
മനാമ: ബഹ്റൈനില്‍ കീടനാശിനി സ്പ്രേ കാന്‍ കാണിച്ച് രണ്ടു പോലീസുകാരെ ഭീഷണിപ്പെടുത്തിയ കേസില്‍ 45കാരനായ ബഹ്റൈന്‍ പൗരന് ഹൈ ക്രിമിനല്‍ കോടതി ഒരു വര്‍ഷം തടവുശിക്ഷ വിധിച്ചു.
നേരത്തെ ഇയാള്‍ സഹോദരനെ വധിക്കുമെന്ന് ഭീഷണി മുഴക്കി ബഹളമുണ്ടാക്കിയിരുന്നു. സഹോദരന് അറിയിച്ചതനുസരിച്ച് ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരെയാണ് കീടനാശിനി സ്പ്രേ കാന്‍ കാണിച്ച് ഭീഷണിപ്പെടുത്തിയത്.


