
മനാമ: യു.എ.ഇയുടെ സുരക്ഷ, സ്ഥിരത, സാമൂഹിക ഐക്യം എന്നിവ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഭീകരവാദ, അട്ടിമറി ഗൂഢാലോചനയെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.
ഇറാനുമായി ബന്ധമുള്ള ഭീകരവാദ സംഘടനയെ തകര്‍ക്കുന്നതിലും അതിലെ അംഗങ്ങളെ അറസ്റ്റ് ചെയ്യുന്നതിലും അതിന്റെ ക്രിമിനല്‍ ലക്ഷ്യങ്ങള്‍ പരാജയപ്പെടുത്തുന്നതിലും യു.എ.ഇ. സുരക്ഷാ, രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കാര്യക്ഷമതയെയും ജാഗ്രതയെയും ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പ്രശംസിച്ചു.
യുഎഇയുമായുള്ള ബഹ്റൈന്റെ പൂര്‍ണ ഐക്യദാര്‍ഢ്യം വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു.


