
ദുബായ്: യു.എ.ഇയില്‍ ഒരു ഭീകര സംഘടന തകര്‍ത്തതായും അതില്‍ അംഗങ്ങളായ 27 പേരെ അറസ്റ്റ് ചെയ്തതായും സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റ് (എസ്.എസ്.ഡി) അറിയിച്ചു.
അട്ടിമറി പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തിന്റെ സുരക്ഷ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവര്‍ രാജ്യത്തിനകത്തും പുറത്തുമായി രഹസ്യ യോഗങ്ങള്‍ ചേരുകയും സംഘടനയില്‍ കൂടുതല്‍ ആളുകളെ ചേര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.
ഒരു വിദേശ രാജ്യത്തെ ചില ഭീകര സംഘടനകളുമായി ബന്ധം പുലര്‍ത്തിയിരുന്ന ഇവര്‍ രാജ്യത്തെ യുവജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചിരുന്നതായും എസ്.എസ്.ഡി. അധികൃതര്‍ അറിയിച്ചു.


