- കേരളത്തിൽ കെസി വേണുഗോപാൽ തന്നെ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ല
- മസാജ് സെന്ററിലെത്തിയ യുവാവിനെ മർദ്ദിച്ച് മാലയും ബൈക്കും മോഷ്ടിച്ച നടത്തിപ്പുകാരനും 2 സ്ത്രീകളും പിടിയിൽ
- ബഹ്റൈനിൽ സംഘടനകളുടെ മറവിൽ ഫണ്ട് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്ക്ക് ക്രിമിനൽ നടപടിയും, പിഴയും
- 224 യാത്രക്കാരുണ്ടായിരുന്ന വിമാനം ഇടിച്ചു ഒരാൾ മരിച്ചു; എഞ്ചിന് തീപിടിച്ചു
- തീർത്ഥാടനത്തിനിടെ പുള്ളിപ്പുലി 10 വയസുകാരനെ കടിച്ചുകൊണ്ടുപോയി കൊന്നു
- പരാതിയുമായെത്തിയ യുവതി ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ലഹരി കേസിൽ പെടുത്തുമെന്ന് പൊലീസുകാരൻ
- വേമ്പനാട്ടു കായൽ ട്രഡ്ജിങ് വിരുദ്ധ സമരത്തിന്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം
- 100 കോടിയുടെ വ്യാജ ജിഎസ്ടി ഇടപാടുകളിലൂടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തു
Author: news editor
മനാമ: ബഹ്റൈനില്‍നിന്നുള്ള ഗള്‍ഫ് എയറിന്റെ ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ട് സര്‍വീസുകള്‍ മെയ് ഒന്നു മുതല്‍ നവീകരിച്ച മൂന്നാം ടെര്മിനലില്നിന്നായിരിക്കും പുറപ്പെടുക.നവീകരിച്ച മൂന്നാം ടെര്‍മിനലില്‍ സെല്‍ഫ് ചെക്ക് ഇന്‍, ഓട്ടോമേറ്റഡ് ബാഗേജ് ഡ്രോപ് സര്‍വീസ് തുടങ്ങിയ ആധുനിക സൗകര്യങ്ങളുണ്ടെന്ന് ഗള്‍ഫ് എയര്‍ കമ്പനി അറിയിച്ചു.
കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന കുവൈത്തിന്റെ വ്യോമപാത തുറന്നതായി പബ്ലിക് അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ഡയരക്ടര്‍ ഷെയ്ഖ് ഹുമൂദ് മുബാറക് ഹുമൂദ് അല്‍ ജാബിര്‍ അല്‍ സബാഹ് അറിയിച്ചു.കുവൈത്ത് വിമാനത്താവളത്തില്‍നിന്ന് വ്യാഴാഴ്ച വൈകുന്നേരം വിമാന സര്‍വീസ് പുനരാരംഭിച്ചു. ബന്ധപ്പെട്ട അന്തര്‍ദേശീയ അധികൃതരുമായി ആലോചിച്ചാണ് ഈ തീരുമാനമെടുത്തതെന്ന് അദ്ദേഹം കുവൈത്ത് വാര്‍ത്താ ഏജന്‍സി(കുന)യോട് പറഞ്ഞു.
തിരുവനന്തപുരം: മുഖ്യമന്ത്രി ചര്‍ച്ചകളോട് താല്പര്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍.താല്പര്യമില്ലായ്മയെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ച ചെയ്യുന്നവര്‍ ചെയ്യട്ടെ.മല്ലികാര്‍ജുന്‍ ഖര്‍ഗെയോട് തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം തേടിയ സംഭവം വിചിത്രമായ കാര്യമാണ്. അദ്ദേഹം തമിഴ്നാട്ടില്വെച്ചു തന്നെ പരാമര്‍ശം വിശദീകരിച്ചിരുന്നു. 24 മണിക്കൂര്‍ മാത്രമാണ് മറുപടി നല്കാന് സമയം നല്‍കിയത്. പ്രധാനമന്ത്രിയുടെ അഭിസംബോധന നഗ്നമായ ചട്ടലംഘനമാണെന്നും വേണുഗോപാല്‍ പറഞ്ഞു.
ബഹ്റൈനില്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഞായറാഴ്ച സാധാരണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും
മനാമ: ബഹ്റൈനില്‍ ഏപ്രില്‍ 26 മുതല്‍ എല്ലാ മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതു സ്ഥാപനങ്ങളും അധികാരികളും സാധാരണ ഓണ്‍-സൈറ്റ് പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങുമെന്ന് സിവില്‍ സര്‍വീസ് ബ്യൂറോ അറിയിച്ചു. റിമോട്ട് വര്‍ക്കിംഗ് ക്രമീകരണങ്ങള്‍ നേരത്തെ സജീവമാക്കിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം.
തിരുവനന്തപുരം: കേരളത്തില്‍ ഉറക്കത്തിനിടയില്‍ പാമ്പുകടിയേറ്റ് ഒരു കുട്ടികൂടി മരിച്ചു.ചിറയിന്‍കീഴ് അഴൂര്‍ ഗ്രാമപഞ്ചായത്തില്‍ അഴൂര്‍ ക്ഷേത്രം വാര്‍ഡില്‍ മൂലയില്‍ കമ്പിക്കകം വീട്ടില്‍ ദിലീപ്- അനു ദമ്പതികളുടെ മകന് ദിക്ഷനാണ് (8) ഇന്നലെ, വീടിനകത്തു ഉറങ്ങിക്കിടക്കവെ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു മരിച്ചത്. ഇന്നു രാവിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൂര്‍ഖന്‍ പാമ്പിനെ കിട്ടി.പുലര്‍ച്ച നാലു മണിക്ക് കുട്ടി പെട്ടെന്ന് ഉണര്‍ന്ന് കാലില്‍ എന്തോ കടിച്ചെന്ന് മാതാപിതാക്കളോടു പറയുകയായിരുന്നു. ഉടന്‍ തന്നെ അവര്‍ കുട്ടിയെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചു. പാമ്പുകടിയേറ്റെന്നു തിരിച്ചറിഞ്ഞതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു. അവിടെവെച്ചാണ് മരണം സംഭവിച്ചത്. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് വീടിനുള്ളില്‍നിന്നു മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്.
മനാമ: ഇറാനിയന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാനും ഇറാനുമായുള്ള രാഷ്ട്രീയ, നയതന്ത്ര, സാമ്പത്തിക, കായിക ബന്ധങ്ങള്‍ അവസാനിപ്പിക്കാനുമുള്ള അടിയന്തര നിര്‍ദേശം ബഹ്റൈന്‍ പാര്‍ലമെന്റ് ഐകകണ്ഠ്യേന പാസാക്കി.അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ എം.പിമാര്‍ക്ക് പാര്‍ലമെന്റില്‍ ഉന്നയിക്കാനുള്ള ഭരണഘടനാ വ്യവസ്ഥ അനുസരിച്ചാണ് ഇതു സംബന്ധിച്ച പ്രമേയം മുഹമ്മദ് അല്‍ ഉലൈവി മറ്റു നാല് എം.പിമാരുടെ പിന്തുണയോടെ അവതരിപ്പിച്ചത്.
മനാമ: ബഹ്റൈനിലെ നുവൈദ്റാത്തിലെ ഒരു കടയില്‍നിന്ന് 4,000 ദിനാറിലധികം വിലവരുന്ന സാധനങ്ങള്‍ മോഷ്ടിച്ച കേസില്‍ നാലു പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.44നും 52നുമിടയില്‍ പ്രായമുള്ള നാലു പേരെയാണ് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയരക്ടറേറ്റ് അധികൃതര്‍ അറസ്റ്റ് ചെയ്തത്. മോഷണം സംബന്ധിച്ച പരാതി ലഭിച്ച ഉടന്‍ തന്നെ അന്വേഷണമാരംഭിച്ചിരുന്നു. തുടര്‍ന്ന് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.മോഷണംപോയ സാധനങ്ങള്‍ ഇവരില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
മനാമ: ബീറ്റ്സ് ഓഫ് ബഹ്റൈന്‍ തങ്ങളുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് വിദ്യാഭ്യാസ സഹായം കൈമാറി.അഡ്മിഷന് ഫീസ് ഉള്‍പ്പടെ ഒരു വര്‍ഷത്തെ സ്കൂള്‍ ഫീസാണ് നല്‍കിയത്. ബീറ്റ്സ് ഓഫ് ബഹ്റൈന്‍ ട്രഷര്‍ മെല്വിന് തോമസ് കൈമാറിയ തുക കോ -കോര്‍ഡിനേറ്റര്‍ ലൈസാമ എബ്രഹാം ഏറ്റുവാങ്ങി.
മനാമ: തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിനുള്ള ഒരുക്കത്തിനിടയില്‍ മുണ്ടത്തിക്കോടിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവര്‍ക്ക് ബഹ്റൈന്‍ തൃശ്ശൂര്‍ കുടുംബം (ബി.ടി.കെ) ആദരാഞ്ജലികളര്‍പ്പിച്ചു.മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുകൊള്ളുന്നതായും ബി.ടി.കെ. അറിയിച്ചു.
ഡി.എന്‍.എ ടെസ്റ്റിലൂടെ ആരോഗ്യപ്രശ്നങ്ങളറിയാം; ഇടപ്പള്ളി കീഹോള്‍ ക്ലിനിക്കില്‍ അത്യാധുനിക ജെനറ്റിക് ടെസ്റ്റിംഗ് സേവനങ്ങള്‍ ആരംഭിച്ചു
കൊച്ചി: ഇടപ്പള്ളി കീഹോള്‍ ക്ലിനിക്കിന്റെ ഭാഗമായുള്ള ഡി.പി. ഡയഗ്നോസ്റ്റിക്സില്‍ അത്യാധുനിക ഡി.എന്‍.എ. ടെസ്റ്റിംഗ് സേവനങ്ങള്‍ ആരംഭിച്ചു.രോഗങ്ങള്‍ പ്രകടമാകുന്നതിനു മുമ്പുതന്നെ അവയുടെ സാധ്യതകള്‍ കണ്ടെത്താനും മുന്‍കരുതലുകളെടുക്കാനും സഹായിക്കുന്ന പ്രിവന്റീവ് ടെസ്റ്റാണ് ജെനറ്റിക് ടെസ്റ്റിംഗ്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ക്ലിനിക്കല്‍ ജീനോമിക്സ് സ്ഥാപനമായ നിയോടെക് വേള്‍ഡ് ലാബുമായി സഹകരിച്ചാണ് ഈ സമഗ്ര സേവനം കേരളത്തില്‍ അവതരിപ്പിക്കുന്നത്. എന്‍.എ.ബി.എച്ച്. ഉള്‍പ്പെടെയുള്ള അക്രഡിറ്റേഷനുള്ള ഈ ലാബിലൂടെ രോഗനിര്‍ണ്ണയത്തിലെ കൃത്യതയും ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് മികച്ച ആരോഗ്യ പരിരക്ഷയാണ് ലഭ്യമാക്കുന്നത്.പ്രമേഹം, കാന്‍സര്‍, ഹൃദ്രോഗങ്ങള്‍, നാഡീവ്യൂഹ സംബന്ധമായ അസുഖങ്ങള്‍, മാനസിക രോഗങ്ങള്‍ തുടങ്ങിയ ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയാന്‍ ഈ പരിശോധനയിലൂടെ സാധിക്കും. ഉമിനീര്, രക്തം എന്നിവ ഉപയോഗിച്ചാണ് പ്രധാനമായും പരിശോധനകള്‍ നടത്തുന്നത്. വ്യക്തികളുടെ പോഷകാഹാരം, അമിതവണ്ണം, പ്രതിരോധശേഷി, ചര്‍മ്മസംരക്ഷണം, ഉറക്കം എന്നിവയുമായി ബന്ധപ്പെട്ട വെല്‍നസ് പാനല്‍ പരിശോധനകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കാര്‍ഡിയോ-മെറ്റബോളിക് സ്ക്രീനിംഗ്, മരുന്നുകളോട് ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്ന് മനസ്സിലാക്കാനുള്ള ഫാര്മക്കോളജിക്കല് ജീനോമിക്സ്, അപൂര്‍വ്വ…
