- യുകെയിൽ ‘ദൃശ്യം 3’ തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്
- സമസ്ത ബഹ്റൈൻ ത്രൈമാസ കാമ്പയിൻ പ്രഖ്യാപിച്ചു.
- ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യം, വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ; ഭൂരിപക്ഷം ഉറപ്പിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ല
- പട്ടിക പുറത്തായി; കെപിസിസി അധ്യക്ഷനടക്കമുള്ള എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന്. യഥാർത്ഥ പേപ്പർ അതല്ലന്ന് നിരീക്ഷകർ
- വി.ഡി. സതീശന് പിന്തുണയും ഐക്യദാർഢ്യവുമായി ബഹ്റൈനിലെ കോൺഗ്രസ് പ്രവർത്തകർ
- വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസുമായി വെച്ചുമാറുന്ന പ്രശ്നമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി
- ഇന്ത്യൻ ക്ലബ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് മെയ് 15 മുതൽ 21 വരെ
- ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ ജയിലിലെ രഹസ്യങ്ങൾ പുറത്തുവിട്ട സഹതടവുകാരി സുനിതയുടെ മരണത്തിൽ ദുരൂഹത
Author: news editor
കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വിറ്റു; കമ്പനിക്ക് 1,03,000 ദിനാര്‍ പിഴ, നാലു ജീവനക്കാര്‍ക്ക് തടവ്
മനാമ: ബഹ്റൈനില്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വിറ്റ കേസില്‍ കമ്പനിക്ക് ലോവര്‍ ക്രിമിനല്‍ കോടതി 1,03,000 ദിനാര്‍ പിഴ വിധിച്ചു.കമ്പനിയിലെ വിദേശികളായ നാലു ജീവനക്കാര്‍ക്ക് തടവുശിക്ഷയും വിധിച്ചു. ശിക്ഷാകാലാവധി പൂര്‍ത്തിയായ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. കമ്പനിയുടെ ഗോഡൗണ്‍ അധികൃതര്‍ അടച്ചുപൂട്ടിയിട്ടുമുണ്ട്.
കോഴിക്കോട്: വടകരയില്‍ ബാങ്കിലേക്കെന്നു പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ യുവാവിനെ കാണാതായി.ആയഞ്ചേരി സ്വദേശി വിഷ്ണു പ്രകാശിനെ(25)യാണ് കാണാതായത്. ഏപ്രില്‍ 13നാണ് വിഷ്ണു വീട്ടില്‍നിന്നിറങ്ങിയത്. വിഷ്ണു ലോണ്‍ ആപ്പില്‍നിന്ന് 10,000 രൂപ വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനാല്‍ നിരന്തരം ഭീഷണി കോളുകള്‍ വന്നിരുന്നതായി കുടുംബം പറയുന്നു. ലോണ്‍ ആപ്പ് സംഘം വിഷ്ണുവിന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതായും പരാതിയില്‍ പറയുന്നു. വടകര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
മനാമ: ബഹ്റൈനില്‍ വിദേശികള്‍ക്കായി രണ്ടു പുതിയ ഡ്രൈവിംഗ് നിയമഭേദഗതികള്‍ പാര്‍ലമെന്റിന്റെ പരിഗണനയില്‍. വിദേശികളുടെ റെസിഡന്‍സി പെര്‍മിറ്റ് കാലാവധി അവസാനിക്കുന്നതോടെ ഡ്രൈവിംഗ് ലൈസന്‍സ് കാലാവധിയും അവസാനിക്കുന്നതാണ് ഒരു നിയമഭേദഗതി. മറ്റൊന്ന് ഭരണപരമായ നിയന്ത്രണങ്ങള്‍ വഴി വിദേശ അപേക്ഷകര്‍ക്ക് പ്രത്യേക വ്യവസ്ഥകള്‍ അനുവദിക്കുന്നതാണ്. രണ്ടു നിയമഭേദഗതികളോടും സര്‍ക്കാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. നിലവിലുള്ള നിയമങ്ങള്‍ തന്നെ മതിയെന്നാണ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ബന്ധപ്പെട്ട പാര്‍ലമെന്ററി സമിതി നിയമഭേദഗതികളെ അനുകൂലിക്കുകയാണ്.
മനാമ: ലെബനനും ഇസ്രായേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ ബഹ്റൈന്‍ സ്വാഗതം ചെയ്തു.അമേരിക്കയുടെ നയതന്ത്ര മദ്ധ്യസ്ഥതയിലൂടെ ഈ ധാരണയിലേക്ക് നയിച്ച പ്രസിഡന്റ് ട്രംപിന്റെ ശ്രമങ്ങള്‍ക്ക് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ നന്ദി അറിയിച്ചു. കൂടാതെ സുസ്ഥിര സമാധാനം കൈവരിക്കുന്നതിനായി നയതന്ത്ര പാത മുന്നോട്ട് കൊണ്ടുപോകാനും സംഘര്‍ഷം നിയന്ത്രിക്കാനും ലെബനന് പ്രസിഡന്റ് ജനറല്‍ ജോസഫ് ഔണ് നടത്തിയ മുന്‍കൈയെ അഭിനന്ദിക്കുകയും ചെയ്തു. ലെബനന്റെ സുരക്ഷ, സ്ഥിരത, ഐക്യം, പരമാധികാരം, പ്രദേശിക സമഗ്രത എന്നിവയെ പിന്തുണയ്ക്കുന്നതിലും ആയുധങ്ങള്‍ രാജ്യത്തിന്റെ പ്രത്യേക അധികാരത്തിന് കീഴിലാണെന്ന് ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളിലും ബഹ്റൈന്റെ ഉറച്ച നിലപാട് വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.
ബി.കെ.എസ്.എഫും ബി.എം.ബി.എഫും ചേര്‍ന്ന് നാട്ടിലേക്കയച്ചവര്ക്ക് കൊച്ചി വിമാനത്താവളത്തില്‍ സ്വീകരണം നല്കി
കൊച്ചി: വിവിധ പ്രയാസങ്ങള്‍ അനുഭവിക്കുന്ന സാധാരണ പ്രവാസികളെ ബഹ്റൈനില്‍നിന്ന് നാട്ടിലെത്തിക്കാന്‍ ബി.കെ.എസ്.എഫും ബി.എം.ബി.എഫും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ കുറഞ്ഞ നിരക്കിലുള്ള വിമാന സര്‍വീസ് രണ്ട് ദിവസങ്ങളിലായി കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തി.യാത്രക്കാര്‍ക്ക് സംഘടനകളുടെ ആഭിമുഖ്യത്തില്‍ വിമാനത്താവളത്തില്‍ സ്വീകരണം നല്കി. ഭാരവാഹികളായ നജീബ് കടലായി, ബഷീര്‍ വാണിയക്കാട്, സിയാദ് ഏഴംകുളം, അശറഫ് മായഞ്ചേരി എന്നിവര്‍ സ്വീകരത്തിന് നേതൃത്വം നല്കി.യാത്രക്കാര്‍ക്ക് റോസാപ്പൂവ്, ജ്യൂസ്, ബിസ്കറ്റ്, വെള്ളം എന്നിവ വിതരണം ചെയ്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരെ യാത്രയയയ്ക്കുകയും ചെയ്തു.പശ്ചിമേഷ്യയിലെ നിലവിലെ സങ്കീര്‍ണ്ണമായ സാഹചര്യങ്ങള്‍ മൂലം നാട്ടിലേക്ക് അടിയന്തരാവശ്യങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയാതിരുന്ന ബഹ്റൈനിലെ പ്രവാസികള്‍ക്ക് കൈത്താങ്ങായി കച്ചവടക്കാരുടെ കൂട്ടായ്മയായ ബഹ്റൈന്‍ മലയാളി ബിസിനസ് ഫോറം (ബി.എം.ബി.എഫ്) എന്ന സംഘടനയും കോവിഡ് കാലത്ത് ബഹ്റൈനിലെ വിവിധ സാമൂഹ്യ സംഘടനാപ്രവര്‍ത്തകര്‍ ഒരുമിച്ചുചേര്‍ന്നു രൂപം നല്കിയ ബഹ്റൈന്‍ കേരള സോഷ്യല്‍ ഫോറം (ബി.കെ.എസ്.എഫ്) എന്ന കൂട്ടായ്മയും സംയുക്തമായാണ് സാധാരണക്കാരായ പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ നാട്ടിലേക്ക് പോകാന്‍ ഒമാന്‍ വഴി സൗകര്യമൊരുക്കിയത്.ബഹ്റൈനില്‍നിന്ന് ഒമാന്‍ വഴി…
റിയാദ്: നിയമാനുസൃതമായ അനുമതിയില്ലാതെ ഹജ്ജ് തീര്ത്ഥാടനത്തിനെത്തുന്നവര്ക്കെതിരെ കര്‍ശന നടപടികളുമായി സൗദി അറേബ്യ.നിയമവിരുദ്ധ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഒരു ലക്ഷം സൗദി റിയാല്‍ പിഴ ചുമത്തുന്നതടക്കമുള്ള ശിക്ഷാനടപടികളുണ്ടാകുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മനാമ: ബഹ്റൈനിലെ ഗുദൈബിയയില്‍ ഒരു ബഹ്റൈന്‍ പൗരനില്‍നിന്ന് 4,700 ദിനാര്‍ കവര്‍ച്ച ചെയ്ത കേസില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.പരാതി ലഭിച്ച ഉടന്‍ തന്നെ പോലീസ് അന്വേഷണമാരംഭിച്ചിരുന്നു. വൈകാതെ പ്രതികളെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. കവര്‍ച്ച ചെയ്ത പണം ഇവരില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.
മനാമ: ബഹ്റൈനില്‍ അഞ്ചു കിലോഗ്രാമിലധികം മയക്കുമരുന്നുമായി ഒരു അറബ് രാജ്യത്തെ പൗരനെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫൊറന്‍സിക്ക് സയന്‍സിനു കീഴിലുള്ള കണ്ട്രോള് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.43കാരനായ ഇയാളില്‍നിന്ന് വിവിധയിനം മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു. ഇതിന് മൊത്തം 36,000 ദിനാറിലധികം വിലവരും.
മനാമ: തുര്‍ക്കിയിലെ കഹ്റമന്‍മാരാസിലെ ഒരു സ്കൂളിലുണ്ടായ വെടിവെപ്പില്‍ കുട്ടികളുള്‍പ്പെടെ നിരവധി പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ബഹ്റൈന്‍ അനുശോചിച്ചു.തുര്‍ക്കിയിലെ സര്‍ക്കാരിനെയും ജനങ്ങളെയും ഇരകളുടെ കുടുംബങ്ങളെയും ബഹ്റൈന്‍ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നതായും ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.
മനാമ: ബഹ്റൈനില്‍ തടവിലിരിക്കെ ഒരാള്‍ മരിക്കാനിടയായ കേസില്‍ അന്വേഷണങ്ങള്‍ അവസാനിപ്പിച്ചതായും കസ്റ്റഡിയിലുള്ള പ്രതിയെ മരണത്തില്‍ കലാശിച്ച ആക്രമണക്കുറ്റത്തിന് ക്രിമിനല്‍ വിചാരണയ്ക്ക് അയച്ചതായും പ്രത്യേക അന്വേഷണ യൂണിറ്റ് (എസ്.ഐ.യു) അറിയിച്ചു.മാര്‍ച്ച് 27ന് സമൂഹമാധ്യമത്തില്‍ പ്രചരിച്ച റിപ്പോര്‍ട്ടുകളിലൂടെയും അതേ ദിവസം തന്നെ ദേശീയ ഇന്റലിജന്‍സ് ഏജന്‍സിയുടെ ഇന്‍സ്പെക്ടര്‍ ജനറലില്‍നിന്ന് ലഭിച്ച അറിയിപ്പിലൂടെയും തടവുകാരന്റെ മരണം എസ്.ഐ.യു. അറിഞ്ഞിരുന്നു. മരിച്ചയാളെ ഏജന്‍സി കസ്റ്റഡിയിലെടുത്തിരുന്നെന്നും അയാളെ ഉദ്യോഗസ്ഥരിലൊരാള്‍ ആക്രമിച്ചെന്നും അതിന്റെ ഫലമായി ഒന്നിലധികം പരിക്കുകളേറ്റിട്ടുണ്ടെന്നും കണ്ടെത്തിയിയിരുന്നു. പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തടവുകാന്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.എസ്.ഐ.യു. ഉടന്‍ തന്നെ അന്വേഷണമേറ്റെടുത്തു. പരിക്കുകളുടെ സ്വഭാവവും മരണകാരണവും നിര്‍ണ്ണയിക്കാന്‍ ഫോറന്‍സിക് ഫിസിഷ്യനെ നിയോഗിച്ചു. മരിച്ചയാളെ അറസ്റ്റ് ചെയ്ത സമയം മുതല്‍ അദ്ദേഹവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടിക്രമങ്ങളും കണ്ടെത്തി. നിയമപരമായി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് പ്രകാരമാണ് അദ്ദേഹത്തെയും മറ്റുള്ളവരെയും അറസ്റ്റ് ചെയ്തതെന്നും വ്യക്തമായി.ബന്ധപ്പെട്ട മെഡിക്കല്‍ രേഖകള്‍, ദൃശ്യങ്ങള്‍ എന്നിവ എസ്.ഐ.യു. പരിശോധിച്ചു. സംഭവസ്ഥലവും പരിശോധിച്ചു. പോലീസിന്റെ അന്വേഷണം ശക്തമാക്കാന്‍ ഉത്തരവിട്ടു. കൂടാതെ മരിച്ചയാളുടെ…
