- ബഹ്റൈൻ നവകേരളയുടെ ‘നവകേരളോണം 2K26’ സെപ്റ്റംബർ 11ന്
- പിണറായിക്കെതിരെ കേസ് എടുക്കണം; ഡിജിപിക്ക് കത്ത് നല്കി ഇഡി; നിര്‍ണായക നീക്കം
- ബഹ്റൈൻ അന്താരാഷ്ട്ര എയർ ഷോ 2028ലേക്ക് മാറ്റി
- മോഹന്‍ലാലിന്റെ ലഫ്റ്റനന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി
- അമീബിക് മസ്തിഷ്കജ്വര ചികിത്സയ്ക്കിടെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; പ്രാർഥന അഭ്യർഥിച്ച് സരിത എസ്. നായർ
- ഡൽഹിയിലെന്ന് അന്വേഷണ സമിതിയെ അറിയിച്ചു; രമ്യ ഹരിദാസ് പാലക്കാട്ട് കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്
- മിനിമം യാത്രാനിരക്ക് 15 രൂപയാക്കണം; സമരത്തിനൊരുങ്ങി സ്വകാര്യ ബസുടമകൾ
- യു.എസ്. പ്രതിനിധികൾ റഷ്യയിൽ; കീവിലേക്കുള്ള വ്യോമാക്രമണം മൂന്നുദിവസത്തേക്ക് നിർത്താൻ പുടിന്റെ ഉത്തരവ്
Author: News Desk
കേരളത്തിലെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ട: 3.5 കോടി രൂപയുടെ ലഹരിയുമായി സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ അടക്കം പിടിയില്‍
കോഴിക്കോട്: പന്തീരാങ്കാവ് ടോള്‍ പ്ലാസയ്ക്ക് സമീപം വന്‍ലഹരി വേട്ട. രാജസ്ഥാനില്‍ നിന്ന് റോഡ് മാര്‍ഗം കടത്തിക്കൊണ്ടുവന്ന രാസലഹരി മരുന്നുകളാണ് വിവിധ എക്‌സൈസ് വിഭാഗങ്ങളുടെ സംയുക്ത നീക്കത്തില്‍ പിടികൂടിയത്. 3.312 കിലോ മെതാംഫിറ്റമിനും 56 ഗ്രാം എംഡിഎംഎ എക്സ്റ്റസി ഗുളികകളുമാണ് പിടികൂടിയത്. വിപണിയില്‍ ഇവയ്ക്ക് 3.5 കോടി രൂപയിലേറെ വിലവരും. സംസ്ഥാനത്ത് ഇതുവരെ പിടികൂടിയതില്‍ ഏറ്റവും വലിയ ലഹരിമരുന്നു വേട്ടയാണിത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സര്‍ കൂടിയായ കോഴിക്കോട് അടിവാരം സ്വദേശി ഫാത്തിമ നസ്റീന്‍(20), മലപ്പുറം കൊണ്ടോട്ടി കച്ചേരിക്കല്‍ സ്വദേശി പികെ ഷഫീഖ്(35) എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. പിടിയിലായ ഫാത്തിമ നസ്റീൻ പ്രണയബന്ധങ്ങൾ തുടങ്ങി റിലേഷൻഷിപ്പുകളുമായി ബന്ധപ്പെട്ട് വിഡിയോകളിലൂടെ ശ്രദ്ധേയയാണ്. എക്‌സൈസ് കമ്മിഷണറുടെ സ്‌ക്വാഡ്, കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സ്, കോഴിക്കോട് ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ സ്‌ക്വാഡ്, കോഴിക്കോട് നര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ്, എക്‌സൈസ് സൈബര്‍ സെല്‍ എന്നിവയുടെ സംയുക്ത നീക്കത്തിലാണ് ലഹരിമരുന്ന് പിടികൂടിയത്. കാറിന്റെ ബോണറ്റിന് ഉള്ളില്‍ ഡാഷ്‌ബോര്‍ഡിനോട് ചേര്‍ന്നുള്ള…
കോഴിക്കോട്: മാനസികവെല്ലുവിളി നേരിടുന്ന മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കൊയിലാണ്ടി സ്വദേശിയെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി കെ. നൗഷാദലി ശിക്ഷിച്ചത്. 2024-ലാണ് കേസിനാസ്പദമായ സംഭവം. രക്ഷിതാക്കളോടൊപ്പം താമസിച്ചുവരികയായിരുന്നു പെണ്‍കുട്ടി. പിതാവിന് മകളോടുള്ള പെരുമാറ്റത്തില്‍ സംശയം തോന്നിയ കുട്ടിയുടെ മാതാവ് കുട്ടിയെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് മാതാവിന്റെ സഹോദരി ചോദിച്ചപ്പോഴാണ് കുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്. പ്രതി ജീവിതാവസാനം വരെ ജയില്‍ശിക്ഷ അനുഭവിക്കണമെന്നും വിധിന്യായത്തില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. കൊയിലാണ്ടി പോലീസ് രജിസ്റ്റര്‍ചെയ്ത കേസ് ഇന്‍സ്പെക്ടര്‍ മെല്‍ബിന്‍ ജോസ്, സബ് ഇന്‍സ്പെക്ടര്‍ ജിതേഷ് എന്നിവരാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി. ജെതിന്‍ ഹാജരായി.
തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം വെടിക്കെട്ട് ഒഴിവാക്കി. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കുടമാറ്റം പതിനഞ്ച് മിനിറ്റായി ചുരുക്കി. വെടിപ്പുര ദുരന്തത്തിന് പിന്നാലെ ഇത്തവണത്തെ പൂരം എങ്ങനെ നടത്തുമെന്ന് ആലോചിക്കാനായി സര്‍ക്കാര്‍ വിളിച്ച യോഗത്തിന്‍റേതാണ് തീരുമാനം. ഇലഞ്ഞിത്തറമേള ഗംഭീരമായി നടക്കും. കുടമാറ്റം പ്രതീകാത്മകമായിട്ടായിരിക്കും നടത്തുക. പരമാവധി പത്ത് സെറ്റ് കുടകളാണ് ഇത്തവണ മാറാനാവുന്നത്. അമ്പത്തിയഞ്ച് സെറ്റ് കുടകള്‍ ഇരുദേവസ്വങ്ങളും ഈ സമയം കൊണ്ട് കൊണ്ട് മാറുമായിരുന്നു. അതാണ് പത്ത് സെറ്റ് കുടകളായി പരിമിതപ്പെടുത്തിയത്. പൂരത്തിന്‍റെ മറ്റ് ചടങ്ങുകള്‍ മാറ്റമില്ലാതെ തുടരും. എട്ട് ഘടക പൂരങ്ങളും അവര്‍ക്ക് നിശ്ചയിച്ചിരിക്കുന്ന ആനകളും മേളവുമായി വടക്കുന്നാഥ സന്നിധിയിലെത്തി മടങ്ങും. തിരുവമ്പാടിയുടെയും പാറമേക്കാവിന്‍റെയും മേളത്തിനും മുടക്കമുണ്ടാവില്ല. മഠത്തില്‍ വരവ് പഞ്ചവാദ്യവും ഇലഞ്ഞിത്തറ മേളവും സമയമൊട്ടും കുറയ്ക്കാതെ അവതരിപ്പിക്കും. ചമയ പ്രദര്‍ശനം നടത്തുമെങ്കിലും ആഘോഷപൂര്‍വ്വമായിരിക്കില്ല. നേരത്തെ സാമ്പിള്‍ വെടിക്കെട്ട് ഒഴിവാക്കി പൂരം വെടിക്കെട്ടും പകല്‍ വെടിക്കെട്ടും നടത്തണമെന്ന് പാറമേക്കാവ് അഭിപ്രായപ്പെട്ടിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും യോഗത്തില്‍…
കണ്ണൂർ: ചക്കരക്കൽ പള്ളിപ്പൊയിലിൽ സൂര്യാഘാതമേറ്റ് എം വി സനൽ കുമാർ (37) മരിച്ചു. ഇന്നലെ ഉച്ചയോടെ കിണർ നിർമ്മാണ തൊഴിലാളിയായ സനൽ കുമാർ ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. സഹപ്രവർത്തകർ ഉടൻ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് അതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്. ജില്ലാ ആശുപത്രിയിൽ പോസ്‌റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
തിരുവനന്തപുരം: കേരളത്തില്‍ ഉറക്കത്തിനിടയില്‍ പാമ്പുകടിയേറ്റ് ഒരു കുട്ടികൂടി മരിച്ചു.ചിറയിന്‍കീഴ് അഴൂര്‍ ഗ്രാമപഞ്ചായത്തില്‍ അഴൂര്‍ ക്ഷേത്രം വാര്‍ഡില്‍ മൂലയില്‍ കമ്പിക്കകം വീട്ടില്‍ ദിലീപ്- അനു ദമ്പതികളുടെ മകന്‍ ദിക്ഷനാണ് (8) ഇന്നലെ, വീടിനകത്തു ഉറങ്ങിക്കിടക്കവെ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു മരിച്ചത്. ഇന്നു രാവിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൂര്‍ഖന്‍ പാമ്പിനെ കിട്ടി.പുലര്‍ച്ച നാലു മണിക്ക് കുട്ടി പെട്ടെന്ന് ഉണര്‍ന്ന് കാലില്‍ എന്തോ കടിച്ചെന്ന് മാതാപിതാക്കളോടു പറയുകയായിരുന്നു. ഉടന്‍ തന്നെ അവര്‍ കുട്ടിയെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചു. പാമ്പുകടിയേറ്റെന്നു തിരിച്ചറിഞ്ഞതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു. അവിടെവെച്ചാണ് മരണം സംഭവിച്ചത്. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് വീടിനുള്ളില്‍നിന്നു മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്.
മനാമ: ഇറാനിയന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും ഇറാനുമായുള്ള രാഷ്ട്രീയ, നയതന്ത്ര, സാമ്പത്തിക, കായിക ബന്ധങ്ങള്‍ അവസാനിപ്പിക്കാനുമുള്ള അടിയന്തര നിര്‍ദേശം ബഹ്‌റൈന്‍ പാര്‍ലമെന്റ് ഐകകണ്‌ഠ്യേന പാസാക്കി.അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ എം.പിമാര്‍ക്ക് പാര്‍ലമെന്റില്‍ ഉന്നയിക്കാനുള്ള ഭരണഘടനാ വ്യവസ്ഥ അനുസരിച്ചാണ് ഇതു സംബന്ധിച്ച പ്രമേയം മുഹമ്മദ് അല്‍ ഉലൈവി മറ്റു നാല് എം.പിമാരുടെ പിന്തുണയോടെ അവതരിപ്പിച്ചത്.
മനാമ: ബഹ്‌റൈനിലെ നുവൈദ്‌റാത്തിലെ ഒരു കടയില്‍നിന്ന് 4,000 ദിനാറിലധികം വിലവരുന്ന സാധനങ്ങള്‍ മോഷ്ടിച്ച കേസില്‍ നാലു പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.44നും 52നുമിടയില്‍ പ്രായമുള്ള നാലു പേരെയാണ് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയരക്ടറേറ്റ് അധികൃതര്‍ അറസ്റ്റ് ചെയ്തത്. മോഷണം സംബന്ധിച്ച പരാതി ലഭിച്ച ഉടന്‍ തന്നെ അന്വേഷണമാരംഭിച്ചിരുന്നു. തുടര്‍ന്ന് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.മോഷണംപോയ സാധനങ്ങള്‍ ഇവരില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
മുണ്ടത്തിക്കോട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കല്യാണ്‍ ജ്വല്ലേഴ്സ് അഞ്ച് ലക്ഷം രൂപ വീതം നല്‍കും
തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ വന്‍ സ്ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും സഹായപ്രവാഹം. സര്‍ക്കാരിന് പുറമെ പ്രമുഖ വ്യവസായ ഗ്രൂപ്പുകളായ ലുലുവും കല്യാണ്‍ ജ്വല്ലേഴ്സും അടിയന്തര ധനസഹായം വാഗ്ദാനം ചെയ്തു. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സാമ്പത്തിക സഹായം നല്‍കുമെന്ന് കല്യാണ്‍ ജ്വല്ലേഴ്സ് എംഡി ടിഎസ് കല്യാണരാമന്‍ അറിയിച്ചു. ഈ തുക തിരുവമ്പാടി ദേവസ്വം സെക്രട്ടറിക്ക് കൈമാറി. മരിച്ച 14 പേരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റവരുടെ ചികിത്സയ്ക്കായി 50,000 രൂപ വീതവും നല്‍കുമെന്ന് ലുലു ചെയര്‍മാന്‍ എം എ യൂസഫലി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം രൂപ വീതം നല്‍കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. പരിക്കേറ്റവര്‍ക്ക് അടിയന്തര സഹായമായി 2 ലക്ഷം രൂപ വീതം സര്‍ക്കാര്‍ അനുവദിക്കും. കൂടാതെ, ഇവര്‍ക്ക് സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ലഭ്യമാകുന്ന ആറ് മാസത്തെ ചികിത്സാ ചെലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കാനും തീരുമാനമായി.
‘അമേരിക്കയും ഇറാനും ശത്രുവല്ല’; സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യയ്ക്ക് നിർണായക പങ്ക് വഹിക്കാനാകുമെന്ന് രാജ്‌നാഥ് സിങ്
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ ഇന്ത്യയ്ക്ക് വലിയ പങ്കുവഹിക്കാൻ കഴിഞ്ഞേക്കുമെന്ന സൂചനയുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. നാളെ ഈ വിഷയത്തിൽ ഇന്ത്യയുടേതായ പങ്ക് വഹിക്കുകയും വിജയം നേടുകയും ചെയ്യുന്ന സമയം വന്നേക്കാമെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി. “ഇന്ത്യ ഇതിനകം തന്നെ സമാധാന ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട്. നാളെ ഇന്ത്യയ്ക്ക് ഈ വിഷയത്തിൽ ഇടപെടാനും പ്രശ്നങ്ങൾ അവസാനിപ്പിക്കാനും അവസരം ലഭിക്കാം. ആ സാധ്യത തള്ളിക്കളയാൻ കഴിയില്ല. യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി ഇരുപക്ഷത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. നയതന്ത്ര കാര്യങ്ങളിൽ പ്രധാനമന്ത്രി സന്തുലിതമായ സമീപനമാണ് സ്വീകരിക്കുന്നത്” രാജ്‌നാഥ് സിങ് പറഞ്ഞു. സമാധാനപരമായ പരിഹാരത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ഡോണള്‍ഡ് ട്രംപ് എന്നിവരുൾപ്പെടെ നിരവധി ലോകനേതാക്കളുമായി ചർച്ചകൾ നടത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇന്ത്യ മുന്നോട്ട് പോകുന്ന രീതി നിങ്ങൾ ശ്രദ്ധിച്ചിരിക്കുമല്ലോ, ഹോർമുസ് കടലിടുക്കിലൂടെ മറ്റ് രാജ്യങ്ങളുടെ കപ്പലുകൾക്ക് സഞ്ചരിക്കാൻ പോലും കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നു. ആരുടെയെങ്കിലും 7-8 കപ്പലുകൾ കടത്തിവിട്ടെങ്കിൽ…
തൃശൂര്‍ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷവും, പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നൽകും: എംഎ യൂസഫലി
തൃശൂര്‍: തൃശൂര്‍ വെടിക്കെട്ടുപുര അപകടത്തില്‍പ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി പറഞ്ഞു. https://youtu.be/6viq9mmBEys?si=ypG0J42PycuqJFv5 ജില്ലാ കലക്ടര്‍ മുഖേനയായിരിക്കും സഹായം നല്‍കുക. അപകടത്തില്‍ എംഎ യൂസഫലി അനുശോചനം രേഖപ്പെടുത്തി.
