
മനാമ: ബഹ്റൈനില്‍ സാമൂഹിക വികസന മന്ത്രാലയം സര്‍ക്കാരിതര സംഘടനകള്‍ക്കുള്ള (എന്‍.ജി.ഒ) സാമ്പത്തിക പെര്‍മിറ്റ് സേവനം ഫാസ്റ്റ്-ട്രാക്ക്, സ്റ്റാന്‍ഡേര്‍ഡ് പ്രോസസ്സിംഗ് ചാനലുകള്‍ അവതരിപ്പിച്ചുകൊണ്ട് മെച്ചപ്പെടുത്തി.
സുതാര്യത ഉറപ്പാക്കുന്ന നിയന്ത്രണ ചട്ടക്കൂടുകള്‍ക്കും നടപടിക്രമങ്ങള്‍ക്കും അനുസൃതമായി സാമ്പത്തിക അനുമതികള്‍ നേടാന്‍ ഈ സേവനം എന്‍.ജി.ഒകളെ സഹായിക്കും. ഇതുവഴി സാമ്പത്തിക പെര്‍മിറ്റ് അപേക്ഷകള്‍ പൂര്‍ത്തിയാക്കാനാവശ്യമായ പ്രോസസ്സിംഗ് സമയം 70% കുറയും.
എന്‍.ജി.ഒകള്‍ക്ക് നല്കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്താനും ഡിജിറ്റല്‍ പരിവര്‍ത്തനത്തിലൂടെ നടപടിക്രമ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് നവീകരണമെന്ന് സാമൂഹിക വികസന മന്ത്രാലയത്തിലെ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഇനാസ് മുഹമ്മദ് അല്‍ മജീദ് പറഞ്ഞു.


