
മനാമ: സൈബര്‍ ഇടങ്ങളില്‍ കുട്ടികള്‍ക്കെതിരായി നടക്കുന്ന കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് ബഹ്റൈനില്‍ ഈ വര്‍ഷം തുടക്കം മുതല്‍ ഏപ്രില്‍ 15 വരെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റിയിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഇന്‍ സൈബര്‍സ്പേസ് യൂണിറ്റ് മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 113 കേസുകള്‍.
സൈബര്‍ കുറ്റകൃത്യങ്ങളുടെ വ്യത്യസ്ത രീതികളുടെ അടിസ്ഥാനത്തില്‍ ഈ റിപ്പോര്‍ട്ടുകളുടെ സ്വഭാവത്തില്‍ അടുത്തിടെ ശ്രദ്ധേയമായ വൈവിധ്യമുണ്ടായിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
സൈബര്‍സ്പേസ് അപകടസാധ്യതകളെയും പ്രതിരോധ നടപടികളെയും കുറിച്ചുള്ള സമൂഹ അവബോധം വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിലൂടെ, പ്രത്യേകിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബോധവല്‍ക്കരണ കാമ്പെയ്നുകള്‍ ശക്തമാക്കുന്നതിലൂടെ പ്രതിരോധ, അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നത് തുടരുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.


