മനാമ: ബഹ്റൈന്‍ കെ.എം.സി.സി. സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ യസീന ഹബീബ് (40) ബഹ്റൈനില്‍ ഹൃദയാഘാതം മൂലം നിര്യാതയായി.
മലപ്പുറം പെരിന്തല്‍മണ്ണ പട്ടിക്കാട് പറമ്പൂര് സ്വദേശി അബ്ദുസമദിന്റെയും നസീമയുടെയും മകളാണ്. ഷദ ഹബീബ്, ദിയ ഹബീബ്, ദിഫ ഹബീബ്, ദിന ഹബീബ് മക്കളാണ്. സഹോദരങ്ങള്‍: അജീഷ്, റജീഷ്.
ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ കെ.എം.സി.സി. ബഹ്റൈന്‍ മയ്യത്ത് പരിപാലന വിംഗിന്റെ നേതൃത്വത്തില്‍ പുരോഗമിച്ചുവരികയാണ്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഡോ. എം.കെ. മുനീര്‍, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍ എന്നിവരും ബഹ്റൈന്‍ കെ.എം.സി.സി. സംസ്ഥാന, ജില്ല, ഏരിയ, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളും ബഹ്റൈനിലെ വിവിധ സാമൂഹിക, സാംസ്കാരിക, മത രംഗങ്ങളിലെ നേതാക്കളും അനുശോചിച്ചു.

