Author: News Desk

മനാമ: ബീറ്റ്‌സ് ഓഫ് ബഹ്റൈന്‍ തങ്ങളുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് വിദ്യാഭ്യാസ സഹായം കൈമാറി.അഡ്മിഷന്‍ ഫീസ് ഉള്‍പ്പടെ ഒരു വര്‍ഷത്തെ സ്‌കൂള്‍ ഫീസാണ് നല്‍കിയത്. ബീറ്റ്‌സ് ഓഫ് ബഹ്റൈന്‍ ട്രഷര്‍ മെല്‍വിന്‍ തോമസ് കൈമാറിയ തുക കോ -കോര്‍ഡിനേറ്റര്‍ ലൈസാമ എബ്രഹാം ഏറ്റുവാങ്ങി.

Read More

മനാമ: തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിനുള്ള ഒരുക്കത്തിനിടയില്‍ മുണ്ടത്തിക്കോടിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവര്‍ക്ക് ബഹ്റൈന്‍ തൃശ്ശൂര്‍ കുടുംബം (ബി.ടി.കെ) ആദരാഞ്ജലികളര്‍പ്പിച്ചു.മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുകൊള്ളുന്നതായും ബി.ടി.കെ. അറിയിച്ചു.

Read More

കാസര്‍കോട്: പതിനേഴുകാരനെ യുവതി പീഡിപ്പിച്ചതായി പരാതി. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനേഴുകാരന്റെ പരാതിയില്‍ മുപ്പത്തിയാറുകാരിക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു.

Read More

കൊച്ചി: ഇടപ്പള്ളി കീഹോള്‍ ക്ലിനിക്കിന്റെ ഭാഗമായുള്ള ഡി.പി. ഡയഗ്‌നോസ്റ്റിക്‌സില്‍ അത്യാധുനിക ഡി.എന്‍.എ. ടെസ്റ്റിംഗ് സേവനങ്ങള്‍ ആരംഭിച്ചു.രോഗങ്ങള്‍ പ്രകടമാകുന്നതിനു മുമ്പുതന്നെ അവയുടെ സാധ്യതകള്‍ കണ്ടെത്താനും മുന്‍കരുതലുകളെടുക്കാനും സഹായിക്കുന്ന പ്രിവന്റീവ് ടെസ്റ്റാണ് ജെനറ്റിക് ടെസ്റ്റിംഗ്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ക്ലിനിക്കല്‍ ജീനോമിക്‌സ് സ്ഥാപനമായ നിയോടെക് വേള്‍ഡ് ലാബുമായി സഹകരിച്ചാണ് ഈ സമഗ്ര സേവനം കേരളത്തില്‍ അവതരിപ്പിക്കുന്നത്. എന്‍.എ.ബി.എച്ച്. ഉള്‍പ്പെടെയുള്ള അക്രഡിറ്റേഷനുള്ള ഈ ലാബിലൂടെ രോഗനിര്‍ണ്ണയത്തിലെ കൃത്യതയും ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് മികച്ച ആരോഗ്യ പരിരക്ഷയാണ് ലഭ്യമാക്കുന്നത്.പ്രമേഹം, കാന്‍സര്‍, ഹൃദ്രോഗങ്ങള്‍, നാഡീവ്യൂഹ സംബന്ധമായ അസുഖങ്ങള്‍, മാനസിക രോഗങ്ങള്‍ തുടങ്ങിയ ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയാന്‍ ഈ പരിശോധനയിലൂടെ സാധിക്കും. ഉമിനീര്‍, രക്തം എന്നിവ ഉപയോഗിച്ചാണ് പ്രധാനമായും പരിശോധനകള്‍ നടത്തുന്നത്. വ്യക്തികളുടെ പോഷകാഹാരം, അമിതവണ്ണം, പ്രതിരോധശേഷി, ചര്‍മ്മസംരക്ഷണം, ഉറക്കം എന്നിവയുമായി ബന്ധപ്പെട്ട വെല്‍നസ് പാനല്‍ പരിശോധനകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കാര്‍ഡിയോ-മെറ്റബോളിക് സ്‌ക്രീനിംഗ്, മരുന്നുകളോട് ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്ന് മനസ്സിലാക്കാനുള്ള ഫാര്‍മക്കോളജിക്കല്‍ ജീനോമിക്‌സ്, അപൂര്‍വ്വ…

Read More

മനാമ: ബഹ്‌റൈനില്‍ പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിന് കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുന്ന രണ്ടു നിയമഭേദഗതികള്‍ പാര്‍ലമെന്റ് പാസാക്കി.റെസിഡന്‍സി പെര്‍മിറ്റ് അവസാനിക്കുന്ന ദിവസം തന്നെ ഡ്രൈവിംഗ് ലൈസന്‍സ് കാലാവധിയും അവസാനിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഒരു ഭേദഗതി. ലൈസന്‍സിന് അപേക്ഷിക്കുന്ന പ്രവാസികള്‍ക്ക് അധിക വ്യവസ്ഥകള്‍ ഏര്‍പെടുത്താന്‍ അധികൃതര്‍ക്ക് അനുമതി നല്‍കുന്നതാണ് രണ്ടാമത്തെ ഭേദഗതി.പ്രവാസി തൊഴിലാളികളുടെയും സ്വകാര്യ വാഹനങ്ങളുടെയും എണ്ണം വര്‍ധിച്ചുവരുന്നത് റോഡുകളില്‍ ഗതാഗത പ്രതിസന്ധിയുണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ചില എം.പിമാര്‍ ഈ ഭേദഗതി നിര്‍ദേശം കൊണ്ടുവന്നത്.എന്നാല്‍ സര്‍ക്കാര്‍ ഈ ഭേദഗതികളെ എതിര്‍ത്തിരുന്നു. പാര്‍ലമെന്റില്‍ ചില എം.പിമാരും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും ഭൂരിപക്ഷം എം.പിമാര്‍ അനുകൂലിച്ചതിനെ തുടര്‍ന്ന് ഭേദഗതികള്‍ പാസാക്കുകയായിരുന്നു.

Read More

കൊച്ചി: മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ‘പേട്രിയറ്റ്’ സിനിമയ്ക്ക് കത്രിക വെച്ച് സെന്‍സര്‍ ബോര്‍ഡ്.ചിത്രത്തിലെ ചില രംഗങ്ങളും പേരുകളും ഒഴിവാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചു. ഒരു രാഷ്ട്രീയ നേതാവിന്റെ മകന്റെ പേരുമായി ചിത്രത്തിലെ വില്ലന്റെ പേരിന് സാമ്യമുണ്ടെന്നാണ് സൂചന. ഇത് വിവാദമാകാന്‍ സാധ്യതയുള്ളതിനാല്‍ അതൊഴിവാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചതായി അറിയുന്നു.നിര്‍ദേശമനുസരിച്ച് അണിയറപ്രവര്‍ത്തകര്‍ ചിത്രം റീ എഡിറ്റ് ചെയ്ത് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കും. കൊച്ചിയിലെ ലാല്‍ മീഡിയ സ്റ്റുഡിയോയില്‍ ചിത്രത്തിന്റെ റീ എഡിറ്റിംഗ് പൂര്‍ത്തിയായിട്ടുണ്ട്.ഇതടക്കമുള്ള മാറ്റങ്ങളുമായി മെയ് ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും. നേരത്തെ സംസ്ഥാനത്തെ തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. തിയേറ്ററില്‍ സിനിമയുടെ കലക്ഷന്റെ നിര്‍മാണ- വിതരണ വിഹിതം നിര്‍മാതാവ് കൂട്ടിച്ചോദിച്ചതിനാണ് വിലക്കേര്‍പ്പെടുത്തിയത്. പിന്നീട് ചര്‍ച്ചയില്‍ വിലക്ക് പിന്‍വലിച്ചു.18 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്.

Read More

തൃശൂര്‍: വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ കലക്ടറേറ്റില്‍ മന്ത്രിമാരായ ആര്‍ ബിന്ദു, വി എന്‍ വാസവന്‍, കെ രാജന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്ത വാര്‍ത്താസമ്മേളനം തടസപ്പെടുത്തി യുവതി. സമ്മേളനം തുടങ്ങുന്നതിനുമുന്‍പ് മന്ത്രിമാര്‍ക്ക് മുന്നിലേക്ക് എത്തിയ യുവതി, തന്റെ വീടുമായി ബന്ധപ്പെട്ട പരാതികളില്‍ അധികൃതര്‍ കാലങ്ങളായി നടപടിയെടുക്കുന്നില്ലെന്നും, ആരോപിച്ചാണ് അവര്‍ മാധ്യമങ്ങള്‍ക്കും മന്ത്രിമാര്‍ക്കും മുന്നില്‍ നിലയുറപ്പിച്ചത്. വാര്‍ത്താസമ്മേളനത്തിനു ശേഷം പരാതി പരിശോധിക്കാമെന്ന് മന്ത്രിമാര്‍ പറഞ്ഞെങ്കിലും പിന്മാറാന്‍ യുവതി കൂട്ടാക്കിയില്ല. തുടര്‍ന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥരെത്തിയാണ് യുവതിയെ പുറത്തേക്ക് കൊണ്ടുപോയത്.

Read More

തിരുവനന്തപുരം: പേട്ടയിലെ റെയില്‍വേ ആശുപത്രിയുടെ ശുചിമുറിയില്‍ ഉപയോഗിക്കാത്ത 9 എംഎമ്മിന്റെ ഏഴ് വെടിയുണ്ടകൾ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രാവിലെ 9 മണിയോടെ ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളാണ് ആണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. സെനികര്‍ ഉപയോഗിക്കുന്ന തോക്കുകളില്‍ ഉപയോഗിക്കുന്നവയാണ് കണ്ടെത്തിയ വെടിയുണ്ടകള്‍. സംഭവത്തില്‍ ആര്‍പിഎഫ് സംഘം പരിശോധന ആരംഭിച്ചു. സംഭവത്തില്‍ ബാലസ്റ്റിക് വിഭാഗവും പരിശോധന നടത്തും.

Read More

മനാമ: ബഹ്‌റൈനില്‍ 17കാരിയെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിയ ഏഷ്യക്കാരിയെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.പ്രതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിദേശത്തുനിന്ന് കൊണ്ടുവന്ന് നിര്‍ബന്ധിച്ച് ലൈംഗികത്തൊഴില്‍ ചെയ്യിക്കുകയായിരുന്നു. ഇതിനെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സിലെ ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് യൂണിറ്റ് അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.കേസില്‍ നിയമനടപടികള്‍ ആരംഭിച്ചതായും തുടര്‍നടപടികള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും മന്ത്രാലയം അറിയിച്ചു.

Read More

കോഴിക്കോട്: കുറ്റ്യാടി തൊട്ടില്‍പാലം മാമ്പിലാട് മലയില്‍ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കുറ്റ്യാടി കള്ളാട് പഞ്ചാരപ്പറമ്പത്ത് പരേതനായ രാജന്റെയും ചന്ദ്രിയുടെയും മകന്‍ അജേഷ് (35), പേരാമ്പ്ര കുയിമ്പില്‍ തച്ചര്‍ക്കണ്ടി ശരണ്യ (28) എന്നിവരെയാണ് ആളൊഴിഞ്ഞ പറമ്പിലെ കശുമാവുമരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ചൊവ്വാഴ്ച രാവിലെ മുതല്‍ ശരണ്യയെ കാണാതായതായി ഭര്‍ത്താവ് രജീഷ് പേരാമ്പ്ര പോാലീസില്‍ പരാതി നല്‍കിയിരുന്നു. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശരണ്യയ്ക്ക് പത്തും ആറും വയസ്സുള്ള രണ്ടു മക്കളുമുണ്ട്. തട്ടാന്‍കണ്ടിയില്‍ ചന്ദ്രന്റെയും ശാന്തയുടെയും മകളാണ് ശരണ്യ. അജേഷ് അവിവാഹിതനാണ്.

Read More