
കോഴിക്കോട്: വടകരയില്‍ ബാങ്കിലേക്കെന്നു പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ യുവാവിനെ കാണാതായി.
ആയഞ്ചേരി സ്വദേശി വിഷ്ണു പ്രകാശിനെ(25)യാണ് കാണാതായത്. ഏപ്രില്‍ 13നാണ് വിഷ്ണു വീട്ടില്‍നിന്നിറങ്ങിയത്. വിഷ്ണു ലോണ്‍ ആപ്പില്‍നിന്ന് 10,000 രൂപ വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനാല്‍ നിരന്തരം ഭീഷണി കോളുകള്‍ വന്നിരുന്നതായി കുടുംബം പറയുന്നു. ലോണ്‍ ആപ്പ് സംഘം വിഷ്ണുവിന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതായും പരാതിയില്‍ പറയുന്നു. വടകര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.


