Author: News Desk

മനാമ: ബഹ്‌റൈനില്‍ പ്രവര്‍ത്തിക്കാത്ത സ്ഥാപനങ്ങളുടെ പേരില്‍ വ്യാജമായി വര്‍ക്ക് പെര്‍മിറ്റുകള്‍ സംഘടിപ്പിച്ചെടുത്ത എട്ടു പേര്‍ക്ക് ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.ഇതില്‍ ഒരു കേസില്‍ പ്രവര്‍ത്തിക്കാത്ത 51 സ്ഥാപനങ്ങളുടെ പേരില്‍ 93 വര്‍ക്ക് പെര്‍മിറ്റുകള്‍ സംഘടിപ്പിച്ച അഞ്ചു വിദേശികള്‍ക്ക് ഒരു വര്‍ഷം വീതം തടവുശിക്ഷയാണ് വിധിച്ചത്. ശിക്ഷാ കാലാവധി പൂര്‍ത്തിയായാല്‍ ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.മറ്റൊരു കേസില്‍ 32 സ്ഥാപനങ്ങളുടെ പേരില്‍ 61 വര്‍ക്ക് പെര്‍മിറ്റുകള്‍ സംഘടിപ്പിച്ച വിദേശിക്ക് 61,000 ദിനാര്‍ പിഴ വിധിച്ചു. ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.മൂന്നാമത്തെ കേസില്‍ 21 വ്യാജ സ്ഥാപനങ്ങളുടെ പേരില്‍ 42 വര്‍ക്ക് പെര്‍മിറ്റുകള്‍ സംഘടിപ്പിച്ച രണ്ടു വിദേശികള്‍ക്ക് 42,000 ദിനാര്‍ വീതം പിഴ വിധിച്ചു. ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.

Read More

മനാമ: ബഹ്‌റൈനിലെ അല്‍ സുവൈഫിയയില്‍ 44കാരന്‍ കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു.വെള്ളിയാഴ്ചയാണ് സംഭവം. മരിച്ചയാള്‍ ഏഷ്യക്കാരനാണ്. പോലീസ് അധികൃതര്‍ സ്ഥലത്തെത്തി ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read More

22 വർഷങ്ങൾക്ക് ശേഷം ജയറാമും മകൻ കാളിദാസ് ജയറാമും പ്രധാന വേഷങ്ങളിലെത്തുന്ന ഫാമിലി എന്റർടെയ്‌നർ ചിത്രം “ആശകൾ ആയിരം” ഫെബ്രുവരി 6-ന് തിയറ്ററുകളിൽ എത്തും. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവരാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. ഒരു വടക്കൻ സെൽഫിക്കു ശേഷം ജി. പ്രജിത് സംവിധാനം ചെയ്യുന്ന ആശകൾ ആയിരത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ ജൂഡ് ആന്റണി ജോസഫാണ്. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. കുടുംബബന്ധത്തിന്റെ ആഴവും അതിനപ്പുറം ചിരിയും ചിന്തയും കോർത്തിണക്കിയ ആശകൾ ആയിരത്തിന്റെ ട്രെയ്‌ലർ ചിത്രം കംപ്ലീറ്റ് ഫാമിലി എന്റെർറ്റൈനർ ആയിരിക്കുമെന്ന് പ്രതീക്ഷ നൽകുന്നു. ചിത്രത്തിൽ ആശാ ശരത്,ഷറഫുദ്ധീൻ, ഇഷാനി കൃഷ്ണ, ആനന്ദ് മന്മഥൻ, അഖിൽ എൻ ആർ ഡി, രമേശ് പിഷാരടി, ദിലീപ് മേനോൻ, സിൻസ് ഷാൻ, രാജേഷ് അഴിക്കോട്, വൈശാഖ് വിജയൻ, അഭിനന്ദ് അക്കോട്, മുകുന്ദൻ, ആനന്ദ് പദ്മനാഭൻ, രഞ്ജിത് ബാലചന്ദ്രൻ, സുധീർ പരവൂർ, നിഹാരിക, ഭാഗ്യ,…

Read More

മനാമ: പ്ലാസ്റ്റിക് രഹിത സമുദ്രമെന്ന ലക്ഷ്യത്തോടെ ‘സ്വച്ഛ് ബഹ്‌റൈന്‍’ പരിപാടിയുമായി തെലുങ്ക് ഇക്കോ വാരിയേഴ്‌സ്.ഇന്ത്യയുടെ സ്വച്ഛ് ഭാരത് മിഷനില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് സംഘടന ഈ പരിപാടി സംഘടിപ്പിച്ചത്. അംഗങ്ങള്‍ ഒത്തുചേര്‍ന്ന് സീഫ് ബീച്ചില്‍ ശുചീകരണ പരിപാടി നടത്തി.സംഘടനയുടെ 100 ആഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടിയുടെ ഭാഗമായാണിത്. ഉദ്ഘാടന ചടങ്ങില്‍ ബഹ്‌റൈന്‍ ബോഴ്‌സ് സി.ഇ.ഒ. ഷെയ്ഖ് ഖലീഫ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫ മുഖ്യാതിഥിയായും സമ്പാങ്കി ഗ്രൂപ്പ് ചെയര്‍മാന്‍ രമേശ് സമ്പാങ്കി പ്രത്യേക അതിഥിയായും പങ്കെടുത്തു. രാമമോഹന്‍ കൊത്തപ്പള്ളി, നവീന്‍ കോട്ടഗിരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Read More

മനാമ: ബഹ്‌റൈനില്‍ ഭിന്നശേഷിക്കാരനായ മകനെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചുപോയ മാതാപിതാക്കള്‍ക്കെതിരായ കേസ് കോടതിക്ക് കൈമാറിയതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.2015ലാണ് കേസിനാസ്പദമായ സംഭവം. ചെറിയതോതില്‍ മാനസിക പ്രശ്‌നങ്ങളുള്ള മകന്‍ അസുഖബാധിതനായപ്പോള്‍ മാതാപിതാക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടാഴ്ചത്തെ ചികിത്സയ്ക്കുശേഷം ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും കൂട്ടിക്കൊണ്ടുപോകാന്‍ മാതാപിതാക്കള്‍ തയ്യാറായില്ല. അവര്‍ മകനെ ഉപേക്ഷിച്ച് സ്ഥലംവിടുകയായിരുന്നു. മകന് പിന്നെയും 10 ദിവസം ആശുപത്രിയില്‍ കഴിയേണ്ടിവന്നു.സര്‍ക്കാര്‍ ആശുപത്രി വകുപ്പ് അധികൃതര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഇപ്പോള്‍ മകന് 40 വയസ്സുണ്ട്.

Read More

മനാമ: സൈനികരുടെ പങ്കാളിത്തം ഉള്‍പ്പെട്ട ‘അറേബ്യന്‍ ഗള്‍ഫ് സെക്യൂരിറ്റി 4’ അഭ്യാസത്തില്‍ ആദ്യ ആഴ്ചയില്‍ ബഹ്റൈന്‍ പോലീസ് പങ്കെടുത്തു.ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) അംഗരാജ്യങ്ങളിലുടനീളം സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായുള്ള അഭ്യാസത്തിന്റെ ശേഷിക്കുന്ന കാലയളവില്‍ കൂടുതല്‍ വിപുലമായ ഘട്ടങ്ങളിലേക്ക് നീങ്ങാനുള്ള തയ്യാറെടുപ്പാണിത്.നിലവില്‍ ഖത്തറില്‍ നടക്കുന്ന ഈ അഭ്യാസത്തിന്റെ പ്രാരംഭ ഘട്ടം ഗള്‍ഫ് വര്‍ക്കിംഗ് ടീമുകള്‍ക്കിടയിലുള്ള സംയോജനം ശക്തിപ്പെടുത്തുന്നതിലും സംയുക്ത പ്രവര്‍ത്തന മാനേജ്‌മെന്റ് സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിലും ശ്രദ്ധേയമായ ഫലങ്ങളുണ്ടാക്കിയിട്ടുണ്ട്.

Read More

മനാമ: ബഹ്‌റൈനില്‍ പുതുതായി സ്ഥാപിച്ച സ്മാര്‍ട്ട് ട്രാഫിക് ക്യാമറകളടക്കം ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനുപയോഗിക്കുന്ന പുതിയ സംവിധാനങ്ങളെക്കുറിച്ച് ബോധവല്‍കരണ പരിപാടികള്‍ ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്‍മെന്റ് അതോറിറ്റിയുമായി ഏകോപിപ്പിച്ച് ആഭ്യന്തര മന്ത്രാലയം നടത്തുന്ന ബോധവല്‍കരണത്തിന് അവന്യൂസ് മാളിലാണ് തുടക്കം കുറിച്ചത്.ഡയറക്ടറേറ്റ് നല്‍കുന്ന ട്രാഫിക് സേവനങ്ങള്‍ പരിചയപ്പെടുത്തുന്നതിനും അവയില്‍നിന്ന് എങ്ങനെ പ്രയോജനം നേടാമെന്ന് വിശദീകരിക്കുന്നതിനും പുറമെ പുതിയ ട്രാഫിക് ക്യാമറകളുമായി ബന്ധപ്പെട്ട നിരവധി അവബോധ, വിദ്യാഭ്യാസ പരിപാടികളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Read More

കൊച്ചി: കുടുംബ പ്രേക്ഷകരുടെ പ്രിയതാരം ബിന്നി സെബാസ്റ്റ്യന്‍ നായികയായ പുതിയ സിനിമ ‘രാശി’ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. പ്രമുഖ പരസ്യകലാ സംവിധായകനും, നിരവധി അവാർഡുകൾക്ക് അർഹമായ ഷോർട്ഫിലിമുകളിലൂടെ ശ്രദ്ധേയനുമായ ബിനു സി ബെന്നി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് രാശി.ഈ സിനിമയിലൂടെയാണ് നടിയും ,ബിഗ്ബോസ് സെവന്‍ സീസണിലെ ശ്രദ്ധേയ താരവുമായ ബിന്നി നായികയാവുന്നത്. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ റൊമാന്‍റിക് സീരിയലായ ഗീതാഗോവിന്ദത്തിലൂടെയാണ് ബിന്നി സെബാസ്റ്റ്യന്‍ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയത്, മമ്മൂട്ടി ചിത്രമായ ‘തോപ്പില്‍ ജോപ്പനില്‍’ ആന്‍ഡ്രിയയുടെ കുട്ടികാലം അവതരിപ്പിച്ചുകൊണ്ട്, മമ്മൂട്ടിയുടെ കുട്ടിക്കാലത്തെ നായികാ കഥാപാത്രമായും ബിന്നി തിളങ്ങിയിരുന്നു. ഏത് സാമൂഹ്യ വിഷയങ്ങളിലും സ്വന്തം നിലപാടുകളും തീരുമാനങ്ങളും ഉറച്ച ശബ്ദത്തോടെ പറയുവാന്‍ ധൈര്യം കാട്ടുന്നതിലൂടെ സമൂഹമാധ്യമങ്ങളിലും ഏറെ ശ്രദ്ധേയയാണ് ബിന്നി. ചിത്രത്തിലെ നായകൻ നൂബിൻ ജോണിയാണ്. കേരളത്തിൽ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതും,ആദ്യാവസാനം ദുരൂഹത നിറഞ്ഞു നിൽക്കുന്നതുമായ ഒരു സിനിമയാണ്…

Read More

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി. പൾസർ സുനി അടക്കം നാല് പ്രതികളാണ് ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 20 വർഷത്തെ കഠിന തടവാണ് പൾസർ സുനിക്ക് വിചാരണ കോടതി വിധിച്ചത്. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്. ഒന്നാം പ്രതി പെരുമ്പാവൂര്‍ വേങ്ങൂര്‍ നടുവിലേക്കുടി വീട്ടില്‍ സുരേന്ദ്രന്‍ മകന്‍ സുനില്‍ എന്‍ എസ് എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി കൊരട്ടി തിരുമുടികുന്നുകര പുതുശേരി വീട്ടില്‍ ആന്‍റണി മകന്‍ മാര്‍ട്ടിന്‍ ആന്‍റണി, മൂന്നാം പ്രതി തമ്മനം മണപ്പാട്ടിപ്പറമ്പില്‍ ബാബു മകന്‍ ബി.മണികണ്ഠന്‍, നാലാം പ്രതി കണ്ണൂര്‍ കതിരൂര്‍ മംഗലശ്ശേരി വീട്ടില്‍ രാമകൃഷ്ണന്‍ മകന്‍ വി പി വിജീഷ്, അഞ്ചാം എറണാകുളം കുന്നുംപുറം പള്ളിക്കപ്പറമ്പില്‍ വീട്ടില്‍ ഹസ്സന്‍ മകന്‍ എച്ച് സലീം എന്ന വടിവാള്‍ സലിം, ആറാം പ്രതി തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍…

Read More

കോഴിക്കോട്: കോഴിക്കോട് മാളിക്കടവിലെ യുവതിയുടെ കൊലപാതകത്തില്‍ പ്രതി വൈശാഖനുമായി തെളിവെടുപ്പ് നടത്തി പൊലീസ്. മാളിക്കടവിലെ വൈശാഖൻ്റെ ഇൻ്റസ്ട്രിയിലാണ് തെളിവെടുപ്പ് നടത്തിയത്. ജ്യൂസ് വാങ്ങിയ കടയിലും, ഉറക്ക ഗുളിക വാങ്ങിയ മെഡിക്കൽ ഷോപ്പിലും തെളിവെടുപ്പ് നടത്തും. കൊലപാതകത്തില്‍ കുറ്റബോധമുണ്ടെന്ന് പ്രതി വൈശാഖൻ പറഞ്ഞു. കൃത്യം നടത്തിയത് ഭാര്യയ്ക്കറിയാം എന്നും വൈശാഖൻ പറഞ്ഞു. കൊല നടത്തിയ സ്ഥാപനത്തിലും ഉറക്കഗുളികയും ജ്യൂസും വാങ്ങിയ സ്ഥലത്തും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. അഞ്ച് ദിവസത്തേക്കാണ് പ്രതിയെ പൊലീസിന് കസ്റ്റഡിയിൽ ലഭിച്ചത്. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി മറ്റൊരു എഫ്ഐആറും കഴിഞ്ഞ ദിവസം പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. പതിനാറുവയസുമുതൽ തന്നെ വൈശാഖൻ പീഡനത്തിന് ഇരയാക്കുന്നുണ്ടെന്ന് യുവതി ഡയറിയിൽ കുറിച്ചിരുന്നു. ഇക്കകഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒരുമിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞു വിളിച്ചുവരുത്തി സ്വന്തം സ്ഥാപനത്തിൽ വച്ച് വൈശാഖൻ യുവതിയെ കൊലപ്പെടുത്തിയത്. യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയത്തിലായിരുന്നു കൊലപാതകം. എലത്തൂർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

Read More