- പുതിയ അധ്യയന വർഷം: വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നടപടികളുമായി ബഹ്റൈൻ ട്രാഫിക് വിഭാഗം
- ലാൽ കെയേഴ്സ് ബഹ്റൈൻ ചാപ്റ്ററിന് പുതിയ നേതൃത്വം
- ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അന്വേഷിക്കാനെത്തിയ ആർപിഎഫ് എഎസ്ഐക്ക് മർദ്ദനം
- നേപ്പാൾ മിന്നൽപ്രളയം: മരണം 165 കടന്നു; നൂറുകണക്കിന് പേരെ കാണാതായി, 133 ഇന്ത്യക്കാരും പട്ടികയിൽ
- റാപ് സമ്മർ ക്യാമ്പ് സന്ദർശിച്ച് പോലീസ് മേധാവി ലെഫ്റ്റനന്റ് ജനറൽ താരിഖ് അൽ ഹസൻ
- കോഴിഫാമിൽ വൈദ്യുതാഘാതമേറ്റ് സഹോദരങ്ങൾ മരിച്ചു
- ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽനിന്ന് സിറിയയെ നീക്കിയ യു.എസ് തീരുമാനത്തെ സ്വാഗതം ചെയ്ത് ബഹ്റൈൻ
- ഐക്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം പകരുന്ന ഓണം; മലയാളികൾക്ക് ആശംസകളുമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും
Author: News Desk
മുംബൈ: മഹാരാഷ്ട്രയിലെ പൂനെയിയിൽ വ്യാജമദ്യം കഴിച്ച് 18 പേര്‍ മരിച്ചു. നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഏതാനും പേരുടെ കാഴ്ച ശക്തി നഷ്ടമായതായും റിപ്പോര്‍ട്ടുകളുണ്ട്. പിംപ്രി-ചിഞ്ച്വാഡിലെ ഫുഗേവാഡി പ്രദേശത്തുനിന്നും പൂനെയിലെ ഹഡപ്സര്‍ മേഖലയിലുമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഫുഗേവാഡിയില്‍ 13 പേരാണ് മരിച്ചത്. യോഗേഷ് വാംഖഡെ എന്നയാളാണ് വ്യാജമദ്യം വിതരണം ചെയ്തത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജമദ്യ വില്‍പ്പനയുമായി ബന്ധപ്പെട്ട് യോഗേഷിനെ കൂടാതെ, ഏഴു പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ പോലും രക്ഷപ്പെടാന്‍ അനുവദിക്കരുതെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പടെ 19 പേര്‍ പിടിയിൽ
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐപി ബിനു ഉള്‍പ്പെടയുള്ള 19 പേര്‍ പിടിയിൽ. ആറു പേര്‍ കീഴടങ്ങിയതാണ്. ഒരാൾക്ക് നോട്ടീസ് നൽകി വിട്ടയച്ചു. ബാക്കിയുള്ളവരുടെ അറസ്‌റ്റ് രേഖപ്പെടുത്തി. ശ്രീജിത്ത്, ജീവൻ, മനോജ്, നിതിൻരാജ്, ഷാഹിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വട്ടിയൂർക്കാവ് സ്വദേശി അശോകൻ, നരുവാമൂട് സ്വദേശി കിരണ്‍ എന്നിവരെയും കോട്ടയത്ത് ഒരു ലോഡ്ജിൽ നിന്നും അമൽ എന്ന പ്രതിയെയുമാണ് പിടികൂടിയത്. എല്ലാവരും ഡിവൈഎഫ്ഐ ജില്ലാ ബ്ലോക്ക് ഭാരവാഹികളാണ്. ഉച്ചയ്ക്ക് ശേഷമാണ് ഏഴു പേര്‍ പിടിയിലായത്. വൈകീട്ട് പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുന്‍ കൗണ്‍സിലറുമായ ബിനു ഐപി കീഴടങ്ങി. ഇഡി ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കേസിനു പുറമേ, പൊലിസുകാരെ ആക്രമിച്ചതിനും കേസെടുത്തിട്ടുണ്ട്.
മനാമ: ബഹ്‌റൈനിലെ കൊല്ലം പ്രവാസി അസോസിയേഷൻ്റെ (കെ.പി.എ) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള മുഹറഖ് ഏരിയ സമ്മേളനം ടുബ്ലിയിലെ കെ.പി.എ. ഹാളിലുള്ള ഒ എൻ വി കുറുപ്പ് നഗറിൽ വെച്ച് നടന്നു. ഏരിയ ജോയിന്റ് സെക്രട്ടറി നിധിൻ ജോർജ് സ്വാഗതം ആശംസിച്ച സമ്മേളനം ഏരിയ കോ-ഓർഡിനേറ്റർ ഷഹീൻ മഞ്ഞപ്പാറ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് മുനീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.പി.എ വൈസ് പ്രസിഡൻ്റ് കോയിവിള മുഹമ്മദ് കുഞ്ഞു സംഘടനപ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ രണ്ടു വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ട് ഏരിയ സെക്രട്ടറി ഷഫീഖ് ഇബ്രാഹിമും സാമ്പത്തിക റിപ്പോർട്ട് ഏരിയ ട്രഷറർ അജി അനിരുദ്ധൻ സമ്മേളനത്തിൽ അവതരിപ്പിച്ചു പാസാക്കി. തുടർന്ന് പ്രവർത്തന റിപ്പോർട്ട് കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും സാമ്പത്തിക റിപ്പോർട്ട് കെ.പി.എ സെക്രട്ടറി അനിൽകുമാറിനും കൈമാറി. തുടർന്ന് 2026-28 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് കെ.പി.എ സെക്രട്ടറി അനിൽ കുമാർ , ഏരിയ കോ-ഓർഡിനേറ്റർ ഷഹീൻ മഞ്ഞപ്പാറ എന്നിവരുടെ…
മനാമ: ബഹ്‌റൈനിൽ പൊതുജനങ്ങൾക്ക് NPRA അടിയന്തര സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ സർവീസ് സെന്ററുകൾ വഴിയും ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയും ലഭ്യമാക്കും. അടിയന്തര സേവനങ്ങൾ ആവശ്യമുള്ള അപേക്ഷകർക്ക് ഓരോ ഇടപാടിനും 10 ബഹ്റൈൻ ദിനാർ അധിക ഫീസ് നൽകി ഈ സേവനം തുടർന്നും പ്രയോജനപ്പെടുത്താം. മുൻപ് ഈ ഫാസ്റ്റ് ട്രാക്ക് സേവനം പ്രധാന ആസ്ഥാനത്തുള്ള സർവീസ് സെന്ററിൽ മാത്രമായിരുന്നു. നാഷണാലിറ്റി, പാസ്പോർട്ട്, റെസിഡൻസ് അഫയേഴ്സ് അണ്ടർസെക്രട്ടറി സമർപ്പിച്ച നിർദ്ദേശത്തിന് കാബിനറ്റ് അംഗീകാരം നൽകിയതിനെത്തുടർന്നാണ് ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫ ഈ ഭേദഗതി വരുത്തിയത്.
ബഹ്‌റൈനിന്റെ പ്രവാസ ഭൂമികയിൽ ഇരുപത് വർഷങ്ങൾ പൂർത്തിയാക്കിയ പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) വിദ്യാർത്ഥികളെ ആദരിച്ചു. പാക്ട് കുടുംബത്തിൽ നിന്നുള്ള പത്താം ക്ലാസ്സിലെയും പ്ലസ് ടു വിലെയും പരീക്ഷകളിൽ ഉന്നത വിജയം ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയാണ് ആദരിച്ചത്. പ്രൌഡമായ ചടങ്ങിൽ കരിയർ സംബന്ധമായും വിവിധ കോഴ്സുകളെ സംബന്ധിച്ചും വർത്തമാന കാലത്തെ വെല്ലുവിളികളെ എങ്ങനെ നേരിടാം എന്ന വിഷയത്തെ കുറിച്ചും വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളുടെ സെഷനുകൾ ശ്രദ്ധേയമായിരുന്നു. രഞ്ജിനി മേനോൻ, അനഘ മധുസൂധനൻ, വൈഷ്ണവ് ഉണ്ണി, രാജീവ് നായർ, അമ്മു രമേഷ് എന്നിവരാണ് ചർച്ച നയിച്ചത്. പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷനായ ചടങ്ങിൽ വനിത വിഭാഗം പ്രസിഡന്റ് സജിത സതീഷ് നയിച്ച വിദ്യാർഥികൾക്കുള്ള പ്രത്യേക സെഷനും ഉണ്ടായിരുന്നു. ചീഫ് കോർഡിനേറ്റർ ജ്യോതി മേനോൻ കഴിഞ്ഞ ഇരുപത് വർഷമായി പാക്ട് വിദ്യാർത്ഥികൾക്ക് നൽകുന്ന ആദരവിനെ സംബന്ധിച്ചും നാടിന്റെ നല്ല ഭാവിയെ വാർത്തെടുക്കുന്നതിലുള്ള വിദ്യാർത്ഥി സമൂഹത്തിന്റെ പങ്കിനെ സംബന്ധിച്ചും…
ഒടുവിൽ കുറ്റം സമ്മതിച്ചു: സിബിഎസ്ഇ പുനർ മൂല്യനിർണയ തകരാറിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്
ദില്ലി: സിബിഎസ്ഇ പുനർ മൂല്യനിർണയ തകരാറിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ. പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുത്തൽ നടപടികൾ ഉണ്ടാകുമെന്നു മന്ത്രി പറഞ്ഞു. വിദ്യാർഥികളുടെ ഉത്തര കടലാസ്സുകൾ സുരക്ഷിതമാണെന്നും ഒഎസ്എം സംവിധാനത്തിൽ വീഴ്ച പറ്റിയെന്നും ഒഎസ്എം സംവിധാനം സിബിഎസ്ഇ നടപ്പിലാക്കുന്നത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒഎസ്എമ്മില്‍ പൊരുത്തക്കേടുകൾ ഉണ്ടായി. വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും സിബിഎസ്ഇയിൽ തിരുത്തൽ നടപടിയുണ്ടാകുമെന്ന് കേന്ദ്രമന്ത്രിയോഗത്തിൽ ഉന്നതഉദ്യോഗസ്ഥർക്കെതിരെ അടക്കം നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വീണ്ടും ഒഎസ്എം നടപ്പാക്കുന്നതിൽ ചർച്ച നടത്തും. വിദ്യാർത്ഥികളുടെ ആവശ്യപ്രകാരം സുപ്രീംകോടതി അഭിഭാഷകൻ വീനീത് ജിൻഡാലാണ് സിബിഎസ്ഇക്ക് വക്കീൽ നോട്ടീസ് അയച്ചതെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസിലെ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ ഇഡി വിശദമായി പരിശോധിക്കുന്നു. റെയ്ഡിനിടെ പിടിച്ചെടുത്ത പിണറായി വിജയന്റെ മകൾ ടി വീണയുടെ ഫോണ്‍ പരിശോധനയില്‍ നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. വീണയുടെ മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഉടന്‍ തന്നെ പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കും. ഇവ വേഗത്തില്‍ തന്നെ ശാസ്ത്രീയ പരിശോധന നടത്താനാണ് ഇഡിയുടെ നീക്കം. വേഗത്തില്‍ തന്നെ റിസള്‍ട്ട് ലഭ്യമാക്കാനാണ് ഇഡി ശ്രമിക്കുന്നത്. ഡിലീറ്റ് ചെയ്ത രേഖകള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടെടുക്കാമെന്നും അന്വേഷണ സംഘം കണക്കുകൂട്ടുന്നു. വീണയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. കണ്ടെടുത്ത രേഖകളും ഡിജിറ്റല്‍ തെളിവുകളുമെല്ലാം പിഎംഎൽഎ കോടതിയില്‍ സമര്‍പ്പിക്കും. പരിശോധന പൂര്‍ത്തിയാകുന്ന മുറയ്ക്ക് വീണ ടിയെ ഇഡി ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്നാണ് സൂചന. ഇതിനു മുന്നോടിയായി സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് അയച്ച് മൊഴിയെടുക്കും. അതിനിടെ, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ…
തിരുവനന്തപുരം: ഇഡി റെയ്ഡിനെ തുടർന്നുണ്ടായ ആക്രമണത്തെ ന്യായീകരിച്ച് സിപിഎം നേതാക്കൾ രംഗത്ത്. തിരുവനന്തപുരത്ത് സംഭവിച്ചത് സ്വാഭാവിക പ്രതികരണമാണെന്ന് സിപിഎം സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്. ഇഡി യെ ആക്രമിച്ചു എന്നാണ് മാധ്യമ വാർത്ത. എന്നാൽ, അക്രമം ഇങ്ങനെ ഒന്നുമല്ലെന്നും സ്വരാജ് പറഞ്ഞു. അണപ്പൊട്ടി എത്തിയ ജനസഞ്ചയം വലിയ നെറികേടിനെതിരെ പ്രതികരിച്ചതാണ്. ഏതെങ്കിലും അക്രമത്തിനെ പിന്തുണക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നവരല്ല ഇടതു പ്രവർത്തകരെന്നും അദ്ദേഹം പറഞ്ഞു.
മനാമ: ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രണ്ടാം എഡിഷൻ ചെസ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു. അർജുൻസ് ചെസ് അക്കാദമിയുമായി സഹകരിച്ച് ജൂൺ 12 നാണ് സ്‌കൂളിൽ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. ബഹ്‌റൈനിൽ ഒരു ചെസ്സ് മത്സരത്തിൽ ഏറ്റവും കൂടുതൽ പങ്കാളിത്തം രേഖപ്പെടുത്തിയ കഴിഞ്ഞ വർഷത്തെ ചാമ്പ്യൻഷിപ്പിന്റെ ശ്രദ്ധേയമായ വിജയത്തെത്തുടർന്ന്, ഈ വർഷത്തെ പതിപ്പ് കൂടുതൽ യുവ പ്രതിഭകളെയും ചെസ്സ് പ്രേമികളെയും ഒരുമിച്ച് കൊണ്ടുവന്നു വേറിട്ട അനുഭവമാക്കാനാണ് തീരുമാനം. ചാമ്പ്യൻഷിപ്പിൽ ഇന്റർ-സ്കൂൾ ടീം ഇനവും ഓപ്പൺ റാപ്പിഡ് ഇനവും ഉണ്ടായിരിക്കും. 14 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി ഒരു ടീമിനെ രജിസ്റ്റർ ചെയ്യാൻ സ്കൂളുകളെ ക്ഷണിക്കുന്നു. ഒരു സ്‌കൂളിൽ നിന്നും അക്കാദമിക വിഭാഗം തെരഞ്ഞെടുക്കുന്ന ഒരു ടീമിനെയായാണ് പങ്കെടുപ്പിക്കേണ്ടത്. ഓരോ ടീമിലും ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും ഉൾപ്പെടെ നാല് അംഗങ്ങൾ ഉണ്ടായിരിക്കണം. ഇന്റർ-സ്കൂൾ വിഭാഗത്തിൽ മത്സരം സൗജന്യമായിരിക്കും. ഓപ്പൺ വിഭാഗത്തിൽ, പങ്കെടുക്കുന്ന ഒരാൾക്ക് 3 ദിനാർ പ്രവേശന ഫീസ് ബാധകമായിരിക്കും. ഫിഡെ റാപ്പിഡ് നിയമങ്ങൾക്കനുസൃതമായി എല്ലാ മത്സരങ്ങളും നടത്തും. ഓരോ വിഭാഗത്തിലെയും…
മനാമ: സർഗ്ഗാത്മകതയുടെ മികവുമായി ഇന്ത്യൻ സ്കൂൾ വാർഷിക ഗണിത ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഗണിതശാസ്ത്ര ചിന്തയെ പരിപോഷിപ്പിക്കുന്നതിനും ആശയപരമായ അറിവ് പ്രയോഗിക്കാനുള്ള അവസരങ്ങൾ വിദ്യാത്ഥികൾക്ക് പകർന്നു നൽകുകയുമായിരുന്നു ലക്ഷ്യം. ആഘോഷങ്ങളിൽ ഡിസ്പ്ലേ ബോർഡുകൾ, മോഡൽ നിർമ്മാണം, സിമ്പോസിയങ്ങൾ, ക്വിസുകൾ, ഡിജിറ്റൽ അവതരണങ്ങൾ എന്നിവയുൾപ്പെടെ വിവിധ ക്ലാസുകൾക്കായി വിപുലമായ മത്സരങ്ങൾ ഉണ്ടായിരുന്നു. ആറാം ക്ലാസിന്, ‘ആകൃതികളുടെ ചുറ്റളവും വിസ്തീർണ്ണവും’ എന്ന വിഷയത്തിൽ നടന്ന ഡിസ്പ്ലേ ബോർഡ് മത്സരത്തിൽ ആറ് ക്യൂ, വി, എഫ് ഡിവിഷനുകൾ ജേതാക്കളായി. ഏഴാം ക്ലാസിൽ, ‘ഭിന്നസംഖ്യകളും ദശാംശങ്ങളും’ എന്ന വിഷയത്തിൽ മോഡൽ നിർമ്മാണത്തിൽ ഇഷാൻ കൃഷ്ണ ഒന്നാം സ്ഥാനവും സിയ കിഷോർ രണ്ടാം സ്ഥാനവും തയിബ മൂന്നാം സ്ഥാനവും നേടി. എട്ടാം ക്ലാസിൽ ജ്യാമിതി ബോർഡ് മാതൃക നിർമ്മാണ മത്സരത്തിൽ വേദിക ജെ ദൽവാനി വിജയിയായി. നാഗശ്രീ രണ്ടാം സ്ഥാനവും നിവേദ് വിനോദ് മൂന്നാം സ്ഥാനവും നേടി. ഗണിത മികവ് തെളിയിക്കാനുള്ള എം ടി എസ് ഇ…
