കോഴിക്കോട്: കുറ്റ്യാടി തൊട്ടില്‍പാലം മാമ്പിലാട് മലയില്‍ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കുറ്റ്യാടി കള്ളാട് പഞ്ചാരപ്പറമ്പത്ത് പരേതനായ രാജന്റെയും ചന്ദ്രിയുടെയും മകന് അജേഷ് (35), പേരാമ്പ്ര കുയിമ്പില്‍ തച്ചര്ക്കണ്ടി ശരണ്യ (28) എന്നിവരെയാണ് ആളൊഴിഞ്ഞ പറമ്പിലെ കശുമാവുമരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ മുതല്‍ ശരണ്യയെ കാണാതായതായി ഭര്‍ത്താവ് രജീഷ് പേരാമ്പ്ര പോാലീസില്‍ പരാതി നല്‍കിയിരുന്നു. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശരണ്യയ്ക്ക് പത്തും ആറും വയസ്സുള്ള രണ്ടു മക്കളുമുണ്ട്. തട്ടാന്‍കണ്ടിയില്‍ ചന്ദ്രന്റെയും ശാന്തയുടെയും മകളാണ് ശരണ്യ. അജേഷ് അവിവാഹിതനാണ്.
Trending
- നീറ്റ് പ്രതിഷേധം: വ്യാഴാഴ്ച സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് കെഎസ്യു ആഹ്വാനം
- ബി കെ എസ് എഫ് ഹെല്പ് ലൈൻ അംഗം ദീപക് തണലിന് യാത്രയയപ്പ് നൽകി
- ചർച്ചയ്ക്കായി മന്ത്രിമാർ ജനങ്ങൾക്കിടയിലേക്ക് വരണം; ഇനി ഒരാളുടെയും ഓഫീസിലേക്ക് പോകില്ലെന്ന് സിജെപി
- ജോയ് കെ. മാത്യുവിന്റെ ഡോക്യുമെന്ററി പരമ്പരയിലെ അഞ്ചാമത്തെ ഡോക്യുമെന്ററിയായ ‘എ ത്രെറ്റ് ടു ലൈഫ്’. ആരംഭിച്ചു
- ഇറാൻ യുദ്ധത്തിലെ മധ്യസ്ഥതയ്ക്ക് പിന്നാലെ അമേരിക്കയോട് 10 ബില്യൺ ഡോളറിന്റെ സഹായം തേടി പാകിസ്താൻ
- പ്ലീഡർ നിയമന വിവാദം: അലോഷ്യസ് സേവ്യറിന്റെ വാക്കുകൾ സശ്രദ്ധം കേട്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
- തൃശ്ശൂർ ബിജെപി ഓഫീസിൽ 25 കോടി രൂപയുടെ കള്ളപ്പണം എത്തിയെന്ന് മുൻ ഓഫീസ് സെക്രട്ടറിയുടെ ആരോപണം
- പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിപക്ഷ പ്രതിഷേധം; രാഹുൽ ഗാന്ധിയുൾപ്പെടെ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു

