- പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിപക്ഷ പ്രതിഷേധം; രാഹുൽ ഗാന്ധിയുൾപ്പെടെ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു
- ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തണം; സുരക്ഷാ മുന്നറിയിപ്പുമായി പൈലറ്റുമാരുടെ സംഘടന
- ‘പൊലീസും ജഡ്ജിയും പീഡിപ്പിക്കുന്നു’; ഹൈക്കോടതി പരിസരത്ത് ദമ്പതികളുടെ ആത്മഹത്യാശ്രമം
- സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; കെ.എം. ചന്ദ്രശേഖർ ഉപാധ്യക്ഷൻ
- ‘കള്ളന് വിജയന്’ തലക്കെട്ട് വിവാദം; ദേശാഭിമാനി വാരാന്തപ്പതിപ്പ് എഡിറ്റര്‍ കെ.ആര്. അജയന് കാരണം കാണിക്കല്‍ നോട്ടീസ്
- കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസ്; ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് കോടതി
- അയോധ്യ ക്ഷേത്ര സംഭാവനക്കൊള്ള കേസ്: സുപ്രീംകോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ച് എസ്ഐടി; അന്തിമ റിപ്പോർട്ട് വൈകും
- ഗണേഷ് കുമാർ മുഖ്യമന്ത്രിയെ പിന്തുണയ്ക്കാൻ ആരാണ്? വിമർശനവുമായി ജി. സുകുമാരൻ നായർ
Author: News Desk
മനാമ: ബഹ്‌റൈനില്‍ ഗള്‍ഫ് പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രീസ് കമ്പനി (ജി.പി.ഐ.സി)യുടെ നിരവധി യൂണിറ്റുകള്‍ക്കു നേരെ ഞായറാഴ്ച പുലര്‍ച്ചെ ഇറാന്‍ ഡ്രോണാക്രമണം നടത്തിയതായി കമ്പനി അറിയിച്ചു. ആക്രമണത്തെത്തുടര്‍ന്ന് യൂണിറ്റുകളില്‍ തീപിടിത്തമുണ്ടായി.എല്ലാ തീപിടിത്തങ്ങളും പൂര്‍ണ്ണമായും അണച്ചു. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണ്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആഘാതത്തിന്റെ പൂര്‍ണ്ണ വ്യാപ്തി നിര്‍ണ്ണയിക്കാന്‍ നാശനഷ്ട വിലയിരുത്തല്‍ സംഘങ്ങള്‍ സ്ഥലത്തുണ്ട്.അടിയന്തര പ്രതികരണ സംഘങ്ങളെ ഉടനടി വിന്യസിച്ചു. സിവില്‍ ഡിഫന്‍സ് യൂണിറ്റുകളും ബന്ധപ്പെട്ട സര്‍ക്കാര്‍ അധികാരികളും അടുത്ത ഏകോപനത്തോടെ തീ നിയന്ത്രിക്കാനും യൂണിറ്റുകള്‍ സുരക്ഷിതമാക്കാനും പ്രവര്‍ത്തിച്ചു.
പാകിസ്ഥാനെ ആക്രമിച്ചാൽ ഇന്ത്യൻ മണ്ണിൽ കയറി കൊൽക്കത്ത വരെ കയറി തിരിച്ചടിക്കും, ഭീഷണിയുമായി പാക് പ്രതിരോധമന്ത്രി
കറാച്ചി: ഇന്ത്യയുടെ ഭാഗത്തുനിന്നും പാകിസ്ഥാന് നേരെ ഭാവിയിൽ എന്തെങ്കിലും സൈനിക നീക്കം ഉണ്ടായാൽ മറുപടി അതിർത്തിയിൽ മാത്രം ഒതുങ്ങില്ലെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രിയുടെ ഭീഷണി. ഇന്ത്യ ഒരു വ്യാജ ഓപ്പറേഷന് പദ്ധതിയിടുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. അത്തരം നീക്കമുണ്ടായാൽ കൊൽക്കത്ത ഉൾപ്പെടെയുള്ള വിദൂര നഗരങ്ങളിൽവരെ കടന്നുകയറി പാകിസ്താൻ തിരിച്ചടിക്കുമെന്ന് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പറഞ്ഞു. സിയാൽകോട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ഖവാജ ആസിഫ് ഭീഷണി മുഴക്കിയത്.ഇന്ത്യ തടവിലുള്ള പാകിസ്ഥാൻ പൗരന്മാരേയോ അല്ലെങ്കിൽ സ്വന്തം പൗരന്മാരെത്തന്നെയോ ഉപയോഗിച്ച് മൃതദേഹങ്ങൾ സൃഷ്ടിച്ച് ഭീകരാക്രമണമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചേക്കുമെന്നാണ് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ആരോപിച്ചത്. എന്നാൽ ആരോപണങ്ങൾക്ക് തെളിവ് നൽകാൻ ആസിഫ് തയ്യാറായില്ല. യുദ്ധമുണ്ടായാൽ അത് കേവലം 200-250 കിലോമീറ്റർ ചുറ്റളവിൽ പരിമിതപ്പെടുത്തില്ല. ഇന്ത്യൻ മണ്ണിൽ കയറി വീടുകൾക്കുള്ളിൽ വരെ പ്രഹരമേൽപ്പിക്കുമെന്ന് ആസിഫ് ഭീഷണി മുഴക്കി. അതേസമയം പാകിസ്ഥാന്‍റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള നീക്കമുണ്ടായാൽ തിരിച്ചടി ശക്തമായിരിക്കുമെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മുന്നറിയിപ്പ് തിരിച്ചടിച്ചിട്ടുണ്ട്.
തൃശൂർ: വിഷു ആഘോഷത്തോടനുബന്ധിച്ച് വോട്ടർമാർക്ക് ബിജെപി സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ഇലക്‌ഷൻ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിന്റെ ചാർജുള്ള ഡോ.ബിന്ദുവിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വെസ്റ്റ് പൊലീസ് കേസെടുത്തത്. ശേഷിക്കുന്ന കിറ്റുകൾ പിടിച്ചെടുക്കുമെന്ന് പൊലീസ് അറിയിച്ചു. എൽഡിഎഫ് നേതാക്കളാണ് പരാതിയുമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചത്. ഒളരി ശിവരാമപുരം ഉന്നതിയിലെ താമസക്കാർക്ക് ഭക്ഷ്യക്കിറ്റിനുള്ള സ്ലിപ്പുകൾ വിതരണം ചെയ്തെന്നും ഇതുപയോഗിച്ച് ഒളരി പാർഥസാരഥി ക്ഷേത്രത്തിനു സമീപത്തെ കാർത്തിക സൂപ്പർമാർക്കറ്റിൽ നിന്ന് കിറ്റുകൾ വിതരണം ചെയ്തെന്നുമാണ് പരാതി. ആർഡിഒയെ അറിയിച്ചതിനെ തുടർന്ന് ഇലക്‌ഷൻ ഫ്ലയിങ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി സൂപ്പർമാർക്കറ്റ് അടപ്പിച്ചിരുന്നു. സൂപ്പർ മാർക്കറ്റിനു പിറകിലെ ഗോഡൗൺ വഴിയാണ് 12 ഇനം പലവ്യഞ്ജനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തതെന്നാണ് ആരോപണം. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനും അന്വേഷണം ആരംഭിച്ചു. ബിജെപി പ്രാദേശിക നേതാവ് രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു സ്ലിപ് വിതരണമെന്ന് എൽഡിഎഫ് നേതാക്കൾ ആരോപിച്ചിരുന്നു.
മനാമ: ബഹ്‌റൈനിലെ ഇസ ടൗണിന്റെ പരിസരങ്ങളില്‍ ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിയ വണ്ടികള്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ചു.പ്രദേശവാസികള്‍ കൂട്ടത്തോടെ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നിരോധനം. നിലവിലെ സാഹചര്യത്തില്‍ വസതികള്‍ക്കും വിദ്യാലയങ്ങള്‍ക്കുമടുത്ത് വലിയ തോതിലുള്ള അപകടങ്ങളുണ്ടാകുന്നത് ഒഴിവാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
മനാമ: ബഹ്‌റൈനു നേരെയുള്ള ഇറാനിയന്‍ ഡ്രോണ്‍ ആക്രമണത്തിന്റെ ഫലമായി ഇന്ന് പുലര്‍ച്ചെ തങ്ങളുടെ സംഭരണശാലകളിലൊന്നില്‍ ഒരു ടാങ്കിന് തീപിടിച്ചതായി ബാപ്‌കോ എനര്‍ജിസ് അറിയിച്ചു.തീ പൂര്‍ണ്ണമായും അണച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. നാശനഷ്ടങ്ങള്‍ വിലയിരുത്തുകയാണ്. ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.അടിയന്തര പ്രതികരണ സംഘങ്ങള്‍ ഉടനടി പ്രവര്‍ത്തിച്ചു. സംഭവം നിയന്ത്രിക്കാനും സ്ഥലം സംരക്ഷിക്കാനും സിവില്‍ ഡിഫന്‍സ് സംഘവും ബന്ധപ്പെട്ട അധികാരികളും ഒരുമിച്ചു പ്രവര്‍ത്തിച്ചു. കമ്പനിയുടെ ജീവനക്കാരുടെ സുരക്ഷയ്ക്ക് എപ്പോഴും മുന്‍ഗണന നല്‍കുന്നുണ്ടെന്നും ബാപ്‌കോ വ്യക്തമാക്കി.
‘വീ ഗോട്ട് ഹിം’: ഇറാനിൽ എഫ് 15 ഇ ജെറ്റ് യുദ്ധവിമാനം തകർന്ന് കാണാതായ പൈലറ്റിനെ രക്ഷപ്പെടുത്തിയെന്ന് ഡൊണാൾഡ് ട്രംപ്
വാഷിങ്ടൺ: ഇറാൻ വെടിവെച്ച് തകർത്ത യുഎസ് യുദ്ധവിമാനം ഒരു എഫ്-15 ഇ സ്‌ട്രൈക്ക് ഈഗിൾ ജെറ്റിൽ നിന്നും കാണാതായ പൈലറ്റിനെ രക്ഷപ്പെടുത്തിയെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ധീരമായ നീക്കത്തിനൊടുവിൽ വിമാനം തകർന്ന് കാണാതായ പൈലറ്റിനെ രക്ഷപ്പെടുത്തി, അമേരിക്കൻ ജനങ്ങളെ, ഞങ്ങൾക്ക് അദ്ദേഹത്തെ തിരികെ ലഭിച്ചു, എല്ലാവർക്കും ഹാപ്പിഈസ്റ്റർ- ട്രംപ് ട്രൂത്ത് സോഷ്യൽ പോസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇറാന്‍റെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) യുഎസ് യുദ്ധവിമാനം തകർത്തത്. വിമാനം തകരുന്നതിനു മുമ്പ് പൈലറ്റുമാർ പുറത്തേക്ക് ചാടി. ഈ വിമാനത്തിലെ പൈലറ്റുമാരിലൊരാളെ രക്ഷപ്പെടുത്തിയെങ്കിലും രണ്ടാമത്തെയാളെ കാണാതായിരുന്നു.‘കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി യുഎസ് സൈന്യം ചരിത്രത്തിലെ ഏറ്റവും ധീരമായ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ഒടുവിൽ പൈലറ്റിനെ കണ്ടെത്തിയിരിക്കുന്നു, അദ്ദേഹം സുരക്ഷിതനും ആരോഗ്യവാനുമാണെന്ന് നിങ്ങളെ അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്’- ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ശത്രുക്കളാൽ വലയം ചെയ്ത് വേട്ടയാടപ്പെട്ടെങ്കിലും വ്യോമ സേനയുടെ കമാൻഡർ ഇൻ ചീഫ്, പ്രതിരോധ സെക്രട്ടറിയും നേതൃത്വം…
മനാമ: ഡമാസ്‌കസിലെ യു.എ.ഇ. എംബസിക്കും നയതന്ത്ര കാര്യാലയ മേധാവിയുടെ വസതിക്കും നേരെയുണ്ടായ ആക്രമണത്തെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.രാജ്യത്തിന്റെ ദേശീയ ചിഹ്നങ്ങള്‍ക്കു നേരെയുള്ള ആക്രമണ നടപടികളെയും ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അപലപിച്ചു. അവ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണ്.1961ലെ നയതന്ത്ര ബന്ധങ്ങള്‍ക്കായുള്ള വിയന്ന കണ്‍വെന്‍ഷന്‍ തീരുമാനനുസരിച്ച് നയതന്ത്ര സ്ഥലങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ട്. യു.എ.ഇക്ക് ബഹ്റൈന്‍ പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.
നിർമ്മല സീതാരാമൻ പാലക്കാട്ട്, ഓണത്തിനും ക്രിസ്മസിനും 2 ഗ്യാസ് സിലിണ്ടർ സൗജന്യം നൽകുമെന്ന് പ്രഖ്യാപനം
പാലക്കാട് : തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നിൽക്കവെ, എൻഡിഎക്ക് വേണ്ടി പ്രചാരണത്തിനെത്തി കേന്ദ്രമന്ത്രി നിർമല സീതാരാമൻ. പാലക്കാട് കോങ്ങാട് മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയ കേന്ദ്രമന്ത്രി കോൺഗ്രസിനും സിപിഎമ്മിനുമെതിരെ ആഞ്ഞടിച്ചു. കോങ്ങാട് എംഎൽഎ ശാന്തകുമാരിയും പാലക്കാട് എംപി ശ്രീകണ്ഠനും മണ്ഡലത്തിനും ജനങ്ങൾക്കും വേണ്ടി ഒന്നും ചെയ്തില്ലെന്ന് നിർമല സീതാരാമൻ കുറ്റപ്പെടുത്തി.മണ്ഡലത്തിലുള്ളവർക്ക് കുടിവെള്ളം പോലും കിട്ടുന്നില്ലെന്നും കൃത്യമായ പ്രവർത്തനങ്ങൾ നടത്താത്ത എംഎൽഎ മണ്ഡലത്തിന് ആവശ്യമില്ലെന്നും പറഞ്ഞു. കേന്ദ്രം പണം അനുവദിച്ചിട്ടും പല പദ്ധതികളും നടപ്പാക്കുന്നില്ല. പണം നൽകിയിട്ടും ആശുപത്രിയോ, റോഡുകളോ പാലമോ പണിയുന്നില്ലെന്നും മരിച്ചാൽ സംസ്കാരിക്കാനുള്ള സംവിധാനങ്ങൾ പോലുമില്ലെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. വനിതകൾക്കായി കേന്ദ്രം കൊണ്ടുവന്ന പദ്ധതികൾ എണ്ണിപ്പറഞ്ഞ നിർമല സീതാരാമൻ, കേന്ദ്ര സർക്കാറിന്റെ ജൻധൻ യോജനയിലൂടെ 5.7 ലക്ഷം ആളുകൾ അക്കൗണ്ടുകൾ തുറന്നുവെന്നും അതിൽ 57% സ്ത്രീകളാണെന്നും ചൂണ്ടിക്കാട്ടി. 14 ലക്ഷം ആളുകൾക്ക് മുദ്ര ലോണിലൂടെ കേന്ദ്രം ധനസഹായം നൽകി. പാലക്കാട്ടെ പതിമൂന്നായിരത്തിലധികം വഴിയോര കച്ചവടക്കാർക്ക് പിഎം സ്വനിധിയിലൂടെ വായ്പ നൽകിയെന്നും ധനമന്ത്രി അവകാശപ്പെട്ടു. സാമ്പത്തികമായി പിന്നോക്കമുള്ള…
അമിത് ഷാ ബേപ്പൂരിൽ; എൻഡിഎ സ്ഥാനാർഥി അഡ്വ. പ്രകാശ് ബാബുവിനായി റോഡ് ഷോ നടത്തി; എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലും പ്രചാരണത്തിനെത്തും
കോഴിക്കോട്: എൻഡിഎ പ്രചാരണത്തിന് ആവേശം കൂട്ടാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്തെത്തി. കോഴിക്കോട് ബേപ്പൂരിൽ എൻഡിഎ സ്ഥാനാർത്ഥി അഡ്വ. പ്രകാശ് ബാബുവിനായി റോഡ് ഷോ നടത്തുകയാണ് അമിത് ഷാ. മാത്തോട്ടം മുതൽ നടുവട്ടം വരെ ഒരു കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ നടത്തുക. അതേസമയം കോഴിക്കോടും എറണാകുളത്തും തിരുവനന്തപുരത്തുമാണ് അമിത് ഷായുടെ പ്രചാരണ പരിപാടികൾ നടക്കുക. തിരുവനന്തപുരത്ത് പ്രവാസികളുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും.അതേസമയം കേരളം പോളിംഗ് ബൂത്തിലെത്താൻ ഇനി നാല് നാൾ മാത്രം. അവസാനഘട്ടത്തിലും വികസന നേട്ടത്തിലൂന്നി പ്രചാരണം ശക്തമാക്കുകയാണ് എൽഡിഎഫ്. വയനാടിനായി കോണ്‍ഗ്രസ് പിരിച്ച പണത്തെ ചൊല്ലിയുള്ള വിവാദം ചർച്ചയാക്കാനും ഇടതിന്റെ നീക്കം തുടരുന്നു. അതേസമയം കണ്ണൂരിലെ മണ്ഡലങ്ങളിൽ ശ്രദ്ധയൂന്നിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വോട്ട് തേടിക്കൊണ്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇന്ന് കൊട്ടാരക്കരയിൽ പ്രചാരണത്തിനെത്തും.
തിരുവനന്തപുരം: അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചെന്നാരോപിച്ച് ഹരിയാന സ്വദേശി ഗൗരവ് കുമാറിനെതിരെ പരാതി നൽകി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് തനിക്കെതിരെ ആരോപണം കെട്ടിച്ചമച്ചതെന്ന് അദ്ദേഹം പറഞ്ഞു.ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് മാനനഷ്ടകേസ് ഫയൽ ചെയ്തത്. തന്റെ സത്കീര്‍ത്തിയും പ്രതിച്ഛായയും തകര്‍ക്കുകയാണ് ലക്ഷ്യമെന്നും കെ സി വേണുഗോപാല്‍ പരാതിയില്‍ പറയുന്നു. ഹരിയാനയില്‍ 2024 -ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച പരാതി രണ്ടു വര്‍ഷം കഴിഞ്ഞ് 2026 ല്‍ മാത്രമാണ് ഉയര്‍ന്നുവന്നത്. ഇതു സംബന്ധിച്ച് പത്രസമ്മേളനം നടത്തുകയും പല മാധ്യമങ്ങളിലും വാര്‍ത്ത വരികയും ചെയ്തു. കൂടാതെ 2026 ഫെബ്രുവരി 23 ന് സംസ്ഥാന പോലീസ് മേധാവിക്ക് പരാതിയും നല്കി. നിയമസഭാ തെരഞ്ഞെടുപ്പ് അതിന്റെ മൂര്‍ധന്യത്തിലേക്കു കടക്കുമ്പോഴാണ് ആരോപണം പൊട്ടിമുളച്ചത്. അതിന് വ്യാപകമായ പ്രചാരണവും നല്കുന്നു. യുഡിഎഫ് അധികാരത്തില്‍ വരുന്നതു തടയാനുള്ള ഗൂഢാലോചന പരാതിക്കു പിന്നിലുണ്ടെന്നും ദീര്‍ഘകാലമായി പൊതുരംഗത്തു പ്രവര്‍ത്തിക്കുന്ന താന്‍ കഠിനാധ്വാനത്തിലൂടെ പടുത്തുയര്‍ത്തിയ…
