- പുതിയ അധ്യയന വർഷം: വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നടപടികളുമായി ബഹ്റൈൻ ട്രാഫിക് വിഭാഗം
- ലാൽ കെയേഴ്സ് ബഹ്റൈൻ ചാപ്റ്ററിന് പുതിയ നേതൃത്വം
- ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അന്വേഷിക്കാനെത്തിയ ആർപിഎഫ് എഎസ്ഐക്ക് മർദ്ദനം
- നേപ്പാൾ മിന്നൽപ്രളയം: മരണം 165 കടന്നു; നൂറുകണക്കിന് പേരെ കാണാതായി, 133 ഇന്ത്യക്കാരും പട്ടികയിൽ
- റാപ് സമ്മർ ക്യാമ്പ് സന്ദർശിച്ച് പോലീസ് മേധാവി ലെഫ്റ്റനന്റ് ജനറൽ താരിഖ് അൽ ഹസൻ
- കോഴിഫാമിൽ വൈദ്യുതാഘാതമേറ്റ് സഹോദരങ്ങൾ മരിച്ചു
- ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽനിന്ന് സിറിയയെ നീക്കിയ യു.എസ് തീരുമാനത്തെ സ്വാഗതം ചെയ്ത് ബഹ്റൈൻ
- ഐക്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം പകരുന്ന ഓണം; മലയാളികൾക്ക് ആശംസകളുമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും
Author: News Desk
ബഹ്റൈനിൽ നിയമലംഘകർക്കെതിരെ വീണ്ടും ശക്തമായ നടപടി; മേയ് മാസത്തിൽ 324 പ്രവാസികളെ നാടുകടത്തി
മനാമ: ബഹ്റൈനിൽ അനധികൃത തൊഴിലാളികളെയും തൊഴിൽ-താമസ നിയമലംഘകരെയും കണ്ടെത്തുന്നതിനായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) പരിശോധനകൾ കൂടുതൽ കർശനമാക്കി. മേയ് മാസത്തിൽ രാജ്യവ്യാപകമായി നടത്തിയ പരിശോധനകളിൽ 324 നിയമലംഘക പ്രവാസികളെ നാടുകടത്തിയതായി എൽ.എം.ആർ.എ അറിയിച്ചു. അതോറിറ്റിയുടെ പ്രതിമാസ റിപ്പോർട്ട് പ്രകാരം മേയ് മാസത്തിൽ 3,879 പരിശോധന സന്ദർശനങ്ങളും 124 സംയുക്ത പരിശോധനാ കാമ്പെയ്‌നുകളും നടന്നു. ഇതിന്റെ ഭാഗമായി 129 നിയമവിരുദ്ധ തൊഴിലാളികളെ പിടികൂടുകയും ചെയ്തു. ക്യാപിറ്റൽ, മുഹറഖ്, നോർതേൺ, സൗതേൺ ഗവർണറേറ്റുകൾ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായിരുന്നു പരിശോധനകൾ. ക്യാപിറ്റൽ ഗവർണറേറ്റിലായിരുന്നു ഏറ്റവും കൂടുതൽ സംയുക്ത പരിശോധനകൾ നടന്നത്. നാഷണാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്സ് (NPRA), വിവിധ പൊലീസ് ഡയറക്ടറേറ്റുകൾ, ക്രൈം ഡിറ്റക്ഷൻ വിഭാഗം, ട്രാഫിക് ഡയറക്ടറേറ്റ് എന്നിവ ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികളുടെ സഹകരണത്തോടെയായിരുന്നു പരിശോധനകൾ. തൊഴിൽ വിപണിയുടെ സ്ഥിരതയെ ബാധിക്കുന്ന നിയമലംഘനങ്ങൾക്കും അനധികൃത തൊഴിൽ പ്രവർത്തനങ്ങൾക്കും എതിരെ ശക്തമായ നടപടികൾ തുടരുമെന്ന് എൽ.എം.ആർ.എ വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തികവും…
മനാമ: കുട്ടികളിൽ ശാസ്ത്ര – ചരിത്ര -സാമൂഹിക-കലാ- സാംസ്‌കാരിക അവബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സാംസ്കാരിക-വിദ്യാഭ്യാസ വേദിയായ ബഹ്റൈൻ പ്രതിഭ ബാലവേദിയുടെ ജനറൽ ബോഡി യോഗവും സി.ബി.എസ്.ഇ. പത്ത് , പന്ത്രണ്ട് ക്‌ളാസ് പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനവും പ്രതിഭ ഹാളിൽ വച്ച് നടന്നു. കുട്ടികൾക്കായി സംഘടിപ്പിച്ച വൈജ്ഞാനിക ക്വിസ് മത്സരത്തിന് ശേഷം ബാലവേദി ജനറൽ ബോഡി ചേർന്നു. ബാലവേദി ജോയിന്റ് സെക്രട്ടറി ഇഷാനി പ്രശാന്ത് സ്വാഗതം വഹിച്ച ചടങ്ങിൽ പ്രസിഡണ്ട് റിഷിത മഹേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അമൃത ജയ്ഭൂഷ് കഴിഞ്ഞകാല പ്രവർത്തനങ്ങളെയും വരുംകാല പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള റിപ്പോർട്ട് അവതരിപ്പിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഒഴിവുകളിലേക്കുള്ള പുതിയ പേരുകൾ കൺവീനർ സുഭാഷ് ചന്ദ്രൻ കെ അവതരിപ്പിച്ചു. ചടങ്ങിൽ പ്രതിഭ മുഖ്യ രക്ഷാധികാരി ചുമതലയുള്ള എൻ വി ലിവിൻ കുമാർ, പ്രതിഭ ജനറൽ സെക്രട്ടറി സുലേഷ് വി.കെ., പ്രസിഡന്റ് മഹേഷ് കെ.വി. എന്നിവർ ആശംസകൾ നേർന്നു. ബാലവേദി വൈസ് പ്രസിഡന്റ്…
സര്‍ക്കാര്‍ ആശുപത്രികളുടെ നവീകരണത്തിന് പരമാവധി ഫണ്ടുകള്‍ വിനിയോഗിക്കും -മന്ത്രി കെ മുരളീധരന്‍
കോഴിക്കോട്ട്: ആരോഗ്യ മേഖലയുടെ നവീകരണത്തിന് പരമാവധി ഫണ്ടുകള്‍ വിനിയോഗിക്കുമെന്നും ആക്ഷേപങ്ങള്‍ കുറക്കുമെന്നും ആരോഗ്യ മന്ത്രി കെ മുരളീധരന്‍. ആരോഗ്യ മേഖല നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ട് മനസ്സിലാക്കി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ‘കായകല്‍പ്പം’ ജനസമ്പര്‍ക്ക പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ആശുപത്രികളെ സഹായിക്കാന്‍ മുന്നോട്ടുവരുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കും. കെട്ടിടങ്ങളും മറ്റും നിര്‍മിക്കാനും സൗകര്യങ്ങള്‍ ഒരുക്കാനും സ്ഥാപനങ്ങളുടെ സി.എസ്.ആര്‍ ഫണ്ടുകളും മറ്റും ഉപയോഗപ്പെടുത്തും. ഇതിനെ സ്വകാര്യവത്കരണമായി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മനസ്സിലാക്കി ക്രോഡീകരിച്ച് പരിഹാരം കാണും. കെട്ടിടങ്ങള്‍, ഉപകരണങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ കുറവ് എന്നിവ പരിശോധിക്കും. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ കണക്കെടുത്ത് പരിഹാരം കാണും. രോഗികളെ നിലത്ത് കിടത്തുന്ന സാഹചര്യം ഒഴിവാക്കും. കുടിശ്ശികയുള്ളതിനാല്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെയടക്കം വിതരണം കമ്പനികള്‍ നിര്‍ത്തിയ സാഹചര്യമുണ്ട്. മരുന്നുകളുടെ ലഭ്യതക്കുറവിനും ഇത് കാരണമാകുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ ആശുപത്രികള്‍…
ശ്രീലങ്ക എ ടീമിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ എയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം. ധാംബുല്ലയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 28 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 118 റണ്‍സെടുത്തിട്ടുണ്ട്. റുതുരാജ് ഗെയ്കവാദ് (46), ക്യാപ്റ്റന്‍ തിലക് വര്‍ (18) എന്നിവരാണ് ക്രീസില്‍. ഓപ്പണറായെത്തിയ വൈഭവ് സൂര്യവംശിക്ക് (14) തിളങ്ങാന്‍ കഴിഞ്ഞില്ല. പ്രഭ്‌സിമ്രാന്‍ സിംഗ് (2), പ്രിയാന്‍ഷ് ആര്യ (32) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി. ചാമിക കരുണാരത്‌നെ, മുഹമ്മദ് ഷിറാസ് എന്നിവര്‍ ലങ്കയ്ക്ക് വേണ്ടി ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി. സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. മൂന്ന് ഫോറടിച്ച് ആത്മവിശ്വാസത്തോടെ തുടങ്ങിയ ഇന്ത്യക്ക് വൈഭവിന്റെ വിക്കറ്റ് നാലാം ഓവറില്‍ തന്നെ നഷ്ടമായി. തോട്ടടുത്ത ഓവറില്‍ പ്രഭ്‌സിമ്രാനും മടങ്ങി. ഇതോടെ രണ്ടിന് 16 എന്ന നിലയിലായി ഇന്ത്യ. ഇന്ത്യ പ്ലേയിംഗ് ഇലവന്‍: വൈഭവ് സൂര്യവംശി, പ്രഭ്‌സിമ്രാന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍),…
മനാമ: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. രക്തദാനത്തെക്കുറിച്ചുള്ള ആശയങ്ങൾ വികസിപ്പിച്ചെടുക്കാനായി ഒരു സന്ദർഭം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. “രക്തം ദാനം ചെയ്യൂ ജീവൻ രക്ഷിക്കൂ” എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾ അവരുടെതായ സങ്കല്പത്തിലൂടെ ചിത്രം വരയ്ക്കേണ്ടതാണ്. 10 വയസ്സ് മുതൽ 18 വയസ്സ് വരെയാണ് മത്സരാർത്ഥികളുടെ പ്രായപരിധി. ജൂൺ 14 വരെ ചിത്രങ്ങൾ അയക്കാം.പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കാണുന്ന ലിങ്കിലൂടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.https://chat.whatsapp.com/DCpEJl5s3j19t9RBr2MP1lകൂടുതൽ വിവരങ്ങൾക്കായി 39125828, 35115998, 38978535 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ജൂൺ 19 വെള്ളിയാഴ്ച വൈകീട്ട് സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റലിൽ ബിഡികെ ബഹ്‌റൈൻ നടത്തുന്ന ലോക രക്താദിനാഘോഷ പരിപാടിയിൽ വിജയികളായ കുട്ടികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതായിരിക്കും. പ്രസ്തുത പരിപാടിയിൽ ബിഡികെ ബഹ്‌റൈൻ ചാപ്റ്ററുമായി സഹകരിച്ചു രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ച സംഘടനകളെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി വീണാ വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് നൽകി. ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. കേസിൽ ആദ്യമായാണ് വീണാ വിജയനെ നേരിട്ട് ചോദ്യം ചെയ്യുന്നതിനായി ഇഡി വിളിച്ചുവരുത്തുന്നത്. വീണാ വിജയന് പുറമെ കരിമണൽ കമ്പനിയായ സിഎംആർഎൽ (CMRL)യുമായി ബന്ധപ്പെട്ട എട്ട് ഉദ്യോഗസ്ഥർക്കും ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. നേരത്തെ നടത്തിയ പരിശോധനകളുടെയും റെയ്ഡുകളുടെയും അടിസ്ഥാനത്തിൽ ഉയർന്ന ചോദ്യങ്ങൾക്ക് ലഭിച്ച വിശദീകരണങ്ങളിൽ വ്യക്തതക്കുറവുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് ഇഡിയുടെ പുതിയ നടപടി. മാസപ്പടി കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി സിഎംആർഎൽ അധികൃതരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമമാണ് ഇഡി നടത്തുന്നത്. കേസുമായി ബന്ധപ്പെട്ട് വിവിധ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും രേഖകളും മൊഴികളും ഇതിനോടകം അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷൻസ് എന്ന കമ്പനിക്ക് യാതൊരു സേവനവും ലഭിക്കാതെയാണ് സിഎംആർഎൽ പണം നൽകിയതെന്നാണ് പ്രധാന…
മാനാമ : ബഹ്‌റൈൻ സെന്റ്. പീറ്റേഴ്സ് യാക്കോബായ പള്ളിയുടെ സൺഡേ സ്കൂൾ പ്രസ്ഥാനം 45 ആം വാർഷികം സമുചിതമായി ആഘോഷിച്ചു. പള്ളി ഹാളിൽ വച്ച് നടന്ന ആഘോഷ പരിപാടികളിൽ ഇടവക വികാരി വന്ദ്യ സ്ലീബാ പോൾ വട്ടവേലിൽ കോറെപ്പിസ്ക്കോപ്പ അധ്യക്ഷത വഹിച്ചു. ബഹ്‌റൈനിലെ പ്രമുഖ മാധ്യമ പ്രവർത്തകയും, ദി വീക്ക് ഇൻ ബഹ്‌റൈൻ ചീഫ് എഡിറ്ററുമായ രാജി ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ഇടവക സെക്രട്ടറി ബെന്നി. പി. മാത്യു, വൈസ് പ്രസിഡന്റ് സന്തോഷ് ആന്ഡ്രൂസ് ഐസക്ക്, ട്രഷറർ ലിജോ കെ. അലക്സ്, സണ്ടേ സ്കൂൾ ഹെഡ്മാസ്റ്റർ ചാണ്ടി ജോഷ്വാ, അസിസ്റ്റന്റ് ഹെഡ് മിസ്ട്രസ് ജീപാ ഷാജ്, പോൾ വർഗീസ്, ജോമോൻ ജോർജ്, ഏഞ്ചൽ അന്നാ ജോമോൻ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. കഴിഞ്ഞ വർഷം വിവിധ കലാ മത്സരങ്ങളിൽ വിജയികളായവർക്കും, പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കും സമ്മാനങ്ങൾ നൽകി. കുട്ടികളുടെ വിവിധ കലാ പരിപാടികൾ അവതരിപ്പിക്കപ്പെട്ട ചടങ്ങിന് സൺഡേ സ്കൂൾ…
മനാമ: വേനൽക്കാലത്തെ കഠിന ചൂട് കാരണം വാഹനങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയത്തിന്റെ സിവിൽ ഡിഫൻസും ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡും ചേർന്ന് സുരക്ഷാ കാമ്പെയിന് തുടക്കം കുറിച്ചു. സ്പ്രേ കാനുകൾ, സിഗരറ്റ് ലൈറ്ററുകൾ, മൊബൈൽ ഫോണുകൾ, പവർ ബാങ്കുകൾ എന്നിവ കഠിനമായ ചൂടിൽ വാഹനത്തിനുള്ളിൽ വെച്ചാൽ പൊട്ടിത്തെറിക്കാനും തീപിടിത്തത്തിനും കാരണമാകാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വാഹനങ്ങളിൽ അഗ്നിശമന ഉപകരണം, തിളക്കമുള്ള വാണിംഗ് ട്രയാങ്കിൾ എന്നിവ നിർബന്ധമായും കരുതണമെന്ന് ബോധവത്കരണത്തിൽ വ്യക്തമാക്കി. കുട്ടികളെ ഒരിക്കലും വാഹനത്തിൽ തനിച്ചാക്കി പോകരുതെന്നും രക്ഷിതാക്കൾക്ക് പ്രത്യേക മുന്നറിയിപ്പ് നൽകി. തീപിടിത്തമോ അപകടമോ ഉണ്ടായാൽ വാഹനം ഉടൻ റോഡിന്റെ വശത്തേക്ക് മാറ്റി ഹസാർഡ് ലൈറ്റുകൾ ഓണാക്കണം. തുടർന്ന് യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി ആവശ്യമായ അടിയന്തര സഹായം തേടണമെന്നും അധികൃതർ അറിയിച്ചു.
ന്യൂഡൽഹി: അവിവാഹിതരായ പ്രായപൂർത്തിയായവർ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം ഒരാളുടെ സ്വഭാവത്തെ മോശമായി ചിത്രീകരിക്കാൻ അടിസ്ഥാനമാക്കാനാകില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ മനോമോഹൻ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർണായക പരാമർശം. പ്രണയബന്ധം തകർന്നതിനെ തുടർന്ന് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന കേസിൽ പ്രതിയായിരുന്ന യുവാവിന്റെ പൊലീസ് കോൺസ്റ്റബിൾ നിയമനം റദ്ദാക്കിയതിനെതിരായ ഹർജി പരിഗണിക്കവെയായിരുന്നു കോടതി നിരീക്ഷണം. പരസ്പര സമ്മതത്തോടെയുള്ള അവിവാഹിതരായ രണ്ട് പ്രായപൂർത്തിയായ വ്യക്തികൾ തമ്മിലുള്ള ശാരീരിക ബന്ധം നിയമവിരുദ്ധമാക്കുന്ന നിയമം നിലവിലില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇത്തരം ബന്ധത്തെ അടിസ്ഥാനമാക്കി ഒരാളുടെ ധാർമികതയെയോ സ്വഭാവത്തെയോ ചോദ്യം ചെയ്യാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. കേസിന്റെ സാഹചര്യങ്ങൾ പരിശോധിക്കാതെ, വ്യക്തിയുടെ സ്വകാര്യബന്ധത്തെ മാത്രം അടിസ്ഥാനമാക്കി സർക്കാർ നിയമനം റദ്ദാക്കുന്നത് യുക്തിസഹമല്ലെന്ന നിലപാടും കോടതി സ്വീകരിച്ചു. വ്യക്തിയുടെ സ്വഭാവ വിലയിരുത്തൽ നിയമപരമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും കോടതി വ്യക്തമാക്കി.
ബലാത്സംഗ കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭിന് ജാമ്യമില്ല; ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമെന്ന് കോടതി
പാലക്കാട്: ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ പാലക്കാട് കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ ജാമ്യാപേക്ഷ മണ്ണാർക്കാട് എസ്.സി/എസ്.ടി പ്രത്യേക കോടതി തള്ളി. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് കോടതി ജാമ്യം നിഷേധിച്ചത്. പ്രതി ജാമ്യത്തിൽ പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇത്രയും ഗുരുതരമായ കുറ്റകൃത്യത്തിൽ പ്രതിയായ ഒരാൾക്ക് ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. ഇക്കഴിഞ്ഞ മാർച്ച് 27-നാണ് യുവതി പ്രശോഭിനെതിരെ പരാതി നൽകിയത്. ജോലി വാഗ്ദാനം ചെയ്ത് താമസസ്ഥലത്തെത്തിച്ച ശേഷം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. കൂടാതെ, ഉന്നത കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗ കുറ്റവും പട്ടികജാതി-പട്ടികവർഗ്ഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വകുപ്പുകളും ഉൾപ്പെടുത്തി പൊലീസ് കേസെടുത്തു. കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. സംഭവം രാഷ്ട്രീയ വിവാദമായതിനെ തുടർന്ന് ജില്ലാ…
