
മനാമ: അന്തര്‍ദേശീയ തൊഴിലാളി ദിനമായ മെയ് ഒന്നിന് ബഹ്റൈനില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചുകൊണ്ട് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
സര്‍ക്കുലര്‍ പ്രകാരം മെയ് ഒന്നിന് മന്ത്രാലയങ്ങളും പൊതു സ്ഥാപനങ്ങളും അടച്ചിടും. മെയ് ഒന്ന് സാധാരണ ഔദ്യോഗിക അവധിദിനമായ വെള്ളിയാഴ്ചയായതിനാല്‍ അതിനു പകരമായി മെയ് 3നും അവധി നല്‍കും.


