- പുതിയ അധ്യയന വർഷം: വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നടപടികളുമായി ബഹ്റൈൻ ട്രാഫിക് വിഭാഗം
- ലാൽ കെയേഴ്സ് ബഹ്റൈൻ ചാപ്റ്ററിന് പുതിയ നേതൃത്വം
- ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അന്വേഷിക്കാനെത്തിയ ആർപിഎഫ് എഎസ്ഐക്ക് മർദ്ദനം
- നേപ്പാൾ മിന്നൽപ്രളയം: മരണം 165 കടന്നു; നൂറുകണക്കിന് പേരെ കാണാതായി, 133 ഇന്ത്യക്കാരും പട്ടികയിൽ
- റാപ് സമ്മർ ക്യാമ്പ് സന്ദർശിച്ച് പോലീസ് മേധാവി ലെഫ്റ്റനന്റ് ജനറൽ താരിഖ് അൽ ഹസൻ
- കോഴിഫാമിൽ വൈദ്യുതാഘാതമേറ്റ് സഹോദരങ്ങൾ മരിച്ചു
- ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽനിന്ന് സിറിയയെ നീക്കിയ യു.എസ് തീരുമാനത്തെ സ്വാഗതം ചെയ്ത് ബഹ്റൈൻ
- ഐക്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം പകരുന്ന ഓണം; മലയാളികൾക്ക് ആശംസകളുമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും
Author: News Desk
സൽമാനിയ: ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ ഈദ് സംഗമവും, അംഗങ്ങളുടെ മക്കളിൽ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ നിന്ന് വിജയിച്ചവർക്കുള്ള അനുമോദന ചടങ്ങും നടന്നു. ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സ്മരണപുതുക്കുന്ന ബലി പെരുന്നാളിന്റെ സന്ദേശം കൈമാറിക്കൊണ്ട് നടന്ന പരിപാടിയിൽ സാമൂഹ്യ പ്രവർത്തകരായ ഫസൽ ബഹ്‌റൈൻ, അഷ്‌റഫ് കാക്കണ്ടി, ഫൈസൽ ഇസ്മായിൽ, മാധ്യമ പ്രവർത്തകനായ നൂർ മുഹമ്മദ് എന്നിവർ സംസാരിച്ചു. ഭാവിയുടെ കവാടം തുറക്കുന്നവർ എങ്ങനെയായിരിക്കണം തങ്ങളുടെ മുന്നോട്ടുള്ള വഴിയും ഏതൊക്കെ കോഴ്സായിരിക്കണം തിരഞ്ഞെടുക്കേണ്ടതെന്നതിന്റെയൊക്കെ മാർഗ്ഗനിർദേശങ്ങൾ കുട്ടികൾക്ക് ആശംസാപ്രാസംഗികർ നൽകി. വിജയികൾക്കുള്ള മൊമെന്റോ എക്സിക്യൂട്ടീവ് അംഗങ്ങളായ നൗഷാദ് കണ്ടിക്കൽ, മഷൂദ് മെച്ചറ, ഫുആദ്ടി എം, റംഷി, നസീർ പി കെ എന്നിവർ നൽകി. ഫൈസൂഖ് ചാക്കാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ റയീസ് എം ഇ സ്വാഗതവും റഫ്‌സി നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികൾ വനിത വിംഗ് അഡ്മിൻമാരായ ഷാഹിനയും ഫർസാനയും നിയന്ത്രിച്ചു.
കണ്ണൂര്‍: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച ഇരുപത്തിരണ്ടുകാരന്‍ നാല് പേര്‍ക്ക് പുതുജീവനേകി യാത്രയായി. കണ്ണൂര്‍ സ്വദേശിയായ അര്‍ജുന്‍ ആണ് തന്റെ ഹൃദയവും കരളും രണ്ട് വൃക്കകളും ദാനം ചെയ്ത് നാല് പേരുടെ ജീവിതത്തിന് പുതിയ പ്രതീക്ഷ നല്‍കിയത്. ഗുരുതരമായ പരിക്കുകളോടെയാണ് അര്‍ജുനെ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജീവന്‍ രക്ഷിക്കുന്നതിനായി ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചെങ്കിലും മെയ് 31-ന് വൈകുന്നേരത്തോടെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് മകന്റെ വിയോഗത്തിന്റെ തീരാദുഃഖത്തിനിടയിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ എടുത്ത ധീരമായ തീരുമാനമാണ് അവയവങ്ങള്‍ കാത്തുകഴിയുന്ന രോഗികള്‍ക്ക് തുണയായത്. സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന ഏജന്‍സിയായ കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (കെ-സോട്ടോ) വഴിയാണ് അവയവ കൈമാറ്റ പ്രക്രിയകള്‍ ഏകോപിപ്പിച്ചത്. ആസ്റ്റര്‍ സര്‍ജന്മാരുടെ നേതൃത്വത്തില്‍ വിജയകരമായി അവയവങ്ങള്‍ മണിക്കൂറുകള്‍ നീണ്ടുനിന്ന സങ്കീര്‍ണ്ണമായ ശാസ്ത്രക്രിയയിലൂടെ അവയവദാനത്തിനായി എടുത്തത്. ആസ്റ്റർ ഹോസ്പിറ്റലിൽ നിന്നും മറ്റു ആശുപത്രിയിൽ നിന്നുമുള്ള വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള…
സ്വന്തം ഇഷ്ടപ്രകാരമുള്ള ലൈംഗികത്തൊഴില്‍ നിയമവിരുദ്ധമല്ല, റെയ്ഡില്‍ പിടിക്കുന്നവരെ കസ്റ്റഡിയിലെടുക്കരുത്; സ്വന്തം ഇഷ്ടപ്രകാരം
ന്യൂഡല്‍ഹി: സ്വമേധയാ ഉള്ള ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്ന മുതിര്‍ന്ന വ്യക്തികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് അധികാരമില്ലെന്ന് സുപ്രീംകോടതി. ഈ തൊഴില്‍ സ്വയം ചെയ്യുന്നത് നിയമവിരുദ്ധമല്ല. വേശ്യാലയം നടത്തുന്നത് നിയമവിരുദ്ധമാണെങ്കിലും, റെയ്ഡുകള്‍ക്കിടയില്‍ കണ്ടെത്തുന്ന ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്ന മുതിര്‍ന്ന വ്യക്തികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് അധികാരം ഇല്ല. റെയ്ഡില്‍ പിടിക്കുന്ന ലൈംഗികത്തൊഴിലാളികളെ ഇരകളാക്കാനോ കസ്റ്റഡിയിലെടുക്കാനോ പാടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരം ചൂണ്ടിക്കാട്ടി. ലൈംഗികത്തൊഴിലാളികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് അധികാരികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനിടയിലാണ് സ്വന്തം ഇഷ്ടപ്രകാരം ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്ന മുതിര്‍ന്നവരെ ഉപദ്രവിക്കുന്നതില്‍ നിന്ന് പൊലീസ് വിട്ടുനില്‍ക്കണമെന്ന് ജസ്സ്റ്റിസ് ജെ ബി പാര്‍ദിവാല, ജസ്റ്റിസ് ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.
മനാമ: അൽ ഫുർഖാൻ സെൻ്റെർ ഈദ് സോഷ്യൽ മീറ്റ് സംഘടിപ്പിച്ചു. അദ്‌ലിയയിലെ അൽഫുർഖാൻ സെൻ്റെർ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ സാമൂഹിമ സാംസ്കാരിക മേഖലയിലെ പ്രമുഖരായ ചെമ്പൻ ജലാൽ, എബ്രഹാം ജോൺ, ജമാൽ നദ്‌വി (ഫ്രണ്ട്‌സ്), സൽമാൻ ഫാരിസ് (OICC Bahrain) എന്നിവർ പങ്കെടുത്തു. പ്രസിഡൻ്റ് സൈഫുള്ള ഖാസിം അദ്ധ്യക്ഷത വഹിച്ചു. ഇബ്രാഹീം നബി തൻ്റെ ജീവിതത്തിലൂടെ നമുക്ക് പകർന്ന് തന്ന സഹനത്തിൻ്റെയും ആത്‌മസമർപ്പണത്തിൻ്റെയും മാതൃക വിശ്വാസികൾ പിന്തുടരണമെന്ന് സെഫുള്ള ഖാസിം തൻ്റെ അദ്ധ്യക്ഷ ഭാഷണത്തിൽ ഓർമിപ്പിച്ചു. അബ്‌ദുൾ ലത്തീഫ് അഹമദ് ഈദ് സന്ദേശം നൽകി. മനുഷ്യരാശിക്ക് നൻമ ചെയ്യുന്ന തിൻമ വിരോദിക്കുന്ന മാതൃകകളാവാൻ അദ്ദേഹം ഉപദേശിച്ചു. അൽഫുർഖാൻ സെൻ്റെർ ജനറൽ സെക്രട്ടറി മനാഫ് കബീർ സ്വാഗതവും ദഅവാ സെക്രട്ടറി ഹിഷാം കുഞ്ഞഹമ്മദ് നന്ദിയും പറഞ്ഞു. പ്രോഗ്രാം കൺവീനർ അബ്‌ദുൾ സലാം, സുഹൈൽ മേലടി, മുബാറക് വി കെ, മാഹിൻ കൊയിലാണ്ടി, ഫാറൂക്ക് മാട്ടൂൽ, കെപി യൂസുഫ്, അബ്ദുള്ള പുതിയങ്ങാടി എന്നിവർ പരിപാടി…
കൊച്ചി: മാസപ്പടി കേസിലെ എൻഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് (ഇ ഡി) അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സിഎംആർഎല്ലിന് തിരിച്ചടി. ഇ ഡി അന്വേഷണത്തിന് തൽക്കാലം അടിയന്തര സ്റ്റേ ഇല്ല എന്ന് ഹൈക്കോടതി. ഇതോടെ കേസിന്റെ വാദം പൂർത്തിയാകുന്നതുവരെ ഇ ഡിക്ക് അന്വേഷണവുമായി മുന്നോട്ടുപോകാം. അഡീഷണൽ സോളിസിറ്റർ ജനറൽ സുന്ദരേശ്വരനാണ് ഇ ഡിക്ക് വേണ്ടി ഹാജരായത്. സുപ്രീം കോടതി മുതിർന്ന അഭിഭാഷകനായ സിദ്ധാർത്ഥ് ലൂത്രയാണ് സിഎംആർഎല്ലിന് വേണ്ടി ഹാജരായത്. രണ്ട് വർഷത്തോളം പഴക്കമുള്ള കേസായതിനാൽ വാദം അധികം നീട്ടിക്കൊണ്ടുപോകേണ്ട എന്നാണ് കോടതി ഡിവിഷൻ ബെഞ്ച് അറിയിച്ചിരിക്കുന്നത്. കോടതി വിധിക്ക് പിന്നാലെ മകൾ വീണാ വിജയനെതിരായ നടപടികൾ ഇ ഡി കടുപ്പിച്ചേക്കും.
മനാമ: തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വേനൽക്കാല ഉച്ചസമയ തൊഴിൽ നിയന്ത്രണം ജൂൺ 15 മുതൽ ഓഗസ്റ്റ് 31 വരെ പ്രാബല്യത്തിൽ വരുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. നിയന്ത്രണ കാലയളവിൽ ദിവസവും ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 4 മണിവരെ നേരിട്ടുള്ള സൂര്യപ്രകാശത്തിൽ ജോലി ചെയ്യുന്നത് പൂർണമായും നിരോധിച്ചിരിക്കുകയാണ്. അതിശക്തമായ ചൂടും ഉയർന്ന ഈർപ്പനിലയും അനുഭവപ്പെടുന്ന വേനൽ മാസങ്ങളിൽ തൊഴിലാളികളെ ഹീറ്റ് സ്ട്രെസ്, സൂര്യാഘാതം, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നതിനും ജോലിസ്ഥല അപകടങ്ങൾ കുറയ്ക്കുന്നതിനുമാണ് നടപടി. പരാതികൾക്കും വിവരങ്ങൾക്കുമായി 17873921 എന്ന ഹെൽപ്‌ലൈൻ നമ്പർ മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 7 മണി മുതൽ വൈകിട്ട് 4 മണിവരെ സേവനം ലഭ്യമാകും. ഉച്ചസമയ തൊഴിൽ നിയന്ത്രണ കാലയളവിൽ ഇതേ നമ്പറിലേക്ക് വാട്‌സ്ആപ്പ് മുഖേനയും നിയമലംഘനങ്ങളെക്കുറിച്ചുള്ള പരാതികൾ നൽകാവുന്നതാണ്. നിയമം ലംഘിക്കുന്നവർക്കെതിരെ മൂന്ന് മാസം വരെ തടവോ, 500 മുതൽ 1,000 ബഹ്റൈൻ ദിനാർ വരെ പിഴയോ, അല്ലെങ്കിൽ ഇതിൽ…
മനാമ. വില്ല്യാപള്ളി മുസ്ലിം ജമാ -അത്ത് ബഹ്‌റൈൻ കമ്മിറ്റി യോഗം കെഎംസിസി ഹാളിൽ ചേർന്നു പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ പോവുന്ന ശരീഫ് കൊറോത്തിന്റെ ഒഴിവിലേക്കു പ്രസിഡന്റ് ആയി എ പി ഫൈസലിനെയും ജനറൽ സെക്രെട്ടറി യുടെ ഒഴിവിലേക്കു ഇസ്ഹാഖ് കൊറോത്തിനെയും ട്രഷറർ ആയി ഹാഷിം ഹാജിയെയും ഓർഗനൈസിങ് സെക്രെട്ടി ആയി അനസ് എല ത്തിനെയും തെരെഞ്ഞെടുത്തു നിലവിലുള്ള ഭാരവാഹികൾ തുടരാനും കമ്മിറ്റി തീരുമാനിച്ചു. ഭാരവാഹികളായിഎം എം എസ് ഇബ്രാഹിം മേമുണ്ട (മുഖ്യ രക്ഷാധികാരി) കൂടത്തിൽ മൂസ ഹാജി, അനറത്ത് ബഷീർ, മജീദ് ഹാജി കിങ് കറക്, അബ്ദുള്ള ഹാജി തണൽ, സലാം ഹാജി കുന്നോത്ത്, തൈകുറ്റി ബഷീർ, സലീം കുറിഞ്ഞാലിയോട്, മൂസ അമരാവതി (രക്ഷാധികാരികൾ) എൻ കെ മൂസ ഹാജി (സീനിയർ വൈസ് പ്രസിഡന്റ്) ഹമീദ് ഹാജി താനിയുള്ളതിൽ, കുഞ്ഞമ്മദ് ചാലിൽ, കരീം ഹാജി നെല്ലൂർ, സഹീർ പി, ശിഹാബ് ടി ടി,. നിസാർ വീരാളി(വൈസ് പ്രസിഡന്റുമാർ)അഫ്സൽ മയ്യന്നൂർ, അസ്മിൽ…
മനാമ: ബഹ്‌റൈനിലെ കൊല്ലം പ്രവാസി അസോസിയേഷൻ്റെ (കെ.പി.എ) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള ഹിദ്ദ് ഏരിയ സമ്മേളനം ടുബ്ലിയിലെ കെ.പി.എ. ഹാളിലുള്ള കൽപന നഗറിൽ വെച്ച് നടന്നു. ഏരിയ വൈസ് പ്രസിഡന്റ് ഗിരീഷ് കുമാർ സ്വാഗതം ആശംസിച്ച സമ്മേളനം ഏരിയ കോ-ഓർഡിനേറ്റർ സജി കുളത്തിങ്കര ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് രാജേഷ് പന്മന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സംഘടനപ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ രണ്ടു വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ട് ഏരിയ സെക്രട്ടറി പ്രണവ് സന്തോഷ് കുമാർ സാമ്പത്തിക റിപ്പോർട്ട് ഏരിയ ട്രഷറർ വിപിൻ മനോഹരൻ സമ്മേളനത്തിൽ അവതരിപ്പിച്ചു പാസാക്കി. തുടർന്ന് പ്രവർത്തന റിപ്പോർട്ട് കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും സാമ്പത്തിക റിപ്പോർട്ട് കെ.പി.എ സെക്രട്ടറി അനിൽകുമാറിനും കൈമാറി. തുടർന്ന് 2026-28 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് കെ.പി.എ സെക്രട്ടറി അനിൽ കുമാർ , ഏരിയ കോ-ഓർഡിനേറ്റർ സജി കുളത്തിങ്കര എന്നിവരുടെ നേതൃത്വത്തിൽ നടന്നു.…
മനാമ: മലപ്പുറം ജില്ലയിലെ തിരൂർ താലൂക്ക് നിവാസികളായ ബഹ്‌റൈനിലെ പ്രവാസികളുടെ പ്രാദേശിക കൂട്ടായ്മയായ ബഹ്‌റൈൻ തിരൂർ കൂട്ടായ്മ ജനറൽ ബോഡി യോഗം ചേർന്നു. ഷമീർ പൊട്ടച്ചോലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുജീബ് റഹ്മാൻ പി സ്വാഗതവും കഴിഞ്ഞ ഭരണ സമിതി കാലയളവിലെ പ്രവർത്തനവും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളായി നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങളും കലാ സാംസ്‌കാരിക പ്രവർത്തനങ്ങളും നടത്തിയ സംഘടനയുടെ മുഖ്യ രക്ഷധികാരികളായി അഷ്‌റഫ് പൂക്കയിലിനെയും ഷമീർ പൊട്ടച്ചോലയെയും നിലനിർത്തിയ യോഗം ഇസ്മായിൽ കൈനിക്കരയെ പ്രസിഡന്റായും നെജ്മുദ്ധീൻ ജനറൽ സെക്രട്ടറിയായും ജിതിൻദാസ്നെ ട്രെഷറർ ആയും ഓർഗ്ഗനൈസിങ് സെക്രട്ടറിയായി റമീസ് തിരൂരിനെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാർ- അയ്യൂബ് മുണ്ടെകാട്ട്, താജുദ്ധീൻ തിരൂർ, മമ്മുക്കുട്ടി എന്നിവരും ജോയിന്റ് സെക്രട്ടറിമാരായി ഇബ്രാഹിം പരിയാപുരം, ഫാറൂഖ് റഷീദ് (മെമ്പർഷിപ്) എന്നിവരെയും മറ്റു എക്സിക്യൂട്ടീവ് മെമ്പർമാർ മുജീബ് റഹ്മാൻ പി, സതീശൻ പടിഞ്ഞാറേക്കര , ശ്രീനിവാസൻ , രവി കുറുക്കോൾ, ശംസുദ്ധീൻ കുറ്റൂർ,…
“സർക്കാർ നടപടി ആശ്വാസകരം”; സിബിഐയുടെ ഭാഗത്ത് നിന്നും കൃത്യമായ അന്വേഷണം ഉണ്ടാകട്ടെയെന്ന് നവീൻ ബാബുവിന്റെ കുടുംബം
തിരുവനന്തപുരം: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം സിബിഐയ്ക്ക് വിടാൻ തീരുമാനിച്ച സർക്കാർ നടപടി ആശ്വാസകരമെന്ന് കുടുംബം. കഴിഞ്ഞദിവസം നവീൻ ബാബുവിന്റെ കുടുംബം മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരിൽ കണ്ട് ആശങ്കകൾ അറിയിച്ചിരുന്നു. അന്വേഷണം തൃപ്തികരമല്ലെങ്കിൽ കേസ് സിബിഐക്ക് വിടണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം സർക്കാർ സിബിഐയ്ക്ക് വിടാൻ തീരുമാനിച്ചത്. ഇത്ര വേഗം സിബിഐ അന്വേഷണത്തിലേക്ക് പോകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു. പിണറായി സർക്കാർ സിബിഐ അന്വേഷണം വേണ്ടെന്നും, അന്വേഷണം നല്ല രീതിയിൽ പോകുന്നുണ്ട് എന്നായിരുന്നു കോടതിയെ അറിയിച്ചതെന്നും, സിബിഐ അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്ന് നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു പറഞ്ഞു. മരണകാരണത്തിൽ ഉൾപ്പെടെ തുടക്കം മുതൽ ഒരുപാട് സംശയങ്ങൾ കുടുംബം ഉന്നയിച്ചിരുന്നുവെന്നും ഇക്കാര്യത്തിലുൾപ്പെടെ സിബിഐയുടെ ഭാഗത്ത് നിന്നും കൃത്യമായ അന്വേഷണം ഉണ്ടാകട്ടെയെന്നും പ്രവീൺ ബാബു പ്രതീക്ഷ പ്രകടിപ്പിച്ചു.
