും സിപിഎം ഉയർത്തിപ്പിടിച്ചത്.

Read More

കൊട്ടിയൂര്‍: കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് അത്തോളി സ്വദേശി നിശാന്തിന്റെ (40) മൃതദേഹമാണ് കണ്ടെത്തിയത്. ഞായാറാഴ്ച വൈകീട്ടാണ് നിശാന്തിനെ പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായത്. ക്ഷേത്രത്തില്‍നിന്ന് 10 കിലോമീറ്റര്‍ അകലെ മണത്തണ അണുങ്ങോട് പുഴയോരത്താണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് കാണാതായ കാസര്‍കോട് ഹോസ്ദുര്‍ഗ് സ്വദേശി അഭിജിത്തിനെ(28)ക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചില്ല. ഒപ്പമെത്തിയവര്‍ കുളി കഴിഞ്ഞ് ഫോട്ടോയെടുക്കാന്‍ വിളിച്ചപ്പോഴാണ് അഭിജിത്തിനെ കാണാതായ വിവരമറിയുന്നത്. നിഷാദിനെ കാണാനില്ലെന്ന് ഒപ്പമെത്തിയ ഭാര്യ പോലീസിനെ അറിയിക്കുകയായിരുന്നു. ഇന്നലെ പകല്‍ മുഴുവന്‍ പുഴയിലുള്‍പ്പെടെ തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിരുന്നില്ല.

Read More

ദില്ലി: കൊച്ചിയിൽനിന്നും ദില്ലിയിലേക്ക് പുറപ്പെട്ട ഇൻഡി​ഗോ വിമാനത്തിന് ബോംബ് ഭീഷണി. ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനം അടിയന്തരമായി ഇറക്കി. യാത്രാമധ്യേ നാ​ഗ്പൂര്‍ വിമാനത്താവളത്തിലാണ് വിമാനം അടിയന്തരമായി ഇറക്കിയത്. സുരക്ഷാ ഉദ്യോ​ഗസ്ഥർ വിമാനത്തിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. പരിശോധന നടപടികൾ തുടരുകയാണ്. പുലർച്ചെ മസ്കറ്റിൽ നിന്നുമാണ് വിമാനം കൊച്ചിയിലേക്ക് എത്തിയത്.

Read More

ഒട്ടാവ: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ മിഡില്‍ ഈസ്റ്റിലെ സമാധാനവും സുസ്ഥിരതയും നിലനിര്‍ത്തണമെന്ന് ആഹ്വാനം ചെയ്ത് ജി 7 (G7 summit ) രാജ്യങ്ങള്‍. സംഘര്‍ഷത്തിന് അയവു വരുത്തണമെന്നും നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. ഇസ്രയേലിന്റെ സുരക്ഷയ്ക്കുള്ള പിന്തുണ ഞങ്ങള്‍ ആവര്‍ത്തിക്കുന്നു, ജി 7 നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. പ്രാദേശിക അസ്ഥിരതയുടേയും ഭീകരതയുടേയും പ്രധാന ഉറവിടം ഇറാന്‍ ആണ്. ഇറാന് ഒരിക്കലും ആണവായുധം കൈവശം വെയ്ക്കാന്‍ കഴിയില്ലെന്ന നിലപാട് തന്നെയാണ് ഇപ്പോഴും ആവര്‍ത്തിക്കുന്നത്, നേതാക്കള്‍ പറഞ്ഞു. അന്താരാഷ്ട്ര ഊര്‍ജ്ജ വിപണികളിലെ പ്രത്യാഘാതങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കുകയും വിപണി സ്ഥിരത സംരക്ഷിക്കുന്നതിന് സമാന ചിന്താഗതിക്കാരായ രാജ്യങ്ങളെ പങ്കാളികളാക്കിക്കൊണ്ട് ഏകോപിപ്പിക്കാന്‍ തയ്യാറാകുകയും ചെയ്യുമെന്നും പ്രസ്താവനയില്‍ പറയുന്നു. ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തും. ഞായറാഴ്ച ആരംഭിച്ച ഉച്ചകോടിക്ക് ഇന്ന് സമാപനമാകും.

Read More

വാഷിങ്ടൺ: ഇറാൻറെ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് എത്രയും വേ​ഗം ആളുകൾ ഒഴിഞ്ഞ് പോകണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഞാൻ ഒപ്പിടാൻ പറഞ്ഞ കരാറിൽ ഇറാൻ ഒപ്പിടേണ്ടതായിരുന്നു. അവർ അത് ചെയ്തില്ല. ഇപ്പോഴത്തെ നടപടി മനുഷ്യജീവിതം പാഴാക്കലാണെന്നും ഇറാന് ആണവായുധം കൈവശം വയ്ക്കാൻ കഴിയില്ലെന്നും എല്ലാവരും ഉടൻ തന്നെ ടെഹ്‌റാനിൽ നിന്ന് ഒഴിഞ്ഞു പോകണമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാന്റെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ ആസ്ഥാനത്ത് ഇസ്രായേൽ വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന വന്നത്. ഇസ്രായേലിനും ഇറാനും ഇടയിലുള്ള സംഭവവികാസങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ജി7 ഉച്ചകോടിയിൽ ട്രംപ് പങ്കെടുത്തേക്കില്ല. ഇസ്രായേലുമായുള്ള നിലവിലുള്ള സംഘർഷം വർധിക്കുന്ന സാഹചര്യത്തിൽ, ഇറാൻ നയതന്ത്ര ചർച്ചകളിൽ ഏർപ്പെടേണ്ടതിന്റെ അടിയന്തര ആവശ്യമാണെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സംഘർഷത്തിന്റെ കൃത്യമായ വിവരം ട്രംപിന് കൈമാറുന്നുണ്ട്.

Read More