Author: news editor

മനാമ: ബഹ്‌റൈനില്‍ ദേശീയ സുരക്ഷാ ലംഘനങ്ങള്‍ക്കെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നിര്‍ദേശം നല്‍കി.രാജ്യത്തെ ഒറ്റിക്കൊടുക്കുകയോ രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണി ഉയര്‍ത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. ബഹ്‌റൈന്‍ പൗരത്വവുമായി ബന്ധപ്പെട്ട കേസുകള്‍ പുനഃപരിശോധിക്കണം. ആര്‍ക്കാണ് പൗരത്വം നിലനിര്‍ത്താന്‍ അര്‍ഹതയുള്ളതെന്നും ആര്‍ക്കൊക്കെയാണ് അര്‍ഹതയില്ലാത്തതെന്നും നിര്‍ണയിക്കണം. അതിനനുസരിച്ച് ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കണം.മാതൃഭൂമിയുടെ സുരക്ഷിതത്വത്തെ അപകടപ്പെടുത്തുന്നതോ കടമകള്‍ ലംഘിക്കുന്നതോ ആയ പ്രവൃത്തികളോട് ഒരുതരത്തിലും സഹിഷ്ണുത പുലര്‍ത്താന്‍ സാധിക്കില്ലെന്നും രാജാവ് പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനില്‍ നേരിട്ടുള്ള ക്ലാസുകള്‍ പുനരാരംഭിച്ചതിനോടനുബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പരിശോധനാ സന്ദര്‍ശനങ്ങള്‍ നടത്തി.ഡോ. ജുമ വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും വിദ്യാഭ്യാസ, മാനേജ്‌മെന്റ് ജീവനക്കാരെയും കണ്ടു. പാഠഭാഗങ്ങളും നേരിട്ടുള്ള പ്രവര്‍ത്തനങ്ങളും അദ്ദേഹം നിരീക്ഷിച്ചു. പ്രക്ഷേപണ കേന്ദ്രങ്ങളിലൂടെയുള്ള വിദൂര പഠനത്തിന്റെ പുരോഗതി അവലോകനം ചെയ്തു.വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകൃത നയങ്ങള്‍ നടപ്പിലാക്കുന്നതില്‍ വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാരുടെ ശക്തമായ ശ്രമങ്ങളെ വിദ്യാഭ്യാസ മന്ത്രി അഭിനന്ദിച്ചു.

Read More

മനാമ: ബഹ്‌റൈനില്‍ ട്രാഫിക് പിഴ സംബന്ധിച്ച വ്യാജ സന്ദേശങ്ങള്‍ ഫോണ്‍ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും ഇതിനെ കരുതിയിരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.നിങ്ങള്‍ക്ക് ട്രാഫിക് നിയമലംഘനത്തിന് പിഴ ചുമത്തിയിട്ടുണ്ടെന്ന സന്ദേശമായിരിക്കും ലഭിക്കുക. വ്യക്തത വരുത്താതെ അതിനോട് പ്രതികരിക്കുകയോ പണം നല്‍കുകയോ ചെയ്യരുത്. ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളും പണമടയ്ക്കലും ദേശീയ പോര്‍ട്ടല്‍ വഴിയോ അല്ലെങ്കില്‍ MyGov ആപ്പ് വഴിയോ തന്നെ വേണമെന്നും മന്ത്രാലയം അറിയിച്ചു.

Read More

ന്യൂയോര്‍ക്ക്: ബഹ്റൈനെതിരെ ഇറാന്‍ നടത്തിയ ശത്രുതാപരവും നിയമവിരുദ്ധവുമായ ആക്രമണങ്ങള്‍ മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഇറാന്‍ പൂര്‍ണ്ണ നഷ്ടപരിഹാരം നല്‍കണമെന്ന് ബഹ്റൈന്‍ ആവശ്യപ്പെട്ടു.ഇറാനിയന്‍ ആക്രമണം സംബന്ധിച്ച് ഐക്യരാഷ്ട്രസഭയിലേക്കുള്ള ബഹ്റൈന്റെ സ്ഥിരം നയതന്ത്ര കാര്യാലയം യു.എന്‍. സെക്രട്ടറി ജനറലിനും സുരക്ഷാ കൗണ്‍സില്‍ പ്രസിഡന്റിനും അയച്ച പതിനൊന്നാമത്തെ ഔദ്യോഗിക കത്തിലാണ് ഈ ആവശ്യമുന്നയിച്ചത്. ബഹ്റൈനെതിരെ നടത്തിയ ആക്രമണങ്ങള്‍ മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്കും പരിക്കുകള്‍ക്കും എല്ലാ ഇരകള്‍ക്കും പൂര്‍ണ്ണവും ഫലപ്രദവും ഉടനടിയുള്ളതുമായ നഷ്ടപരിഹാരം ഇറാന്‍ നല്‍കണം. ഈ നിയമവിരുദ്ധ ആക്രമണങ്ങളുടെ ഫലമായുണ്ടായ എല്ലാ നാശനഷ്ടങ്ങളും ബഹ്റൈന്റെ ബന്ധപ്പെട്ട അധികാരികള്‍ വിലയിരുത്തുകയും തരംതിരിക്കുകയും ചെയ്യുന്നത് തുടരുകയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.

Read More

മനാമ: തെക്കന്‍ ലെബനനിലെ ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേനയിലെ ഫ്രഞ്ച് സംഘത്തിന് നേരെയുള്ള സായുധ ഭീകരാക്രമണത്തില്‍ ഒരു ഫ്രഞ്ച് സൈനികന്‍ കൊല്ലപ്പെടുകയും മറ്റുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.ഈ ആക്രമണത്തെ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമായാണ് രാജ്യം കണക്കാക്കുന്നതെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഈ ക്രിമിനല്‍ പ്രവൃത്തികള്‍ക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ലെബനന്‍ സ്വീകരിച്ച നടപടികളെ പിന്തുണയ്ക്കുന്നു.ഫ്രഞ്ച് ഗവണ്‍മെന്റിനും ജനങ്ങള്‍ക്കും രാജ്യം ആത്മാര്‍ത്ഥമായ അനുശോചനവും സഹതാപവും രേഖപ്പെടുത്തുന്നതായും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനില്‍ പള്ളിയെന്നു തെറ്റിദ്ധരിച്ച് പ്രാര്‍ത്ഥനയ്ക്കായി ഒരു വീട്ടില്‍ കയറിയയാളെ മര്‍ദിച്ച കേസില്‍ 60കാരനായ വീട്ടുടമ ഒരു വര്‍ഷം സാമൂഹ്യസേവനം ചെയ്യണമെന്ന് ഹൈ ക്രിമിനല്‍ കോടതി വിധിച്ചു.വീട്ടില്‍ വന്നയാളുടെ കരണത്താണ് വീട്ടുടമ അടിച്ചത്. അടിയുടെ ശക്തിയില്‍ ഇയാളുടെ കര്‍ണപുടത്തിന് തകരാറ് സംഭവിച്ചിരുന്നു.

Read More

മനാമ: ബഹ്‌റൈനില്‍ കീടനാശിനി സ്‌പ്രേ കാന്‍ കാണിച്ച് രണ്ടു പോലീസുകാരെ ഭീഷണിപ്പെടുത്തിയ കേസില്‍ 45കാരനായ ബഹ്‌റൈന്‍ പൗരന് ഹൈ ക്രിമിനല്‍ കോടതി ഒരു വര്‍ഷം തടവുശിക്ഷ വിധിച്ചു.നേരത്തെ ഇയാള്‍ സഹോദരനെ വധിക്കുമെന്ന് ഭീഷണി മുഴക്കി ബഹളമുണ്ടാക്കിയിരുന്നു. സഹോദരന്‍ അറിയിച്ചതനുസരിച്ച് ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരെയാണ് കീടനാശിനി സ്‌പ്രേ കാന്‍ കാണിച്ച് ഭീഷണിപ്പെടുത്തിയത്.

Read More

മനാമ: ബഹ്‌റൈനിലെ ഹൂറയിലെ ഒരു ബഹുനില കെട്ടിത്തില്‍ ഇന്നലെ രാത്രി തീപിടിത്തമുണ്ടായി.സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി തീയണച്ചു. ആര്‍ക്കും പരിക്കില്ല. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനിലെ നോര്‍ത്തേണ്‍ മുനിസിപ്പല്‍ കൗണ്‍സിലിന്റെ ആദ്യ ചെയര്‍മാന്‍ സയ്യദ് മജീദ് അല്‍ സയ്യദ് അന്തരിച്ചു.ഇന്നലെ രാത്രിയായിരുന്നു അന്ത്യം. കുറച്ചുകാലമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. 2002ല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2006 വരെ തല്‍സ്ഥാനത്ത് തുടര്‍ന്നു.

Read More

മക്ക: ഹജ്ജ് സീസണിനായുള്ള ഒരുക്കങ്ങളുടെ ഭാഗമായി ബഹ്റൈന്‍ ഹജ്ജ് മിഷന്‍ കമ്മിറ്റികള്‍ ബഹ്റൈന്‍ തീര്‍ത്ഥാടകര്‍ക്കായി നിശ്ചയിച്ചിട്ടുള്ള താമസ സൗകര്യങ്ങളും ക്യാമ്പുകളും പരിശോധിക്കാന്‍ മക്കയിലും മറ്റു പുണ്യസ്ഥലങ്ങളിലും സന്ദര്‍ശനം നടത്തി.പ്രത്യേക സംഘങ്ങള്‍ താമസ സ്ഥലങ്ങളിലെ തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്തു. മൂല്യനിര്‍ണ്ണയ, തുടര്‍നടപടി സമിതി കെട്ടിടങ്ങളും സൗകര്യങ്ങളും പരിശോധിച്ചു. സുരക്ഷാ സമിതി സുരക്ഷാ നടപടികള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിച്ചു.ബഹ്റൈന്‍ ഹജ്ജ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ആസൂത്രണ സമിതി മുഖേന ക്യാമ്പുകളുടെ ഒരുക്കങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, സ്ഥലം വികസന പദ്ധതികള്‍ എന്നിവ പരിശോധിച്ചു.

Read More