
തൃശൂര്‍: വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ കലക്ടറേറ്റില്‍ മന്ത്രിമാരായ ആര് ബിന്ദു, വി എന്‍ വാസവന്, കെ രാജന്, കടന്നപ്പള്ളി രാമചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്ത വാര്‍ത്താസമ്മേളനം തടസപ്പെടുത്തി യുവതി.

സമ്മേളനം തുടങ്ങുന്നതിനുമുന്പ് മന്ത്രിമാര്‍ക്ക് മുന്നിലേക്ക് എത്തിയ യുവതി, തന്റെ വീടുമായി ബന്ധപ്പെട്ട പരാതികളില്‍ അധികൃതര്‍ കാലങ്ങളായി നടപടിയെടുക്കുന്നില്ലെന്നും, ആരോപിച്ചാണ് അവര്‍ മാധ്യമങ്ങള്‍ക്കും മന്ത്രിമാര്‍ക്കും മുന്നില്‍ നിലയുറപ്പിച്ചത്.

വാര്‍ത്താസമ്മേളനത്തിനു ശേഷം പരാതി പരിശോധിക്കാമെന്ന് മന്ത്രിമാര്‍ പറഞ്ഞെങ്കിലും പിന്മാറാന് യുവതി കൂട്ടാക്കിയില്ല. തുടര്‍ന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥരെത്തിയാണ് യുവതിയെ പുറത്തേക്ക് കൊണ്ടുപോയത്.


