
മനാമ: ബഹ്റൈന്‍ ഉപഗ്രഹമായ അല്‍ മുന്തര് പകര്‍ത്തിയ രാജ്യത്തിന്റെ ആദ്യത്തെ പൂര്‍ണ്ണ ഉപഗ്രഹ ചിത്രം ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയ്ക്ക് ബഹിരാകാശ ശാസ്ത്ര ഏജന്‍സി സി.ഇ.ഒ. ഡോ. മുഹമ്മദ് ഇബ്രാഹിം അല്‍ അസീരി സമ്മാനിച്ചു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയല്‍ ഗാര്‍ഡ് കമാന്‍ഡറും സുപ്രീം ഡിഫന്‍സ് കൗണ്‍സിലിന്റെ സെക്രട്ടറി ജനറലുമായ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനും ശാസ്ത്ര സാങ്കേതിക പുരോഗതി ത്വരിതപ്പെടുത്താനും അതിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റാനും പ്രത്യേക മേഖലയെ നയിക്കാന്‍ ബഹ്റൈന്‍ പ്രതിഭകളെ സജ്ജമാക്കാനും നടത്തിയ ശ്രമങ്ങളെ ഉപപ്രധാനമന്ത്രി പ്രശംസിച്ചു.


