
കൊച്ചി: ബിസിനസ് പങ്കാളിയായ യുവതി നൽകിയ പരാതിയിൽ ബിഗ് ബോസ് താരവും നടനുമായ ഷിയാസ് കരീമിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും സാമ്പത്തിക വഞ്ചനയ്ക്കും പാലാരിവട്ടം പൊലീസ് കേസെടുത്തു. 60 വയസ്സുള്ള പ്രവാസിയായ സ്ത്രീയെ ആണ് പീഡനത്തിന് ഇരയായത്. ഇവരുടെ പരാതിയിൽ പാലാരിവട്ടം പൊലീസ് ഷിയാസിനെതിരെ കേസെടുത്തിട്ടുണ്ട്.

65 ലക്ഷം രൂപയോളം തട്ടിയെടുത്തെന്നും പണം തിരികെ ചോദിച്ചപ്പോൾ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി മൊഴി നൽകി. യുവതിയോട് പണം ആവശ്യപ്പെടുന്ന ഇൻസ്റ്റഗ്രാം ശബ്ദസന്ദേശം യുവതി പുറത്തുവിട്ടു. ബന്ധം പുറത്തറിയരുതെന്നും വിവാഹത്തിന് മെഹർ വാങ്ങാൻ പണം വേണമെന്നും ഇൻസ്റ്റഗ്രാമിലൂടെ ഷിയാസ് ആവശ്യപ്പെടുന്നുണ്ട്. പത്ത് ലക്ഷം രൂപ വേണമെന്നും യുവതിയോട് ഷിയാസ് കരിം.

2023 ലാണ് സംരംഭകയായ സ്ത്രീ സോഷ്യൽ മീഡിയ വഴി ഷിയാസിനെ പരിചയപ്പെടുന്നത്. ഏഴ് വർഷമായി ഇവർ കൊച്ചിയിലാണ് താമസിക്കുന്നത്. 2024ൽ പരാതിക്കാരിയും ഷിയാസും ഒന്നിച്ച് താമസം തുടങ്ങി. ഇതിനിടെ ജിം തുടങ്ങാമെന്നും അതിൽ പങ്കാളിയാക്കാമെന്നും പറഞ്ഞ് 25 ലക്ഷത്തോളം കൈക്കലാക്കി.

ജീവിതകാലം മുഴുവൻ കൂടെയുണ്ടാകുമെന്ന് ഉറപ്പ് നൽകിയെന്നും പരാതിയിൽ പറയുന്നു. അതിനിടെ ആരോഗ്യ പ്രശ്നത്തെ തുടർന്ന് പരാതിക്കാരിയുടെ ഗർഭപാത്രം നീക്കി. അതിന്റെ ചികിത്സയ്ക്കിടെയും ലൈംഗിക ചൂഷണം തുടർന്നു.

കൊച്ചിയിലും കോഴിക്കോടുമായി പല ഹോട്ടലുകളിലും ലൈംഗിക ചൂഷണത്തിന് ഇരയായി. ഒടുവിൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പണം തിരികെ ആവശ്യപ്പെട്ടതോടെ ഷിയാസിനൊപ്പമുള്ള നഗ്നദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.


