Author: news editor

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫോട്ടോ ജേണലിസത്തിന്റെ കുലപതിയും പത്മശ്രീ ജേതാവുമായ പ്രശസ്ത ഫൊട്ടോഗ്രാഫര്‍ രഘു റായ് (83) അന്തരിച്ചു.ഇന്ന് രാവിലെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. കാന്‍സര്‍ തലച്ചോറിലേക്കു വ്യാപിച്ചതിനൊപ്പം വാര്‍ധക്യസഹജമായ അസുഖങ്ങളും ആരോഗ്യനില വഷളാക്കുകയായിരുന്നു.അരനൂറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന ഫോട്ടോഗ്രാഫി പ്രവര്‍ത്തനകാലത്ത് ലോകമാസകലം ശ്രദ്ധ നേടിയ ഒട്ടേറെ ചിത്രങ്ങള്‍ അദ്ദേഹം ക്യാമറയില്‍ പകര്‍ത്തി. 1984ലെ ഭോപ്പാല്‍ വാതക ദുരന്തത്തിന്റെ ഭീകരത ലോകത്തിനു മുന്നിലെത്തിച്ച ‘അജ്ഞാതനായ കുട്ടിയുടെ ശവസംസ്‌കാരം’ എന്ന അദ്ദേഹത്തിന്റെ ചിത്രം രാജ്യാന്തര തലത്തില്‍ തന്നെ നൊമ്പരമായി മാറി. ഇന്ദിരാ ഗാന്ധി, മദര്‍ തെരേസ, ദലൈലാമ, സത്യജിത് റേ തുടങ്ങിയവരുടെ അവിസ്മരണീയമായ ചിത്രങ്ങള്‍ അദ്ദേഹം പകര്‍ത്തിയിട്ടുണ്ട്.1977ല്‍ ലോകപ്രശസ്ത ഫൊട്ടോഗ്രാഫിക് ഏജന്‍സിയായ ‘മാഗ്നം ഫോട്ടോസി’ല്‍ അംഗമായ ആദ്യ ഇന്ത്യക്കാരനെന്ന നേട്ടവും അദ്ദേഹത്തിനു സ്വന്തമാണ്. 1965ല്‍ ‘ദ് സ്റ്റേറ്റ്‌സ്മാനി’ലൂടെ വാര്‍ത്താചിത്രപ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം സണ്‍ഡേ, ഇന്ത്യ ടുഡേ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിലും പ്രവര്‍ത്തിച്ചു. ബംഗ്ലദേശ് വിമോചന യുദ്ധത്തിലെ ചിത്രങ്ങള്‍ക്ക് 1972ല്‍ രാജ്യം…

Read More

മനാമ: ഏപ്രില്‍ 26, 27 തീയതികളില്‍ (ഞായറാഴ്ചയും തിങ്കളാഴ്ചയും) വടക്കന്‍ നാവിക മേഖലയില്‍ (ഹെയര്‍ ഷ്ടായ) വെടിവെപ്പ് അഭ്യാസം നടത്തുമെന്ന് ബഹ്റൈന്‍ പ്രതിരോധ സേനയുടെ (ബി.ഡി.എഫ്) ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് അറിയിച്ചു.ഞായറാഴ്ച വൈകുന്നേരം 6 മണി മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5 മണി വരെ 12,000 അടി സുരക്ഷാ ഉയരത്തില്‍ പരിശീലനം നടക്കും. ജനങ്ങള്‍ സുരക്ഷ കണക്കിലെടുത്ത് ഈ പ്രദേശങ്ങളില്‍നിന്ന് മാറിനില്‍ക്കണമെന്ന് ബി.ഡി.എഫ്. അഭ്യര്‍ത്ഥിച്ചു.

Read More

മനാമ: ബഹ്‌റൈനിലെ ഷെയ്ഖ് ഈസ ബിന്‍ സല്‍മാന്‍ ഹൈവേയില്‍നിന്ന് അല്‍ ജനാബിയ ഹൈവേയിലേക്കുള്ള വളവ് വിപുലീകരണ പദ്ധതി പൂര്‍ത്തിയായതായി മരാമത്ത് മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി ഷെയ്ഖ് മിഷാല്‍ ബിന്‍ മുഹമ്മദ് അല്‍ ഖലീഫ അറിയിച്ചു.ബഹ്റൈനിലുടനീളമുള്ള നിരവധി പ്രധാന റോഡുകള്‍ രണ്ട് വരികളായി വീതികൂട്ടുക എന്ന ലക്ഷ്യത്തോടെ മന്ത്രാലയം പ്രവര്‍ത്തിക്കുന്നുണ്ട്. നഗരവികസനത്തിനും വാഹനങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ധനവിനും അനുസൃതമായി അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ഗതാഗതം വര്‍ധിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഷെയ്ഖ് ഈസ ബിന്‍ സല്‍മാന്‍ ഹൈവേയില്‍നിന്ന് അല്‍ ജനാബിയ ഹൈവേയിലേക്കുള്ള വളവ് വികസനമെന്നും അദ്ദേഹം പറഞ്ഞു.അറബ് സാമ്പത്തിക വികസനത്തിനായുള്ള കുവൈത്ത് ഫണ്ടില്‍നിന്നുള്ള ധനസഹായത്തോടെ ഹാജി ഹസ്സന്‍ കമ്പനിയാണ് ഈ പദ്ധതി നടപ്പിലാക്കിയത്.

Read More

മനാമ: ലോകമെമ്പാടും ഐതിഹാസിക സോളോ മോട്ടോര്‍ സൈക്കിള്‍ പര്യവേക്ഷണം നടത്തുന്ന 58കാരനായ ഡോ. ശിങ്കാര വടിവേലിനെ ഭാരതി അസോസിയേഷന്‍ ആദരിച്ചു. ഭാരതി അസോസിയേഷന്‍ ആസ്ഥാനത്ത് സ്വീകരണവും അനുമോദന ചടങ്ങും നടന്നു. അസോസിയേഷന്‍ അംഗങ്ങള്‍, തമിഴ് സമൂഹത്തിലെ പ്രമുഖര്‍, കഴിഞ്ഞ 25 മാസത്തിനിടെ 63 രാജ്യങ്ങള്‍ സഞ്ചരിച്ച മനുഷ്യന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന അഭ്യുദയകാംക്ഷികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഗള്‍ഫ് ഫെന്‍സിംഗ് ആന്റ് സ്‌പെഷ്യലിസ്റ്റ്‌സ് സര്‍ഫേസിംഗ് ജനറല്‍ മാനേജര്‍ പുകളേന്തി നല്ലുസാമി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഇന്ത്യന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ടീമിന്റെ ജനറല്‍ സെക്രട്ടറി രാജ പാണ്ഡ്യന്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ഡോ. വടിവേലിന്റെ അസാധാരണ സഹിഷ്ണുതയ്ക്കും മനോബലത്തിനും അംഗീകാരമായി അദ്ദേഹം ഒരു മെമന്റോ സമ്മാനിച്ചു. എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി ഹന്‍സുല്‍ ഗനി സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി സുബ്രഹ്‌മണ്യന്‍ (സുബാഷ്) അതിഥിയെ ഔപചാരികമായി പരിചയപ്പെടുത്തി. ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഖയ്യൂം രചിച്ച അഭിനന്ദന കവിതയുടെ അവതരണം ചടങ്ങിന്റെ ഒരു പ്രധാന ആകര്‍ഷണമായി. സ്‌പോര്‍ട്‌സ്…

Read More

കോഴിക്കോട്: കൊടിയത്തൂര്‍ പഞ്ചായത്തിലെ പന്നിക്കോട് കാരാളിപ്പറമ്പില്‍ യുവാവിന് സൂര്യാതപമേറ്റു.കാരാളിപ്പറമ്പ് സ്വദേശി ആര്യംപറമ്പത്ത് അബ്ദുല്‍ ജലീലിനാണ് സൂര്യാതപമേറ്റത്. കൈകളിലും കാലിലും പൊള്ളലേറ്റു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30ഓടെ വീട്ടില്‍നിന്ന് ചെറുവാടി ഭാഗത്തേക്ക് ബൈക്കില്‍ പോകുമ്പോള്‍ ചെറുവാടി വയലിനടുത്തുവെച്ചാണ് പൊള്ളലേറ്റത്. ചെറുവാടി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടി.

Read More

കണ്ണൂര്‍: അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റല്‍ കോളേജിലെ ഒന്നാംവര്‍ഷ ബി.ഡി.എസ്. വിദ്യാര്‍ത്ഥി ആര്‍.എല്‍. നിതിന്‍ രാജിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം നേരിടുന്ന അദ്ധ്യാപകന്‍ ഡോ. എം.കെ. റാമിന് തലശ്ശേരി അഡീഷനല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. ഡോ. കെ.ടി. സംഗീത നമ്പ്യാര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കി.ഈ മാസം പത്തിനാണ് നിതിന്‍ രാജ് മെഡിക്കല്‍ കോളേജ് കെട്ടിടത്തിനു മുകളില്‍നിന്ന് ചാടിമരിച്ചത്. മരണത്തിന്റെ 15ാം ദിവസമാണ് പ്രതികളുടെ ജാമ്യഹര്‍ജിയില്‍ വിധി വന്നത്.മരണവുമായി ബന്ധപ്പെട്ട് പിടിയിലായ ലോണ്‍ ആപ്പ് ഇടപാടുകാരെ രണ്ടുദിവസത്തെ പോലീസ് കസ്റ്റഡിക്കുശേഷം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ (3) ഹാജരാക്കി. ഇന്‍സ്റ്റന്റ് ഫണ്ട്‌സ് എന്ന ലോണ്‍ ആപ്പ് സ്ഥാപനത്തിലെ ജീവനക്കാരായ ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശി ഋഷികേഷ് തിവാരി (32), ഉത്തര്‍പ്രദേശ് സ്വദേശി പ്രശാന്ത് ഖേവല്‍ (28), ഹരിയാനയിലെ ഫരീദാബാദ് സ്വദേശി പ്രകാശ് ജയ് (54) എന്നിവരെ തിരികെ ജയിലിലേക്കു കൊണ്ടുപോയി.കൂടുതല്‍ അന്വേഷണത്തിനായി സൈബര്‍ ക്രൈം പോലീസ് ഇന്‍സ്റ്റന്റ് ഫണ്ട്‌സിന്റെ നോയിഡയിലെ ഓഫീസിലേക്കു…

Read More

മനാമ: സുദീര്‍ഘ പ്രവാസ ജീവിതത്തിന് വിരാമമിടുന്ന പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും ടോസ്റ്റ് മാസ്റ്ററും സിറോ മലബാര്‍ സൊസൈറ്റി മുന്‍ ജനറല്‍ സെക്രട്ടറിയും എ.കെ.സി.സി.യുടെ സജീവ പ്രവര്‍ത്തകനുമായ ജെയിംസ് മാത്യുവിന് എ.കെ.സി.സി. യാത്രയയപ്പ് നല്‍കി.പ്രസിഡന്റ് ചാള്‍സ് ആലുക്ക ജെയിംസ് മാത്യുവിന് എ.കെ.സി.സിയുടെ ഉപഹാരം നല്‍കി. സിറോ മലബാര്‍ സൊസൈറ്റി മുന്‍ പ്രസിഡന്റ് പോള്‍ ഉറുവത്ത്, എ.കെ.സി.സി. വൈസ് പ്രസിഡന്റ് പോളി വിതത്തില്‍, ഫിനാന്‍സ് സെക്രട്ടറി ജിബി അലക്‌സ്, ഭാരവാഹികളായ ജോജി കുര്യന്‍, റോബിന്‍.കെ. സെബാസ്റ്റ്യന്‍, രതീഷ് സെബാസ്റ്റ്യന്‍, അലക്‌സ് സ്‌കറിയ, ഷിനോയ് പുളിക്കന്‍, റിജു മൂഞ്ഞേലി, മോന്‍സി മാത്യു, ജെന്‍സണ്‍, ലിവിന്‍ ജിബി, സിന്ധു ബൈജു, ജോളി ജോജി, വിനോദ് ആറ്റിങ്ങല്‍, സ്റ്റാന്‍ലി തോമസ്, മേയ്‌മോള്‍ ചാള്‍സ് എന്നിവര്‍ ജെയിംസ് മാത്യുവിന് ആശംസകള്‍ നേര്‍ന്നു.ജീവന്‍ ചാക്കോ സ്വാഗതവും പോളി വിതയത്തില്‍ നന്ദിയും പറഞ്ഞു.

Read More

തിരുവനന്തപുരം: ‘പോടാ പുല്ലേ പോലീസേ’ എന്ന് മുദ്രാവാക്യം വിളിച്ച മുന്‍ ഡി.ജി.പി. ആര്‍. ശ്രീലേഖയെ കേസില്‍ പ്രതിയാക്കി പോലീസ്.കഴിഞ്ഞ ദിവസം ബി.ജെ.പി. പ്രവര്‍ത്തകരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിനു ശേഷം മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനിലേക്കു നടത്തിയ മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് ആര്‍. ശ്രീലേഖയെ പ്രതിചേര്‍ത്തത്.ആദ്യം ബി.ജെ.പിയുടെ 5 കൗണ്‍സിലര്‍മാര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയുമായിരുന്നു കേസ്. ശ്രീലേഖയുടെ മുദ്രാവാക്യം വിളി വിവാദമായതിനു പിന്നാലെയാണ് ഡപ്യൂട്ടി മേയര്‍ ആശാനാഥിനെയും ആര്‍. ശ്രീലേഖയെയും കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പോലീസ് തീരുമാനിച്ചത്. മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയും പോലീസിനെ അധിക്ഷേപിക്കുന്ന തരത്തില്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്ത ശ്രീലേഖയെ പ്രതി ചേര്‍ക്കാത്തതിനെതിരെ വി.കെ. പ്രശാന്ത് എം.എല്‍.എ. ഉള്‍പ്പെടെയുള്ള സി.പി.എം. നേതാക്കള്‍ ആരോപണമുന്നയിച്ചിരുന്നു.ഇതിനു പിന്നാലെയാണ് വട്ടിയൂര്‍ക്കാവ് പോലീസ് നെടുമങ്ങാട് കോടതിയില്‍ അഡീഷനല്‍ റിപ്പോര്‍ട്ട് നല്‍കിയത്. ശ്രീലേഖയെ അഞ്ചാം പ്രതിയായും ആശാനാഥിനെ ആറാം പ്രതിയായുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശ്രീലേഖയുടെ മുദ്രാവാക്യം വിളിക്കെതിരെ പോലീസ് ഉദ്യോഗസ്ഥരും സംഘടനയും പ്രതിഷേധിച്ചിരുന്നു.

Read More

മനാമ: ഇറാഖില്‍നിന്ന് സ്‌ഫോടകവസ്തുക്കള്‍ നിറച്ച രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ച് കുവൈത്തിന്റെ രണ്ട് വടക്കന്‍ കര അതിര്‍ത്തി കേന്ദ്രങ്ങള്‍ക്കു നേരെ നടത്തിയ ഭീകരാക്രമണത്തെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു. ഈ പ്രവൃത്തി പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണിയായും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായും രാജ്യം കണക്കാക്കുന്നതായി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.കുവൈത്തിനോട് ബഹ്റൈന്റെ പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. പരമാധികാരവും പ്രദേശിക സമഗ്രതയും ഉള്‍പ്പെടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാനായി കുവൈത്ത് സ്വീകരിക്കുന്ന എല്ലാ നടപടികളെയും പിന്തുണയ്ക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനില്‍ മറ്റുള്ളവരെ ആക്രമിക്കാന്‍ അപകടകാരികളായ മൃഗങ്ങളെ ഉപയോഗിക്കുന്നതിന് കടുത്ത ശിക്ഷ ഏര്‍പ്പെടുത്താന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലിന്‍മേല്‍ ശൂറ കൗണ്‍സില്‍ ചര്‍ച്ച നടത്തും.ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഏഴു വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. ഇത് പാര്‍ലമെന്റ് ഐകകണ്‌ഠ്യേന പാസാക്കിയിട്ടുണ്ട്. ഇത്തരം മൃഗങ്ങളെ വളര്‍ത്തുന്നതിനും വില്‍ക്കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്താനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

Read More