
തൃശൂർ: ബംഗളൂരുവിൽ നിന്നും 90 ഗ്രാം എംഡിഎംഎയുമായി സ്വകാര്യ ബസില്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇറങ്ങിയ രണ്ട് യുവാക്കളെ പൊലീസ് സംഘം പിടികൂടി. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. കൊടുങ്ങല്ലൂര്‍ സ്വദേശി കുന്നത്ത് ചെത്തിപ്പാടത്ത് വീട്ടില്‍ അഫ്നാന് (26), കുന്നംകുളം മേത്തല സ്വദേശി വേണാട്ട് വീട്ടില്‍ ഷൈന്‍ (28) എന്നിവരാണ് പിടിയിലായത്. വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മാരക ലഹരി മരുന്നാണിത്. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാര്‍ ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും പുതുക്കാട് പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികലെ പിടികൂടിയത്.


