
മനാമ: ബഹ്റൈനില്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വിറ്റ കേസില്‍ കമ്പനിക്ക് ലോവര്‍ ക്രിമിനല്‍ കോടതി 1,03,000 ദിനാര്‍ പിഴ വിധിച്ചു.
കമ്പനിയിലെ വിദേശികളായ നാലു ജീവനക്കാര്‍ക്ക് തടവുശിക്ഷയും വിധിച്ചു. ശിക്ഷാകാലാവധി പൂര്‍ത്തിയായ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. കമ്പനിയുടെ ഗോഡൗണ്‍ അധികൃതര്‍ അടച്ചുപൂട്ടിയിട്ടുമുണ്ട്.


