- പുതിയ അധ്യയന വർഷം: വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നടപടികളുമായി ബഹ്റൈൻ ട്രാഫിക് വിഭാഗം
- ലാൽ കെയേഴ്സ് ബഹ്റൈൻ ചാപ്റ്ററിന് പുതിയ നേതൃത്വം
- ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അന്വേഷിക്കാനെത്തിയ ആർപിഎഫ് എഎസ്ഐക്ക് മർദ്ദനം
- നേപ്പാൾ മിന്നൽപ്രളയം: മരണം 165 കടന്നു; നൂറുകണക്കിന് പേരെ കാണാതായി, 133 ഇന്ത്യക്കാരും പട്ടികയിൽ
- റാപ് സമ്മർ ക്യാമ്പ് സന്ദർശിച്ച് പോലീസ് മേധാവി ലെഫ്റ്റനന്റ് ജനറൽ താരിഖ് അൽ ഹസൻ
- കോഴിഫാമിൽ വൈദ്യുതാഘാതമേറ്റ് സഹോദരങ്ങൾ മരിച്ചു
- ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽനിന്ന് സിറിയയെ നീക്കിയ യു.എസ് തീരുമാനത്തെ സ്വാഗതം ചെയ്ത് ബഹ്റൈൻ
- ഐക്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം പകരുന്ന ഓണം; മലയാളികൾക്ക് ആശംസകളുമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും
Author: News Desk
മനാമ : പ്രവാചകശ്രേഷ്ഠൻ ഇബ്രാഹിം നബിയുടെ ത്യാഗ സ്മരണകളുറങ്ങുന്ന മണ്ണിൽ പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കുന്നതിന് ഒരുമിച്ചു കൂടിയ ജനലക്ഷങ്ങൾക്ക് ഹൃദയാഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികൾ വലിയ പെരുന്നാൾ ആഘോഷിച്ചു. ബഹ്‌റൈൻ സുന്നി ഔഖഫിന്ന് കീഴിൽ അൽ മന്നാഇ കമ്മ്യൂണിറ്റിസ് അവെർനെസ്സ് സെന്റർ മലയാള വിഭാഗം ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച ഈദ് ഗാഹുകൾ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഹൂറ ഉമ്മ് ഐമാൻ ഗേൾസ് ഹൈസ്കൂളിൽ നടന്ന ഈദ് പ്രാർത്ഥനകൾക്ക് സ്വാലിഹ് അൽ ഹികമി, അബ്ദു റഹ്മാൻ കാരാട്ടിൽ എന്നിവരും, ഉമ്മുൽ ഹസ്സം സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിന് വസീം അഹ്മദ് അൽ ഹികമിയും, ഹിദ്ദ് ഇന്റർമീഡിയറ്റ് ഗേൾസ് സ്കൂളിൽ നടന്ന നമസ്കാരത്തിന് സയ്യിദ് മുഹമ്മദ് ഹംറാസ് അൽ ഹികമിയും നേതൃത്വം നൽകി. ഏക ദൈവ വിശ്വാസത്തിന്റെ പാതയിൽ അചഞ്ചലനായി നിലയുറപ്പിച്ച ഇബ്രാഹിം നബിയുടെ മാതൃക വിശ്വാസികൾക്ക് ലോകാവസാനം വരെ നിലനിൽക്കുന്ന മാർഗ്ഗ നിർദ്ദേശമാണ്…
‘ഇതൊരു തുടക്കം മാത്രമായിട്ടേ കാണുന്നുള്ളൂ; തളര്‍ത്തിക്കളയാമെന്ന് ആരും കരുതേണ്ട; നമുക്ക് ഒന്നിച്ച് ഇറങ്ങാം’: പിണറായി വിജയൻ
തിരുവനന്തപുരം: തിരുവന്തപുരത്തെ വാടകവീട്ടിലെ ഇഡി പരിശോധനയക്ക് ശേഷം പിണറായി വിജയന്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനയെ ഒരു തുടക്കം മാത്രമായിട്ടേ കാണുന്നുളളുവെന്നും ഇത്തരം നടപടികള്‍ കൊണ്ട് തളര്‍ത്തിക്കളയാമെന്ന് ആരും കരുതേണ്ടെന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ഈ പരിശോധന ചിലര്‍ക്കെല്ലാം മനസംതൃപ്തി നല്‍കുന്നു എന്നാണ് തോന്നുന്നത്. പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിയെ പോലെ ഒരാള്‍ക്ക്. കാരണം എന്തുകൊണ്ട് പിണറായി വിജയന്റെ വീട് റെയ്ഡ് ചെയ്യുന്നില്ല. എന്തുകൊണ്ട് പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ല എന്നതായിരുന്നു അയാളുടെ ചോദ്യം. രാജ്യത്തെ പ്രതിപക്ഷത്തിനും പ്രവര്‍ത്തകര്‍ക്ക് നേരയുമുള്ള കരുതിക്കൂട്ടിയുള്ള ആക്രമണ നടപടിയാണ് എല്ലാ കാലത്തും ബിജെപി സര്‍ക്കാര്‍ തുടരുന്നത്. അതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യവ്യാപകമായി ഉയര്‍ന്നുവന്നിട്ടുണ്ട്. തങ്ങളുടെ പാര്‍ട്ടിക്കാര്‍ അല്ലാത്ത പാര്‍ട്ടിക്കാര്‍ക്ക് നേരെ ഇഡിയുടെ കടന്നുകയറ്റം നടന്നോട്ടെ എന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളത്. ഇതുകൊണ്ട് ഒന്നും ഞങ്ങള്‍ അവസാനിക്കാന്‍ പോകുന്നില്ല. ഇത് ഒരു തുടക്കം മാത്രമായിട്ടേ കാണുന്നുള്ളു. ഇത്തരം നടപടികള്‍ കൊണ്ട് ഞങ്ങളെ തളര്‍ത്തിക്കളയാമെന്ന് വ്യാമോഹിക്കേണ്ടതില്ല.…
പിണറായി വിജയന്റെ വസതിയിലെ ഇഡി റെയ്ഡ് – ആസൂത്രിതമായ രാഷ്ട്രീയ പ്രതികാരവും ഫാസിസ്റ്റ് വേട്ടയാടലും : ബഹ്റൈൻ പ്രതിഭ
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വസതികളിൽ ഇഡി നടത്തുന്ന രാഷ്ട്രീയ പ്രേരിത റെയ്ഡിനെ ശക്തമായ ഭാഷയിൽ അപലപിച്ച് ബഹ്റൈൻ പ്രതിഭ. കോടതി പലതവണ പിണറായി വിജയനും എക്‌സാലോജിക്കും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി നിരീക്ഷിച്ചിട്ടും, ഇത്തരമൊരു വേട്ടയാടൽ തുടരുന്നത് ജനാധിപത്യത്തോടുള്ള കടുത്ത വെല്ലുവിളിയും രാഷ്ട്രീയ പ്രതികാരവുമാണ്. മകളുടെ പിതാവ് എന്ന ഏകകാരണത്താൽ ഒരു മുൻ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് നടത്തുന്ന ഈ ആക്രമണം ക്ഷമിക്കാനാവാത്ത രാഷ്ട്രീയ ക്രൂരതയാണ്. മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിൽ പ്രധാനമന്ത്രിയെ കണ്ടതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഈ റെയ്ഡ് നടത്തിയത് യാദൃച്ഛികമല്ല. ഇത് വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയും പ്രതികാര നാടകവുമാണ്. സിഎംആർഎലിന്റെ ഡയറിയിൽ പരാമർശിക്കപ്പെട്ട ഒട്ടേറെ പേരുകൾ ഇന്ന് സംസ്ഥാന മന്ത്രിസഭയിൽ സുഖമായി ഇരിക്കുമ്പോൾ, അവരോട് പൂർണമായും കണ്ണടച്ച് പിണറായി വിജയന്റെ പിന്നാലെ മാത്രം കടുത്ത വേട്ടയാടൽ നടത്തുന്നത് ഏറ്റവും വൃത്തികെട്ട രാഷ്ട്രീയ പകപോക്കലാണ്. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ആയുധങ്ങളാക്കി മാറ്റി എതിരാളികളെ ഇല്ലാതാക്കാനുള്ള ഈ…
‘വീണ വിജയൻ മകളായി എന്നതിന്റെ പേരിൽ അച്ഛനെതിരെ കേസെടുക്കാനാകില്ല’; സംസ്ഥാനവ്യാപകമായി തെരുവിൽ ഇറങ്ങാൻ സിപിഎം ആഹ്വാനം
തിരുവനന്തപുരം: സിഎംആർഎൽ – എക്‌സാലോജിക് കരാറുമായി ബന്ധപ്പെട്ട കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വസതികളിലും മുൻ മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒരേസമയം റെയ്ഡ് നടത്തുന്നതിനെതിരെ സംസ്ഥാനവ്യാപകമായി തെരുവിൽ ജനകീയ പ്രതിരോധം തീർക്കാൻ സിപിഎം ആഹ്വാനം ചെയ്തു. തിരുവനന്തപുരത്ത് ചേർന്ന പാർട്ടിയുടെ അടിയന്തിര സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാധ്യമങ്ങളോട് ഇക്കാര്യം ഒഫീഷ്യലായി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഏരിയ, ലോക്കൽ മേഖലകളിലും വൻ ജനകീയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനൊപ്പം കേരളത്തിലെ മുഴുവൻ പാർട്ടി ബ്രാഞ്ചുകളിലും ഇന്ന് വൈകുന്നേരം പന്തംകൊളുത്തി പ്രകടനങ്ങൾ നടത്താനും സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്. തികച്ചും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് കേന്ദ്ര ഏജൻസി ഇപ്പോൾ ഈ റെയ്ഡ് പ്ലാൻ ചെയ്തിരിക്കുന്നതെന്ന് എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി. വീണാ വിജയൻ മകളായിപ്പോയി എന്ന ഒറ്റക്കാരണത്താൽ അച്ഛന്റെ പേരിൽ കള്ളക്കേസെടുക്കാൻ ഇഡിക്ക് നിയമപരമായി ഒട്ടും കഴിയില്ല. കേസ്…
മനാമ: ബലിപെരുന്നാൾ പ്രമാണിച്ച് ബഹ്‌റൈനിലെ വിവിധ ജയിലുകളിൽ കഴിഞ്ഞിരുന്ന 226 തടവുകാർക്ക് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ രാജകീയ മാപ്പ് പ്രഖ്യാപിച്ചു. ശിക്ഷാകാലാവധിയിൽ ഇളവ് ലഭിച്ചവർക്ക് പുറമെ ബദൽ ശിക്ഷാനിയമത്തിന്റെ ആനുകൂല്യം ലഭിച്ച ചിലരും മോചിതരാകുന്നവരിൽ ഉൾപ്പെടുന്നുണ്ട്.വിവിധ കേസുകളിൽ ശിക്ഷിക്കപ്പെടുകയും തടവുശിക്ഷയുടെ നിശ്ചിത കാലാവധി പൂർത്തിയാക്കുകയും ചെയ്തവർക്കാണ് മാനുഷിക പരിഗണന മുൻനിർത്തി പൊതുമാപ്പ് നൽകിയത്. ഓരോ ആഘോഷവേളകളിലും തടവുകാർക്ക് മാപ്പ് നൽകുന്ന ഹമദ് രാജാവിന്റെ കാരുണ്യപ്രവർത്തികളുടെ തുടർച്ചയായാണ് ഈ നടപടി. ശിക്ഷിക്കപ്പെട്ടവർക്ക് തങ്ങളുടെ തെറ്റുകൾ തിരുത്താനും, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടങ്ങിവരാനും, രാജ്യം കൈവരിച്ചുകൊണ്ടിരിക്കുന്ന സമഗ്ര വികസന മുന്നേറ്റങ്ങളിൽ പങ്കാളികളാകാനുമുള്ള വലിയൊരു അവസരമാണ് ഈ രാജകീയ ഉത്തരവിലൂടെ ലഭ്യമാകുന്നത്.
‘ഞങ്ങള്‍ കയറിയിട്ട് കുറച്ച് ദിവസമല്ലേ ആയുള്ളൂ. എസ്എഫ്‌ഐക്കാരും സിപിഎമ്മും കുറച്ച് ക്ഷമിക്ക്: രമേശ് ചെന്നിത്തല
തിരുവനന്തപുരം: തിരുവനന്തപുരത്തെ എസ്എഫ്ഐ -പോലീസ് സംഘർഷത്തിൽ പ്രതികരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എസ്എഫ്ഐയുടെ എക്സർസൈസ് ആണ് നടക്കുന്നത്. ഭരണം മാറിയപ്പോൾ കഴിവുള്ളവരാണെന്ന് തെളിയിക്കുകയാണ്. ലാത്തി ചാർജ് ഉണ്ടാകരുതെന്ന് പോലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ‘ഞങ്ങള്‍ കയറിയിട്ട് കുറച്ച് ദിവസമല്ലേ ആയുള്ളൂ. എസ്എഫ്‌ഐക്കാരും സിപിഎമ്മും കുറച്ച് ക്ഷമിക്ക്. പത്ത് വര്‍ഷം ഭരിച്ചവരല്ലേ? ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്. സംയമനം പാലിക്കണമെന്ന് പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഒന്നിനും സമമായിട്ടില്ല. ഇനിയും സമയമുണ്ട്’- ആഭ്യന്തരമന്ത്രി പറഞ്ഞു. എഡിജിപി എം ആർ അജിത് കുമാറിനെതിരായ ആരോപണത്തിൽ അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതിന് അനുസരിച്ചാകും നടപടിയെന്നും മന്ത്രി പറഞ്ഞു. കോടതി നിർദേശപ്രകാരമാണ് എസ്ഐടി രൂപീകരിച്ചത്. ആ റിപ്പോർട്ട് ഇന്നലെ ഡിജിപിക്ക് കൈമാറി റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് അഞ്ച് പേർക്കെതിരെ നിയമനടപടി. സ്വാഭാവിക നടപടി മാത്രമാണ്, നടപടിക്ക് പിന്നിൽ രാഷ്ട്രീയമില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീം ഇന്ന് മോചിതനാകില്ലെന്ന് റിപ്പോര്‍ട്ട്. മോചനത്തിനായുള്ള എക്‌സിറ്റ് ഉത്തരവ് ഇന്ന് പുറത്തിറങ്ങിയില്ല. കോടതി വിധിച്ച 20 വര്‍ഷത്തെ തടവുശിക്ഷ ഇന്ന് അവസാനിച്ച പശ്ചാത്തലത്തില്‍ ഇന്ന് തന്നെ എക്‌സിറ്റ് വിസ നേടി നാട്ടിലെത്താനായിരുന്നു ശ്രമം. ബലിപെരുന്നാള്‍ അവധിക്ക് മുന്‍പ് റഹീമിനെ നാട്ടിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ അതിവേഗ നീക്കങ്ങളാണ് റിയാദില്‍ പുരോഗമിക്കുന്നത്. എന്നാല്‍ നാളെയും എക്‌സിറ്റ് ലഭിച്ചില്ലെങ്കില്‍ പെരുന്നാള്‍ അവധിക്ക് ശേഷം മാത്രമേ മോചനം സാധ്യമാകൂ എന്നും ആശങ്കയുണ്ട്. ശിക്ഷാകാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ റഹീമിനെ ഫൈനല്‍ എക്‌സിറ്റ് കാത്തിരിക്കുന്നവര്‍ക്കായുള്ള പ്രത്യേക തടവുകേന്ദ്രത്തിലേക്ക് മാറ്റും. ഇവിടെ നിന്നായിരിക്കും തുടര്‍ന്നുള്ള നടപടികള്‍. യാത്രയ്ക്കായി ഇന്ത്യന്‍ എംബസി അനുവദിച്ച താല്‍ക്കാലിക പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് നിലവില്‍ എക്‌സിറ്റിനായി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. നാളെ അനുമതിപത്രം ലഭിച്ചാല്‍ റഹീമിന് ഉടന്‍ തന്നെ നാട്ടിലേക്ക് വിമാനം കയറാനാകും.
തിരുവനന്തപുരം: പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. 77. 97 ശതമാനം വിദ്യാർഥികൾ തുടർ പഠനത്തിന് യോഗ്യത നേടി. വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീനാണ് ഫലം പ്രഖ്യാപിച്ചത്. ഈ വർഷം ഹയർസെക്കൻഡറി വിഭാഗത്തിൽ 4.52 ലക്ഷം വിദ്യാർഥികളും വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 26,826 വിദ്യാർഥികളുമാണ് പരീക്ഷയെഴുതിയത്. മാർച്ച് ആറ് മുതൽ 26 വരെയാണ് ഹയർസെക്കൻഡറി പരീക്ഷ നടന്നത്. ജൂൺ 29 മുതൽ ജുലൈ മൂന്ന് വരെ സേ പരീക്ഷ നടത്തും. 290398 പേർ പരീക്ഷയിൽ യോഗ്യത നേടി. കഴിഞ്ഞ വർഷം ഹയർസെക്കൻഡറി പരീക്ഷയിൽ 77.81 ശതമാനവും വിഎച്ച്എസ്ഇയിൽ 70.06 ശതമാനവും വിജയശതമാനമായിരുന്നു. മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനത്തില്‍ നേരിയ വര്‍ധനയുണ്ട്. വിജയശതമാനം ഏറ്റവും കുടുതല്‍ ഇടുക്കിയും കുറവ് കാസര്‍കോടുമാണ്. നൂറ് ശതമാനം വിജയം കരസ്ഥമാക്കിയത് 76 എണ്ണമാണ്. ഇതില്‍ ഒന്‍പത് എണ്ണം സര്‍ക്കാര്‍ സ്‌കൂള്‍ ആണ്. 30 അണ്‍ എയ്ഡഡ് സ്‌കൂളും ഉള്‍പ്പെടുന്നു. ഔദ്യോഗിക ഫല പ്രഖ്യാപനത്തിനുശേഷം വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും ഫലം…
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയായതിന് ശേഷം വി ഡി സതീശന്‍ പ്രധാനമന്ത്രിയുമായി നടത്തുന്ന ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്. ന്യൂഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ സേവാതീര്‍ത്ഥിലെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ച ഏകദേശം 20 മിനിറ്റ് നീണ്ടു. ചീഫ് സെക്രട്ടറിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥ സംഘവും മുഖ്യമന്ത്രിയെ അനുഗമിച്ചു. സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങളും വിവിധ അടിസ്ഥാന സൗകര്യ പദ്ധതികളും ചര്‍ച്ചയിലെ പ്രധാന വിഷയങ്ങളായി. റെയില്‍വേ വികസനം, തുറമുഖ വികസന പദ്ധതികള്‍, എയിംസ് സ്ഥാപനം, മെട്രോ വികസനം തുടങ്ങി കേരളവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികള്‍ക്കായി കേന്ദ്രസഹായവും പിന്തുണയും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും നിക്ഷേപ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാരിന്റെ സഹകരണം നിര്‍ണായകമാണെന്ന നിലപാടും മുഖ്യമന്ത്രി മുന്നോട്ടുവച്ചു.
അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് സംഘടിപ്പിച്ച ഇന്റർ-സ്കൂൾ സോഷ്യൽ എന്റർപ്രണർഷിപ്പ് ചലഞ്ച് ശ്രദ്ധേയമായി
മനാമ: ലോക ഹൈപ്പർടെൻഷൻ ദിനത്തിനോടനുബന്ധിച്ച് ആഗോള പൊതുജനാരോഗ്യ നിർദ്ദേശങ്ങളും ഉയർത്തിപ്പിടിച്ച് അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് -മുഹറഖ് , ഇന്റർ-സ്കൂൾ സോഷ്യൽ എന്റർപ്രണർഷിപ്പ് ചലഞ്ച് സംഘടിപ്പിച്ചു. ബഹ്‌റൈനിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളിൽ പൊതുജനാരോഗ്യ നവീകരണങ്ങൾ വളർത്തിയെടുക്കുന്നതിനാണ് ഈ പരിപാടി അൽഹിലാൽ സംഘടിപ്പിച്ചത്. ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ, ന്യൂ മില്ലേനിയം സ്‌കൂൾ, ക്രിയേറ്റിവിറ്റി പ്രൈവറ്റ് സ്‌കൂൾ (ജനബിയ), പാകിസ്ഥാൻ സ്‌കൂൾ (ഇസ ടൗൺ), ഇന്ത്യൻ സ്‌കൂൾ – ബഹ്‌റൈൻ, ഏഷ്യൻ സ്‌കൂൾ, ന്യൂ ഇന്ത്യൻ സ്‌കൂൾ, ബംഗ്ലാദേശ് സ്‌കൂൾ ബഹ്‌റൈൻ, ക്വാളിറ്റി എഡ്യൂക്കേഷൻ സ്‌കൂൾ, ന്യൂ ഹൊറൈസൺ സ്‌കൂൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ പരുപാടിയി പങ്കെടുത്തു. ബഹ്റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ അൽ ജനാഹി മുഖ്യ അതിഥിയായി പങ്കെടുത്ത ചടങ്ങിൽ, സാമൂഹ്യപ്രവർത്തകരായ എബ്രഹാം ജോൺ, സയ്യിദ് എന്നിവരും പങ്കെടുത്ത് കമ്മ്യൂണിറ്റി ആരോഗ്യ വിദ്യാഭ്യാസത്തിന് പങ്കെടുത്ത വിദ്യാർത്ഥി കൂട്ടായ്മകളെ അഭിനന്ദിച്ചു. ഡിജിറ്റൽ അവതരണങ്ങൾ,പ്രോജക്ടുകൾ , മറ്റ് അവതരണങ്ങൾ,എക്സിബിഷനുകൾ എന്നിവയും കുട്ടികൾ പ്രദർശിപ്പിച്ചിരുന്നു…
