- ഖത്തർ മുൻ അമീറിന്റെ നിര്യാണം: അനുശോചനം അറിയിക്കാൻ ബഹ്‌റൈൻ കിരീടാവകാശി ദോഹയിലെത്തി
- പൗരത്വ നിർണയം നീതിപൂർവമാകണം; അസമിലെ 27 പേരെ വിദേശികളെന്ന് പ്രഖ്യാപിച്ച ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി
- ബഹ്‌റൈനിലെ സീറോ മലബാർ സൊസൈറ്റിയുടെ സമ്മർ ക്യാമ്പ് ‘കളിമുറ്റം’ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു
- പ്രവീൺ നെട്ടാരു വധക്കേസ്: ഒളിവിലായിരുന്ന മുഖ്യപ്രതി കൊച്ചിയിൽ നിന്ന് അറസ്റ്റിൽ
- നെന്മാറ ഇരട്ടക്കൊലക്കേസ്: കോടതിയിൽ വെല്ലുവിളിച്ച് ചെന്താമര; ശിക്ഷാവിധി ബുധനാഴ്ച
- ബഹ്റൈനിൽ 343 സിവിൽ അസോസിയേഷനുകൾ രജിസ്റ്റർ ചെയ്തു; പുതിയ നിയമം പ്രാരംഭ പഠനഘട്ടത്തിൽ
- ഹോർമുസിൽ ആക്രമിക്കപ്പെട്ട കപ്പലിൽ 11 ഇന്ത്യക്കാർ; ഒരാളെ കാണാതായി, തിരച്ചിൽ തുടരുന്നു
- ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു
Author: News Desk
ഡോണള്‍ഡ് ട്രംപിനെതിരെ കോൾ ടോമാസ് അലൻ വെടിവെപ്പ് നടത്തിയ ദൃശ്യം വൈറ്റ് ഹൗസ് പുറത്തു വിട്ടു
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ വെടിവെപ്പ് നടത്തിയ അക്രമിയുടെ ദൃശ്യം വൈറ്റ് ഹൗസ് പുറത്തു വിട്ടു. സുതാര്യതയ്ക്കായാണ് അക്രമിയുടെ ചിത്രം പുറത്തു വിട്ടതെന്ന് പിന്നീട് വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു കൊണ്ട് ട്രംപ് പറഞ്ഞു. https://youtu.be/KYQdg62Rw6k?si=nYuorE4WPCOfrjyl വാഷിങ്ടണ്‍ ഹില്‍ട്ടണില്‍ നടന്നു കൊണ്ടിരുന്ന വൈറ്റ്ഹൗസ് മാധ്യമപ്രവര്‍ത്തകര്‍ ഒരുക്കിയ അത്താഴ വിരുന്നിനിടെയായിരുന്നു ആക്രമണ ശ്രമം. കാലിഫോര്‍ണിയക്കാരനായ 31 വയസ്സുള്ള കോള്‍ തോമസ് അലന്‍ ആണ് അക്രമിയെന്ന് സ്ഥിരീകരിച്ചു. ഇയാൾ പരിപാടി നടന്ന വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിലെ അതിഥിയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അത്താഴ വിരുന്ന നടന്ന മുറിയുടെ 50 യാർഡ് അകലത്തിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. അക്രമിയെ പിടികൂടുന്നതിനിടെ ഒരു സീക്രട്ട് സർവീസ് ഉദ്യോഗസ്ഥന് വെടിയേറ്റെന്നും എന്നാൽ അദ്ദേഹത്തിന്റെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് രക്ഷയായെന്നും ട്രംപ് പറഞ്ഞു.
ഷെയ്ഖ് ഈസ ബിന്‍ സല്‍മാന്‍ ഹൈവേയില്‍നിന്ന് അല്‍ ജനാബിയ ഹൈവേയിലേക്കുള്ള വളവ് വികസിപ്പിക്കല്‍ പൂര്‍ത്തിയായി
മനാമ: ബഹ്‌റൈനിലെ ഷെയ്ഖ് ഈസ ബിന്‍ സല്‍മാന്‍ ഹൈവേയില്‍നിന്ന് അല്‍ ജനാബിയ ഹൈവേയിലേക്കുള്ള വളവ് വിപുലീകരണ പദ്ധതി പൂര്‍ത്തിയായതായി മരാമത്ത് മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി ഷെയ്ഖ് മിഷാല്‍ ബിന്‍ മുഹമ്മദ് അല്‍ ഖലീഫ അറിയിച്ചു.ബഹ്റൈനിലുടനീളമുള്ള നിരവധി പ്രധാന റോഡുകള്‍ രണ്ട് വരികളായി വീതികൂട്ടുക എന്ന ലക്ഷ്യത്തോടെ മന്ത്രാലയം പ്രവര്‍ത്തിക്കുന്നുണ്ട്. നഗരവികസനത്തിനും വാഹനങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ധനവിനും അനുസൃതമായി അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ഗതാഗതം വര്‍ധിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഷെയ്ഖ് ഈസ ബിന്‍ സല്‍മാന്‍ ഹൈവേയില്‍നിന്ന് അല്‍ ജനാബിയ ഹൈവേയിലേക്കുള്ള വളവ് വികസനമെന്നും അദ്ദേഹം പറഞ്ഞു.അറബ് സാമ്പത്തിക വികസനത്തിനായുള്ള കുവൈത്ത് ഫണ്ടില്‍നിന്നുള്ള ധനസഹായത്തോടെ ഹാജി ഹസ്സന്‍ കമ്പനിയാണ് ഈ പദ്ധതി നടപ്പിലാക്കിയത്.
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ ജനറൽ ബോഡി യോഗം ഇന്ത്യൻ ക്ലബ്ബിൽ ചേർന്നു. ചെയർമാൻ കെ ടി സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റോജി ജോൺ സ്വാഗതവും ട്രെഷറർ സാബു അഗസ്റ്റിൻ നന്ദിയും രേഖപ്പെടുത്തി. ജനറൽ സെക്രട്ടറി ജിബിൻ ജോയ് 2025 -2026 വർഷത്തെ പ്രവർത്തന റിപ്പോർട്ടും അസിസ്റ്റന്റ് ട്രെഷറർ രേഷ്മ ഗിരീഷ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ചർച്ചകളുടെ അടിസ്ഥാനത്തിൽ ഇവ ജനറൽബോഡി യോഗം അംഗീകരിച്ചു. സൽമാനിയ ഗവ: ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് സ്റ്റാഫ് ശിഹാബുദ്ദീൻ, സാമൂഹിക പ്രവർത്തകൻ സൈദ് ഹനീഫ്, ഷറഫ് അലി കുഞ്ഞി, വിജയകുമാർ കിഴക്കേതിൽ, പ്രജി ചേവായൂർ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് 2026-27 വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെ യോഗം ഏകകണ്ഠമായി തെരെഞ്ഞെടുത്തു. ഡോ: പി.വി. ചെറിയാൻ, ടി.ജെ. ഗിരീഷ് (രക്ഷാധികാരികൾ), കെ. ടി. സലിം (ചെയർമാൻ), റോജി ജോൺ (പ്രസിഡണ്ട്), സുരേഷ് പുത്തൻ വിളയിൽ, സലീന റാഫി (വൈസ്…
മനാമ: ലോകമെമ്പാടും ഐതിഹാസിക സോളോ മോട്ടോര്‍ സൈക്കിള്‍ പര്യവേക്ഷണം നടത്തുന്ന 58കാരനായ ഡോ. ശിങ്കാര വടിവേലിനെ ഭാരതി അസോസിയേഷന്‍ ആദരിച്ചു. ഭാരതി അസോസിയേഷന്‍ ആസ്ഥാനത്ത് സ്വീകരണവും അനുമോദന ചടങ്ങും നടന്നു. അസോസിയേഷന്‍ അംഗങ്ങള്‍, തമിഴ് സമൂഹത്തിലെ പ്രമുഖര്‍, കഴിഞ്ഞ 25 മാസത്തിനിടെ 63 രാജ്യങ്ങള്‍ സഞ്ചരിച്ച മനുഷ്യന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന അഭ്യുദയകാംക്ഷികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഗള്‍ഫ് ഫെന്‍സിംഗ് ആന്റ് സ്‌പെഷ്യലിസ്റ്റ്‌സ് സര്‍ഫേസിംഗ് ജനറല്‍ മാനേജര്‍ പുകളേന്തി നല്ലുസാമി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഇന്ത്യന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ടീമിന്റെ ജനറല്‍ സെക്രട്ടറി രാജ പാണ്ഡ്യന്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ഡോ. വടിവേലിന്റെ അസാധാരണ സഹിഷ്ണുതയ്ക്കും മനോബലത്തിനും അംഗീകാരമായി അദ്ദേഹം ഒരു മെമന്റോ സമ്മാനിച്ചു. എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി ഹന്‍സുല്‍ ഗനി സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി സുബ്രഹ്‌മണ്യന്‍ (സുബാഷ്) അതിഥിയെ ഔപചാരികമായി പരിചയപ്പെടുത്തി. ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഖയ്യൂം രചിച്ച അഭിനന്ദന കവിതയുടെ അവതരണം ചടങ്ങിന്റെ ഒരു പ്രധാന ആകര്‍ഷണമായി. സ്‌പോര്‍ട്‌സ്…
കോഴിക്കോട്: കൊടിയത്തൂര്‍ പഞ്ചായത്തിലെ പന്നിക്കോട് കാരാളിപ്പറമ്പില്‍ യുവാവിന് സൂര്യാതപമേറ്റു.കാരാളിപ്പറമ്പ് സ്വദേശി ആര്യംപറമ്പത്ത് അബ്ദുല്‍ ജലീലിനാണ് സൂര്യാതപമേറ്റത്. കൈകളിലും കാലിലും പൊള്ളലേറ്റു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30ഓടെ വീട്ടില്‍നിന്ന് ചെറുവാടി ഭാഗത്തേക്ക് ബൈക്കില്‍ പോകുമ്പോള്‍ ചെറുവാടി വയലിനടുത്തുവെച്ചാണ് പൊള്ളലേറ്റത്. ചെറുവാടി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടി.
കണ്ണൂര്‍: അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റല്‍ കോളേജിലെ ഒന്നാംവര്‍ഷ ബി.ഡി.എസ്. വിദ്യാര്‍ത്ഥി ആര്‍.എല്‍. നിതിന്‍ രാജിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം നേരിടുന്ന അദ്ധ്യാപകന്‍ ഡോ. എം.കെ. റാമിന് തലശ്ശേരി അഡീഷനല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. ഡോ. കെ.ടി. സംഗീത നമ്പ്യാര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കി.ഈ മാസം പത്തിനാണ് നിതിന്‍ രാജ് മെഡിക്കല്‍ കോളേജ് കെട്ടിടത്തിനു മുകളില്‍നിന്ന് ചാടിമരിച്ചത്. മരണത്തിന്റെ 15ാം ദിവസമാണ് പ്രതികളുടെ ജാമ്യഹര്‍ജിയില്‍ വിധി വന്നത്.മരണവുമായി ബന്ധപ്പെട്ട് പിടിയിലായ ലോണ്‍ ആപ്പ് ഇടപാടുകാരെ രണ്ടുദിവസത്തെ പോലീസ് കസ്റ്റഡിക്കുശേഷം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ (3) ഹാജരാക്കി. ഇന്‍സ്റ്റന്റ് ഫണ്ട്‌സ് എന്ന ലോണ്‍ ആപ്പ് സ്ഥാപനത്തിലെ ജീവനക്കാരായ ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശി ഋഷികേഷ് തിവാരി (32), ഉത്തര്‍പ്രദേശ് സ്വദേശി പ്രശാന്ത് ഖേവല്‍ (28), ഹരിയാനയിലെ ഫരീദാബാദ് സ്വദേശി പ്രകാശ് ജയ് (54) എന്നിവരെ തിരികെ ജയിലിലേക്കു കൊണ്ടുപോയി.കൂടുതല്‍ അന്വേഷണത്തിനായി സൈബര്‍ ക്രൈം പോലീസ് ഇന്‍സ്റ്റന്റ് ഫണ്ട്‌സിന്റെ നോയിഡയിലെ ഓഫീസിലേക്കു…
പാറമേക്കാവിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; രാസപരിശോധനാ ഫലം പുറത്ത്
തൃശൂർ: തൃശൂർ പൂരത്തിന് മുന്നോടിയായി പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നടത്തിയ പരിശോധനയിൽ നിരോധിത സ്ഫോടക വസ്തുക്കളൊന്നും സാമ്പിളുകളുടെ രാസപരിശോധനയിൽ കണ്ടെത്തിയില്ല. നിരോധിത സ്ഫോടക വസ്തുക്കളില്ലെന്ന് വ്യക്തമായെങ്കിലും, അനുവദിച്ചതിലും കൂടുതൽ അളവിൽ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചതുമായി ബന്ധപ്പെട്ട കേസ് തുടരും. മുതലമടയിലെ വെടിമരുന്ന് നിർമ്മാണശാലയിൽ നിന്ന് പിടിച്ചെടുത്ത അധിക സാമഗ്രികൾ ഉടൻ മാറ്റാനും അവ സുരക്ഷിതമായി നിർവീര്യമാക്കാനും അധികൃതർ നടപടി ആരംഭിച്ചു. 2000 കിലോ വെടിമരുന്ന് സൂക്ഷിക്കാനാണ് അനുമതിയുള്ളതെങ്കിലും അതിലുമേറെ മരുന്ന് ഇവിടെ കണ്ടെത്തിയിരുന്നു. അതേമയം, ലൈസൻസിക്കെതിരെ കേസെടുത്ത നടപടി തൃശൂർ പൂരം തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് ആരോപിച്ചു. ചർച്ചയ്ക്ക് തൊട്ടുമുമ്പ് കേസെടുത്തത് വേട്ടയാടലാണ്. അതിനിടെ, മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ വിളിച്ചുചേർത്ത യോഗത്തിൽ പൂരത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. സാമ്പിൾ, പ്രധാന പൂര വെടിക്കെട്ടുകൾ ഉൾപ്പെടെ എല്ലാം ഒഴിവാക്കിയിരുന്നു. കുടുമാറ്റം ഒരു മണിക്കൂറിൽ നിന്ന് 15 മിനിറ്റായി ചുരുക്കി. പരമാവധി 10 സെറ്റ്…
മനാമ: സുദീര്‍ഘ പ്രവാസ ജീവിതത്തിന് വിരാമമിടുന്ന പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും ടോസ്റ്റ് മാസ്റ്ററും സിറോ മലബാര്‍ സൊസൈറ്റി മുന്‍ ജനറല്‍ സെക്രട്ടറിയും എ.കെ.സി.സി.യുടെ സജീവ പ്രവര്‍ത്തകനുമായ ജെയിംസ് മാത്യുവിന് എ.കെ.സി.സി. യാത്രയയപ്പ് നല്‍കി.പ്രസിഡന്റ് ചാള്‍സ് ആലുക്ക ജെയിംസ് മാത്യുവിന് എ.കെ.സി.സിയുടെ ഉപഹാരം നല്‍കി. സിറോ മലബാര്‍ സൊസൈറ്റി മുന്‍ പ്രസിഡന്റ് പോള്‍ ഉറുവത്ത്, എ.കെ.സി.സി. വൈസ് പ്രസിഡന്റ് പോളി വിതത്തില്‍, ഫിനാന്‍സ് സെക്രട്ടറി ജിബി അലക്‌സ്, ഭാരവാഹികളായ ജോജി കുര്യന്‍, റോബിന്‍.കെ. സെബാസ്റ്റ്യന്‍, രതീഷ് സെബാസ്റ്റ്യന്‍, അലക്‌സ് സ്‌കറിയ, ഷിനോയ് പുളിക്കന്‍, റിജു മൂഞ്ഞേലി, മോന്‍സി മാത്യു, ജെന്‍സണ്‍, ലിവിന്‍ ജിബി, സിന്ധു ബൈജു, ജോളി ജോജി, വിനോദ് ആറ്റിങ്ങല്‍, സ്റ്റാന്‍ലി തോമസ്, മേയ്‌മോള്‍ ചാള്‍സ് എന്നിവര്‍ ജെയിംസ് മാത്യുവിന് ആശംസകള്‍ നേര്‍ന്നു.ജീവന്‍ ചാക്കോ സ്വാഗതവും പോളി വിതയത്തില്‍ നന്ദിയും പറഞ്ഞു.
തിരുവനന്തപുരം: ‘പോടാ പുല്ലേ പോലീസേ’ എന്ന് മുദ്രാവാക്യം വിളിച്ച മുന്‍ ഡി.ജി.പി. ആര്‍. ശ്രീലേഖയെ കേസില്‍ പ്രതിയാക്കി പോലീസ്.കഴിഞ്ഞ ദിവസം ബി.ജെ.പി. പ്രവര്‍ത്തകരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിനു ശേഷം മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനിലേക്കു നടത്തിയ മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് ആര്‍. ശ്രീലേഖയെ പ്രതിചേര്‍ത്തത്.ആദ്യം ബി.ജെ.പിയുടെ 5 കൗണ്‍സിലര്‍മാര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയുമായിരുന്നു കേസ്. ശ്രീലേഖയുടെ മുദ്രാവാക്യം വിളി വിവാദമായതിനു പിന്നാലെയാണ് ഡപ്യൂട്ടി മേയര്‍ ആശാനാഥിനെയും ആര്‍. ശ്രീലേഖയെയും കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പോലീസ് തീരുമാനിച്ചത്. മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയും പോലീസിനെ അധിക്ഷേപിക്കുന്ന തരത്തില്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്ത ശ്രീലേഖയെ പ്രതി ചേര്‍ക്കാത്തതിനെതിരെ വി.കെ. പ്രശാന്ത് എം.എല്‍.എ. ഉള്‍പ്പെടെയുള്ള സി.പി.എം. നേതാക്കള്‍ ആരോപണമുന്നയിച്ചിരുന്നു.ഇതിനു പിന്നാലെയാണ് വട്ടിയൂര്‍ക്കാവ് പോലീസ് നെടുമങ്ങാട് കോടതിയില്‍ അഡീഷനല്‍ റിപ്പോര്‍ട്ട് നല്‍കിയത്. ശ്രീലേഖയെ അഞ്ചാം പ്രതിയായും ആശാനാഥിനെ ആറാം പ്രതിയായുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശ്രീലേഖയുടെ മുദ്രാവാക്യം വിളിക്കെതിരെ പോലീസ് ഉദ്യോഗസ്ഥരും സംഘടനയും പ്രതിഷേധിച്ചിരുന്നു.
തൃശ്ശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മെയ് 1, 2 തീയതികളില്‍ ശുദ്ധി ചടങ്ങുകള്‍ നടക്കും. ഗുരുവായൂരപ്പന് മെയ് ഒന്ന് വെള്ളിയാഴ്ച വൈകുന്നേരവും മെയ് 2 ശനിയാഴ്ച രാവിലെയുമാണ് ശുദ്ധി ചടങ്ങുകള്‍. മെയ് 3 ഞായറാഴ്ച അയ്യപ്പസ്വാമിക്കും മെയ്് 4 തിങ്കളാഴ്ച ഗണപതിക്കും മെയ്് 5 ചൊവ്വാഴ്ച ഭഗവതിക്കും ശുദ്ധി ചടങ്ങുകള്‍ ഉണ്ടാകും. ശുദ്ധി, ശ്രീഭൂതബലി ചടങ്ങുകള്‍ നടക്കുന്നതിനാല്‍ മെയ് 1, മെയ് 2 ദിവസങ്ങളില്‍ വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം അത്താഴപൂജ കഴിയുന്നത് വരെ നാലമ്പലത്തിലേക്ക് ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.
