- ബഹ്‌റൈൻ നവകേരളയുടെ ‘നവകേരളോണം 2K26’ സെപ്റ്റംബർ 11ന്
- പിണറായിക്കെതിരെ കേസ് എടുക്കണം; ഡിജിപിക്ക് കത്ത് നല്‍കി ഇഡി; നിര്‍ണായക നീക്കം
- ബഹ്‌റൈൻ അന്താരാഷ്ട്ര എയർ ഷോ 2028ലേക്ക് മാറ്റി
- മോഹന്‍ലാലിന്റെ ലഫ്റ്റനന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി
- അമീബിക് മസ്തിഷ്കജ്വര ചികിത്സയ്ക്കിടെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; പ്രാർഥന അഭ്യർഥിച്ച് സരിത എസ്. നായർ
- ഡൽഹിയിലെന്ന് അന്വേഷണ സമിതിയെ അറിയിച്ചു; രമ്യ ഹരിദാസ് പാലക്കാട്ട് കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്
- മിനിമം യാത്രാനിരക്ക് 15 രൂപയാക്കണം; സമരത്തിനൊരുങ്ങി സ്വകാര്യ ബസുടമകൾ
- യു.എസ്. പ്രതിനിധികൾ റഷ്യയിൽ; കീവിലേക്കുള്ള വ്യോമാക്രമണം മൂന്നുദിവസത്തേക്ക് നിർത്താൻ പുടിന്റെ ഉത്തരവ്
Author: News Desk
തൃശൂര്‍ വെടിക്കെട്ട് ദുരന്തത്തിൽ ജുഡീഷ്യല്‍ അന്വേഷണം, മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം ധനസഹായം
തിരുവനന്തപുരം: തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നടത്തും. സംസ്ഥാന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപ വീതം നല്‍കാനും ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. https://youtu.be/6viq9mmBEys പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആറുമാസത്തെ ചികിത്സയുടെ ചെലവുകൾ സർക്കാർ വഹിക്കും. പ്രദേശത്തെ വീടുകളുടെ നാശനഷ്ടം വിലയിരുത്തും. തകർന്ന കെട്ടിടങ്ങൾക്ക് നഷ്ടപരിഹാരം മന്ത്രിസഭായോഗത്തിന് ശേഷം മന്ത്രിമാരായ കെ രാജൻ, വിഎൻ വാസവൻ എന്നിവർ അറിയിച്ചു. സവിശേഷ ദുരന്തമായി പ്രഖ്യാപിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് മന്ത്രിസഭായോഗം നിര്‍ദ്ദേശം നല്‍കി. പരിക്കേറ്റവർക്ക് ആറുമാസത്തിലേറെ ചികിത്സ വേണ്ടിവന്നാല്‍ മെഡിക്കല്‍ ബോര്‍ഡിന്‍റെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ശിപാര്‍ശ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികളില്‍ ചികിത്സ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും. ദുരന്തവുമായി ബന്ധപ്പെട്ട് മൃതദേഹങ്ങള്‍ മറവു ചെയ്യുന്നതിനും, ഡി എന്‍ എ മാച്ചിംഗിനായി സാമ്പിളുകള്‍…
തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്കനിര്‍മാണപ്പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മരണം 14 ആയി. നാല്‍പതോളം തൊഴിലാളികള്‍ക്ക് പൊള്ളലേറ്റിട്ടുമുണ്ട്.ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് ആദ്യസ്‌ഫോടനമുണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിനിടെയും വീണ്ടും തടരെത്തുടരെ സ്‌ഫോടനമുണ്ടായി. പൊള്ളലേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വലിയ സ്‌ഫോടനശബ്ദം കിലോമീറ്ററുകള്‍ക്കിപ്പുറവും കേട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. https://youtu.be/6viq9mmBEys തീയണഞ്ഞിട്ടും പൊട്ടാതെ നിരവധി പടക്കസാമഗ്രികള്‍ ഇപ്പോഴും പലഭാഗത്തായി ചിന്നിച്ചിതറിക്കിടക്കുകയാണ്. സമീപത്തെ വീടുകളുടെയെല്ലാം ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. മൃതദേഹ അവശിഷ്ടങ്ങള്‍ ഇപ്പോഴും ഇവിടെ ചിതറിക്കിടക്കുകയാണ്. മുണ്ടത്തിക്കോട് വീണ്ടും പൊട്ടിത്തെറിയുണ്ടായി. സമീപത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പൊള്ളലേറ്റത്. തിരുവമ്പാടി വെടിക്കെട്ട് ലൈസന്‍സ് മുണ്ടത്തിക്കോട് സതീശന്റെ പേരിലാണ്. ചെറിയ വഴിയായതിനാല്‍ ഫയര്‍ഫോഴ്‌സ് സംഘത്തിന് സംഭവസ്ഥലത്തെത്താന്‍ പ്രയാസം നേരിട്ടു. തുടര്‍ന്ന് സമീപത്തെ മതില്‍ തകര്‍ത്താണ് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയത്. പരിക്കേറ്റവര്‍ക്ക് എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെയാകെ സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. സ്‌ഫോടനങ്ങള്‍ തുടരുന്നത് അഗ്നിശമനസേനയുടെ രക്ഷാപ്രവര്‍ത്തനത്തെ…
ന്യൂഡല്‍ഹി: അവിശ്വാസികള്‍ വിശ്വാസികളുടെ യുക്തി ചോദ്യം ചെയ്യേണ്ടതില്ലെന്ന് സുപ്രീംകോടതി. ശബരിമല യുവതി പ്രവേശനവിധിയുടെ പുനഃപരിശോധനാ വേളയില്‍ ഭരണഘടനാ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് വി ബി നാഗരത്‌നയുടേതാണ് ഈ നിരീക്ഷണം. വിശ്വാസികള്‍ വിശ്വാസങ്ങളുടെ യുക്തി ചോദ്യം ചെയ്യില്ല. യുക്തി നോക്കിയല്ല വിശ്വാസികള്‍ ആചാരങ്ങള്‍ പാലിക്കുന്നത്. വിശ്വാസമില്ല എന്നതുകൊണ്ടു തന്നെ അവിശ്വാസികള്‍ ഇതു ചോദ്യം ചെയ്യേണ്ടതില്ലെന്നും ജസ്റ്റിസ് നാഗരത്‌ന നിരീക്ഷിച്ചു. സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് മുന്നില്‍ തന്ത്രി കണ്ഠരരു രാജീവരുടെ അഭിഭാഷകനായ വി ഗിരിയുടെ വാദമാണ് ഇന്ന് ആദ്യം നടന്നത്. ഈ വാദത്തിനിടെയാണ് ജസ്റ്റിസ് നാഗരത്‌നയുടെ നിരീക്ഷണം. അവിശ്വാസികള്‍ വിശ്വാസികളുടെയോ, ആചാരങ്ങളുടേയോ യുക്തി ചോദ്യം ചെയ്യാറില്ല. കാരണം അവര്‍ ആ വിശ്വാസത്തെ പിന്തുടരുന്നില്ല. അതുകൊണ്ടുതന്നെ വിശ്വാസികളുടെ യുക്തി ചോദ്യം ചെയ്യാനുള്ള അവകാശമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഒരു വിശ്വാസം, ആചാരം എന്നിവയുടെ ഭാഗമായി നിന്നുകൊണ്ട്, യുക്തിക്ക് അപ്പുറത്തു നിന്നുകൊണ്ടാണ് വിശ്വാസികള്‍ ആചാരങ്ങളും വിശ്വാസങ്ങളും പാലിക്കുന്നതെന്നും ജസ്റ്റിസ് നാഗരത്‌ന നിരീക്ഷിച്ചു. ശബരിമലയിലെ ആചാരം, ഹിന്ദുമതത്തിന്റെ അവിഭാജ്യ…
പ്രണയത്തെ എതിർത്ത 16 കാരിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം തടവുശിക്ഷ ഡിവിഷൻ ബെഞ്ച് ശരി വെച്ചു
തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ മകളെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ലഭിച്ച ജീവപര്യന്തം തടവുശിക്ഷ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരി വെച്ചു. തിരുവനന്തപുരം നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ചിരുന്ന മീര(16)യെയാണ് ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത്. രണ്ടാം പ്രതിയായ നെടുമങ്ങാട് തെക്കുംകര പറണ്ടോട് കുന്നില്‍ വീട്ടില്‍ വാടകക്ക് താമസിച്ചിരുന്ന മഞ്ജുഷ(38)യ്ക്കും കാമുകനും ഒന്നാം പ്രതിയുമായ കരിപ്പൂര്‍ കാരാന്തല കുരിശടിയിലെ അനീഷി(33)നും തിരുവനന്തപുരം സെഷന്‍സ് കോടതി വിധിച്ച ശിക്ഷയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഏപ്രിൽ 21 ന് ശരി വെച്ചത്. പ്രതികൾ മീരയെ കൊലപ്പെടുത്താന്‍ ആറു മാസം മുമ്പേ പദ്ധതി ആസൂത്രണം ചെയ്തിരുന്നു. പ്രണയത്തെ എതിർത്ത മകളെ കൊന്ന് പൊട്ടക്കിണറ്റിലെറിഞ്ഞ ശേഷം ഒളിച്ചോടിയെന്ന കള്ളക്കഥ മെനഞ്ഞ ഇവർ മറ്റുള്ളവരുടെ മുന്നിൽ തങ്ങൾ നിഷ്കളങ്കരാണെന്നു വരുത്തുകയും ചെയ്തു. പ്രതികൾക്ക് തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ വിധിച്ച ശിക്ഷയാണ് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍…
തൃശൂർ: ബംഗളൂരുവിൽ നിന്നും 90 ഗ്രാം എംഡിഎംഎയുമായി സ്വകാര്യ ബസില്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇറങ്ങിയ രണ്ട് യുവാക്കളെ പൊലീസ് സംഘം പിടികൂടി. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. കൊടുങ്ങല്ലൂര്‍ സ്വദേശി കുന്നത്ത് ചെത്തിപ്പാടത്ത് വീട്ടില്‍ അഫ്‌നാന്‍ (26), കുന്നംകുളം മേത്തല സ്വദേശി വേണാട്ട് വീട്ടില്‍ ഷൈന്‍ (28) എന്നിവരാണ് പിടിയിലായത്. വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മാരക ലഹരി മരുന്നാണിത്. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാര്‍ ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും പുതുക്കാട് പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികലെ പിടികൂടിയത്.
മനാമ: യു.എ.ഇയുടെ സുരക്ഷ, സ്ഥിരത, സാമൂഹിക ഐക്യം എന്നിവ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഭീകരവാദ, അട്ടിമറി ഗൂഢാലോചനയെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.ഇറാനുമായി ബന്ധമുള്ള ഭീകരവാദ സംഘടനയെ തകര്‍ക്കുന്നതിലും അതിലെ അംഗങ്ങളെ അറസ്റ്റ് ചെയ്യുന്നതിലും അതിന്റെ ക്രിമിനല്‍ ലക്ഷ്യങ്ങള്‍ പരാജയപ്പെടുത്തുന്നതിലും യു.എ.ഇ. സുരക്ഷാ, രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കാര്യക്ഷമതയെയും ജാഗ്രതയെയും ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പ്രശംസിച്ചു.യുഎഇയുമായുള്ള ബഹ്റൈന്റെ പൂര്‍ണ ഐക്യദാര്‍ഢ്യം വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു.
ദുബായ്: യു.എ.ഇയില്‍ ഒരു ഭീകര സംഘടന തകര്‍ത്തതായും അതില്‍ അംഗങ്ങളായ 27 പേരെ അറസ്റ്റ് ചെയ്തതായും സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് (എസ്.എസ്.ഡി) അറിയിച്ചു.അട്ടിമറി പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തിന്റെ സുരക്ഷ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവര്‍ രാജ്യത്തിനകത്തും പുറത്തുമായി രഹസ്യ യോഗങ്ങള്‍ ചേരുകയും സംഘടനയില്‍ കൂടുതല്‍ ആളുകളെ ചേര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.ഒരു വിദേശ രാജ്യത്തെ ചില ഭീകര സംഘടനകളുമായി ബന്ധം പുലര്‍ത്തിയിരുന്ന ഇവര്‍ രാജ്യത്തെ യുവജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചിരുന്നതായും എസ്.എസ്.ഡി. അധികൃതര്‍ അറിയിച്ചു.
മനാമ: ബഹ്‌റൈനില്‍ മൃഗങ്ങള്‍ക്കെതിരായ ക്രൂരത എവിടെയെങ്കിലും കണ്ടാല്‍ അറിയിക്കാന്‍ മുനിസിപ്പാലിറ്റി കാര്യ- കൃഷി മന്ത്രാലയം ഹോട്ട്‌ലൈന്‍ തുടങ്ങി.മൃഗങ്ങളെ ഉപദ്രവിക്കല്‍, വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കല്‍, നായ്ക്കള്‍ അലഞ്ഞുനടക്കല്‍ എന്നിവ ശ്രദ്ധയില്‍പെട്ടാല്‍ 17987227 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ അറിയിക്കാം.
കുട്ടികള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യം: ബഹ്‌റൈനില്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് 113 കേസുകള്‍
മനാമ: സൈബര്‍ ഇടങ്ങളില്‍ കുട്ടികള്‍ക്കെതിരായി നടക്കുന്ന കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് ബഹ്‌റൈനില്‍ ഈ വര്‍ഷം തുടക്കം മുതല്‍ ഏപ്രില്‍ 15 വരെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റിയിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഇന്‍ സൈബര്‍സ്പേസ് യൂണിറ്റ് മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 113 കേസുകള്‍.സൈബര്‍ കുറ്റകൃത്യങ്ങളുടെ വ്യത്യസ്ത രീതികളുടെ അടിസ്ഥാനത്തില്‍ ഈ റിപ്പോര്‍ട്ടുകളുടെ സ്വഭാവത്തില്‍ അടുത്തിടെ ശ്രദ്ധേയമായ വൈവിധ്യമുണ്ടായിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.സൈബര്‍സ്പേസ് അപകടസാധ്യതകളെയും പ്രതിരോധ നടപടികളെയും കുറിച്ചുള്ള സമൂഹ അവബോധം വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിലൂടെ, പ്രത്യേകിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബോധവല്‍ക്കരണ കാമ്പെയ്നുകള്‍ ശക്തമാക്കുന്നതിലൂടെ പ്രതിരോധ, അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നത് തുടരുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
മനാമ : ബീറ്റ്സ് ഓഫ് ബഹ്‌റൈൻ തങ്ങളുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ സഹായം കൈമാറി. നഴ്സിംഗ് വിദ്യാർത്തിയായ വയനാട് സ്വദേശിക്കാണ് തന്റെ മൂന്നാം വർഷ ഫീസിന് ആവശ്യമായ തുക നൽകുന്നത്. ബീറ്റ്സ് ഓഫ് ബഹ്‌റൈൻ സീനിയർ അംഗം ഡാനി തോമസ് കൈമാറിയ തുക വി ഫോർ വയനാട് കോ -കോർഡിനേറ്റർ ഫിലിപ്പ് പി വി ഏറ്റുവാങ്ങി.
