Author: News Desk

തിരുവനന്തപുരം: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ മാതാവും സഹോദരിയും മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. മധു വധക്കേസിന്റെ നിയമപരമായ തുടർനടപടികളിലും കേസ് നടത്തിപ്പിലും പുതിയ സർക്കാരിന്റെ ഭാഗത്തുനിന്നും എല്ലാവിധ സുരക്ഷിതത്വവും പൂർണ്ണ പിന്തുണയും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പുനൽകി. കൂടിക്കാഴ്ചയ്ക്കിടെ, തങ്ങൾക്ക് പുതിയ വീട് നിർമ്മിച്ച് നൽകുമെന്ന് പിണറായി സർക്കാർ നൽകിയ വാഗ്ദാനം ഇതുവരെയും പാലിക്കപ്പെട്ടിട്ടില്ലെന്ന പരാതിയും മധുവിന്റെ മാതാവ് മുഖ്യമന്ത്രിക്ക് മുന്നിൽ ഉന്നയിച്ചു. പരാതി അടിയന്തരമായി റവന്യൂ-തദ്ദേശ വകുപ്പുകൾ വഴി വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി മധുവിന്റെ കുടുംബത്തിന് ഉറപ്പ് നൽകി.

Read More

പയ്യന്നൂർ: ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി പൊലീസും ലഹരിവിരുദ്ധ സ്ക്വാഡും സംയുക്തമായി പയ്യന്നൂർ നഗരത്തിലെ പഴയ ബസ് സ്റ്റാൻഡിന് സമീപം നടത്തിയ റെയ്ഡിൽ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ജ്യോതിഷാലയം നടത്തിപ്പുകാരനായ കാങ്കോൽ വടശേരി പെരികമന ഇല്ലം പി. ശ്രീനാഥി (40)നെതിരെ പയ്യന്നൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പയ്യന്നൂർ സബ് ഇൻസ്പെക്ടർ പിവി അനുശ്രീയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ജില്ലാ ലഹരിവിരുദ്ധ സ്പെഷ്യൽ സ്ക്വാഡായ ഡാൻസാഫും (DANSAF) ചേർന്നാണ് സംയുക്ത പരിശോധന നടത്തിയത്. നഗരത്തിലെ ജ്യോതിഷാലയത്തിൽ വിൽപനയ്ക്കായി കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം ഡാൻസാഫ് ടീമിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നീക്കം. കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള മുറിയിലെ ചുമരലമാരയ്ക്കുള്ളിൽ പ്ലാസ്റ്റിക് കവറിലാക്കി രഹസ്യമായി സൂക്ഷിച്ച നിലയിലാണ് 5.77 ഗ്രാം കഞ്ചാവ് പരിശോധനാ സംഘം കണ്ടെടുത്തത്. തുടർന്ന് ശാസ്ത്രീയ പരിശോധനയിലൂടെ ഇത് കഞ്ചാവാണെന്ന് പൂർണ്ണമായും ബോധ്യപ്പെട്ടതോടെ പൊലീസ് സംഘം ഇവ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിടിയിലായ പ്രതിക്കെതിരെ എൻഡിപിഎസ് (NDPS) നിയമത്തിലെ വകുപ്പ് 20(b)(ii)(A) പ്രകാരം കേസ്…

Read More

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവത്തിൽ ഡ്യൂട്ടി ഡോക്ടറെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ചികിത്സാനന്തര പരിചരണത്തിൽ ഗുരുതരമായ വീഴ്ച ഉണ്ടായതായി അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ, ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ മുറിവ് കൃത്യമായ ഇടവേളകളിൽ പരിശോധിക്കുകയോ ആവശ്യമായ സമയത്ത് ഡ്രസിംഗ് മാറ്റുകയോ ചെയ്തില്ലെന്നാണ് വ്യക്തമാക്കുന്നത്. ചികിത്സാ നടപടികളിലെ അവഗണനയാണ് രോഗിയുടെ മുറിവിൽ പുഴുവരാൻ കാരണമായതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് അടിയന്തര നടപടി സ്വീകരിക്കുകയായിരുന്നു. സംഭവത്തിൽ ഡ്യൂട്ടി ഡോക്ടറെ സസ്പെൻഡ് ചെയ്തതോടൊപ്പം കൂടുതൽ വിശദമായ അന്വേഷണത്തിനായി ഒരു ഉന്നതതല സമിതിയെ നിയോഗിക്കുമെന്നും അധികൃതർ അറിയിച്ചു. ബൈക്ക് അപകടത്തിൽ പരിക്കേറ്റ പാരിപ്പള്ളി സ്വദേശിയായ രാജേന്ദ്രപ്രസാദിനെ കഴിഞ്ഞ മാസം 28-നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കാലിൽ കമ്പിയിടുന്നതിനായി ശസ്ത്രക്രിയ നടത്തിയിരുന്നു. പിന്നീട് മുറിവിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവം സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ…

Read More

കൊച്ചി: എറണാകുളം മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലില്‍ നടപടികള്‍ താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി. കുടിയൊഴിപ്പിക്കലിലെ സാവകാശം ഈ മാസം 16 വരെ നീട്ടി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. റൂറല്‍ എസ്പി നല്‍കിയ അപേക്ഷയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടി. അതുവരെ പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി വിഷയത്തില്‍ മറ്റ് ഉത്തരവ് ഇറക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഒഴിപ്പിക്കല്‍ ഉത്തരവില്‍ നിന്നും സര്‍ക്കാരിന് ഒഴിഞ്ഞു മാറാനാകില്ലെന്നും, ഇനിയും സാവകാശം അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്, ഉന്നതിയിലെ താമസക്കാരുമായി മന്ത്രി റോജി എം ജോണിന്റെ നേതൃത്വത്തില്‍ വീണ്ടും ചര്‍ച്ചയ്ക്ക് നടത്തുമെന്നാണ് സൂചന.

Read More

കുവൈത്ത് സിറ്റി: ഇറാന്റെ ഭാഗത്തു നിന്ന് തുടർച്ചയായി ഉണ്ടാകുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ പ്രതിഷേധവുമായി കുവൈത്ത്. ഇറാൻ എംബസിയിലുള്ള നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിച്ചുരുക്കാനും രണ്ട് ഉദ്യോഗസ്ഥരോട് ഉടൻ രാജ്യം വിടാനും കുവൈത്ത് ഉത്തരവിട്ടു. ഇന്ന് കുവൈത്തിലെ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയെത്തിയ 13 ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും സായുധ സേന വിജയകരമായി പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ ഇറാന്റെ നയതന്ത്ര പ്രതിനിധി ഹാമിദ് ഹമീദ് യാഖൂബി ഫാറിനെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് അടിയന്തരമായി വിളിച്ചുവരുത്തി കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഹമദ് സുലൈമാൻ അൽ മഷാൻ ഔദ്യോഗിക പ്രതിഷേധക്കുറിപ്പും കൈമാറി. യുദ്ധം ആരംഭിച്ച ശേഷം ഇത് ആദ്യമായാണ് ഇത്രയും അധികം ജനങ്ങൾ ഇറാന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. 63 പേർക്ക് പരിക്ക് ഏൽക്കുകയും ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെടുകയും ചെയ്തു. മരണപ്പെട്ടയാളുടെ കുടുംബത്തോട് അനുശോചനം രേഖപ്പെടുത്തിയ എംബസി, ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും അറിയിച്ചു.

Read More

തിരുവനന്തപുരം: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വടകരയിലെ യു ഡി എഫ് സ്ഥാനാർഥിയായിരുന്ന ഷാഫി പറമ്പിലിനെതിരെ കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചെന്ന പരാതിയിൽ തുടരന്വേഷണത്തിന് ഏഴംഗ എസ്ഐടിയെ നിയോഗിച്ചു. രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച കേസിൽ പ്രതികളെ കണ്ടെത്താൻ പൊലീസിന് സാധിക്കാത്തത് കനത്ത വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പുതിയ സംഘത്തെ നിയോഗിച്ച് കേസ് തെളിയിക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ അടിയന്തര നീക്കം. വടകര കാഫിർ സ്ക്രീൻഷോട്ട് വിവാദക്കേസിൽ പുനരന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘത്തെ (എസ് ഐ ടി.) നിയോഗിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. കോഴിക്കോട് റൂറൽ എസ് പിയുടെ മേൽനോട്ടത്തിൽ ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുക. പ്രതികളിലേക്ക് എത്താൻ കഴിഞ്ഞില്ലെന്ന് കാണിച്ച് മുൻപ് അന്വേഷണം അവസാനിപ്പിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കേസിൽ തുടരന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ടി മനോഹരനാണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ.

Read More

ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ മാളവ്യ നഗറിലുള്ള ഹൗസ് റാണി പ്രദേശത്തെ ബഹുനില മന്ദിരത്തിൽ പ്രവർത്തിക്കുന്ന ‘ലെമൺ ഗ്രീൻ’ റസ്റ്റോറന്റിലുണ്ടായ വൻ തീപിടിത്തത്തിൽ 21 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഔദ്യോഗിക വിവരം. രാവിലെ 8.50 ഓടെയാണ് റസ്റ്റോറന്റിൽ തീപിടിത്തമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. തുടർന്ന് 9.45 ഓടെ ഡൽഹി ഫയർ സർവീസിന് വിവരം ലഭിക്കുകയും ഉടൻ തന്നെ സ്ഥലത്ത് എത്തുകയുമായിരുന്നു. പത്ത് ഫയർ ടെൻഡറുകൾ മണിക്കൂറുകളോളം ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. റസ്റ്റോറന്റിന്റെ ബേസ്‌മെന്റിൽ കുടുങ്ങിക്കിടന്ന 37 പേരെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ രക്ഷപെടുത്തി കാറ്റ്സ് ആംബുലൻസുകൾ വഴി ആശുപത്രിയിലേക്ക് മാറ്റി. ഇതിന് പുറമെ കെട്ടിടത്തിനുള്ളിൽ നിന്ന് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ 11 പേരെ ഡൽഹി പൊലീസും ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.

Read More

തിരുവനന്തപുരം: കൃഷി മന്ത്രി ടി സിദ്ദിഖിനൊപ്പം വാര്‍ത്താസമ്മേളനത്തിനെത്തിയ ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകര്‍. കെഎം ബഷീറിന്റെ കൊലയാളി വാര്‍ത്താ സമ്മേളനത്തില്‍ വേണ്ടെന്ന നിലപാടെടുക്കുകയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. പ്രതിഷേധത്തെത്തുടര്‍ന്ന് വാര്‍ത്താസമ്മേളനത്തിനിടെ ശ്രീറാം പുറത്തിറങ്ങി പോകുകയായിരുന്നു. കൃഷിവകുപ്പ് ഡയറക്ടറാണ് ശ്രീറാം വെങ്കിട്ടരാമന്‍. ശ്രീറാം വെങ്കിട്ടരാമന്‍ പങ്കെടുക്കുന്ന വാര്‍ത്താസമ്മേളനങ്ങളില്‍ പങ്കെടുക്കില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ നേരത്തെ നിലപാട് അറിയിച്ചിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏതെങ്കിലും വകുപ്പുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ വാര്‍ത്താസമ്മേളനങ്ങളിലോ മറ്റോ ശ്രീറാം പങ്കെടുത്തിരുന്നില്ല. പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ കൃഷിമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലാണ് ശ്രീറാം എത്തിയത്. വാര്‍ത്താസമ്മേളനം ആരംഭിച്ച് കുറച്ച് കഴിഞ്ഞ് ശ്രീറാം എത്തിയതോടെ, വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിക്കുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ മന്ത്രിയെ അറിയിച്ചു. അതോടെ ശ്രീറാം വെങ്കിട്ടരാമന്‍ സ്വമേധയാ ഇറങ്ങിപ്പോകുകയായിരുന്നു.

Read More

മലപ്പുറം: ഇടതുസ്വതന്ത്രനായി നിയമസഭയിലെത്തിയ മുൻ മന്ത്രി കെ.ടി. ജലീൽ സി.പി.ഐ(എം) അംഗത്വം സ്വീകരിക്കുന്നു. പ്രസ്ഥാനം വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന ഈ ഘട്ടത്തിൽ പാർട്ടിക്കൊപ്പം നിസ്വാർത്ഥമായി നിലയുറപ്പിക്കുക എന്നത് സമൂഹത്തോടുള്ള കൊടിയ അപരാധം ഒഴിവാക്കാനും, ഒരു സാമൂഹിക ഉത്തരവാദിത്വം നിറവേറ്റാനുമുള്ള തീരുമാനമാണെന്ന് അദ്ദേഹം തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ലോകത്തുള്ള എല്ലാ വർഗ്ഗീയ-ജാതീയ ശക്തികളും കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാൻ ഒരുമിക്കുന്ന ഈ കാലത്ത്, അതിനെതിരെയുള്ള ശക്തമായ പ്രതിരോധം കൂടിയാണ് തന്റെയും ഭാര്യയുടെയും ഈ പാർട്ടി പ്രവേശനമെന്ന് കെ.ടി. ജലീൽ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:ഇനി സഹയാത്രികനല്ല എൻ്റെ പൊതുജീവിതത്തിൽ വലിയ താങ്ങും തണലും നൽകിയ പാർട്ടിയാണ് സി.പി.ഐ(എം). 2006-ൽ തുടങ്ങിയ ആത്മബന്ധം രണ്ടു പതിറ്റാണ്ടിനിടയിൽ ഒരു ഘട്ടത്തിലും ദുർബലമായിട്ടില്ല. സഹയാത്രികനായിരിക്കെ പാർട്ടി സെക്രട്ടറിയായ സ:പിണറായി വിജയൻ നയിച്ച 2 സംസ്ഥാന ജാഥയിലും, ഗോവിന്ദൻ മാസ്റ്റർ നയിച്ച ഒരു ജാഥയിലും ഈയുള്ളവനെ അംഗമാക്കിയ സി.പി.ഐ(എം) എന്നിലർപ്പിച്ച വിശ്വാസം വളരെ വലുതാണ്. ഒരാളുടെയും പിന്നാലെ നടക്കാതെയും…

Read More

മനാമ: ബഹ്റൈൻ എ.കെ.സി. സി.യുടെ ചർച്ചാ സദസ്സ് “വാർദ്ധക്യം ബാധ്യതയോ.. സാധ്യതയോ..”? ബിഷപ്പ് മാർ. റമിജിയോസ് ഇഞ്ചിനാനിയിൽ ഉദ്ഘാടനം ചെയ്യും. ഒറ്റപ്പെടുന്ന വാർദ്ധക്യത്തിന് തുണയാകാൻ കരുത്തേകുന്ന വഴികൾ തേടി ബഹ്റൈൻ.എ.കെ. സി.സി ചർച്ചാ സദസ്സ് സംഘടിപ്പിക്കുന്നു. ജൂൺ 12ന് വൈകിട്ട് 7.30ന് കലവറ പാർട്ടി ഹാളിൽ വച്ച് താമരശ്ശേരി രൂപത ബിഷപ്പ് മാർ. റമിജിയോസ് ഇഞ്ചിനാനിയൽ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. ബാല്യവും കൗമാരവും യൗവ്വനവും പിന്നിട്ട് എല്ലാവരും എത്തപ്പെടുന്ന ഒരു കാലമാണ് വാർദ്ധക്യം. ഏറ്റവും പ്രിയപ്പെട്ടതായി നമ്മൾ താലോലിച്ച നമ്മുടെ ശരീരത്തിൽ ചുളിവുകൾ വീഴുകയും ചിന്തകളുടെയും, ബന്ധങ്ങളുടെയും കണ്ണികൾ മുറിയുകയും രോഗങ്ങൾ അതിഥികളായി എത്തുകയും ചെയ്യുന്ന കാലം. കടന്നുപോകാൻ ഏറെ ബുദ്ധിമുട്ടുള്ള “ജീവിതത്തിന്റെ സായാഹ്നം” കേരളത്തിൽ ഇന്ന് 20% ശതമാനത്തോളം പേർ വയോജനങ്ങൾ ആണ് എന്നത് ഒരുപക്ഷേ അത്ഭുതപ്പെടുത്തിയേക്കാം…. 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ. ഇത്തരമൊരു അവസ്ഥയിലാണ് ഇന്ത്യയിൽ ആദ്യമായി കേരളത്തിലെ പുതിയ സർക്കാരിന്റെ വയോജന വകുപ്പ് പ്രത്യേക ശ്രദ്ധ നേടുന്നത്.…

Read More