- പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിപക്ഷ പ്രതിഷേധം; രാഹുൽ ഗാന്ധിയുൾപ്പെടെ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു
- ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തണം; സുരക്ഷാ മുന്നറിയിപ്പുമായി പൈലറ്റുമാരുടെ സംഘടന
- ‘പൊലീസും ജഡ്ജിയും പീഡിപ്പിക്കുന്നു’; ഹൈക്കോടതി പരിസരത്ത് ദമ്പതികളുടെ ആത്മഹത്യാശ്രമം
- സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; കെ.എം. ചന്ദ്രശേഖർ ഉപാധ്യക്ഷൻ
- ‘കള്ളന് വിജയന്‍’ തലക്കെട്ട് വിവാദം; ദേശാഭിമാനി വാരാന്തപ്പതിപ്പ് എഡിറ്റര്‍ കെ.ആര്. അജയന് കാരണം കാണിക്കല്‍ നോട്ടീസ്
- കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസ്; ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് കോടതി
- അയോധ്യ ക്ഷേത്ര സംഭാവനക്കൊള്ള കേസ്: സുപ്രീംകോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ച് എസ്ഐടി; അന്തിമ റിപ്പോർട്ട് വൈകും
- ഗണേഷ് കുമാർ മുഖ്യമന്ത്രിയെ പിന്തുണയ്ക്കാൻ ആരാണ്? വിമർശനവുമായി ജി. സുകുമാരൻ നായർ
Author: News Desk
900 വാഗ്ദാനങ്ങളിൽ 97% നടപ്പാക്കി; രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രോഗ്രസ് കാർഡ് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
കണ്ണൂർ: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകടന പത്രികയിലെ 900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കിയെന്ന് മുഖ്യമന്ത്രി കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. സർക്കാരിന്റെ പ്രവർത്തനങ്ങളുടെ കണക്ക് അവതരിപ്പിക്കുന്നത് ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് മുഖ്യമന്ത്രി സര്‍ക്കാരിന്‍റെ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിച്ചത്. ഭൂമിയും വീടും ജനങ്ങൾക്ക് യാഥാർഥ്യമാക്കിയതായി വ്യക്തമാക്കിയ മുഖ്യമന്ത്രി, ലൈഫ് മിഷൻ പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ പൂർത്തിയാക്കിയതായി പറഞ്ഞു. കൂടാതെ, നാലര ലക്ഷം കുടുംബങ്ങൾക്ക് പട്ടയം നൽകി. സ്ത്രീശാക്തീകരണത്തിനും മുൻഗണന നൽകിയ സർക്കാർ 16 ലക്ഷത്തിലധികം സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകിയതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമായി മാറ്റാൻ നടപടികൾ കൈക്കൊണ്ടതായും ഭരണസേവനങ്ങൾ ലളിതമാക്കിയതായും അദ്ദേഹം വ്യക്തമാക്കി. 82 ലക്ഷം അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കിയതായും പി എസ്‍ സി വഴി 3,13,202 നിയമനങ്ങൾ നടത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ, 2,66,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
തമ്മില്‍ത്തലി യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍; മണ്ഡലം വൈസ് പ്രസിഡന്റിന്റെ ആക്രമിച്ചത് സെക്രട്ടറിയും സംഘവും
കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റിന്റെ തലക്ക് സെക്രട്ടറി കല്ലുകൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. കോഴിക്കോട് പുതുപ്പാടിയില്‍ ആണ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. മൈലള്ളാംപായിലില്‍ വെച്ച് മണ്ഡലം വൈസ് പ്രസിഡന്റ് ജിന്‍സ് കെ ജാന്‍സിനെയാണ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി പ്രിന്‍സ് ആക്രമിച്ചത്. ജിന്‍സ് കെ ജാന്‍സിനെ കല്ലുകൊണ്ട് തലയ്ക്ക് കുത്തിപ്പരിക്കേല്‍പ്പിച്ചെന്നാണ് പരാതി. മണ്ഡലം പ്രസിഡന്റ് ദീപു, ഭാരവാഹി എല്‍ബിന്‍ എന്നിവരുടെ നേതൃത്വത്തില്‍ പതിനഞ്ചോളം വരുന്ന സംഘമാണ് തന്നെ ആക്രമിച്ചതെന്നും ജിന്‍സ് പറഞ്ഞു. പ്രിന്‍സിന്റെ വീടിന് സമീപത്തുള്ള റോഡില്‍ വെച്ചാണ് സംഘര്‍ഷം. പരിക്കേറ്റ ജിന്‍സിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘടനാ പ്രശ്നങ്ങള്‍ കാരണമാണ് അക്രമമെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ജിന്‍സ് പൊലീസില്‍ പരാതി നല്‍കി.
ബഹ്‌റൈൻ: ഉപയോഗിച്ച പാഠപുസ്തകങ്ങൾ ആവശ്യമുള്ളവരിലേക്ക് എത്തിക്കുന്നതിനായി ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിച്ച ‘ബുക്ക് ഫൈൻഡർ 2026’ ഈ വർഷവും വിജയകരമായി പൂർത്തിയായി. 2023 മുതൽ മുടങ്ങാതെ നടന്നുവരുന്ന ഈ പ്രവർത്തനം, നാലാം വർഷത്തിലും നിരവധി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഏറെ സഹായകരമായി മാറി.ശ്രീമതി ഷമീലയുടെ നേതൃത്വത്തിൽ ആണ് ഈ വർഷത്തെ പ്രവർത്തനങ്ങൾ ക്രോഡീകരിച്ചത്. രക്ഷിതാക്കൾക്ക് ഒരു കൈത്താങ്ങാവുന്നതിനോടൊപ്പം പാഠപുസ്തകങ്ങളുടെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുക വഴി പരിസ്ഥിതി സംരക്ഷണത്തെകകുറിച്ചുള്ള അവബോധം വളർത്തുക എന്നതും ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമാണെന്ന് ഇടപ്പാളയം ബഹ്‌റൈൻ ബുക്ക് ഫൈൻഡർ ടീം അറിയിച്ചു.
വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് വിവാദം; കേസെടുക്കാത്തത് സത്യം ഇല്ലാത്തത് കൊണ്ടെന്ന് സുരേഷ് ഗോപി
തൃശ്ശൂർ: വാടാനപ്പള്ളിയില്‍ ബിജെപിക്കെതിരായ കിറ്റ് വിവാദത്തില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കിറ്റ് ആരോപണത്തിൽ സത്യമില്ലെന്നും സത്യം ഇല്ലാത്തതുകൊണ്ടാണ് പൊലീസ് കേസെടുക്കാത്തതെന്നും സുരേഷ് ഗോപി പ്രതികരിച്ചു. നിങ്ങൾ കുറേ പേരെ ലക്ഷ്യം വയ്ക്കുന്നുവെന്ന് ആരോപിച്ച സുരോഷ് ഗോപി, എന്നെ കുറെനാൾ കേസിന്റെ പേരിൽ നടത്തിയതല്ലേ എന്നും ചോദിച്ചു.തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ തൃശ്ശൂരിൽ കത്തിക്കയറി ബിജെപിക്കെതിരായ കിറ്റ് വിവാദം. വാടാനപ്പള്ളിയിലെ ഹോൾസെയിൽ വിതരണ സ്ഥാപനത്തിൽ കിറ്റുകൾ ഓർഡർ ചെയ്യാനായി ബിജെപി നേതാവും ചലച്ചിത്ര താരവുമായ ദേവൻ എത്തിയെന്ന് ആരോപിച്ചാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം ഉയര്‍ത്തിയത്. ദേവനും, ബിജെപിയുടെ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ബഗീഷ് പൂരാടനുമാണ് കിറ്റുകൾ ഓർഡർ ചെയ്തതെന്നും ഇരുവരും സ്ഥാപനത്തിന് മുകളിലെ വീട്ടിൽ ഒളിച്ചിരിക്കുന്നുവെന്നും കോൺഗ്രസും സിപിഎമ്മും ആരോപിച്ചു. സ്ഥലത്ത് ബിജെപി പ്രവർത്തകർ കൂടി തടിച്ചു കൂടിയതോടെ സംഘർഷം മണിക്കൂറോളം നീണ്ടു. സംഭവത്തിൽ വാടാനപ്പള്ളിയിലെ ഹോൾസെയിൽ വിതരണ സ്ഥാപനം ചാമ്പ്യൻസ് ട്രേഡേഴ്സ് ഉടമ പ്രവീണിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.…
മണലൂരിലും ബിജെപിക്കെതിരെ കിറ്റ് വിവാദം ഉയര്‍ത്തി കോണ്‍ഗ്രസും സിപിഎമ്മും; ബിജെപി പ്രവര്‍ത്തകനും സ്ഥാപന ഉടമയും കസ്റ്റഡിയിൽ, വിഷു കിറ്റെന്ന് മൊഴി
തൃശൂര്‍: തൃശൂർ മണ്ഡലത്തിന് പിന്നാലെ മണലൂരിലും ബിജെപിക്കെതിരെ കിറ്റ് വിവാദം ഉയർത്തി കോൺഗ്രസും സിപിഎമ്മും. വാടാനപ്പള്ളിയിലെ ഹോൾസെയിൽ വിതരണ സ്ഥാപനത്തിൽ കിറ്റുകൾ ഓർഡർ ചെയ്യാനായി ബിജെപി നേതാവും ചലച്ചിത്ര താരവുമായ ദേവൻ എത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം തീർത്തു. സ്ഥലത്ത് ബിജെപി പ്രവർത്തകർ കൂടി തടിച്ചു കൂടിയതോടെ സംഘർഷം മണിക്കൂറോളം നീണ്ടു. സംഭവത്തിൽ സ്ഥാപന ഉടമയും പ്രാദേശിക ബിജെപി പ്രവർത്തകനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എന്നാൽ, ടി എൻ പ്രതാപൻ തയ്യാറാക്കിയ നാടകം എന്നായിരുന്നു വിഷയത്തിൽ ദേവന്‍റെ പ്രതികരണം.തെരഞ്ഞെടുപ്പിന് മൂന്നുദിവസം മാത്രം ശേഷിക്കെയാണ് തൃശൂരിൽ ബിജെപിക്കെതിരായ കിറ്റ് വിവാദം കത്തിക്കയറിയത്. തൃശൂർ ഒളരിയിലെ സൂപ്പർമാർക്കറ്റിൽ നിന്ന് ഇന്നലെ ഭക്ഷ്യകിറ്റുകൾ പിടിച്ചെടുത്ത സംഭവത്തിൽ തൃശ്ശൂർ വെസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. ഒളരിയിലെ ബിജെപി പ്രവർത്തകനായ രാധാകൃഷ്ണനെ പ്രതിചേർത്തായിരുന്നു കേസ്. വിവാദം സൃഷ്ടിക്കാനായുള്ള എൽഡിഎഫ് നീക്കം എന്നായിരുന്നു സംഭവത്തിൽ ബിജെപി സ്ഥാനാർഥി പത്മജാ വേണുഗോപാലിന്‍റെ പ്രതികരണം. എന്നാൽ, ഇന്ന് ഒളരിക്ക് പിന്നാലെ മണലൂരിലും കിറ്റ്…
കിറ്റ് വിവാദത്തിൽ ദേവൻ; ‘വിശ്രമിക്കാൻ വന്നതാണ് ഈ വീട്ടിൽ, ചായ കുടിക്കവേ ടി എൻ പ്രതാപൻ എന്നയാൾ വന്ന് ബഹളമുണ്ടാക്കി, നാടകത്തിന് കാരണം പരാജയഭീതി’
തൃശൂർ: വാടാനപ്പള്ളിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി കിറ്റ് വിതരണം നടത്തിയെന്ന ആരോപണത്തിൽ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ ദേവൻ. നേരത്തെ ചാർട്ട് ചെയ്ത പരിപാടികൾക്കായാണ് താൻ വാടാനപ്പള്ളിയിൽ എത്തിയതെന്ന് ദേവൻ പറഞ്ഞു. യോഗം തുടങ്ങാൻ താമസമുള്ളതുകൊണ്ടാണ് വിശ്രമിക്കാനായി ഈ വീട്ടിൽ എത്തിയത്. കോൺഗ്രസിന്‍റേത് പരാജയഭീതി മൂലമുള്ള നാടകമാണ്. മണലൂരിൽ ബിജെപിക്ക് വലിയ രീതിയിലുള്ള മുന്നേറ്റം ഉണ്ടാകുമെന്ന് അവർക്ക് ബോധ്യമായി. താൻ പങ്കെടുക്കുന്ന യോഗങ്ങളിൽ സ്ത്രീകളുടേത് അടക്കം വലിയ രീതിയിലുള്ള ആൾക്കൂട്ടം ഉണ്ടായിരുന്നു. ഇതുകണ്ട് ഭയന്നാണ് ടി എൻ പ്രതാപൻ എത്തിയതെന്നും ദേവൻ പറഞ്ഞു.താൻ വിശ്രമിച്ച വീട്ടിലുള്ളവരെ നേരിട്ട് പരിചയമില്ല. ബിജെപി നേതാവായ റോഷന്‍റെ സുഹൃത്തിന്‍റെ വീടാണ്. പരിപാടി തുടങ്ങുന്നതു വരെ റോഡിൽ നിൽക്കേണ്ട ഇവിടെ വിശ്രമിക്കാം എന്നു അദ്ദേഹം പറഞ്ഞു. ഇവിടെ വന്ന് ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ടി എൻ പ്രതാപൻ എന്നയാൾ വന്ന് ബഹളമുണ്ടാക്കിയത്. താൻ കിറ്റ് വിതരണത്തിന് വന്നു എന്നു പറഞ്ഞാണ് ബഹളമുണ്ടാക്കിയത്. അതിനിടയിൽ സിപിഎമ്മിന്‍റെ ആളുകളും വന്നു.…
മംഗളൂരു: കർണാടക കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി. നാലാം ദിവസത്തെ തെരച്ചിലിനൊടുവിലാണ് ശരണ്യയെ കണ്ടെത്തിയിരിക്കുന്നത്. വനമേഖലയില്‍ നിന്നാണ് ശരണ്യ കണ്ടെത്തിയത്. ശരണ്യ സുരക്ഷിതയാണെന്ന് തെരച്ചില്‍ സംഘത്തിലുള്ള ഉദ്യോഗസ്ഥര്‍ അറിയിച്ചു.കൊച്ചിയില്‍ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് നാദാപുരം ഇയ്യങ്കോട് സ്വദേശി ജിഎസ് ശരണ്യ കുടകിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ തടിയന്‍ഡമോള്‍ ട്രക്കിങിനായി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്താണ് എത്തിയത്. എന്നാല്‍ കാട്ടാന ശല്യമുള്ളതിനാല്‍ കയറ്റിവിടാനാകില്ലെന്ന് വനം വകുപ്പ് ജീവനക്കാര്‍ അറിയിച്ചതോടെ യാവകപ്പാടിയിലെ ഹോം സ്റ്റേയില്‍ മുറിയെടുത്തു. പിന്നീട് വനം വകുപ്പിന്‍റെ അനുമതി ലഭിച്ചതോടെ പത്തംഗം സംഘത്തോടൊപ്പം ഏപ്രിൽ 2ന് രാവിലെ ഓടെയാണ് ശരണ്യ ട്രക്കിംഗ് യാത്ര തുടങ്ങിയത്. എന്നാല്‍, വനത്തിനുള്ളില്‍ വെച്ച് ശരണ്യയ്ക്ക് വഴി തെറ്റി പോയിരുന്നു. വഴി തെറ്റിയെന്ന സന്ദേശം ഉച്ചയ്ക്ക് രണ്ട് മണിയോടെ ഹോം സ്റ്റേ അധികൃതര്‍ക്ക് ലഭിച്ചിരുന്നു. ശരണ്യക്കൊപ്പം പോയവര്‍ വ്യാഴം വൈകീട്ട് മടങ്ങിയെത്തി. ഏറെ നേരെ കാത്തുനിന്നിട്ടും ശരണ്യ തിരിച്ചുവന്നില്ല.…
മനാമ: ബഹ്‌റൈനു നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ബഹ്‌റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ഇറാന്റെ 188 മിസൈലുകളും 466 ഡ്രോണുകളും തടഞ്ഞുനിര്‍ത്തി തകര്‍ത്തതായും ഇറാനിയന്‍ ആക്രമണത്തിന്റെ തുടര്‍ച്ചയെ തുടര്‍ന്നും തടയുന്നുണ്ടെന്നും ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.ഈ കാലയളവിലുടനീളം തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച അസാധാരണമായ യുദ്ധ സന്നദ്ധതയിലും പ്രവര്‍ത്തന മികവിലും മാതൃകാപരമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു.പൊതുജനങ്ങളെല്ലാം വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം പുറത്തിറങ്ങാനും സ്വന്തം സുരക്ഷയ്ക്കായി അതീവ ജാഗ്രത പാലിക്കാനും ജനറല്‍ കമാന്‍ഡ് ആഹ്വാനം ചെയ്തു. ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളുടെയോ അവശിഷ്ടങ്ങള്‍ വീണ സ്ഥലങ്ങളുടെയോ ചിത്രീകരണം ഒഴിവാക്കണം. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നും സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്നും മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും പൊതുജനങ്ങളോട് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.
വി. അബ്ദുല്‍ മജീദ് കല്‍പ്പറ്റ: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ ബഹ്‌റൈന്‍ പ്രവാസിയും മത്സരരംഗത്ത്. 18 വര്‍ഷത്തിലധികം ബഹ്‌റൈനില്‍ ജോലി ചെയ്തിരുന്ന കെ.വി. പ്രകാശാണ് കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ സി.പി.ഐ. (എം.എല്‍- റെഡ്സ്റ്റാര്‍) സ്ഥാനാര്‍ത്ഥിയായി പോരിനിറങ്ങിയത്.2000 മുതല്‍ 2018 വരെ ബഹ്‌റൈനിലുണ്ടായിരുന്ന പ്രകാശ് മനാമയിലെ എ. ലത്തീഫ് അല്‍ ഔജാന്‍ ഫുഡ് ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. ഈ കാലയളവില്‍ ബഹ്‌റൈനില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ‘പ്രേരണ’ എന്ന സംഘടനയുടെ നേതൃനിരയിലുണ്ടായിരുന്നു. സാമൂഹ്യപ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു.നേരത്തെ തന്നെ സി.പി.ഐ (എം.എല്‍) പ്രവര്‍ത്തകനായിരുന്ന പ്രകാശ് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ശേഷം മുഴുവന്‍സമയ പാര്‍ട്ടി പ്രവര്‍ത്തകനായി. വയനാട്ടിലെ തൊവരിമലയിലെ ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമിക്കു വേണ്ടി നടന്ന തൊവരിമല ഭൂസമരമടക്കം നിരവധി ജനകീയ സമരങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്നു. കണ്ണൂര്‍ സ്വദേശിയായ പ്രകാശ് കുറേക്കാലമായി കല്‍പ്പറ്റയിലാണ് താമസം.കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നവലിബറല്‍ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ ജനകീയ ബദല്‍ എന്ന ലക്ഷ്യത്തോടെയാണ് തന്റെ പോരാട്ടമെന്ന് പ്രകാശ് പറഞ്ഞു. ഭരണവര്‍ഗത്തിലേക്ക് ജീര്‍ണിച്ചുകഴിഞ്ഞ സി.പി.എം. നയിക്കുന്ന…
കൊച്ചി: കോണ്‍ഗ്രസിന്റെ വയനാട് ഫണ്ടിനെതിരായി എല്‍.ഡി.എഫ്. ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ഡി.ജി.പിക്ക് പരാതി നല്‍കി. കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസാണ് പരാതി നല്‍കിയത്.തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും കോണ്‍ഗ്രസിനെ മോശമായി ചിത്രീകരിക്കാനും വ്യാജ സ്‌ക്രീന്‍ഷോട്ടുകളും തെറ്റായ കാര്യങ്ങളും പ്രചരിപ്പിക്കുന്നതായി പരാതിയില്‍ പറയുന്നു. ചില ആളുകളുടെ പേരുകളും പരാതിയില്‍ പറഞ്ഞിട്ടുണ്ട്.വയനാട് ദുരിതബാധിതര്‍ക്കുവേണ്ടി വീട് നിര്‍മിക്കാന്‍ കെ.പി.സി.സി. പ്രസിഡന്റിന്റെയും പ്രതിപക്ഷനേതാവിന്റെയും ജോയിന്റ് അക്കൗണ്ട് വഴി സമാഹരിച്ച ഫണ്ടിന്റെയും ചെലവഴിച്ച തുകയുടെയും കണക്കുകള്‍ കഴിഞ്ഞദിവസം കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് പുറത്തുവിട്ടിരുന്നു. കോണ്‍ഗ്രസ് ഒരുക്കിയ പ്രത്യേക ആപ് വഴി ശേഖരിച്ച തുകയും യൂത്ത് കോണ്‍ഗ്രസ് കെ.പി.സി.സിക്ക് നല്‍കിയ 1,05,00,000 രൂപയും ഉള്‍പ്പെടെ സമാഹരിച്ചത് 5,38,21,632 രൂപയാണ്.ആദ്യഘട്ട പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 3.245 ഏക്കര്‍ സ്ഥലം വാങ്ങാന്‍ 3,68,36,385 രൂപ ചെലവഴിച്ചു. റജിസ്‌ട്രേഷന്‍, ടി.ഡി.എസ്, സര്‍വേ എന്നിവയ്ക്കടക്കം ചെലവായതാണ് ഈ തുക. ആപ് തയാറാക്കാന്‍ 9.3 ലക്ഷം രൂപയും ചെലവായി. രണ്ടാം ഘട്ടത്തില്‍ 2.18 ഏക്കര്‍ ഭൂമി…
