
മനാമ: ഒ.ഐ.സി.സി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘പ്രിയദർശിനി കുടുംബസംഗമം’ സംഘടിപ്പിച്ചു. പരിപാടിയിൽ നിരവധി അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.
കുടുംബസംഗമത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും ജ്വാല മ്യൂസിക് ബാൻഡിന്റെ ഗാനമേളയും അരങ്ങേറി. കുട്ടികളുടെയും മുതിർന്നവരുടെയും വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ പരിപാടിക്ക് കൂടുതൽ മികവ് നൽകി.

വനിതാ വിഭാഗം പ്രസിഡന്റ് മിനി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒ.ഐ.സി.സി വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി സിജി തോമസ് സ്വാഗതം ആശംസിച്ചു.
ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, നാഷണൽ കമ്മിറ്റി ഭാരവാഹികളായ ഗിരീഷ് കാളിയത്ത്, സിൻസൺ ചാക്കോ പുലിക്കോട്ടിൽ, നസീം തൊടിയൂർ, ജേക്കബ് തേക്കുതോട്, പ്രദീപ് മേപ്പയൂർ, റിജിത് മൊട്ടപ്പാറ, രഞ്ജൻ കച്ചേരി, ജോണി താമരശേരി തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
ജില്ലാ ഭാരവാഹികളായ അലക്സ് മഠത്തിൽ, സൽമാൻ ഫാരിസ്, റംഷാദ് അയിലക്കാട്, ശ്രീജിത്ത് പനായി, വില്യം ജോൺ, സിജു പുനവേലി, നിസാർ കുന്നംകുളം, രഞ്ജിത്ത് അനുരാജ്, ബിജു സദൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

വനിതാ വിഭാഗം ഭാരവാഹികളായ ഷീജ നടരാജൻ, ശോഭാ സജി, ലിൻസി രാജു കല്ലുംപുറം, ആനി അനു, സന്ധ്യ രഞ്ജൻ, സൂര്യ റിജിത്, ഷൈനി ജോണി, രമ്യ പ്രവിൽദാസ്, ഷംന ബിജു, ബിന്ദു റോയ്, നിഷാ ബോബി, മേരി സൈമൺ, ശോഭന ഭവാനി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
ഏകദേശം 150 ഓളം പേർ പങ്കെടുത്ത കുടുംബസംഗമത്തിൽ അഹദ്, സജ്ന നൗഫൽ എന്നിവർ അവതാരകരായി പ്രവർത്തിച്ചു. വനിതാ വിഭാഗം ട്രഷറർ നിഷാ സാമുവേൽ നന്ദി അറിയിച്ചു.


