
മനാമ: ബഹ്റൈൻ നവകേരള സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയായ ‘നവകേരളോണം 2K26’ സെപ്റ്റംബർ 11ന് ബി.എം.സി ഹാളിൽ നടക്കും. ബഹ്റൈനിലെ പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ പമ്പാവാസൻ നായർ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ കലാ-കായിക പരിപാടികൾ അരങ്ങേറും. ജ്വാല മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന ഗാനമേളയും വിഭവസമൃദ്ധമായ ഓണസദ്യയും പരിപാടിയുടെ പ്രധാന ആകർഷണങ്ങളായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് കൺവീനർ ബിജു മലയിൽ (34096764), ജോയിന്റ് കൺവീനർമാരായ റെയ്സൺ വർഗീസ് (3995 2725), ബിജു കൂരോപ്പട (3955 3855) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.


