
മനാമ: ബഹ്റൈൻ പ്രവാസി ആയിരിക്കുന്ന ജോയൽ സാം ബാബുവിന് സുഹൃത്തുക്കൾ ചേർന്ന് യാത്രയയപ്പ് നൽകി. എട്ട് വർഷക്കാലമായി ബഹ്റൈനിൽ എഞ്ചിനീയർ ആയി ജോലി ചെയ്ത് വരികയായിരുന്നു. സെന്റ്. മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ മാനേജിങ് കമ്മറ്റി അംഗം, യുവജന വിഭാഗം സെക്രട്ടറി ഈ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

വ്യാഴാഴ്ച വൈകിട്ട് കലവറ പാർട്ടി ഹാളിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ സജി ഫിലിപ്പ് അധ്യക്ഷനായിരുന്നു. ജോബിൻ യോഹന്നാൻകുട്ടി സ്വാഗതം പറഞ്ഞ യോഗത്തിൽ വിനോജ് കോശി, ലജി വൈദ്യൻ, വർഗ്ഗീസ് എബ്രഹാം, അനു റ്റി കോശി, ബ്ലെസ്സൻ കോശി, ഷിജോ പി ഐസക്ക്, ഷിബു ചെറിയാൻ, ഷിജു ചെറിയാൻ, ജാഷൻ ജി സൈമൺ, കുര്യൻ മാത്യു, അജി പാറയിൽ എന്നിവർ ആശംസ അറിയിച്ചു. സജി ചാക്കോ നന്ദി അറിയിച്ചു. ഇരുപത്തി ഒന്നിന് ജോയൽ നാട്ടിലേക്കും തുടർന്ന് കാനഡയിലേക്കും പോകും.


