
കൊച്ചി: ഇടപ്പള്ളി കീഹോള്‍ ക്ലിനിക്കിന്റെ ഭാഗമായുള്ള ഡി.പി. ഡയഗ്നോസ്റ്റിക്സില്‍ അത്യാധുനിക ഡി.എന്‍.എ. ടെസ്റ്റിംഗ് സേവനങ്ങള്‍ ആരംഭിച്ചു.
രോഗങ്ങള്‍ പ്രകടമാകുന്നതിനു മുമ്പുതന്നെ അവയുടെ സാധ്യതകള്‍ കണ്ടെത്താനും മുന്‍കരുതലുകളെടുക്കാനും സഹായിക്കുന്ന പ്രിവന്റീവ് ടെസ്റ്റാണ് ജെനറ്റിക് ടെസ്റ്റിംഗ്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ക്ലിനിക്കല്‍ ജീനോമിക്സ് സ്ഥാപനമായ നിയോടെക് വേള്‍ഡ് ലാബുമായി സഹകരിച്ചാണ് ഈ സമഗ്ര സേവനം കേരളത്തില്‍ അവതരിപ്പിക്കുന്നത്. എന്‍.എ.ബി.എച്ച്. ഉള്‍പ്പെടെയുള്ള അക്രഡിറ്റേഷനുള്ള ഈ ലാബിലൂടെ രോഗനിര്‍ണ്ണയത്തിലെ കൃത്യതയും ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് മികച്ച ആരോഗ്യ പരിരക്ഷയാണ് ലഭ്യമാക്കുന്നത്.
പ്രമേഹം, കാന്‍സര്‍, ഹൃദ്രോഗങ്ങള്‍, നാഡീവ്യൂഹ സംബന്ധമായ അസുഖങ്ങള്‍, മാനസിക രോഗങ്ങള്‍ തുടങ്ങിയ ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയാന്‍ ഈ പരിശോധനയിലൂടെ സാധിക്കും. ഉമിനീര്, രക്തം എന്നിവ ഉപയോഗിച്ചാണ് പ്രധാനമായും പരിശോധനകള്‍ നടത്തുന്നത്. വ്യക്തികളുടെ പോഷകാഹാരം, അമിതവണ്ണം, പ്രതിരോധശേഷി, ചര്‍മ്മസംരക്ഷണം, ഉറക്കം എന്നിവയുമായി ബന്ധപ്പെട്ട വെല്‍നസ് പാനല്‍ പരിശോധനകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കാര്‍ഡിയോ-മെറ്റബോളിക് സ്ക്രീനിംഗ്, മരുന്നുകളോട് ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്ന് മനസ്സിലാക്കാനുള്ള ഫാര്മക്കോളജിക്കല് ജീനോമിക്സ്, അപൂര്‍വ്വ രോഗങ്ങള്‍ കണ്ടെത്താനുള്ള ഹോള്‍ എക്സോം സീക്വന്‍സിംഗ് തുടങ്ങി നൂതന സേവനങ്ങളും ക്ലിനിക്കില്‍ ലഭ്യമാണ്. രോഗം വന്നതിന് ശേഷം ചികിത്സിക്കുന്നതിനേക്കാള്‍ അത് വരാതെ നോക്കുന്നതാണ് ഏറ്റവും മികച്ച ആരോഗ്യ സംരക്ഷണമെന്ന് കീഹോള്‍ ക്ലിനിക്ക് എം.ഡി. ഡോ. ആര്. പത്മകുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഓരോ വ്യക്തിയുടെയും ഡി.എന്‍.എ. ഘടന തികച്ചും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ജനിതക പരിശോധനകളിലൂടെ ഭാവിയില്‍ വരാനിടയുള്ള ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള കൃത്യമായ സൂചനകള്‍ ലഭിക്കുമെന്നും ഇതിലൂടെ ഫലപ്രദമായ പ്രതിരോധ നടപടികളും ജീവിതശൈലി മാറ്റങ്ങളും സ്വീകരിക്കാന്‍ സാധിക്കുമെന്നും പ്രമുഖ ജനറ്റിസിസ്റ്റും നിയോടെക് വേള്‍ഡ് ലാബ് സി.ഇ.ഒയുമായ ഡോ. എ. ഗോവിന്ദറാവു പറഞ്ഞു.
ഡോക്ടര്‍മാര്‍ക്ക് ഇത്തരം നൂതന പരിശോധനാ മാര്‍ഗങ്ങളും അവയുടെ പ്രയോജനങ്ങളും പരിചയപ്പെടുത്താന്‍ വിപുലമായ തുടര്‍വിദ്യാഭ്യാസ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടെന്ന് ഡി.പി. ഡയഗ്നോസ്റ്റിക്സ് ഡയറക്ടര്‍ പ്രേമ്ന സുബിന് അറിയിച്ചു. ഇടപ്പള്ളി മെട്രോ പില്ലര്‍ 448ന് സമീപമുള്ള കീഹോള്‍ ക്ലിനിക്കിന്റെ രണ്ടാം നിലയിലാണ് ഈ പുതിയ സംവിധാനം പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി 099465 96357 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ ഇന്‍വെസ്റ്റര്‍ ഒറിസണ്‍ ജോസ് ഫ്രാന്‍സിസ്, നിയോടെക് വേള്‍ഡ് ലാബ് പ്രതിനിധി അനന്യ ദാസ്, ജനറല്‍ ആന്റ് ലാപ്പറോസ്കോപിക് സര്ജന് ഡോ. റിസണ്‍ രാജന് എന്നിവരും പങ്കെടുത്തു.


