Author: news editor

മനാമ: ബഹ്‌റൈനില്‍ പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിന് കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുന്ന രണ്ടു നിയമഭേദഗതികള്‍ പാര്‍ലമെന്റ് പാസാക്കി.റെസിഡന്‍സി പെര്‍മിറ്റ് അവസാനിക്കുന്ന ദിവസം തന്നെ ഡ്രൈവിംഗ് ലൈസന്‍സ് കാലാവധിയും അവസാനിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഒരു ഭേദഗതി. ലൈസന്‍സിന് അപേക്ഷിക്കുന്ന പ്രവാസികള്‍ക്ക് അധിക വ്യവസ്ഥകള്‍ ഏര്‍പെടുത്താന്‍ അധികൃതര്‍ക്ക് അനുമതി നല്‍കുന്നതാണ് രണ്ടാമത്തെ ഭേദഗതി.പ്രവാസി തൊഴിലാളികളുടെയും സ്വകാര്യ വാഹനങ്ങളുടെയും എണ്ണം വര്‍ധിച്ചുവരുന്നത് റോഡുകളില്‍ ഗതാഗത പ്രതിസന്ധിയുണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ചില എം.പിമാര്‍ ഈ ഭേദഗതി നിര്‍ദേശം കൊണ്ടുവന്നത്.എന്നാല്‍ സര്‍ക്കാര്‍ ഈ ഭേദഗതികളെ എതിര്‍ത്തിരുന്നു. പാര്‍ലമെന്റില്‍ ചില എം.പിമാരും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും ഭൂരിപക്ഷം എം.പിമാര്‍ അനുകൂലിച്ചതിനെ തുടര്‍ന്ന് ഭേദഗതികള്‍ പാസാക്കുകയായിരുന്നു.

Read More

കൊച്ചി: മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ‘പേട്രിയറ്റ്’ സിനിമയ്ക്ക് കത്രിക വെച്ച് സെന്‍സര്‍ ബോര്‍ഡ്.ചിത്രത്തിലെ ചില രംഗങ്ങളും പേരുകളും ഒഴിവാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചു. ഒരു രാഷ്ട്രീയ നേതാവിന്റെ മകന്റെ പേരുമായി ചിത്രത്തിലെ വില്ലന്റെ പേരിന് സാമ്യമുണ്ടെന്നാണ് സൂചന. ഇത് വിവാദമാകാന്‍ സാധ്യതയുള്ളതിനാല്‍ അതൊഴിവാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചതായി അറിയുന്നു.നിര്‍ദേശമനുസരിച്ച് അണിയറപ്രവര്‍ത്തകര്‍ ചിത്രം റീ എഡിറ്റ് ചെയ്ത് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കും. കൊച്ചിയിലെ ലാല്‍ മീഡിയ സ്റ്റുഡിയോയില്‍ ചിത്രത്തിന്റെ റീ എഡിറ്റിംഗ് പൂര്‍ത്തിയായിട്ടുണ്ട്.ഇതടക്കമുള്ള മാറ്റങ്ങളുമായി മെയ് ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും. നേരത്തെ സംസ്ഥാനത്തെ തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. തിയേറ്ററില്‍ സിനിമയുടെ കലക്ഷന്റെ നിര്‍മാണ- വിതരണ വിഹിതം നിര്‍മാതാവ് കൂട്ടിച്ചോദിച്ചതിനാണ് വിലക്കേര്‍പ്പെടുത്തിയത്. പിന്നീട് ചര്‍ച്ചയില്‍ വിലക്ക് പിന്‍വലിച്ചു.18 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്.

Read More

മനാമ: ബഹ്‌റൈനില്‍ 17കാരിയെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിയ ഏഷ്യക്കാരിയെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.പ്രതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിദേശത്തുനിന്ന് കൊണ്ടുവന്ന് നിര്‍ബന്ധിച്ച് ലൈംഗികത്തൊഴില്‍ ചെയ്യിക്കുകയായിരുന്നു. ഇതിനെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സിലെ ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് യൂണിറ്റ് അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.കേസില്‍ നിയമനടപടികള്‍ ആരംഭിച്ചതായും തുടര്‍നടപടികള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും മന്ത്രാലയം അറിയിച്ചു.

Read More

കോഴിക്കോട്: കുറ്റ്യാടി തൊട്ടില്‍പാലം മാമ്പിലാട് മലയില്‍ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കുറ്റ്യാടി കള്ളാട് പഞ്ചാരപ്പറമ്പത്ത് പരേതനായ രാജന്റെയും ചന്ദ്രിയുടെയും മകന്‍ അജേഷ് (35), പേരാമ്പ്ര കുയിമ്പില്‍ തച്ചര്‍ക്കണ്ടി ശരണ്യ (28) എന്നിവരെയാണ് ആളൊഴിഞ്ഞ പറമ്പിലെ കശുമാവുമരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ചൊവ്വാഴ്ച രാവിലെ മുതല്‍ ശരണ്യയെ കാണാതായതായി ഭര്‍ത്താവ് രജീഷ് പേരാമ്പ്ര പോാലീസില്‍ പരാതി നല്‍കിയിരുന്നു. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശരണ്യയ്ക്ക് പത്തും ആറും വയസ്സുള്ള രണ്ടു മക്കളുമുണ്ട്. തട്ടാന്‍കണ്ടിയില്‍ ചന്ദ്രന്റെയും ശാന്തയുടെയും മകളാണ് ശരണ്യ. അജേഷ് അവിവാഹിതനാണ്.

Read More

തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്കനിര്‍മാണപ്പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മരണം 14 ആയി. നാല്‍പതോളം തൊഴിലാളികള്‍ക്ക് പൊള്ളലേറ്റിട്ടുമുണ്ട്.ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് ആദ്യസ്‌ഫോടനമുണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിനിടെയും വീണ്ടും തടരെത്തുടരെ സ്‌ഫോടനമുണ്ടായി. പൊള്ളലേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വലിയ സ്‌ഫോടനശബ്ദം കിലോമീറ്ററുകള്‍ക്കിപ്പുറവും കേട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. https://youtu.be/6viq9mmBEys തീയണഞ്ഞിട്ടും പൊട്ടാതെ നിരവധി പടക്കസാമഗ്രികള്‍ ഇപ്പോഴും പലഭാഗത്തായി ചിന്നിച്ചിതറിക്കിടക്കുകയാണ്. സമീപത്തെ വീടുകളുടെയെല്ലാം ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. മൃതദേഹ അവശിഷ്ടങ്ങള്‍ ഇപ്പോഴും ഇവിടെ ചിതറിക്കിടക്കുകയാണ്. മുണ്ടത്തിക്കോട് വീണ്ടും പൊട്ടിത്തെറിയുണ്ടായി. സമീപത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പൊള്ളലേറ്റത്. തിരുവമ്പാടി വെടിക്കെട്ട് ലൈസന്‍സ് മുണ്ടത്തിക്കോട് സതീശന്റെ പേരിലാണ്. ചെറിയ വഴിയായതിനാല്‍ ഫയര്‍ഫോഴ്‌സ് സംഘത്തിന് സംഭവസ്ഥലത്തെത്താന്‍ പ്രയാസം നേരിട്ടു. തുടര്‍ന്ന് സമീപത്തെ മതില്‍ തകര്‍ത്താണ് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയത്. പരിക്കേറ്റവര്‍ക്ക് എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെയാകെ സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. സ്‌ഫോടനങ്ങള്‍ തുടരുന്നത് അഗ്നിശമനസേനയുടെ രക്ഷാപ്രവര്‍ത്തനത്തെ…

Read More

മനാമ: യു.എ.ഇയുടെ സുരക്ഷ, സ്ഥിരത, സാമൂഹിക ഐക്യം എന്നിവ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഭീകരവാദ, അട്ടിമറി ഗൂഢാലോചനയെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.ഇറാനുമായി ബന്ധമുള്ള ഭീകരവാദ സംഘടനയെ തകര്‍ക്കുന്നതിലും അതിലെ അംഗങ്ങളെ അറസ്റ്റ് ചെയ്യുന്നതിലും അതിന്റെ ക്രിമിനല്‍ ലക്ഷ്യങ്ങള്‍ പരാജയപ്പെടുത്തുന്നതിലും യു.എ.ഇ. സുരക്ഷാ, രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കാര്യക്ഷമതയെയും ജാഗ്രതയെയും ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പ്രശംസിച്ചു.യുഎഇയുമായുള്ള ബഹ്റൈന്റെ പൂര്‍ണ ഐക്യദാര്‍ഢ്യം വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു.

Read More

ദുബായ്: യു.എ.ഇയില്‍ ഒരു ഭീകര സംഘടന തകര്‍ത്തതായും അതില്‍ അംഗങ്ങളായ 27 പേരെ അറസ്റ്റ് ചെയ്തതായും സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് (എസ്.എസ്.ഡി) അറിയിച്ചു.അട്ടിമറി പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തിന്റെ സുരക്ഷ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവര്‍ രാജ്യത്തിനകത്തും പുറത്തുമായി രഹസ്യ യോഗങ്ങള്‍ ചേരുകയും സംഘടനയില്‍ കൂടുതല്‍ ആളുകളെ ചേര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.ഒരു വിദേശ രാജ്യത്തെ ചില ഭീകര സംഘടനകളുമായി ബന്ധം പുലര്‍ത്തിയിരുന്ന ഇവര്‍ രാജ്യത്തെ യുവജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചിരുന്നതായും എസ്.എസ്.ഡി. അധികൃതര്‍ അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനില്‍ മൃഗങ്ങള്‍ക്കെതിരായ ക്രൂരത എവിടെയെങ്കിലും കണ്ടാല്‍ അറിയിക്കാന്‍ മുനിസിപ്പാലിറ്റി കാര്യ- കൃഷി മന്ത്രാലയം ഹോട്ട്‌ലൈന്‍ തുടങ്ങി.മൃഗങ്ങളെ ഉപദ്രവിക്കല്‍, വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കല്‍, നായ്ക്കള്‍ അലഞ്ഞുനടക്കല്‍ എന്നിവ ശ്രദ്ധയില്‍പെട്ടാല്‍ 17987227 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ അറിയിക്കാം.

Read More

മനാമ: സൈബര്‍ ഇടങ്ങളില്‍ കുട്ടികള്‍ക്കെതിരായി നടക്കുന്ന കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് ബഹ്‌റൈനില്‍ ഈ വര്‍ഷം തുടക്കം മുതല്‍ ഏപ്രില്‍ 15 വരെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റിയിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഇന്‍ സൈബര്‍സ്പേസ് യൂണിറ്റ് മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 113 കേസുകള്‍.സൈബര്‍ കുറ്റകൃത്യങ്ങളുടെ വ്യത്യസ്ത രീതികളുടെ അടിസ്ഥാനത്തില്‍ ഈ റിപ്പോര്‍ട്ടുകളുടെ സ്വഭാവത്തില്‍ അടുത്തിടെ ശ്രദ്ധേയമായ വൈവിധ്യമുണ്ടായിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.സൈബര്‍സ്പേസ് അപകടസാധ്യതകളെയും പ്രതിരോധ നടപടികളെയും കുറിച്ചുള്ള സമൂഹ അവബോധം വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിലൂടെ, പ്രത്യേകിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബോധവല്‍ക്കരണ കാമ്പെയ്നുകള്‍ ശക്തമാക്കുന്നതിലൂടെ പ്രതിരോധ, അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നത് തുടരുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

Read More

മനാമ: ബഹ്റൈന്‍ കെ.എം.സി.സി. സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്‌മാന്റെ ഭാര്യ യസീന ഹബീബ് (40) ബഹ്‌റൈനില്‍ നിര്യാതയായി. മലപ്പുറം പെരിന്തല്‍മണ്ണ പട്ടിക്കാട് പറമ്പൂര്‍ സ്വദേശി അബ്ദുസമദിന്റെയും നസീമയുടെയും മകളാണ്. ഷദ ഹബീബ്, ദിയ ഹബീബ്, ദിഫ ഹബീബ്, ദിന ഹബീബ് മക്കളാണ്. സഹോദരങ്ങള്‍: അജീഷ്, റജീഷ്.ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ കെ.എം.സി.സി. ബഹ്റൈന്‍ മയ്യത്ത് പരിപാലന വിംഗിന്റെ നേതൃത്വത്തില്‍ പുരോഗമിച്ചുവരികയാണ്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഡോ. എം.കെ. മുനീര്‍, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍ എന്നിവരും ബഹ്റൈന്‍ കെ.എം.സി.സി. സംസ്ഥാന, ജില്ല, ഏരിയ, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളും ബഹ്‌റൈനിലെ വിവിധ സാമൂഹിക, സാംസ്‌കാരിക, മത രംഗങ്ങളിലെ നേതാക്കളും അനുശോചിച്ചു.

Read More