- പുതിയ അധ്യയന വർഷം: വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നടപടികളുമായി ബഹ്റൈൻ ട്രാഫിക് വിഭാഗം
- ലാൽ കെയേഴ്സ് ബഹ്റൈൻ ചാപ്റ്ററിന് പുതിയ നേതൃത്വം
- ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അന്വേഷിക്കാനെത്തിയ ആർപിഎഫ് എഎസ്ഐക്ക് മർദ്ദനം
- നേപ്പാൾ മിന്നൽപ്രളയം: മരണം 165 കടന്നു; നൂറുകണക്കിന് പേരെ കാണാതായി, 133 ഇന്ത്യക്കാരും പട്ടികയിൽ
- റാപ് സമ്മർ ക്യാമ്പ് സന്ദർശിച്ച് പോലീസ് മേധാവി ലെഫ്റ്റനന്റ് ജനറൽ താരിഖ് അൽ ഹസൻ
- കോഴിഫാമിൽ വൈദ്യുതാഘാതമേറ്റ് സഹോദരങ്ങൾ മരിച്ചു
- ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽനിന്ന് സിറിയയെ നീക്കിയ യു.എസ് തീരുമാനത്തെ സ്വാഗതം ചെയ്ത് ബഹ്റൈൻ
- ഐക്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം പകരുന്ന ഓണം; മലയാളികൾക്ക് ആശംസകളുമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും
Author: News Desk
തൃശൂര്‍: ആലപ്പുഴയില്‍ നിന്ന് കാണാതായ പൊലീസ് ഉദ്യോഗൻ മാരാരിക്കുളം സ്വദേശി ശാന്തകുമാര്‍ (52) ആണ് ലോഡ്ജിനുള്ളില്‍ തൂങ്ങി മരിച്ചത്. നാര്‍ക്കോട്ടിക് സെല്‍ എഎസ്ഐ ആയിരുന്നു. ഗുരുവായൂരിലെ ലോഡ്ജിലാണ് തൂങ്ങി മരിച്ചത്. കാണാതാകുമ്പോള്‍ ധരിച്ചിരുന്ന പൊലീസ് യൂണിഫോം ലോഡ്ജ് മുറിയില്‍ തൂക്കിയിട്ടിരുന്നു. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് ശാന്തകുമാറിന് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇതില്‍ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു അദ്ദേഹം. വലിയ സാമ്പത്തിക ബാദ്ധ്യതയാണ് ശാന്തകുമാറിന് ഉണ്ടായിരുന്നതെന്നാണ് വിവരം. തൃശൂരില്‍ നിന്ന് മൃതദേഹം സ്വദേശമായ ആലപ്പുഴയില്‍ എത്തിക്കും.
സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്ര അനുവദിക്കുന്ന കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളുടെ സബ് ക്ലാസ് ലിസ്റ്റ് അധികൃതർ പുറത്തിറക്കി. പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ഈ പദ്ധതി നടപ്പിലാക്കിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് കഴിഞ്ഞ ദിവസമാണ് സർക്കാർ പുറപ്പെടുവിച്ചത്. പദ്ധതിയുടെ ഭാഗമായി വരുന്ന മുഴുവൻ സാമ്പത്തിക ബാധ്യതയും സർക്കാർ തന്നെ പൂർണ്ണമായി വഹിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.സൗജന്യ യാത്ര അനുവദിക്കുന്ന 7 വിഭാഗം ബസുകൾ ഓർഡിനറി ഫെയർ സ്റ്റേജ് വിഭാഗത്തിൽപ്പെടുന്ന എല്ലാ ബസുകളിലും സ്ത്രീകൾക്ക് ഇനി മുതൽ സൗജന്യമായി യാത്ര ചെയ്യാമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. ഓർഡിനറി സിറ്റി ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി 4 ടൗൺ ടു ടൗൺ 5. ഫെയർ സ്റ്റേജ് ഓർഡിനറി പോയിന്റ് ടു പോയിന്റ് ഓർഡിനറി ഗ്രാമവണ്ടി
നാരീശക്തിയുടെ 12 വർഷങ്ങൾ: വനിതാ ശാക്തീകരണ നേട്ടങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: രാഷ്ട്രനിർമാണത്തിന്റെ ശക്തമായ അടിത്തറ സ്ത്രീശാക്തീകരണമാണെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 12 വർഷമായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ വനിതാ ശാക്തീകരണ പദ്ധതികളുടെയും നേട്ടങ്ങളുടെയും വിവരങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനമാണ് തന്റെ സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും, അതിന്റെ ഫലമായി രാജ്യത്തെ വിവിധ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തവും നേട്ടങ്ങളും ഗണ്യമായി വർധിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സാമ്പത്തിക ഉൾപ്പെടുത്തൽ, സംരംഭകത്വം, വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, ഭവന നിർമ്മാണം, കായികം, ശാസ്ത്രം, ഭരണനിർവഹണം തുടങ്ങി എല്ലാ മേഖലകളിലും സ്ത്രീകൾ ഇന്ന് നിർണായക സാന്നിധ്യമായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങളും മാന്യതയും സ്വയംപര്യാപ്തതയും ഉറപ്പാക്കുന്ന നിരവധി പദ്ധതികളാണ് കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ സർക്കാർ നടപ്പിലാക്കിയതെന്ന് മോദി വ്യക്തമാക്കി. സ്ത്രീകൾക്ക് അവരുടെ കഴിവുകൾ പൂർണമായി പ്രകടിപ്പിക്കാനും രാജ്യത്തിന്റെ പുരോഗതിയിൽ കൂടുതൽ ശക്തമായി പങ്കാളികളാകാനും അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുന്നതിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രം, ബഹിരാകാശ ഗവേഷണം,…
‘യൂറോപ്പിന്റെ ആയുധങ്ങൾ ഇന്ത്യക്കെതിരെ ഉപയോഗിക്കുന്നു’; റഷ്യയിൽ നിന്നും എണ്ണ വാങ്ങിയതിനെ ന്യായീകരിച്ച് ജയ്ശങ്കർ
ന്യൂഡൽഹി: റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങിയ തീരുമാനത്തെ ശക്തമായി ന്യായീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയ് ശങ്കർ. റഷ്യൻ എണ്ണ വാങ്ങുന്നതിനെ ചോദ്യം ചെയ്യുന്ന യൂറോപ്യൻ രാജ്യങ്ങളുടെ ആയുധങ്ങൾ വർഷങ്ങളായി ഇന്ത്യയ്ക്കെതിരായ ആക്രമണങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. എന്നാൽ ഇന്ത്യ ഇതുവരെ യൂറോപ്പിന്റെ സുരക്ഷയെ ബാധിക്കുന്ന ഒന്നും ചെയ്തിട്ടില്ലെന്നും കേന്ദ്രമന്ത്രി ജയ്ശങ്കർ വ്യക്തമാക്കി. എമർജിംഗ് പവേഴ്സ് ആന്റ് പുതിയ ജിയോപൊളിറ്റിക്കൽ കോമ്പറ്റീഷൻ’ എന്ന സെഷനിൽ ഫിൻലൻഡിൽ നടന്ന കുൽതരാന്ത ടോക്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “റഷ്യയോട് ഇന്ത്യ വളരെയധികം താൽപ്പര്യം കാണിക്കുന്നു” എന്നും ഒരു മാധ്യമപ്രവർത്തകൻ അഭിപ്രായപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി ജയ്ശങ്കർ. താങ്ങാനാവുന്ന വിലയും വിതരണ യാഥാർത്ഥ്യങ്ങളും അനുസരിച്ചാണെന്ന് ഇന്ത്യയുടെ ഊർജ്ജ തീരുമാനങ്ങൾ എന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇന്ത്യ എണ്ണ വാങ്ങുന്നത് വിലയും ലഭ്യതയും അടിസ്ഥാനമാക്കിയാണ്. ആ സമയത്ത്, വിപണിയിൽ ലഭ്യമായ എണ്ണയുടെ ഭൂരിഭാഗവും റഷ്യൻ ആയിരുന്നു. മന്ത്രി ജയ്ശങ്കർ വിശദീകരിച്ചു. യൂറോപ്പിന്റെ വിമർശനങ്ങൾക്കും കേന്ദ്രമന്ത്രി ശക്തമായ മറുപടി നൽകി. യൂറോപ്പ് കയറ്റുമതി ചെയ്യുന്ന…
തിരുവനന്തപുരം: ദേവസ്വം പ്ലീഡർ നിയമനത്തിൽ നടന്നത് ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണയെന്ന് മുൻ മന്ത്രി വിഎൻ വാസവൻ. ഇല്ലാത്ത തസ്തികയുണ്ടാക്കിയാണ് കെ ബി പ്രദീപിനെ നിയമിച്ചത്. സ്വർണ്ണക്കൊള്ള കേസ് അട്ടിമറിക്കാൻ ഉള്ള ശ്രമം യുഡിഎഫ് സർക്കാർ നടത്തുന്നുവെന്നും വാസവൻ ആരോപിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയെ കണ്ടതിൽ വിശദീകരണം നൽകാൻ ഇതുവരെ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. സ്വർണ്ണക്കൊള്ള കേസിൽ കോൺഗ്രസ് നേതാക്കൾക്കുള്ള ബന്ധം പുറത്തു വരാതിരിക്കാനുള്ള നീക്കമാണ് കെ ബി പ്രദീപിന്റെ നിയമനമെന്നും വി എൻ വാസവൻ കൂട്ടിച്ചേർത്തു.
മനാമ: സിബിഎസ്ഇ 10, പ്ലസ് 2 പരീക്ഷകളിൽ വിജയം നേടിയ ഫ്രൻഡ്സ് അസോസിയേഷൻ കുടുംബത്തിലെ വിദ്യാർത്ഥികളെ ആദരിക്കുന്നു. നാളെ (വെള്ളി) വൈകിട്ട് 4.00 മണിക്ക് സിഞ്ചിലെ ഫ്രൻഡ്സ് സെൻ്റർ ഹാളിൽ നടക്കുന്ന പ്രതിഭാ സംഗമത്തിൽ ടീൻ ഇന്ത്യ നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവരെയും ആദരിക്കും. സാമൂഹിക, സാംസ്കാരിക മേഖലയിലെ പ്രമുഖർ അവാർഡുകൾ വിതരണം ചെയ്യുമെന്ന് ടീൻ ഇന്ത്യ വകുപ്പ് സെക്രട്ടറി റഷീദ സുബൈർ അറിയിച്ചു.
മനാമ: ബഹ്റൈൻ കായികരംഗത്തിന് പുതിയ അധ്യായം കുറിച്ച് രാജ്യത്തെ ആദ്യ പൊതുസ്കേറ്റിംഗ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. ഷൈഖ് ഹമദ് ബിൻ നാസർ ബിൻ ഹമദ് അൽ ഖലീഫയും, ഷൈഖ് മുഹമ്മദ് ബിൻ നാസർ ബിൻ ഹമദ് അൽ ഖലീഫയും ചേർന്നാണ് കേന്ദ്രം ഉദ്ഘാടനം നിർവഹിച്ചത്. രാജാവിൻറെ മാനവിക പ്രവർത്തന-യുവജനകാര്യ പ്രതിനിധിയും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സിന്റെ ചെയർമാനുമായ ഷൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദേശപ്രകാരമാണ് പദ്ധതി നടപ്പാക്കിയത്. യുവാക്കൾക്കായി ആധുനിക കായിക സൗകര്യങ്ങൾ ഒരുക്കുക, കഴിവുകൾ കണ്ടെത്തി വളർത്തുക, കായിക മേഖലയുടെ വികസനത്തിന് പിന്തുണ നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ സംരംഭം യാഥാർഥ്യമായത്. ഉദ്ഘാടന ചടങ്ങിൽ യുവജനകാര്യ മന്ത്രി റവാൻ ബിന്റ് നജീബ് തൗഫീഖി, ജനറൽ സ്പോർട്സ് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. അബ്ദുൽറഹ്മാൻ സാദിഖ് അസ്കർ എന്നിവരടക്കമുള്ള നിരവധി ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. സ്കേറ്റിംഗ് കായിക ഇനം ഒളിമ്പിക്സിൽ ഉൾപ്പെട്ടതിനെ തുടർന്ന് ലോകമെമ്പാടും…
തൃശൂർ: മാള പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ. രാജേഷിനെ പോലീസ് ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശിയായ രാജേഷ് 46 വയസ്സായിരുന്നു. ക്വാർട്ടേഴ്സിലെ മുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ രണ്ടുദിവസമായി അവധിയിലായിരുന്ന രാജേഷ് ഇന്നലെ ഉച്ചയോടെയാണ് ക്വാർട്ടേഴ്സിൽ തിരിച്ചെത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് ക്വാർട്ടേഴ്സ് പരിസരത്ത് ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ അദ്ദേഹത്തെ കണ്ടിരുന്നു. എന്നാൽ ഇന്ന് രാവിലെയായിട്ടും ക്വാർട്ടേഴ്സ് തുറക്കാത്തതിനെ തുടർന്ന് സഹപ്രവർത്തകർ നടത്തിയ പരിശോധനയിലാണ് മരണവിവരം പുറത്തറിയുന്നത്. ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ സംഭവസ്ഥലം സന്ദർശിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
മനാമ: ഇറാനിയൻ ഡ്രോണുകൾ തടഞ്ഞ് നശിപ്പിക്കുന്നതിനിടെ അവയുടെ അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് ബഹ്റൈനിലെ വിവിധ പ്രദേശങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ 11 വയസ്സുള്ള ഒരു പെൺകുട്ടിക്ക് ചെറിയ പരിക്കേറ്റതായി അധികൃതർ അറിയിച്ചു. ഹമദ് ടൗണിലും തലസ്ഥാനമായ മനാമയിലുമാണ് ഡ്രോൺ അവശിഷ്ടങ്ങൾ വീണ് വാഹനങ്ങൾ കത്തിനശിക്കുകയും ചില വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തത്. പരിക്കേറ്റ പെൺകുട്ടിക്ക് സംഭവസ്ഥലത്ത് തന്നെ ചികിത്സ നൽകിയതായി അധികൃതർ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് സിവിൽ ഡിഫൻസും നാഷണൽ ആംബുലൻസ് സംഘവും അതിവേഗം സ്ഥലത്തെത്തി ആവശ്യമായ സുരക്ഷാ-രക്ഷാപ്രവർത്തനങ്ങൾ നടത്തി. ബാധിത പ്രദേശങ്ങളിൽ സ്ഥിതിഗതികൾ വിലയിരുത്തുകയും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ വ്യോമപരിധിയിലേക്ക് എത്തിയ ഡ്രോണുകൾ സുരക്ഷാ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞ് നശിപ്പിച്ചതായും, അതിന്റെ ഫലമായുണ്ടായ അവശിഷ്ടങ്ങളാണ് നാശനഷ്ടങ്ങൾക്ക് കാരണമായതെന്നും അധികൃതർ അറിയിച്ചു. പൊതുജനങ്ങൾ ഔദ്യോഗിക നിർദേശങ്ങൾ പാലിക്കണമെന്നും സംശയാസ്പദമായ വസ്തുക്കൾ കണ്ടാൽ ഉടൻ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. As of the…
മനാമ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. ചടങ്ങിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രവീൺ ബി. പി. (NCSC – National Children’s Science Congress Coordinator, Science International Forum Bahrain) സന്ദേശം നൽകി. ഇടവക വികാരി റവ. ഫാ. തോമസ്കുട്ടി, ട്രസ്റ്റി ജോൺ കെ. പി., സെക്രട്ടറി എബി കുരുവിള, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് വൃക്ഷത്തൈ നട്ടു. തുടർന്ന് ഇടവക ജനങ്ങളുടെയും കിംഗ്ഡം ലാൻഡ്സ്കേപ്പ് കമ്പനിയുടെ സഹകരണത്തോടെയും വിവിധയിനം ചെടികളുടെ പ്രദർശനം സംഘടിപ്പിച്ചു.പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും പ്രകൃതിയോടുള്ള ഉത്തരവാദിത്വവും ഓർമ്മപ്പെടുത്തുന്ന ഈ പരിപാടി ഇടവകാംഗങ്ങളുടെ സജീവ പങ്കാളിത്തത്താൽ ശ്രദ്ധേയമായി. ചടങ്ങിൽ പങ്കെടുത്തവർ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും ഏറ്റെടുത്തു. ഭാവി തലമുറയ്ക്കായി ഹരിതാഭമായ ഭൂമി കൈമാറുന്നതിനും പ്രകൃതിയെ സംരക്ഷിക്കുന്നതിനുമുള്ള ശക്തമായ സന്ദേശമാണ് പരിപാടിയിലൂടെ നൽകപ്പെട്ടത്. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഓരോരുത്തരും സജീവ പങ്കാളികളാകണമെന്ന് ചടങ്ങിൽ ആഹ്വാനം ചെയ്തു. ചടങ്ങിന്റെ…
