- ഹോർമുസിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് ട്രംപ്; ഇറാനെതിരെ നാവിക ഉപരോധം പുനഃസ്ഥാപിച്ചതായി പ്രഖ്യാപനം
- ഖത്തർ മുൻ അമീറിന്റെ നിര്യാണം: അനുശോചനം അറിയിക്കാൻ ബഹ്‌റൈൻ കിരീടാവകാശി ദോഹയിലെത്തി
- പൗരത്വ നിർണയം നീതിപൂർവമാകണം; അസമിലെ 27 പേരെ വിദേശികളെന്ന് പ്രഖ്യാപിച്ച ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി
- ബഹ്‌റൈനിലെ സീറോ മലബാർ സൊസൈറ്റിയുടെ സമ്മർ ക്യാമ്പ് ‘കളിമുറ്റം’ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു
- പ്രവീൺ നെട്ടാരു വധക്കേസ്: ഒളിവിലായിരുന്ന മുഖ്യപ്രതി കൊച്ചിയിൽ നിന്ന് അറസ്റ്റിൽ
- നെന്മാറ ഇരട്ടക്കൊലക്കേസ്: കോടതിയിൽ വെല്ലുവിളിച്ച് ചെന്താമര; ശിക്ഷാവിധി ബുധനാഴ്ച
- ബഹ്റൈനിൽ 343 സിവിൽ അസോസിയേഷനുകൾ രജിസ്റ്റർ ചെയ്തു; പുതിയ നിയമം പ്രാരംഭ പഠനഘട്ടത്തിൽ
- ഹോർമുസിൽ ആക്രമിക്കപ്പെട്ട കപ്പലിൽ 11 ഇന്ത്യക്കാർ; ഒരാളെ കാണാതായി, തിരച്ചിൽ തുടരുന്നു
Author: News Desk
ന്യൂഡല്‍ഹി: അവിശ്വാസികള്‍ വിശ്വാസികളുടെ യുക്തി ചോദ്യം ചെയ്യേണ്ടതില്ലെന്ന് സുപ്രീംകോടതി. ശബരിമല യുവതി പ്രവേശനവിധിയുടെ പുനഃപരിശോധനാ വേളയില്‍ ഭരണഘടനാ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് വി ബി നാഗരത്‌നയുടേതാണ് ഈ നിരീക്ഷണം. വിശ്വാസികള്‍ വിശ്വാസങ്ങളുടെ യുക്തി ചോദ്യം ചെയ്യില്ല. യുക്തി നോക്കിയല്ല വിശ്വാസികള്‍ ആചാരങ്ങള്‍ പാലിക്കുന്നത്. വിശ്വാസമില്ല എന്നതുകൊണ്ടു തന്നെ അവിശ്വാസികള്‍ ഇതു ചോദ്യം ചെയ്യേണ്ടതില്ലെന്നും ജസ്റ്റിസ് നാഗരത്‌ന നിരീക്ഷിച്ചു. സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് മുന്നില്‍ തന്ത്രി കണ്ഠരരു രാജീവരുടെ അഭിഭാഷകനായ വി ഗിരിയുടെ വാദമാണ് ഇന്ന് ആദ്യം നടന്നത്. ഈ വാദത്തിനിടെയാണ് ജസ്റ്റിസ് നാഗരത്‌നയുടെ നിരീക്ഷണം. അവിശ്വാസികള്‍ വിശ്വാസികളുടെയോ, ആചാരങ്ങളുടേയോ യുക്തി ചോദ്യം ചെയ്യാറില്ല. കാരണം അവര്‍ ആ വിശ്വാസത്തെ പിന്തുടരുന്നില്ല. അതുകൊണ്ടുതന്നെ വിശ്വാസികളുടെ യുക്തി ചോദ്യം ചെയ്യാനുള്ള അവകാശമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഒരു വിശ്വാസം, ആചാരം എന്നിവയുടെ ഭാഗമായി നിന്നുകൊണ്ട്, യുക്തിക്ക് അപ്പുറത്തു നിന്നുകൊണ്ടാണ് വിശ്വാസികള്‍ ആചാരങ്ങളും വിശ്വാസങ്ങളും പാലിക്കുന്നതെന്നും ജസ്റ്റിസ് നാഗരത്‌ന നിരീക്ഷിച്ചു. ശബരിമലയിലെ ആചാരം, ഹിന്ദുമതത്തിന്റെ അവിഭാജ്യ…
പ്രണയത്തെ എതിർത്ത 16 കാരിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം തടവുശിക്ഷ ഡിവിഷൻ ബെഞ്ച് ശരി വെച്ചു
തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ മകളെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ലഭിച്ച ജീവപര്യന്തം തടവുശിക്ഷ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരി വെച്ചു. തിരുവനന്തപുരം നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ചിരുന്ന മീര(16)യെയാണ് ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത്. രണ്ടാം പ്രതിയായ നെടുമങ്ങാട് തെക്കുംകര പറണ്ടോട് കുന്നില്‍ വീട്ടില്‍ വാടകക്ക് താമസിച്ചിരുന്ന മഞ്ജുഷ(38)യ്ക്കും കാമുകനും ഒന്നാം പ്രതിയുമായ കരിപ്പൂര്‍ കാരാന്തല കുരിശടിയിലെ അനീഷി(33)നും തിരുവനന്തപുരം സെഷന്‍സ് കോടതി വിധിച്ച ശിക്ഷയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഏപ്രിൽ 21 ന് ശരി വെച്ചത്. പ്രതികൾ മീരയെ കൊലപ്പെടുത്താന്‍ ആറു മാസം മുമ്പേ പദ്ധതി ആസൂത്രണം ചെയ്തിരുന്നു. പ്രണയത്തെ എതിർത്ത മകളെ കൊന്ന് പൊട്ടക്കിണറ്റിലെറിഞ്ഞ ശേഷം ഒളിച്ചോടിയെന്ന കള്ളക്കഥ മെനഞ്ഞ ഇവർ മറ്റുള്ളവരുടെ മുന്നിൽ തങ്ങൾ നിഷ്കളങ്കരാണെന്നു വരുത്തുകയും ചെയ്തു. പ്രതികൾക്ക് തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ വിധിച്ച ശിക്ഷയാണ് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍…
തൃശൂർ: ബംഗളൂരുവിൽ നിന്നും 90 ഗ്രാം എംഡിഎംഎയുമായി സ്വകാര്യ ബസില്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇറങ്ങിയ രണ്ട് യുവാക്കളെ പൊലീസ് സംഘം പിടികൂടി. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. കൊടുങ്ങല്ലൂര്‍ സ്വദേശി കുന്നത്ത് ചെത്തിപ്പാടത്ത് വീട്ടില്‍ അഫ്‌നാന്‍ (26), കുന്നംകുളം മേത്തല സ്വദേശി വേണാട്ട് വീട്ടില്‍ ഷൈന്‍ (28) എന്നിവരാണ് പിടിയിലായത്. വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മാരക ലഹരി മരുന്നാണിത്. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാര്‍ ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും പുതുക്കാട് പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികലെ പിടികൂടിയത്.
മനാമ: യു.എ.ഇയുടെ സുരക്ഷ, സ്ഥിരത, സാമൂഹിക ഐക്യം എന്നിവ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഭീകരവാദ, അട്ടിമറി ഗൂഢാലോചനയെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.ഇറാനുമായി ബന്ധമുള്ള ഭീകരവാദ സംഘടനയെ തകര്‍ക്കുന്നതിലും അതിലെ അംഗങ്ങളെ അറസ്റ്റ് ചെയ്യുന്നതിലും അതിന്റെ ക്രിമിനല്‍ ലക്ഷ്യങ്ങള്‍ പരാജയപ്പെടുത്തുന്നതിലും യു.എ.ഇ. സുരക്ഷാ, രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കാര്യക്ഷമതയെയും ജാഗ്രതയെയും ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പ്രശംസിച്ചു.യുഎഇയുമായുള്ള ബഹ്റൈന്റെ പൂര്‍ണ ഐക്യദാര്‍ഢ്യം വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു.
ദുബായ്: യു.എ.ഇയില്‍ ഒരു ഭീകര സംഘടന തകര്‍ത്തതായും അതില്‍ അംഗങ്ങളായ 27 പേരെ അറസ്റ്റ് ചെയ്തതായും സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് (എസ്.എസ്.ഡി) അറിയിച്ചു.അട്ടിമറി പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തിന്റെ സുരക്ഷ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവര്‍ രാജ്യത്തിനകത്തും പുറത്തുമായി രഹസ്യ യോഗങ്ങള്‍ ചേരുകയും സംഘടനയില്‍ കൂടുതല്‍ ആളുകളെ ചേര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.ഒരു വിദേശ രാജ്യത്തെ ചില ഭീകര സംഘടനകളുമായി ബന്ധം പുലര്‍ത്തിയിരുന്ന ഇവര്‍ രാജ്യത്തെ യുവജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചിരുന്നതായും എസ്.എസ്.ഡി. അധികൃതര്‍ അറിയിച്ചു.
മനാമ: ബഹ്‌റൈനില്‍ മൃഗങ്ങള്‍ക്കെതിരായ ക്രൂരത എവിടെയെങ്കിലും കണ്ടാല്‍ അറിയിക്കാന്‍ മുനിസിപ്പാലിറ്റി കാര്യ- കൃഷി മന്ത്രാലയം ഹോട്ട്‌ലൈന്‍ തുടങ്ങി.മൃഗങ്ങളെ ഉപദ്രവിക്കല്‍, വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കല്‍, നായ്ക്കള്‍ അലഞ്ഞുനടക്കല്‍ എന്നിവ ശ്രദ്ധയില്‍പെട്ടാല്‍ 17987227 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ അറിയിക്കാം.
കുട്ടികള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യം: ബഹ്‌റൈനില്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് 113 കേസുകള്‍
മനാമ: സൈബര്‍ ഇടങ്ങളില്‍ കുട്ടികള്‍ക്കെതിരായി നടക്കുന്ന കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് ബഹ്‌റൈനില്‍ ഈ വര്‍ഷം തുടക്കം മുതല്‍ ഏപ്രില്‍ 15 വരെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റിയിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഇന്‍ സൈബര്‍സ്പേസ് യൂണിറ്റ് മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 113 കേസുകള്‍.സൈബര്‍ കുറ്റകൃത്യങ്ങളുടെ വ്യത്യസ്ത രീതികളുടെ അടിസ്ഥാനത്തില്‍ ഈ റിപ്പോര്‍ട്ടുകളുടെ സ്വഭാവത്തില്‍ അടുത്തിടെ ശ്രദ്ധേയമായ വൈവിധ്യമുണ്ടായിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.സൈബര്‍സ്പേസ് അപകടസാധ്യതകളെയും പ്രതിരോധ നടപടികളെയും കുറിച്ചുള്ള സമൂഹ അവബോധം വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിലൂടെ, പ്രത്യേകിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബോധവല്‍ക്കരണ കാമ്പെയ്നുകള്‍ ശക്തമാക്കുന്നതിലൂടെ പ്രതിരോധ, അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നത് തുടരുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
മനാമ : ബീറ്റ്സ് ഓഫ് ബഹ്‌റൈൻ തങ്ങളുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ സഹായം കൈമാറി. നഴ്സിംഗ് വിദ്യാർത്തിയായ വയനാട് സ്വദേശിക്കാണ് തന്റെ മൂന്നാം വർഷ ഫീസിന് ആവശ്യമായ തുക നൽകുന്നത്. ബീറ്റ്സ് ഓഫ് ബഹ്‌റൈൻ സീനിയർ അംഗം ഡാനി തോമസ് കൈമാറിയ തുക വി ഫോർ വയനാട് കോ -കോർഡിനേറ്റർ ഫിലിപ്പ് പി വി ഏറ്റുവാങ്ങി.
ജയ്പുര്‍: രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യാനിരുന്ന പച്പദ്ര ബാലോത്രയിലുള്ള ഇന്ത്യയുടെ ആദ്യത്തെ ഗ്രീന്‍ഫീല്‍ഡ് സംയോജിത റിഫൈനറി-പെട്രോകെമിക്കല്‍ കോംപ്ലക്‌സിൽ വന്‍തീപിടിത്തം. സംസ്‌കരണശാലയുടെ സിഡിയു (ക്രൂഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്) ഭാഗത്താണ് തീ പടര്‍ന്നത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ നാളത്തെ ഉദ്ഘാടന ചടങ്ങുകള്‍ മാറ്റിവെച്ചു. സംഭവത്തില്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
മനാമ: ബഹ്റൈന്‍ കെ.എം.സി.സി. സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്‌മാന്റെ ഭാര്യ യസീന ഹബീബ് (40) ബഹ്‌റൈനില്‍ നിര്യാതയായി. മലപ്പുറം പെരിന്തല്‍മണ്ണ പട്ടിക്കാട് പറമ്പൂര്‍ സ്വദേശി അബ്ദുസമദിന്റെയും നസീമയുടെയും മകളാണ്. ഷദ ഹബീബ്, ദിയ ഹബീബ്, ദിഫ ഹബീബ്, ദിന ഹബീബ് മക്കളാണ്. സഹോദരങ്ങള്‍: അജീഷ്, റജീഷ്.ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ കെ.എം.സി.സി. ബഹ്റൈന്‍ മയ്യത്ത് പരിപാലന വിംഗിന്റെ നേതൃത്വത്തില്‍ പുരോഗമിച്ചുവരികയാണ്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഡോ. എം.കെ. മുനീര്‍, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍ എന്നിവരും ബഹ്റൈന്‍ കെ.എം.സി.സി. സംസ്ഥാന, ജില്ല, ഏരിയ, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളും ബഹ്‌റൈനിലെ വിവിധ സാമൂഹിക, സാംസ്‌കാരിക, മത രംഗങ്ങളിലെ നേതാക്കളും അനുശോചിച്ചു.
