- ഖത്തർ മുൻ അമീറിന്റെ നിര്യാണം: അനുശോചനം അറിയിക്കാൻ ബഹ്റൈൻ കിരീടാവകാശി ദോഹയിലെത്തി
- പൗരത്വ നിർണയം നീതിപൂർവമാകണം; അസമിലെ 27 പേരെ വിദേശികളെന്ന് പ്രഖ്യാപിച്ച ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി
- ബഹ്‌റൈനിലെ സീറോ മലബാർ സൊസൈറ്റിയുടെ സമ്മർ ക്യാമ്പ് ‘കളിമുറ്റം’ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു
- പ്രവീൺ നെട്ടാരു വധക്കേസ്: ഒളിവിലായിരുന്ന മുഖ്യപ്രതി കൊച്ചിയിൽ നിന്ന് അറസ്റ്റിൽ
- നെന്മാറ ഇരട്ടക്കൊലക്കേസ്: കോടതിയിൽ വെല്ലുവിളിച്ച് ചെന്താമര; ശിക്ഷാവിധി ബുധനാഴ്ച
- ബഹ്റൈനിൽ 343 സിവിൽ അസോസിയേഷനുകൾ രജിസ്റ്റർ ചെയ്തു; പുതിയ നിയമം പ്രാരംഭ പഠനഘട്ടത്തിൽ
- ഹോർമുസിൽ ആക്രമിക്കപ്പെട്ട കപ്പലിൽ 11 ഇന്ത്യക്കാർ; ഒരാളെ കാണാതായി, തിരച്ചിൽ തുടരുന്നു
- ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു
Author: News Desk
കണ്ണൂർ: ചക്കരക്കൽ പള്ളിപ്പൊയിലിൽ സൂര്യാഘാതമേറ്റ് എം വി സനൽ കുമാർ (37) മരിച്ചു. ഇന്നലെ ഉച്ചയോടെ കിണർ നിർമ്മാണ തൊഴിലാളിയായ സനൽ കുമാർ ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. സഹപ്രവർത്തകർ ഉടൻ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് അതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്. ജില്ലാ ആശുപത്രിയിൽ പോസ്‌റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
തിരുവനന്തപുരം: കേരളത്തില്‍ ഉറക്കത്തിനിടയില്‍ പാമ്പുകടിയേറ്റ് ഒരു കുട്ടികൂടി മരിച്ചു.ചിറയിന്‍കീഴ് അഴൂര്‍ ഗ്രാമപഞ്ചായത്തില്‍ അഴൂര്‍ ക്ഷേത്രം വാര്‍ഡില്‍ മൂലയില്‍ കമ്പിക്കകം വീട്ടില്‍ ദിലീപ്- അനു ദമ്പതികളുടെ മകന്‍ ദിക്ഷനാണ് (8) ഇന്നലെ, വീടിനകത്തു ഉറങ്ങിക്കിടക്കവെ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു മരിച്ചത്. ഇന്നു രാവിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൂര്‍ഖന്‍ പാമ്പിനെ കിട്ടി.പുലര്‍ച്ച നാലു മണിക്ക് കുട്ടി പെട്ടെന്ന് ഉണര്‍ന്ന് കാലില്‍ എന്തോ കടിച്ചെന്ന് മാതാപിതാക്കളോടു പറയുകയായിരുന്നു. ഉടന്‍ തന്നെ അവര്‍ കുട്ടിയെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചു. പാമ്പുകടിയേറ്റെന്നു തിരിച്ചറിഞ്ഞതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു. അവിടെവെച്ചാണ് മരണം സംഭവിച്ചത്. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് വീടിനുള്ളില്‍നിന്നു മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്.
മനാമ: ഇറാനിയന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും ഇറാനുമായുള്ള രാഷ്ട്രീയ, നയതന്ത്ര, സാമ്പത്തിക, കായിക ബന്ധങ്ങള്‍ അവസാനിപ്പിക്കാനുമുള്ള അടിയന്തര നിര്‍ദേശം ബഹ്‌റൈന്‍ പാര്‍ലമെന്റ് ഐകകണ്‌ഠ്യേന പാസാക്കി.അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ എം.പിമാര്‍ക്ക് പാര്‍ലമെന്റില്‍ ഉന്നയിക്കാനുള്ള ഭരണഘടനാ വ്യവസ്ഥ അനുസരിച്ചാണ് ഇതു സംബന്ധിച്ച പ്രമേയം മുഹമ്മദ് അല്‍ ഉലൈവി മറ്റു നാല് എം.പിമാരുടെ പിന്തുണയോടെ അവതരിപ്പിച്ചത്.
മനാമ: ബഹ്‌റൈനിലെ നുവൈദ്‌റാത്തിലെ ഒരു കടയില്‍നിന്ന് 4,000 ദിനാറിലധികം വിലവരുന്ന സാധനങ്ങള്‍ മോഷ്ടിച്ച കേസില്‍ നാലു പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.44നും 52നുമിടയില്‍ പ്രായമുള്ള നാലു പേരെയാണ് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയരക്ടറേറ്റ് അധികൃതര്‍ അറസ്റ്റ് ചെയ്തത്. മോഷണം സംബന്ധിച്ച പരാതി ലഭിച്ച ഉടന്‍ തന്നെ അന്വേഷണമാരംഭിച്ചിരുന്നു. തുടര്‍ന്ന് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.മോഷണംപോയ സാധനങ്ങള്‍ ഇവരില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
മുണ്ടത്തിക്കോട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കല്യാണ്‍ ജ്വല്ലേഴ്സ് അഞ്ച് ലക്ഷം രൂപ വീതം നല്‍കും
തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ വന്‍ സ്ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും സഹായപ്രവാഹം. സര്‍ക്കാരിന് പുറമെ പ്രമുഖ വ്യവസായ ഗ്രൂപ്പുകളായ ലുലുവും കല്യാണ്‍ ജ്വല്ലേഴ്സും അടിയന്തര ധനസഹായം വാഗ്ദാനം ചെയ്തു. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സാമ്പത്തിക സഹായം നല്‍കുമെന്ന് കല്യാണ്‍ ജ്വല്ലേഴ്സ് എംഡി ടിഎസ് കല്യാണരാമന്‍ അറിയിച്ചു. ഈ തുക തിരുവമ്പാടി ദേവസ്വം സെക്രട്ടറിക്ക് കൈമാറി. മരിച്ച 14 പേരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റവരുടെ ചികിത്സയ്ക്കായി 50,000 രൂപ വീതവും നല്‍കുമെന്ന് ലുലു ചെയര്‍മാന്‍ എം എ യൂസഫലി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം രൂപ വീതം നല്‍കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. പരിക്കേറ്റവര്‍ക്ക് അടിയന്തര സഹായമായി 2 ലക്ഷം രൂപ വീതം സര്‍ക്കാര്‍ അനുവദിക്കും. കൂടാതെ, ഇവര്‍ക്ക് സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ലഭ്യമാകുന്ന ആറ് മാസത്തെ ചികിത്സാ ചെലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കാനും തീരുമാനമായി.
‘അമേരിക്കയും ഇറാനും ശത്രുവല്ല’; സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യയ്ക്ക് നിർണായക പങ്ക് വഹിക്കാനാകുമെന്ന് രാജ്‌നാഥ് സിങ്
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ ഇന്ത്യയ്ക്ക് വലിയ പങ്കുവഹിക്കാൻ കഴിഞ്ഞേക്കുമെന്ന സൂചനയുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. നാളെ ഈ വിഷയത്തിൽ ഇന്ത്യയുടേതായ പങ്ക് വഹിക്കുകയും വിജയം നേടുകയും ചെയ്യുന്ന സമയം വന്നേക്കാമെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി. “ഇന്ത്യ ഇതിനകം തന്നെ സമാധാന ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട്. നാളെ ഇന്ത്യയ്ക്ക് ഈ വിഷയത്തിൽ ഇടപെടാനും പ്രശ്നങ്ങൾ അവസാനിപ്പിക്കാനും അവസരം ലഭിക്കാം. ആ സാധ്യത തള്ളിക്കളയാൻ കഴിയില്ല. യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി ഇരുപക്ഷത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. നയതന്ത്ര കാര്യങ്ങളിൽ പ്രധാനമന്ത്രി സന്തുലിതമായ സമീപനമാണ് സ്വീകരിക്കുന്നത്” രാജ്‌നാഥ് സിങ് പറഞ്ഞു. സമാധാനപരമായ പരിഹാരത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ഡോണള്‍ഡ് ട്രംപ് എന്നിവരുൾപ്പെടെ നിരവധി ലോകനേതാക്കളുമായി ചർച്ചകൾ നടത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇന്ത്യ മുന്നോട്ട് പോകുന്ന രീതി നിങ്ങൾ ശ്രദ്ധിച്ചിരിക്കുമല്ലോ, ഹോർമുസ് കടലിടുക്കിലൂടെ മറ്റ് രാജ്യങ്ങളുടെ കപ്പലുകൾക്ക് സഞ്ചരിക്കാൻ പോലും കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നു. ആരുടെയെങ്കിലും 7-8 കപ്പലുകൾ കടത്തിവിട്ടെങ്കിൽ…
തൃശൂര്‍ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷവും, പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നൽകും: എംഎ യൂസഫലി
തൃശൂര്‍: തൃശൂര്‍ വെടിക്കെട്ടുപുര അപകടത്തില്‍പ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി പറഞ്ഞു. https://youtu.be/6viq9mmBEys?si=ypG0J42PycuqJFv5 ജില്ലാ കലക്ടര്‍ മുഖേനയായിരിക്കും സഹായം നല്‍കുക. അപകടത്തില്‍ എംഎ യൂസഫലി അനുശോചനം രേഖപ്പെടുത്തി.
മനാമ: ബീറ്റ്‌സ് ഓഫ് ബഹ്റൈന്‍ തങ്ങളുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് വിദ്യാഭ്യാസ സഹായം കൈമാറി.അഡ്മിഷന്‍ ഫീസ് ഉള്‍പ്പടെ ഒരു വര്‍ഷത്തെ സ്‌കൂള്‍ ഫീസാണ് നല്‍കിയത്. ബീറ്റ്‌സ് ഓഫ് ബഹ്റൈന്‍ ട്രഷര്‍ മെല്‍വിന്‍ തോമസ് കൈമാറിയ തുക കോ -കോര്‍ഡിനേറ്റര്‍ ലൈസാമ എബ്രഹാം ഏറ്റുവാങ്ങി.
മനാമ: തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിനുള്ള ഒരുക്കത്തിനിടയില്‍ മുണ്ടത്തിക്കോടിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവര്‍ക്ക് ബഹ്റൈന്‍ തൃശ്ശൂര്‍ കുടുംബം (ബി.ടി.കെ) ആദരാഞ്ജലികളര്‍പ്പിച്ചു.മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുകൊള്ളുന്നതായും ബി.ടി.കെ. അറിയിച്ചു.
കാസര്‍കോട്: പതിനേഴുകാരനെ യുവതി പീഡിപ്പിച്ചതായി പരാതി. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനേഴുകാരന്റെ പരാതിയില്‍ മുപ്പത്തിയാറുകാരിക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു.
