- ഖത്തർ മുൻ അമീറിന്റെ നിര്യാണം: അനുശോചനം അറിയിക്കാൻ ബഹ്റൈൻ കിരീടാവകാശി ദോഹയിലെത്തി
- പൗരത്വ നിർണയം നീതിപൂർവമാകണം; അസമിലെ 27 പേരെ വിദേശികളെന്ന് പ്രഖ്യാപിച്ച ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി
- ബഹ്‌റൈനിലെ സീറോ മലബാർ സൊസൈറ്റിയുടെ സമ്മർ ക്യാമ്പ് ‘കളിമുറ്റം’ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു
- പ്രവീൺ നെട്ടാരു വധക്കേസ്: ഒളിവിലായിരുന്ന മുഖ്യപ്രതി കൊച്ചിയിൽ നിന്ന് അറസ്റ്റിൽ
- നെന്മാറ ഇരട്ടക്കൊലക്കേസ്: കോടതിയിൽ വെല്ലുവിളിച്ച് ചെന്താമര; ശിക്ഷാവിധി ബുധനാഴ്ച
- ബഹ്റൈനിൽ 343 സിവിൽ അസോസിയേഷനുകൾ രജിസ്റ്റർ ചെയ്തു; പുതിയ നിയമം പ്രാരംഭ പഠനഘട്ടത്തിൽ
- ഹോർമുസിൽ ആക്രമിക്കപ്പെട്ട കപ്പലിൽ 11 ഇന്ത്യക്കാർ; ഒരാളെ കാണാതായി, തിരച്ചിൽ തുടരുന്നു
- ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു
Author: News Desk
മനാമ: ബഹ്‌റൈനില്‍ 2026- 2027 അദ്ധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസില്‍ ചേരുന്ന പുതിയ വിദ്യാര്‍ത്ഥികള്‍ക്കായി (2020 ജനുവരി 1 നും ഡിസംബര്‍ 31 നും ഇടയില്‍ ജനിച്ചവര്‍) രജിസ്‌ട്രേഷന്‍ ഏപ്രില്‍ 27ന് രാവിലെ 7 മണിക്ക് ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. മെയ് 10 വരെ രജിസ്റ്റര്‍ ചെയ്യാം.ബഹ്റൈന്‍ ദേശീയ പോര്‍ട്ടല്‍ (bahrain.bh) വഴിയോ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ (moe.gov.bh) ലിങ്ക് വഴിയോ രജിസ്റ്റര്‍ ചെയ്യാം. ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്‍മെന്റ് അതോറിറ്റി(ഐ.ജി.എ)യുമായി ഏകോപിപ്പിച്ചാണ് ഈ സേവനം ആരംഭിച്ചത്.
തിരുവനന്തപുരം : മൂന്നാം തവണയും എൽഡിഎഫ് കേരളത്തിൽ അധികാരത്തിൽ വരുമെന്നും ലഭിക്കുന്ന സീറ്റുകളും പ്രവചിച്ച് എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ എൻ എസ് മാധവൻ. 75 സീറ്റുകൾ എൽഡിഎഫ് നേടി വീണ്ടും അധികാരത്തിലെത്തുമെന്നാണ് പ്രവചനം. 65 സീറ്റുകൾ യുഡിഎഫ് നേടിയേക്കുമെന്നും എൻ എസ് മാധവൻ ഇൻസ്റ്റഗ്രാമിലെ കുറിപ്പിൽ വിശദമാക്കുന്നത്. 3 സീറ്റുകൾ വരെ വ്യത്യാസം വന്നേക്കാമെന്നും എൻ എസ് മാധവൻ വിശദമാക്കുന്നത്. 2021ൽ എൺപത് സീറ്റുകളുമായി എൽഡിഎഫ് അധികാരത്തിലെത്തുമെന്ന് എൻ എസ് മാധവൻ പ്രഖ്യാപിച്ചിരുന്നു മലപ്പുറവും എറണാകുളവും യുഡിഎഫ് കോട്ടകളായി തുടരുമെങ്കിലും കണ്ണൂർ, തൃശൂർ, കൊല്ലം, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ വൻ മുന്നേറ്റം നടത്തി എൽഡിഎഫ് അധികാരം നില നിർത്തുമെന്നാണ് പ്രവചനം. വയനാട് ജില്ലയിലെ മൂന്ന് സീറ്റും യുഡിഎഫ് തൂത്തുവാരും. കോട്ടയം, ആലപ്പുഴ, കാസർകോട് ജില്ലകളിൽ ഇഞ്ചോടിഞ്ച് മത്സരം എൽഡിഎഫും യുഡിഎഫും തമ്മിൽ നടക്കുമെന്നും എൻ എസ് മാധവൻ അവകാശപ്പെടുന്നത്.
മനാമ: ഇന്ത്യൻ സ്‌കൂൾ ജൂനിയർ കാമ്പസ് കെ.ജിയും പ്രൈമറി വിഭാഗവും സംയുക്തമായി പരിസ്ഥിതി അവബോധം പ്രോത്സാഹിപ്പിക്കുന്നതിനായി ഭൗമദിനം ആഘോഷിച്ചു. ഭൂമിയെ സംരക്ഷിക്കുന്നതിന്റെയും പ്രകൃതിയെ പരിപാലിക്കുന്നതിന്റെയും പ്രാധാന്യം എടുത്തുകാണിക്കുന്ന അർത്ഥവത്തായ പ്രവർത്തനങ്ങൾ നടന്നു. Screenshot വിദ്യാർത്ഥികൾ അവരുടെ വീടുകളിൽ നിന്ന് വിവിധ സംവേദനാത്മക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന് വിത്തുകൾ മുളപ്പിക്കുന്ന പ്രവർത്തനമായിരുന്നു. ഈ സമയത്ത് കുട്ടികൾ വിത്തുകൾ നട്ടുപിടിപ്പിക്കുകയും ഓൺലൈൻ സെഷനുകളിൽ അഭിമാനത്തോടെ അവരുടെ പുരോഗതി പ്രദർശിപ്പിക്കുകയും ചെയ്തു. സസ്യവളർച്ചയുടെ ഘട്ടങ്ങൾ മനസ്സിലാക്കാൻ ഈ പ്രായോഗിക പഠനാനുഭവം വിദ്യാർത്ഥികളെ സഹായിക്കുകയും പരിസ്ഥിതിയെ പരിപോഷിപ്പിക്കുന്നതിന്റെ മൂല്യത്തെ വിലമതിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. Screenshot ഭൗമദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളുടെ ചെറിയ പ്രസംഗങ്ങളും പരിപാടിയിൽ ഉണ്ടായിരുന്നു. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികൾ ചിന്തകൾ പങ്കുവെച്ചു. കൂടാതെ, “ഭൂമിയെ രക്ഷിക്കൂ”, “മരങ്ങൾ നടുക” തുടങ്ങിയ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന വർണ്ണാഭമായ പോസ്റ്ററുകൾ വിദ്യാർത്ഥികൾ തയ്യാറാക്കി. ഈ പ്രവർത്തനങ്ങൾ അവരുടെ ആശയവിനിമയ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനൊപ്പം…
മനാമ: സെന്റ് പോൾസ് മാർത്തോമ്മ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ലോക പുസ്തക ദിനാചരണത്തോടനുബന്ധിച്ച് സെന്റ് പോൾസ് മാർത്തോമ്മ പാരീഷ് ഹാളിൽ, പുസ്തക പ്രദർശനം സംഘടിപ്പിച്ചു. സാംസ്കാരിക-വിദ്യാഭ്യാസ പ്രാധാന്യമുള്ള ഈ പരിപാടിയിൽ യുവജന സഖ്യം സെക്രട്ടറി ലിറ്റിൻ എലിസബേത്ത് സ്വാഗതം പറഞ്ഞു. യോഗത്തിന് റവ. അനീഷ് സാമുവൽ ജോൺ അധ്യക്ഷത പദവി അഹങ്കരിച്ചു. തന്റെ അധ്യക്ഷപ്രസംഗത്തിൽ അദ്ദേഹം വായനയുടെ പ്രാധാന്യം വിശദമായി പ്രതിപാദിക്കുകയും സമൂഹത്തിൽ വായനാശീലം വളർത്തുന്നതിനും ലൈബ്രറി സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും എല്ലാവരും മുന്നോട്ടുവരണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. പരിപാടിയിൽ ഇടവകയുടെ മുതിർന്ന അംഗങ്ങളുടെയും യുവജനങ്ങളുടെയും സാന്നിധ്യം ഉണ്ടായിരുന്നു. യുവജന സഖ്യം ലൈബ്രേറിയൻ അനീഷ്.സി. മാത്യു വന്നു കൂടിയ ഏവർക്കും നന്ദി ആശംസിച്ചു.
ബഹ്റൈൻ: മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഹരിദാസ് തെക്കേ പുരക്കൽ (56) ഹൃദയാഘാതം മൂലം ബഹ്റൈനിൽ മരിച്ചു. ജോലിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. അറാദിലെ ഒരു സ്വകാര്യ ഫർണീച്ചർ ഫാക്ടറിയിൽ 34 വർഷത്തിലധികമായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ:ബിന്ദു. രണ്ട് മക്കൾ. ഭൗതിക ശരീരം നാട്ടിലേക്കു കൊണ്ടുപോകുവാനുള്ള നടപടികൾ പുരോഗമിക്കുന്നു.
ട്രംപിന്റെ അത്താഴവിരുന്നിനിടെ വെടിയുതിര്‍ത്തത് 31 കാരനായ അധ്യാപകന്‍, ഗെയിം ഡെവലപ്പറും മെക്കാനിക്കല്‍ എഞ്ചിനീയറുമെന്ന് റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അത്താഴവിരുന്നിനിടെ വെടിയുതിര്‍ത്തത് 31 കാരനായ അധ്യാപകന്‍ കലിഫോര്‍ണിയ സ്വദേശിയായ കോള്‍ തോമസ് അലന്‍ ആണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ലോസ് ഏഞ്ജല്‍സിലെ ടോറണ്‍സ് എന്ന സ്ഥലത്താണ് ഇയാള്‍ താമസിച്ചിരുന്നത്. ലിങ്ക്ഡ്ഇന്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പ്രകാരം, അറസ്റ്റിലായ കോള്‍ തോമസ് അലന്‍ ലോസ് ആഞ്ചലസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആണ്. https://youtu.be/KYQdg62Rw6k?si=JrT7kIviVX7T0RCR കമ്പ്യൂട്ടര്‍ സയന്റിസ്റ്റ്, ഇന്‍ഡി ഗെയിം ഡെവലപ്പര്‍, പാര്‍ട്ട് ടൈം അധ്യാപകന്‍ എന്നീ നിലകളിലും സമൂഹമാധ്യമങ്ങളില്‍ വിശേഷിപ്പിക്കപ്പെടുന്നുണ്ട്. കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ കോള്‍ തോമസ് ബിരുദം നേടിയിട്ടുണ്ട്. ഒരു സ്വതന്ത്ര ഗെയിം ഡെവലപ്പര്‍ കൂടിയാണ്. ‘Bohrdom’, ‘First Law’ എന്നീ ഗെയിമുകള്‍ കോള്‍ തോമസ് അലന്‍ വികസിപ്പിച്ചെടുത്തവയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോള്‍ തോമസിനെതിരെ രണ്ടു കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ‘അക്രമത്തിന് ആയുധം ഉപയോഗിച്ചു’, ‘അപകടകരമായ ആയുധം ഉപയോഗിച്ച് ഫെഡറല്‍ ഓഫീസറെ ആക്രമിച്ചു’ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളതെന്ന് യുഎസ്…
കണ്ണൂര്‍: കേരളത്തില്‍ പാമ്പുകടിയേറ്റ് വീണ്ടും മരണം. കണ്ണര്‍ പട്ടുവം മുതുകുട കല്ലടത്ത് നബീസ (65) ആണ് മരിച്ചത്.വെള്ളിയാഴ്ച ഉച്ചയ്ക്ക് വീട്ടില്‍വെച്ചാണ് നബീസയ്ക്ക് പാമ്പുകടിയേറ്റത്. കടിച്ച പാമ്പിനെ കണ്ടെത്താനായിരുന്നില്ല. മരുമകന്‍ വീട്ടിലെത്തിയപ്പോഴാണ് തളര്‍ന്നുകിടന്ന നബീസയെ കണ്ടത്. തുടര്‍ന്ന് തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരിക്കുകയായിരുന്നു. ഭര്‍ത്താവ്: അഹമ്മദ്. മകള്‍: ഫാത്തിമ. മരുമകന്‍: കബീര്‍.
മനാമ: ബഹ്‌റൈനിലെ നോര്‍ത്തേണ്‍ ഗവര്‍ണറേറ്റിലെ ആലി പ്രൊമെനേഡ് വികസന പദ്ധതിയുടെ പുരോഗതിയും നിര്‍വ്വഹണ ഘട്ടങ്ങളും പരിശോധിക്കാന്‍ മുനിസിപ്പാലിറ്റി-കൃഷി മന്ത്രി വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക് പ്രദേശം സന്ദര്‍ശിച്ചു.മുനിസിപ്പല്‍ കാര്യങ്ങളുടെ അണ്ടര്‍സെക്രട്ടറി ഷെയ്ഖ് മുഹമ്മദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫ, നോര്‍ത്തേണ്‍ ഗവര്‍ണറേറ്റ് മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. സയ്യിദ് ഷുബ്ബാര്‍ ഇബ്രാഹിം അല്‍-വെദായ്, നോര്‍ത്തേണ്‍ ഗവര്‍ണറേറ്റ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് സാദ് അല്‍ സെഹ്ലി, ആറാം ജില്ലയെ പ്രതിനിധീകരിക്കുന്ന മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം അബ്ദുല്ല അബ്ദുല്‍ഹമീദ് അഷൂര്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.രാജ്യത്തിന്റെ വിശാലമായ വികസന ലക്ഷ്യങ്ങള്‍ക്കനുസൃതമായി പ്രൊമെനേഡുകള്‍, പാര്‍ക്കുകള്‍, പൊതു ഉദ്യാനങ്ങള്‍, തീരദേശ പ്രദേശങ്ങള്‍ എന്നിവയുടെ വികസനവും പരിപാലനവും ഉള്‍പ്പെടെ ബഹ്റൈനിലുടനീളമുള്ള അടിസ്ഥാന സൗകര്യ പദ്ധതികള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന് നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് മന്ത്രി പറഞ്ഞു.
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫോട്ടോ ജേണലിസത്തിന്റെ കുലപതിയും പത്മശ്രീ ജേതാവുമായ പ്രശസ്ത ഫൊട്ടോഗ്രാഫര്‍ രഘു റായ് (83) അന്തരിച്ചു.ഇന്ന് രാവിലെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. കാന്‍സര്‍ തലച്ചോറിലേക്കു വ്യാപിച്ചതിനൊപ്പം വാര്‍ധക്യസഹജമായ അസുഖങ്ങളും ആരോഗ്യനില വഷളാക്കുകയായിരുന്നു.അരനൂറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന ഫോട്ടോഗ്രാഫി പ്രവര്‍ത്തനകാലത്ത് ലോകമാസകലം ശ്രദ്ധ നേടിയ ഒട്ടേറെ ചിത്രങ്ങള്‍ അദ്ദേഹം ക്യാമറയില്‍ പകര്‍ത്തി. 1984ലെ ഭോപ്പാല്‍ വാതക ദുരന്തത്തിന്റെ ഭീകരത ലോകത്തിനു മുന്നിലെത്തിച്ച ‘അജ്ഞാതനായ കുട്ടിയുടെ ശവസംസ്‌കാരം’ എന്ന അദ്ദേഹത്തിന്റെ ചിത്രം രാജ്യാന്തര തലത്തില്‍ തന്നെ നൊമ്പരമായി മാറി. ഇന്ദിരാ ഗാന്ധി, മദര്‍ തെരേസ, ദലൈലാമ, സത്യജിത് റേ തുടങ്ങിയവരുടെ അവിസ്മരണീയമായ ചിത്രങ്ങള്‍ അദ്ദേഹം പകര്‍ത്തിയിട്ടുണ്ട്.1977ല്‍ ലോകപ്രശസ്ത ഫൊട്ടോഗ്രാഫിക് ഏജന്‍സിയായ ‘മാഗ്നം ഫോട്ടോസി’ല്‍ അംഗമായ ആദ്യ ഇന്ത്യക്കാരനെന്ന നേട്ടവും അദ്ദേഹത്തിനു സ്വന്തമാണ്. 1965ല്‍ ‘ദ് സ്റ്റേറ്റ്‌സ്മാനി’ലൂടെ വാര്‍ത്താചിത്രപ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം സണ്‍ഡേ, ഇന്ത്യ ടുഡേ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിലും പ്രവര്‍ത്തിച്ചു. ബംഗ്ലദേശ് വിമോചന യുദ്ധത്തിലെ ചിത്രങ്ങള്‍ക്ക് 1972ല്‍ രാജ്യം…
ബഹ്റൈന്‍ പ്രതിരോധ സേന ഇന്നും നാളെയും വടക്കന്‍ നാവിക മേഖലയില്‍ വെടിവെപ്പ് അഭ്യാസം നടത്തും
മനാമ: ഏപ്രില്‍ 26, 27 തീയതികളില്‍ (ഞായറാഴ്ചയും തിങ്കളാഴ്ചയും) വടക്കന്‍ നാവിക മേഖലയില്‍ (ഹെയര്‍ ഷ്ടായ) വെടിവെപ്പ് അഭ്യാസം നടത്തുമെന്ന് ബഹ്റൈന്‍ പ്രതിരോധ സേനയുടെ (ബി.ഡി.എഫ്) ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് അറിയിച്ചു.ഞായറാഴ്ച വൈകുന്നേരം 6 മണി മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5 മണി വരെ 12,000 അടി സുരക്ഷാ ഉയരത്തില്‍ പരിശീലനം നടക്കും. ജനങ്ങള്‍ സുരക്ഷ കണക്കിലെടുത്ത് ഈ പ്രദേശങ്ങളില്‍നിന്ന് മാറിനില്‍ക്കണമെന്ന് ബി.ഡി.എഫ്. അഭ്യര്‍ത്ഥിച്ചു.
