- ബഹ്റൈൻ പ്രതിഭ ഗ്രാൻഡ് മാസ്റ്റേഴ്സ് കപ്പ് സീസൺ–1 സെപ്റ്റംബർ 11ന്
- ബഹ്റൈനിൽ മതപ്രഭാഷണങ്ങൾ നടത്താൻ ഔദ്യോഗിക അനുമതി നിർബന്ധം; ലൈസൻസിംഗ് വ്യവസ്ഥകൾ പുതുക്കി
- മോദിയുടെ പരിപാടിവേദിക്കു സമീപം സുരക്ഷാവീഴ്ച; വ്യാജ പി.എം.ഒ ഉദ്യോഗസ്ഥനും തോക്കുധാരിയായ അംഗരക്ഷകനും പിടിയിൽ
- ബഹ്റൈൻ നവകേരളയുടെ ‘നവകേരളോണം 2K26’ സെപ്റ്റംബർ 11ന്
- പിണറായിക്കെതിരെ കേസ് എടുക്കണം; ഡിജിപിക്ക് കത്ത് നല്കി ഇഡി; നിര്‍ണായക നീക്കം
- ബഹ്റൈൻ അന്താരാഷ്ട്ര എയർ ഷോ 2028ലേക്ക് മാറ്റി
- മോഹന്‍ലാലിന്റെ ലഫ്റ്റനന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി
- അമീബിക് മസ്തിഷ്കജ്വര ചികിത്സയ്ക്കിടെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; പ്രാർഥന അഭ്യർഥിച്ച് സരിത എസ്. നായർ
Author: News Desk
തൃശ്ശൂര്‍: സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെയും കുട്ടികളെയും ലക്ഷ്യമിട്ട് വില്‍പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി സ്‌കൂള്‍ ബസ് ഡ്രൈവറെ തൃശ്ശൂര്‍ റൂറല്‍ പൊലീസ് പിടികൂടി. കോണത്തുകുന്ന് പുഞ്ചപറമ്പ് സ്വദേശി പറമ്പിക്കാട്ടില്‍ വീട്ടില്‍ സുധീഷ് (34) ആണ് അറസ്റ്റിലായത്. ഇയാള്‍ മുകുന്ദപുരം പബ്ലിക് സ്‌കൂളിലെ ബസ് ഡ്രൈവറാണ്. കോണത്തുകുന്ന് പുഞ്ചപറമ്പില്‍ നടത്തിയ രഹസ്യ പരിശോധനയിലാണ് പ്രതി വലയിലായത്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസിന്റെ നേതൃത്വത്തിലുള്ള റൂറല്‍ ഡാന്‍സാഫ് സംഘവും ഇരിങ്ങാലക്കുട പൊലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ട സ്‌കൂള്‍ വാഹനങ്ങളിലെ ജീവനക്കാര്‍ തന്നെ ഇത്തരം ലഹരി മാഫിയകളുടെ ഭാഗമാകുന്നത് ഞെട്ടിക്കുന്നതാണ്, പ്രതിക്കെതിരെ സാധാരണ ലഹരിവിരുദ്ധ നിയമങ്ങള്‍ക്ക് പുറമെ, ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പായ ‘സെക്ഷന്‍ 77’ കൂടി ചുമത്തുമെന്നും പൊലീസ് അറിയിച്ചു. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐ.പി.എസ്-ന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ ദിലീഷ് ടി, സബ്ബ്…
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് കേരളത്തിലേക്ക്. വിജയ് വരുമെന്ന് പറഞ്ഞതായി പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും വിജയ്‍യുമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച സൗഹാർദപരമെന്ന് നേതാക്കൾ വ്യക്തമാക്കി. ഇന്ത്യ സഖ്യ യോഗം ചർച്ച ആയില്ലെന്ന് കുഞ്ഞാലിക്കുട്ടിയും ലീഗിന് മന്ത്രിസ്ഥാനം ലഭിച്ചതിലെ സന്തോഷം അറിയിച്ചെന്ന് പാണക്കാട് തങ്ങളും പറഞ്ഞു. മുസ്ലീം ലീഗ് സ്ഥാപകൻ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിലിന്റെ 131-ആം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ഔദ്യോഗിക പരിപാടിയിലും മുഖ്യമന്ത്രി വിജയ് പങ്കെടുത്തു. ചെന്നൈ ട്രിപ്ലിക്കെനിലെ ഖാഇദെ മില്ലത്തിന്റെ കബറിടത്തിൽ നടന്ന പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളിലാണ് മുഖ്യമന്ത്രി പങ്കാളിയായത്. ഖബറിടത്തിൽ നടന്ന പ്രത്യേക പ്രാർത്ഥനാ ചടങ്ങുകൾക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. പാണക്കാട് തങ്ങളെ കൂടാതെ ഖാദർ മൊയ്തീൻ, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, തമിഴ്നാട് മന്ത്രി എ എം ഷാജഹാൻ എന്നിവരും ചെന്നൈ ട്രിപ്ലിക്കെനിലെ പ്രാർത്ഥനാ ചടങ്ങുകളിൽ മുഖ്യമന്ത്രി സി ജോസഫ്…
മനാമ: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ ബഹ്റൈൻ (APAB) ജനറൽ ബോഡി യോഗം സൽമാനിയയിലെ ഇന്ത്യൻ ഡിലൈറ്റ്സിൽ പ്രസിഡന്റ് ലിജോ കൈനടിയുടെ അധ്യക്ഷതയിൽ ചേർന്നു. ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട് സ്വാഗതം ആശംസിച്ചു. APAB സ്ഥാപക അംഗവും സീനിയറുമായ ജോർജ് അമ്പലപ്പുഴ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ആശംസകൾ അർപ്പിച്ചു. യോഗത്തിന്റെ തുടക്കത്തിൽ APAB സ്ഥാപകനും സംഘടനയുടെ വളർച്ചയ്ക്ക് നിർണായക നേതൃത്വം നൽകിയിരുന്ന ബംഗ്ലാവിൽ ഷറീഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ സ്മരണയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. സംഘടനയുടെ രൂപീകരണത്തിലും വളർച്ചയിലും അദ്ദേഹം നൽകിയ സംഭാവനകൾ യോഗം അനുസ്മരിച്ചു. തുടർന്ന് സംഘടനയുടെ വാർഷിക പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിക്കുകയും അംഗീകാരം നൽകുകയും ചെയ്തു. കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയ യോഗം, പുതിയ പ്രവർത്തന പദ്ധതികൾക്കും ക്ഷേമ പ്രവർത്തനങ്ങൾക്കും രൂപം നൽകി. യോഗത്തിൽ 2026-2027 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. പുതിയ…
തിരുവനന്തപുരം: താൻ രാജി സന്നദ്ധത അറിയിച്ചു എന്ന തരത്തിൽ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് വ്യക്തമാക്കി സുരേഷ് ഗോപി. തനിക്കെതിരെ ഉയരുന്ന ഇത്തരം പ്രചാരണങ്ങളോട് തികച്ചും പരിഹാസത്തോടെയാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. തന്റെ രാജി വാർത്തകളോട് പ്രതികരിച്ചുകൊണ്ട് സുരേഷ് ഗോപി പങ്കുവെച്ച വാക്കുകൾ ഇങ്ങനെയാണ്.. “സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു…. നിങ്ങൾ അറിഞ്ഞിരുന്നോ? ഞാൻ മാത്രം അറിഞ്ഞില്ല കേട്ടോ…” എന്ന് അദ്ദേഹം പരിഹാസപൂർവ്വം കുറിച്ചു. വ്യാജ വാർത്തകൾക്കെതിരെ: സത്യം എന്താണെന്ന് അറിയാൻ ഒരൊറ്റ ക്ലിക്ക് മാത്രം മതിയെന്നും, അതുകൊണ്ട് ഇത്തരം ‘സിനിമ കഥകൾ’ വിശ്വസിച്ച് ആരും സമയം കളയരുതെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. വ്യാജ വാർത്തകൾ ചമയ്ക്കുന്നവരോടായി “ലത് ശരിയല്ല… ഇനിയെങ്കിലും മാറ്റണം!” എന്നും അദ്ദേഹം തന്റെ കുറിപ്പിലൂടെ ഓർമ്മിപ്പിച്ചു.
നീറ്റ് – സി.ബി.എസ്.ഇ പരീക്ഷാ ക്രമക്കേട്: വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കണം – പ്രവാസി വെൽഫെയർ
മനാമ: സി.ബി.എസ്.ഇ പ്ലസ്ടു, നീറ്റ് (NEET), സി.യു.ഇ.ടി (CUET) പരീക്ഷകളിലെ ഗുരുതരമായ ക്രമക്കേടുകളുടെയും സാങ്കേതിക വീഴ്ചകളുടെയും പേരിൽ വിദ്യാർത്ഥി കളുടെ ഭാവി പ്രതിസന്ധിയിൽ ആക്കരുതെന്ന് പ്രവാസി വെൽഫെയർ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ നേരിട്ട് ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ കേന്ദ്ര സർക്കാർ കാണിക്കുന്ന നിരുത്തരവാദപരമായ സമീപനം തികച്ചും പ്രതിഷേധാർഹമാണ്. ദേശീയ തലത്തിൽ നടത്തപ്പെടുന്ന സുപ്രധാന പരീക്ഷകളിൽ കേന്ദ്ര ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും നിരന്തരമായ വീഴ്ചകളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളുടെ ഉത്തരവാദിത്വം ഉദ്യോഗസ്ഥരിൽ മാത്രം ചുമത്തി രക്ഷപ്പെടാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. പുനർമൂല്യനിർണയത്തിൽ സംഭവിച്ച ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായപ്പോൾ സി.ബി.എസ്.ഇ ചെയർമാനും സെക്രട്ടറിക്കുമെതിരെ നടപടി സ്വീകരിച്ച് തലയൂരാനാണ് ഇപ്പോൾ കേന്ദ്ര സർക്കാർ മുതിരുന്നത്. കഴിഞ്ഞ മൂന്നാഴ്ചയായി വിദ്യാർത്ഥികളെ പെരുവഴിയിലേക്ക് തള്ളിവിട്ട ഒ.എസ്.എം (OSM) പരീക്ഷാ പുനർമൂല്യനിർണയ രീതിയെ സംബന്ധിച്ച് നിരവധി വിദഗ്ധർ മുൻപ് തന്നെ ആശങ്ക അറിയിച്ചിരുന്നതാണ്. മൂല്യനിർണയം നടത്താനാവശ്യമായ മുന്നൊരുക്കങ്ങൾ വേണമെന്ന് പലരും…
ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് പൂർണ്ണ പിന്തുണയും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ മാതാവും സഹോദരിയും മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. മധു വധക്കേസിന്റെ നിയമപരമായ തുടർനടപടികളിലും കേസ് നടത്തിപ്പിലും പുതിയ സർക്കാരിന്റെ ഭാഗത്തുനിന്നും എല്ലാവിധ സുരക്ഷിതത്വവും പൂർണ്ണ പിന്തുണയും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പുനൽകി. കൂടിക്കാഴ്ചയ്ക്കിടെ, തങ്ങൾക്ക് പുതിയ വീട് നിർമ്മിച്ച് നൽകുമെന്ന് പിണറായി സർക്കാർ നൽകിയ വാഗ്ദാനം ഇതുവരെയും പാലിക്കപ്പെട്ടിട്ടില്ലെന്ന പരാതിയും മധുവിന്റെ മാതാവ് മുഖ്യമന്ത്രിക്ക് മുന്നിൽ ഉന്നയിച്ചു. പരാതി അടിയന്തരമായി റവന്യൂ-തദ്ദേശ വകുപ്പുകൾ വഴി വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി മധുവിന്റെ കുടുംബത്തിന് ഉറപ്പ് നൽകി.
പയ്യന്നൂർ: ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി പൊലീസും ലഹരിവിരുദ്ധ സ്ക്വാഡും സംയുക്തമായി പയ്യന്നൂർ നഗരത്തിലെ പഴയ ബസ് സ്റ്റാൻഡിന് സമീപം നടത്തിയ റെയ്ഡിൽ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ജ്യോതിഷാലയം നടത്തിപ്പുകാരനായ കാങ്കോൽ വടശേരി പെരികമന ഇല്ലം പി. ശ്രീനാഥി (40)നെതിരെ പയ്യന്നൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പയ്യന്നൂർ സബ് ഇൻസ്പെക്ടർ പിവി അനുശ്രീയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ജില്ലാ ലഹരിവിരുദ്ധ സ്പെഷ്യൽ സ്ക്വാഡായ ഡാൻസാഫും (DANSAF) ചേർന്നാണ് സംയുക്ത പരിശോധന നടത്തിയത്. നഗരത്തിലെ ജ്യോതിഷാലയത്തിൽ വിൽപനയ്ക്കായി കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം ഡാൻസാഫ് ടീമിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നീക്കം. കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള മുറിയിലെ ചുമരലമാരയ്ക്കുള്ളിൽ പ്ലാസ്റ്റിക് കവറിലാക്കി രഹസ്യമായി സൂക്ഷിച്ച നിലയിലാണ് 5.77 ഗ്രാം കഞ്ചാവ് പരിശോധനാ സംഘം കണ്ടെടുത്തത്. തുടർന്ന് ശാസ്ത്രീയ പരിശോധനയിലൂടെ ഇത് കഞ്ചാവാണെന്ന് പൂർണ്ണമായും ബോധ്യപ്പെട്ടതോടെ പൊലീസ് സംഘം ഇവ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിടിയിലായ പ്രതിക്കെതിരെ എൻഡിപിഎസ് (NDPS) നിയമത്തിലെ വകുപ്പ് 20(b)(ii)(A) പ്രകാരം കേസ്…
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവത്തിൽ ഡ്യൂട്ടി ഡോക്ടറെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ചികിത്സാനന്തര പരിചരണത്തിൽ ഗുരുതരമായ വീഴ്ച ഉണ്ടായതായി അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ, ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ മുറിവ് കൃത്യമായ ഇടവേളകളിൽ പരിശോധിക്കുകയോ ആവശ്യമായ സമയത്ത് ഡ്രസിംഗ് മാറ്റുകയോ ചെയ്തില്ലെന്നാണ് വ്യക്തമാക്കുന്നത്. ചികിത്സാ നടപടികളിലെ അവഗണനയാണ് രോഗിയുടെ മുറിവിൽ പുഴുവരാൻ കാരണമായതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് അടിയന്തര നടപടി സ്വീകരിക്കുകയായിരുന്നു. സംഭവത്തിൽ ഡ്യൂട്ടി ഡോക്ടറെ സസ്പെൻഡ് ചെയ്തതോടൊപ്പം കൂടുതൽ വിശദമായ അന്വേഷണത്തിനായി ഒരു ഉന്നതതല സമിതിയെ നിയോഗിക്കുമെന്നും അധികൃതർ അറിയിച്ചു. ബൈക്ക് അപകടത്തിൽ പരിക്കേറ്റ പാരിപ്പള്ളി സ്വദേശിയായ രാജേന്ദ്രപ്രസാദിനെ കഴിഞ്ഞ മാസം 28-നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കാലിൽ കമ്പിയിടുന്നതിനായി ശസ്ത്രക്രിയ നടത്തിയിരുന്നു. പിന്നീട് മുറിവിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവം സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ…
കൊച്ചി: എറണാകുളം മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലില്‍ നടപടികള്‍ താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി. കുടിയൊഴിപ്പിക്കലിലെ സാവകാശം ഈ മാസം 16 വരെ നീട്ടി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. റൂറല്‍ എസ്പി നല്‍കിയ അപേക്ഷയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടി. അതുവരെ പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി വിഷയത്തില്‍ മറ്റ് ഉത്തരവ് ഇറക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഒഴിപ്പിക്കല്‍ ഉത്തരവില്‍ നിന്നും സര്‍ക്കാരിന് ഒഴിഞ്ഞു മാറാനാകില്ലെന്നും, ഇനിയും സാവകാശം അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്, ഉന്നതിയിലെ താമസക്കാരുമായി മന്ത്രി റോജി എം ജോണിന്റെ നേതൃത്വത്തില്‍ വീണ്ടും ചര്‍ച്ചയ്ക്ക് നടത്തുമെന്നാണ് സൂചന.
കുവൈത്ത് സിറ്റി: ഇറാന്റെ ഭാഗത്തു നിന്ന് തുടർച്ചയായി ഉണ്ടാകുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ പ്രതിഷേധവുമായി കുവൈത്ത്. ഇറാൻ എംബസിയിലുള്ള നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിച്ചുരുക്കാനും രണ്ട് ഉദ്യോഗസ്ഥരോട് ഉടൻ രാജ്യം വിടാനും കുവൈത്ത് ഉത്തരവിട്ടു. ഇന്ന് കുവൈത്തിലെ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയെത്തിയ 13 ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും സായുധ സേന വിജയകരമായി പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ ഇറാന്റെ നയതന്ത്ര പ്രതിനിധി ഹാമിദ് ഹമീദ് യാഖൂബി ഫാറിനെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് അടിയന്തരമായി വിളിച്ചുവരുത്തി കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഹമദ് സുലൈമാൻ അൽ മഷാൻ ഔദ്യോഗിക പ്രതിഷേധക്കുറിപ്പും കൈമാറി. യുദ്ധം ആരംഭിച്ച ശേഷം ഇത് ആദ്യമായാണ് ഇത്രയും അധികം ജനങ്ങൾ ഇറാന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. 63 പേർക്ക് പരിക്ക് ഏൽക്കുകയും ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെടുകയും ചെയ്തു. മരണപ്പെട്ടയാളുടെ കുടുംബത്തോട് അനുശോചനം രേഖപ്പെടുത്തിയ എംബസി, ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും അറിയിച്ചു.
